ഓര്‍മ്മകളുടെ പിന്നാമ്പുറങ്ങളിലെ മര്‍മ്മരങ്ങള്‍..
കവിതയില്‍ കൊലുസ്സു് തീര്‍ക്കും കൊച്ചു സുന്ദരികള്‍>
ജന്മസാഫല്യമേ.....
സ്വപ്ന സൌഭകങ്ങളില് ഒരു സായൂജ്യമാകും പ്രപഞ്ചികേ നിനക്കെന്‍ പ്രണാമം.
വസന്തങ്ങള്‍ ഈ വഴിയേ വന്നു......
ആറാട്ടു കരയിങ്കല്‍ അരയ്ക്ക്കൊപ്പം വെള്ളത്തില്‍.....
ഈ വഴിത്താരയില്‍ തെറ്റി ഞാന്‍ എത്തിയാ ഇടവഴി എന്നോടു ചോദിച്ചു.? നീ.?
മൌനം അനുഗ്രഹം ആകും നിമിഷങ്ങള്‍ എന്നോടു മിണ്ടാതെ പോയി.
ഇവിടെ കാറ്റിനു സുഗന്ധം
സത്യം എന്നൊടു കള്ളം പറഞ്ഞതു് കേട്ടു ഞാന്‍ മിണ്ടാതെ നിന്നു.എവിടെയോ ആണിയില്‍ പിടയുന്ന ജന്മത്തെ പുച്ചമായ് ഞാന്‍ നോക്കി നിന്നു.
പിന്നെ പറഞ്ഞ പുരാണങ്ങള്‍ പഴം കഥ ഒന്നുമേ ....
എന്തിനായൊത്തിരി ഞാന്‍ പുലമ്പുന്നു....
നിങ്ങളീ ഭൂമിയില്‍ ഇല്ലായിരുന്നെങ്കില്‍ നിശ്ച്ചലം ശൂന്യമീ ഭൂമി.
16 comments:
ഇലകളും പൂക്കളും കായ്കളും ചെടികളും അങ്ങനെ പലതും ഗൃഹാതുരത്വം ഉണര്‍ത്താറുണ്ട്.
ഒരു പ്രവാസിയുടെ മനസ്സ് കാണുന്നു.
എനിക്കും വേണം പിച്ചിപ്പൂ
പാവല്‍ ക്യഷിയൊക്കെ ഉണ്ടല്ലോ :)
അവസാനത്തേതു പൈനാപ്പിള്‍ ആണോ?
ഒത്തിരി ചെടിയുണ്ടല്ലോ, ആരാ പരിപാലനം?
പടങ്ങള്‍ പലതും ഔട്ട് ഓഫ് ഫോക്കസ് ആണല്ലോ വേണുചേട്ടാ
ഈ ലോകത്ത് സംഭവിച്ച ഏറ്റവും വലിയ technological blunderല്‍ ഒന്നാണു്
ഫോണിന്റകത്ത് കാമറ കയറ്റി വെച്ച് വിറ്റു തുടങ്ങിയത്.
അങ്ങനെ ആദ്യം ചെയ്തവനെ എന്നെങ്കിലും എന്റെ കൈയില്‍ കിട്ടിയിരുന്നു എങ്കില്‍....
Venu: ഒരു camera വാങ്ങു, please. ധാരാളം നല്ല ചിത്രങ്ങള്‍ എടുക്കാനുള്ള അവസരങ്ങള്‍ ഇങ്ങനെ phone വെച്ച് എടുത്ത് പാഴാക്കി കളയരുത്.
:)
ഫോണ്‍ ക്യാമറകള്‍ക്ക് ഒത്തിരി പരിധികളുണ്ട്. അതില്‍ ഏറ്റവും പ്രധാനം ഷട്ടര്‍ ലാഗ്, ക്യാമറ ഷട്ടര്ര് ഞെക്കി കുറച്ച് കഴിഞ്ഞേ പടം പതിയൂ. ചിരിക്കുന്ന പടം എടുത്തല് വരുന്ന പടം ചിരി കഴിഞ്ഞുള്ളതായിരിക്കും. അതു പോലെ ഫോക്കസ്സിങ്ങും മോശമായിരിക്കും.
