


“ശംഖു പുഷ്പം കണ്ണെഴുതുമ്പോള്‍ ശകുന്തളേ നിന്നെ ഓര്‍മ്മ വരും,
ശാരദ സന്ധ്യകള്‍ മരവുരി ഞുറിയുമ്പോള്‍ ശകുന്തളേ നിന്നെ ഓര്‍മ്മ വരും.”

നിസ്സാരമായി എഴുതി ഓടി മറഞ്ഞ വയലാര്‍,
ലളിതമായെഴുതിയ ആ കൊച്ചു വരികളിലെ ആ പാവം കുഞ്ഞു പുഷ്പത്തെ ഇത്രയും ഭാവഗായികയാക്കും എന്നൊന്നും ഓര്‍ത്തു കാണില്ലായിരിക്കാം.

നാട്ടില്‍ നിന്നും മടങ്ങുമ്പോള്‍ കരുതിയിരുന്നു, വയലാറിന്‍റെ ഭാവനയുടെ കുഞ്ഞു വിത്തുകള്‍.
ഇന്ന് ഇവിടേ അതു പടര്‍ന്നു പന്തലിച്ചു നില്‍ക്കുമ്പോള്‍ വെറുതേ ഞാനും പാടി പോകുന്നു.


ശംഖു പുഷ്പം കണ്ണെഴുതുമ്പോള്‍ വയലാര്‍ നിങ്ങളെ ഓര്‍മ്മ വരും,
ഭാവനാ വല്ലഭാ നിന്നെ ഞാന്‍ കാണുന്നു, എന്‍റെ ഈ പൂവുകളില്‍॥
-----------------------------------------------------------









