Thursday, October 30, 2008

കൊച്ചു വര്‍ത്തമാനം.-2

Buzz It
ജീവിതം എന്തു പഠിപ്പിച്ചു.?
----------------
ജീവിതം എന്തു പഠിപ്പിച്ചു.?(ഒന്നാം ഭാഗം ഇവിടെ)
----------------------------------

ഇത് രണ്ടാം ഭാഗം.
------------
പാപ പുണ്യങ്ങളുടെ ഭാരം സ്വയം പേറിയ പാപ നാശിനി.
അങ്കങ്ങളും യാഗങ്ങളും സിരകളിലൊളിപ്പിച്ച് അനന്തമജ്ഞാതത്തിലേയ്ക്ക് ,പുരാണങ്ങളുടേയും വേദങ്ങളുടേയും ഭാണ്ഡക്കെട്ടുകളുമായി നീങ്ങുന്ന പുണ്യ പാപ വിധി സത്യങ്ങള്‍ അലകളായി ഒഴുകിയൊഴുകുന്ന ഗംഗാ നദിയുടെ നടുക്ക് കൊച്ചു വള്ളത്തിലിരുന്ന് ഞങ്ങള്‍ കൊച്ചു വര്‍ത്തമാനം തുടര്‍ന്നു.
ജീവിതം എന്തു പഠിപ്പിച്ചു.?
ഒന്നും പഠിച്ചില്ലാ എന്ന് ജീവിതം പറയുന്നു.

മുകളിലെ ലിങ്ക്ങ്ക് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നില്ലാ എന്ന് തോന്നുന്നു.
ഇപ്പോള്‍ ഇത് മോഗ്കാര്‍ കേള്‍പ്പിക്കുന്നില്ല എന്ന് തോന്നുന്നു.


ഇവിടെ കേള്‍ക്കുക.







പാപ പുണ്യങ്ങളുടെ ഭാരം സ്വയം പേറിയ പാപ നാശിനി.
അങ്കങ്ങളും യാഗങ്ങളും സിരകളിലൊളിപ്പിച്ച് അനന്തമജ്ഞാതത്തിലേയ്ക്ക് ,പുരാണങ്ങളുടേയും വേദങ്ങളുടേയും ഭാണ്ഡക്കെട്ടുകളുമായി നീങ്ങുന്ന പുണ്യ പാപ വിധി സത്യങ്ങള്‍ അലകളായി ഒഴുകിയൊഴുകുന്ന ഗംഗാ നദിയുടെ നടുക്ക് കൊച്ചു വള്ളത്തിലിരുന്ന് ഞങ്ങള്‍ കൊച്ചു വര്‍ത്തമാനം തുടര്‍ന്നു.
ജീവിതം എന്തു പഠിപ്പിച്ചു.?
ഒന്നും പഠിച്ചില്ലാ എന്ന് ജീവിതം പറയുന്നു.
ഇങ്ങനെ ഒരിക്കല്‍ ഞാനെന്‍റെ നിഴല്‍ക്കുത്തെന്ന ബ്ലോഗില്‍ എഴുതിയിരുന്നു.
ജീവിതം എന്നെ എന്തു പഠിപ്പിച്ചു.
ജീവിതം എന്തു പഠിപ്പിച്ചു.?(ഇവിടെ)
ഇനി താത്വികതയില്‍ നിന്ന് മാറി, ചിന്തിച്ചാല്‍ പഠിച്ചത് പലതും തിരുത്തേണ്ടി വരുന്ന കാഴ്ച അലോരസപ്പെടുത്തും.

ജീവിതത്തില്‍ പണം വേണം എന്നു ഞാന്‍ പഠിച്ചു. എന്നു ഞാന്‍ പറഞ്ഞാല്‍, അതാര്‍ക്കാ ഏതു പൊട്ടക്കണ്ണനും അറിഞ്ഞു കൂടെ എന്ന് നിങ്ങള്‍ ചോദിക്കും.
ഏതു പട്ടിക്കും പണമുണ്ടാക്കാം എന്നു പറഞ്ഞാലും അങ്ങനെ തന്നെ. പണമില്ലെങ്കില് മനുഷ്യന്‍ പട്ടിയാണെന്നതും സത്യം.

നല്ല മനസ്സ് ഈ കാണുന്ന സര്‍വ്വ ചരാ ചരങ്ങളിലും എന്‍റെയും ജീവന്‍ ഞാന്‍ കാണാന്‍ പഠിക്കുന്നു, അതു ഞാന്‍ ഇതു വരെയുള്ള ജീവിതത്തില്‍ പഠിച്ചതാണ് എന്നൊക്കെ പറയാമെന്നു കരുതുന്നു.
കൃത്യമായ ഒരു ഫോര്‍മുലാ ബെയ്സ്ഡ് ഉത്തരം ഇല്ല.