അതു കൊണ്ട് വേണൂ, ക്യാമറ വാങ്ങൂ :)
സ്വരം വരുമ്പോള്‍ താളം വരില്ല, അല്ലെങ്കില്‍ താളം വരുമ്പോള്‍ സ്വരം വരില്ല എന്നതുപോലെയാണ് കാമറയുടെ കാര്യവും. പലപ്പോഴും നല്ല അവസരങള്‍ കൈയില്‍ കാമറയില്ലാത്തതിനാല്‍ നഷ്ടപ്പെടാറുണ്ട്. അതുകൊണ്ട് കാമറഫോണ്‍ പലപ്പോഴും ഒരനുഗ്രഹമായിട്ടാണ് തോന്നിയിട്ടുള്ളത്. ഒന്നുമില്ലാത്തതിലും ഭേദമല്ലേ അത്ര ഉഗ്രനല്ലെങ്കിലും ഒരു കാമറ ഫോണ്‍.(അല്ല അല്ലേ?)
പ്രിയ കൈപ്പള്ളീ.
പുള്ളി എഴുതിയതു തന്നെ കഥ. സ്വരം വരുമ്പോള്‍ താളം വരില്ല. ആലിപ്പഴം പഴുക്കുമ്പോള്‍ കാക്കയ്ക്കു് വായി പുണ്ണു് എന്നൊക്കെ പറയുന്നതു പോലെ സ്വരം വരുമ്പോള്‍ പോക്കറ്റിലെ technological blunder തന്നെ ശരണം. ഒരു പോട്ടം പിടിച്ചു..കഴിഞ്ഞു.
പിന്നെ ഞാനെഴുതിയതും കണ്ടു കാണുമല്ലോ.
ശുന്യതയുടെ അര്ഥാനര്ഥങ്ങളുടെ അന്വേഷണത്തില്‍ ഓര്‍മ്മ ച്ചെപ്പുകളില് വെറുതെ ഇതൊക്കെ സൂക്ഷിച്ചേക്കാം.
തീര്‍ച്ചയായും നിര്‍ദ്ദേശങ്ങള്‍ക്കു നന്ദി.
പിന്നെ എനിക്കു് ക്യാമറയുണ്ടു്.
എന്താ കഥ.കണ്ണുണ്ടായാല്‍ പോരാ...കൂടിയ ക്യാമറ ഉണ്ടായാല്‍ പോരാ...കവാത്തു പഠിച്ചാല്‍ മാത്രം പോരാ.. നന്ദി.:)
വേണുവേട്ടാ ,
രാവിലെ ഓഫീസിലേക്കു പോകുന്ന വഴി , രണ്ടു റ്റ്രാക്ക് ഉള്ള റോഡ് ഒന്നാകുന്ന ഒരു സ്ഥലമുണ്ട് ,
അതും ഒരു റൌണ്ടിലേക്കാണ് ആ റോഡ് എത്തുന്നത്.
സാധാരണ സമയങ്ങളില്‍ തിരക്കില്ലാത്ത ഇവിടം , രാവിലെ ആഫീസ് സമയത്തു ചെറിയ തിരക്കുണ്ടാകും.
ചില വിരുതന് മാര്‍ , മിക്കവാറും (വിരുതികള്‍) , വലതു വശത്തുകൂടി സ്പീഡില്‍ വന്ന് , ക്യൂവില്‍ നില്ക്കുന്ന ,
എന്നെപ്പോലുള്ളവരെ വിഡ്ഡികളാക്കി ഇടയിലൂട്രെ കടന്നുപോകും.
ഒരു സംസ്കരമില്ലാത്ത ഇവരുടെ ഈ ചെയ്തി റ്റ്രാക്കില്‍ നില്ക്കുന്ന ഞങ്ങളെ കൂടുതല്‍ നേരം ക്യൂവില്‍ നിര്‍ത്തും.
ഒരിക്കല്‍ സഹികെട്ട ഞാന്‍ , കയ്യിലുള്ള ഫോണിലെ കേമറ വെച്ചൊരു ഫോട്ടൊ ഏടുത്ത് ,
ദുബായ് പോലീസിന് അയച്ചുകൊടുത്തു ,
അവര്‍ മറുപടിയും അയച്ചു കേട്ടോ.
