
പണ്ടൊരു അമ്മൂമ്മ പറഞ്ഞു. അന്നു് ഇതിലേ ഒരു ഒറ്റയടിപാത ഉണ്ടായിരുന്നു.


ഒരാള്‍ക്കു മാത്രം നടക്കാന്‍ പറ്റുന്ന പാത. രണ്ടു വശവും സമൃദ്ധമായ കാടു്. ആന നിന്നാല്‍ കാണാന്‍ പറ്റില്ലത്രേ. ആളുകളങ്ങോട്ടും ഇങ്ങോട്ടുമൊക്കെ ആ പാതയിലൂടെ പോയ് വന്നിരുന്നു.

പിന്നെ പിന്നെ ഒറ്റ്യടി പാത കുറുക്കു വഴികളായതും അമ്മൂമ്മ പറഞ്ഞിരുന്നു.


പിന്നെ പിന്നെ ഒറ്റയടിപ്പാതകള്‍ ഇടവഴികളായി. ഇടവഴികള്‍ വലിയ ഇടവഴിയായി. അതു ഞാനും ഓര്‍ക്കുന്നു. അന്നൊരിക്കലെന്നോ അമ്മൂമ്മ പറഞ്ഞതു്. വല്യെടവഴിയ്യെ സൂക്ഷിച്ചു് പോകണെ. വണ്ടീം വള്ളൊം ലക്കും ലഗാനുമില്ലാതെ വരും.




പിന്നെ എന്നോ വലിയ ഇടവഴിയും ഇല്ലാതായി.ഇന്നത്തെ തിരക്കേറിയ റോഡുകളൊക്കെ പണ്ടത്തെ ഒറ്റയടിപ്പാതകളായിരുന്നിരിക്കാം. ഒറ്റയടിപ്പാതകള്‍ കുറുക്കു വഴികളായതു പോലെയാണോ ഇന്നത്തെ തിരക്കേറിയ റോഡുകളും കുരുക്കു വഴികളായി മാറിയതു്. ചോദിച്ചറിയാന്‍ ഒരു അമ്മൂമ്മയില്ലല്ലോ.