ഞങ്ങളുടെ കൊച്ചു വര്‍ത്തമാനത്തിലെ കുഞ്ഞു ചിന്തകള്‍ക്ക് ചിറകു മുളയ്ക്കുന്ന കാഴ്ച ,
കുറേ ദിവസങ്ങള്‍ക്ക് ശേഷം വന്ന മലയാളം ബ്ലോഗുകളിലെ തന്നെ ചില ലേഖനങ്ങളും കവിതകളും ഒക്കെ കൂടുതല്‍ കൌതുകം ഉണര്‍ത്തി.

ശ്രീ.എം.കെ.ഹരികുമാറിന്‍റെ അക്ഷര ജാലകം എന്ന ബ്ലോഗിലെ ഒരു ചിന്താ ശകലം ഞാന്‍ ശ്രദ്ധിച്ചു.

“ജീവിതം ഒരു തര്‍ക്കമാണ്‌.
ഓരോ നിമിഷവും
പാഴായിപ്പോകുന്നത്‌ അറിയാതിരിക്കുന്നതാണ്‌ നല്ലത്‌.

ജീവിതം ജീവിച്ചു എന്ന്‌ തോന്നാന്‍
വേണ്ടി ജീവിക്കുന്നത്‌ ശരിക്കും
ഒരു കൌതുകമാണ്‌.

ജീവിക്കുന്നില്ല ഒരിക്കലും, ജീവിക്കാമെന്ന്‌
സങ്കല്‍പ്പിക്കുന്നത്പോലും ജീവിതമാണ്‌.
ഇത്‌ ജീവിതമാണോയെന്ന്‌ ചിന്തിച്ച്‌
വരുമ്പോഴേക്കും പലതും കൈവിട്ട്‌ പോകുകയാണ്‌ .

ജീവിതം ഒരു തര്‍ക്കമാണ്‌.
ഏതാണ്‌ ശരി ,ഏതാണ്‌ തെറ്റ് എന്ന പ്രശ്നം
അഴിച്ചെടുക്കാന്‍ ഒരുപാട്‌ സമയം കളയേണ്ടിവരുന്നു.”

വളരെ ശരിയാണെന്നു തോന്നുന്ന ചിന്തകള്‍. ഇതു ജീവിതമാണെന്ന് അറിഞ്ഞു വരുമ്പോഴേയ്ക്കും ജീവിതം തന്നെ തീരുന്നു.



ബൂലോക കവിതയില്‍ അനിയന്‍സ് അഥവാ അനു എഴുതുന്നു.
ജീവിതം എന്നെ എന്ത് പഠിപ്പിച്ചു?

കണ്ടിട്ടേയില്ല ‍

ഇതുവരെയും,

ജീവിതം എന്നെ എന്ത് പഠിപ്പിച്ചു

എന്ന ചോദ്യത്തിന്

സന്തോഷത്തോടെയോ

ദു:ഖത്തോടെയോ മരിക്കാന്‍

‍എന്ന് പറയുന്ന

ഒറ്റയാളെപ്പോലും...

മരണം പഠിക്കാനല്ലെങ്കില്‍

പിന്നെന്തിനാണ് ചങ്ങാതീ

ഇങ്ങനെയൊരു ജീവിതം?

വല്ലാത്ത ചിന്തകള്‍ പങ്ക് വയ്ക്കുന്ന എഴുത്തുകാരോടൊപ്പം ഈ കൊച്ചു വര്‍ത്തമാനം പങ്ക് വയ്ക്കാന്‍സന്തോഷമുണ്ട്.



പാപ പുണ്യങ്ങളുടെ ഭാരം സ്വയം പേറിയ പാപ നാശിനി.



കാണ്‍പൂരിനടുത്ത് ബിട്ടൂരെന്ന സ്ഥലം.



ചരിത്രങ്ങളും സംസ്ക്കാരങ്ങളും ഉറങ്ങുന്ന തീരത്തു കൂടി വള്ളത്തില്‍ ഒരു യാത്ര.



സാരഥിക്കും പറയാനൊത്തിരി കഥകള്‍.
പഴമയും പുതുമയും ഒക്കെ ഞങ്ങള്‍ ശ്രദ്ധിച്ചു.




ഇവിടെ, ഇവിടെയാണാത്മവിദ്യാലയം.
ഇവിടെ ഉറങ്ങുന്നു ശിലയായ് ചരിത്രങ്ങള്‍.


സത്യം

അന്വേഷിക്കുന്നവരേ.....