എന്തും മള്‍ട്ടി പര്‍പ്പോസ് എന്ന രീതിയിലേക്കു പോകുന്ന ഈ കാലത്ത് കേമറയുള്ള ഫോണിനെ തള്ളിക്കളയാമെന്ന രീതി ,
കമ്പ്യൂട്ടരില്‍ പാട്ടുകേള്ക്കരുതെന്നും ,
സിനിമ കാണരുതെന്നും എന്നൊക്കെപ്പറയുന്ന രീതിയാവില്ലേന്നൊരു സംശയം.
തറവാടി പറഞ്ഞതുപോലുള്ള സന്ദര്‍ഭത്തില്‍ അതല്ലാതെ വേറെ ഒനും ചെയ്യാന്‍ കഴിയില്ല. അത്യാവശ്യത്തിനു ഉള്ള സാദനമായിട്ട് ഉപയോഗിക്കാനുള്ളതാണു് camera phone.
പക്ഷെ nature photographyക്കും, partyക്കും, weddingനും എല്ലാം phone ശരിയാകില്ല.
നിര്‍ബന്ധമാണെങ്കില്‍ ആവാം.
ഇതെല്ലാം വാരി ബ്ലോഗില്‍ ഇട്ടാലെ സമധാനം കിട്ടു എന്നുണ്ടെങ്കില്‍ ഇട്ടോളു. പക്ഷെ ജനം വിലയിരുത്തും.
വേണു:
കൂടിയ ക്യാമറ വിട്ടില്‍ മുട്ട വിരിക്കാന്‍ അട ഇരുത്തിയിരിക്കുകയാണോ. കാമറ ഉണ്ടായാല്‍ പോരാ എടുത്ത് വെച്ച് "ക്ലിഞ്ജക്" "ക്ലിഞ്ജക്" ആക്കി നല്ല പടമെടുക്കണം. :)
(തമാശിച്ചതാണേ , ഇനി ചാടി വീണു വീട്ടിലിരിക്കുന്നവരെയും, കുഞ്ഞിനേയും വെച്ച് കഥയൊന്നും എഴുതിക്കളയരുതെ.)
പ്രിയ കൈപ്പള്ളീ,
ഫോട്ടോഗ്രഫിയിലെ താങ്കളുടെ അറിവും പ്രതിഭയും എനിക്കറിയാം.
ക്യാമറാ ഫോണുപയോഗിക്കുന്നതിലെ എളുപ്പം തന്നെയാണു് എന്നെ ഈ സാഹസത്തിനു് പ്രേരിപ്പിച്ചതു്.
ജനം കാണുമെന്നും ഇതേപോലെയുള്ള വിലയേറിയ ഉപദേശങ്ങള്‍ ലഭിക്കുമെന്നും എനിക്കറിയാം. അതിനു തന്നെ ആണു് ആ ഓപ്ഷന് തുറന്നു വച്ചിരിക്കുന്നതും.
ഇനിയും ഇതു തുടരാതിരിക്കാനും കാരണങ്ങള്‍ ഒന്നുമില്ല. പലതും അറിയാന്‍ അതുപകരിക്കുമല്ലോ. കൂടിയ ക്യാമറ ഞാന്‍ ക്ലിക്കുമ്പോഴും ഇതിലും മോശമായ ചിത്രങ്ങള്‍ തന്നെ. കുറച്ചു പഠിക്കട്ടെ.:)
തമാശയാണെങ്കിലും കഥ ഒന്നും എഴുതരുതെന്നു് പറഞ്ഞതു് മന്‍സ്സിലായില്ല.
എന്റെ ബ്ലോഗുകളിലോ കമന്റുകളിലോ ഒരിക്കലും ആര്‍ക്കും സുഖകരമല്ലാത്തതു് എഴുതിയിട്ടില്ലാ എന്നാണു് എന്റെ ഓര്‍മ്മ. ചാടി വീണു്, എന്നൊക്കെ വായിക്കുമ്പോള്‍ ഒരു ഇതു്.
അല്ല, സത്യം പറ വേണുജി, അവിടെ അങ്ങ് ലക്നൌവില് എന്താ പരിപാടി? കര്‍ഷകശ്രീ അവാര്‍ഡ് വാങ്ങാനുള്ള പുറപ്പാടിലാണോ?
തള്ളേ... തല്ല് :) കൊള്ളാം.