ഈ വഴി യാത്രയില്‍ കണ്ടു മുട്ടുന്ന സകല ചരാചരങ്ങളും കുറച്ചു കാലത്തേയ്ക്ക് മാത്രം ഉള്ള അതിഥികളും അതില്‍ താനും ഉള്‍പ്പെടുന്നു എന്നുള്ള ഉള്‍ക്കാഴ്ചയും ഒക്കെ ഉണ്ടെങ്കില്‍ ഇന്ന് കാണുന്ന മനുഷ്യന്‍റെ പരക്കം പാച്ചിലിനു് ഒരു പരിധിവരെ തടയിടാന്‍ സാധിക്കുകില്ലേ.ധനത്തിനു വേണ്ടിയും അധികാരത്തിനു വേണ്ടിയും മത രാഷ്ട്റീയ താല്പര്യങ്ങള്ക്കും ഒക്കെയുള്ള ഈ രക്ത ചൊരിച്ചില്‍ ഒഴിവാക്കാന്‍ കഴിയില്ലേ.!
ഈ കൊച്ചു വര്‍ത്തമാനം , വലിയ വര്‍ത്തമാനമാക്കാതെ അടുത്ത ഭാഗത്തോടെ നിര്‍ത്താം.
ഈ പാട്ടു കൂടി ആസ്വദിക്കുക.


---------------------------------------

Sunday, October 12, 2008

കൊച്ചു വര്‍ത്തമാനം.-1

Buzz It

ജീവിതം നമ്മളെ എന്തു പഠിപ്പിച്ചു.

------------------------------------
അന്നും വൈകുന്നേരം ഞാനും എന്‍റെ സുഹൃത്തും ജ്യേഷ്ഠതുല്യനുമായ ശ്രീ.എസ്.വി";})();ButtonMouseDown(this);'>.ജി മേനോനും മേനോന്‍ സാര്‍.

നടക്കാനിറങ്ങിയതായിരുന്നു.


കാണ്‍പൂരിലെ ചന്ദ്രശേഖരാസാദ് യൂണിവേര്‍സിറ്റി.



അതിനുള്ളിലൂടെ നടന്ന് പുറത്തു കടന്നാല്‍ ചോളവും ഗോതമ്പും വിളയുന്ന കൃഷി ഭൂമികള്‍ .


വരമ്പിലൂടെ നടക്കാന്‍ ഇഷ്ടമായതിനാലാണു് ഞങ്ങള്‍ അവിടം തിരഞ്ഞെടുക്കുന്നത്. നടന്ന് നടന്ന് വന വിഭാഗം, Prohibited area എന്ന ബോറ്ഡു വായിച്ചു കഴിഞ്ഞാല്‍ പിന്നെ അവിടെ എവിടെയെങ്കിലും തറയില്‍ ചമ്രം പടിഞ്ഞിരുന്ന് ലോകവും ജീവിതവും പുസ്തകങ്ങളും ഒക്കെ വിഷയമാക്കി സമയം സന്ധ്യ വരെ ഇരുന്ന് പിരിഞ്ഞു പോകുന്ന പതിവ് എല്ലാ ഞായറാഴ്ചകളുടേയും ചിട്ടയായി മാറി തുടങ്ങിയിരിക്കുന്നു.

ചില ചിന്തകള്‍ കാടുകയറിയ ഒരു വൈകുന്നേരം. പുന്നെല്ലിന്‍റെ മണം പകരുന്ന കാറ്റു വീശുന്നു.






ഞങ്ങള്‍ സംസാരിച്ച ആ സായംസന്ധ്യയിലെ ശബ്ദാവിഷ്ക്കരണങ്ങളും കുറച്ച് പകര്‍ത്താന്‍ ശ്രമിച്ചിട്ടുണ്ട്.
ഒന്നുമില്ലൊന്നുമില്ല, എല്ലാം നിഴല്‍ നാടകങ്ങളല്ലയോ.
ആദ്യം തന്നെ അംഗീകരിക്കട്ടെ. തര്‍ക്കമോ , ചര്‍ച്ചയോ ഒന്നുമല്ലായിരുന്നു. വെറും കൊച്ചുവര്‍ത്തമാനം മാത്രം ആയിരുന്നു.
വളരെ ലളിതമായ ഞങ്ങളുടെ വിശകലനം ഒന്നുമേ ശരിയല്ല. എങ്കിലും എന്തൊക്കെയോ സംസാരിക്കാന്‍ ശ്രമിച്ചു എന്ന സംതൃപ്തിയില്‍ ഞങ്ങള്‍ പിരിയുക ആയിരുന്നു അന്ന്.