-സുല്‍
ഒന്നുകില്‍ ഈ ബ്ലോഗിലെ അക്ഷരങ്ങള്‍ക്ക്, അല്ലെങ്കില്‍ എന്റെ കമ്പ്യൂട്ടറിന്റെ ഫോണ്ടിനു, ആര്‍ക്കൊ കുഴപ്പമുണ്ട്. ഈ ബ്ലോഗിന്റെ top left corner ഇല് ഒരു പാട് ചതുരങ്ങള്‍ കാണുന്നു. വേറെ ആരെങ്കിലും പറഞ്ഞിരുന്നോ ഇത്?
കുതിരവട്ടന്‍,
നന്ദി, ആരും പറഞ്ഞില്ല. പക്ഷേ സ്വയം എനിക്കു തോന്നി ഇന്നു് രാവിലെ. ഈ ചതുരങ്ങള്‍ എവിടെ നിന്നു വന്നു.? പല ലിങ്കുകളുടെ കൂട്ടായ്മയാണതു് എന്നു് എനിക്കറിയാം. എന്തു പറ്റി എന്നു് ആരെങ്കിലും സഹായിക്കുമായിരിക്കും.:)
എനിക്കും കാണാം ചതുരങ്ങള്‍.
പാവയ്ക്ക ഉണ്ടെങ്കില്‍ രണ്ടുകിലൊ പോന്നോട്ടെട്ടോ.:)
വേണു.. ഈ ചിത്രങ്ങള്‍ ഒരു കാമറയില്‍ എടുത്തിരുന്നതായിരുന്നെങ്കില് എന്നാശിച്ചുപോകുന്നു.
സതീശേ... ഒരു പ്രവാസിയുടെ മനസ്സുമാത്രം...സന്തോഷം.:)
ആഷേ...ഒത്തിരി ചെടികളുണ്ടു്...ഞാന്‍ തന്നെ മേല്‍നോട്ടം...പിന്നെ ഔട്ടോഫു് ഫോക്കസ്സു്, പലപ്പോഴും ജീവിതം പോലെ....നന്ദി.:)
കൈപ്പള്ളി, എനിക്കതിനോടു് എതിരഭിപ്രായം ഉണ്ടു്. ഫോണ്‍ ക്യാമറയുടെ പരിമതികള്‍ അറിഞ്ഞുകൊണ്ടു തന്നെ. നന്ദി.:)
സപ്തവര്‍ണ്ണങ്ങള്‍ നന്ദി. താങ്കളുടെ ഫോട്ടോ ഗ്രാഫിയെ ക്കുറിച്ചുള്ള എല്ലാ പോസ്റ്റുകളും വായിക്കാറുണ്ടു്.
പുള്ളീ.വളരെ കറക്റ്റായ വിലയിരുത്തല്‍. ഫോട്ടോ പരിപാടിയില്‍ മാത്രമല്ലാ, പലപ്പോഴും സ്വരം വരുമ്പോള്‍ ഒരു തുണ്ടു കടലാസ്സിനായി വിഷമിക്കാറുണ്ടു്.:)
തറവാടീ, വളരെ ശരിയാണു്.. പാമ്പു മുന്നില്‍ വന്നാല്‍, പത്തലു തന്നെ ശരണം. നല്ല വടിയന്വേഷിക്കുമ്പോഴേക്കും.....:)
കുറുമാനേ...എനിക്കും ഒരു കര്ഷകശ്രീയൊക്കെ കിട്ടിയാല്‍ കൊള്ളാമെന്നില്ലേ.:)
സുല്‍.:)
കുതിരവട്ടം, ഇപ്പോള്‍ ശരിയായി.:)
ബിന്ദുജി, രണ്ടു് കിലോ മതിയല്ലോ. തന്നേക്കാം. പക്ഷേ പാചകിച്ചതില് പങ്കു് ഞങ്ങള്‍ക്കും അല്പം തരണം.:)
അപ്പു, ശരിയാണു്. ഇനി ഞാന്‍ തിര്‍ച്ചയായും ശ്രമിക്കാം.:)
വന്നു കമന്റെഴുതിയവരും കണ്ടു പോയവരും എല്ലാവര്ക്കും നന്ദി. എല്ലാ ബൂലോക കൂടപ്പിറപ്പുകള്‍ക്കും വിഷു ആശംസകള്‍.!!!
വിഷു ആശംസകള്‍ക്കു് ഇവിടെ ഒരു തലോടല്‍
Post a Comment