മനോഹരമായ തുറന്ന പ്രകൃതിക്ക് താഴെ, ആകാശം ഉരുമി നില്‍ക്കുന്ന വനാന്തരങ്ങള്‍ ദൂരെ.
ജീവിതം എന്നെ എന്തു പഠിപ്പിച്ചു എന്ന വിഷയം. ഞാനും സാറും, ഞങ്ങള്‍ക്ക് ചുറ്റും ഘോര വനവും വനത്തില്‍ നിന്ന് കൂടെ കൂടെ കേള്‍ക്കുന്ന പക്ഷി മൃഗാദികളുടെ ശബ്ദങ്ങളും.
അര്ത്ഥമില്ലാത്ത ഞങ്ങളുടെ ചോദ്യ ഉത്തരങ്ങള്‍ ഞാനെന്‍റെ മൊബൈലില്‍ റിക്കാര്‍ഡു ചെയ്തു.
പിന്നീടതു കേട്ടപ്പോള്‍ ഉത്തരങ്ങളേക്കാള്‍ കൂടുതല്‍ ചോദ്യങ്ങള്‍ നിറഞ്ഞ സംഭാഷണമായി അത് ഒതുങ്ങി എന്ന് മനസ്സിലായി.
--------------
ജീവിതം ഒരു യാത്രയാണ്. ആ യാത്രയില്‍ പല വ്യക്തികള്‍, സംഭവങ്ങള്‍, ആശയങ്ങള്‍ ഒക്കെ നമ്മെ സ്വാധീനിക്കുന്നു.
പടി പടിയായി പലതും പഠിച്ചു കൊണ്ടുള്ള ഒരു യാത്ര.





തിരുത്തപ്പെടലുകളും ഉപേക്ഷിക്കപ്പെടലുകളും ഒക്കെ സംഭവിക്കുന്നു.
പഠിച്ചത് ശരിയാണോ തെറ്റാണോയെന്ന് സ്വയം വിശകലനം ചെയ്ത് ഫലം പറയാനാവാത്ത ഒരു പഠനം.

ജീവിതം എന്നെ എന്താണു പഠിപ്പിച്ചത്? അല്ലെങ്കില്‍, ജീവിതത്തില്‍ നിന്ന് ഇതുവരെ ഞാന്‍ എന്തു പഠിച്ചു? .
ഓരോ ജീവിതവും വ്യത്യസ്തമായതു കൊണ്ട് തന്നെ ജീവിത പഠനവും വ്യത്യസ്തമാണു്. ഞാന്‍ പഠിച്ചതായിരിക്കില്ല, നിങ്ങള്‍ പഠിച്ചത്.എന്‍റെ കണ്ണുകളിലൂടെ ഞാന്‍ നോക്കിയ ലോകം എന്നെ പഠിപ്പിച്ചതാണു എന്‍റെ ജീവിതം എന്നെ പഠിപ്പിച്ചത്. തിരിച്ച് നിങ്ങളുടേയും അനുഭവം മറിച്ചാവില്ല.
എന്താണെന്നു വച്ചാല്‍ എന്റെ അനുഭവമായിരിക്കുകയില്ല നിങ്ങളുടേത്.


ജീവിതം ഒരു കടങ്കഥയാണു്, അനുഭവമാണു് എന്നൊക്കെ പറയുമ്പോള്‍ അത് ജീവിതത്തിന്‍റെ ഒരു വശം മാത്രമേ ആകുന്നുള്ളു. ശരിയും തെറ്റും ആപേക്ഷികമാണു്. ഒരാളുടെ ശരി മറ്റൊരാള്‍ക്കു് തെറ്റും, അത് തിരിച്ചും.ജീവിത പ്രയാണത്തിനെ സഹായിക്കുന്നത് ഒരു പക്ഷേ ശരി എന്ന് വിവക്ഷിക്കാമായിരിക്കാം. ജീവിതം ഒരു യാത്രയാണെന്നും ഒരന്വേഷണമാണെന്നും ഒരു സ്വപ്നമാണെന്നും, ഒരു പക്ഷേ ഒരു സ്വപ്നത്തിലെ തന്നെ മറ്റൊരു സ്വപ്നമാണെന്നൊക്കെ ചിന്തിക്കാം.





ഈ കൊച്ചു വര്‍ത്തമാനം ഇവിടെ ബാക്കി ആക്കുന്നു. വീണ്ടും തുടരാനായി തന്നെ.
ബാക്കി ശബ്ദവും വെളിച്ചവും അടുത്ത പോസ്റ്റില്‍ തുടരാനായി ശ്രമിക്കും.
****************************************

കൊച്ചു വര്‍ത്തമാനം.-2 ലേയ്ക്ക് ഇവിടെ നിന്നും എത്താം.
കൊച്ചു വര്‍ത്തമാനം.-2marisini
    follow me on Twitter