Monday, March 24, 2008

വലിയലോകവും ചെറിയ വാര്‍ത്തകളും

Buzz It

കരളിന്‍റെ പകുതി നല്‍കി അച്ഛനെ രക്ഷിച്ചു.

ഡല്‍ഹിയിലെ സുമന്‍ കപൂറെന്ന 54 വയസ്സുകാരന്‍റെ കരളിനു് Cryptogenic cirrhosis എന്ന രോഗമാണെന്നു് കണ്ടു പിടിച്ചതു് 2006 ലായിരുന്നു.
കരള്‍ പറിച്ചു വയ്ക്കുക മാത്രമേ പോമ്വഴിയായുണ്ടായിരുന്നുള്ളു. അദ്ദേഹത്തിന്‍റെ ഇളയ മകന്‍ കന്വു് അവന്‍റെ വലതു വശത്തെ പകുതി കരള്‍ നല്‍കി ആ അച്ഛനെ രക്ഷിച്ചു.


കുഴപ്പങ്ങളില്ലാതെ ജീവിച്ചു വന്ന സുമന്‍ കപൂറിനെ വിധി വീണ്ടും തളര്‍ത്തി.
അദ്ദേഹത്തിന്‍റെ കരള്‍ വീണ്ടും ഈ ഡിസംബര്‍ 2007 ല്‍ നിശ്ച്ചലമാകാന്‍ തുടങ്ങി. ഹെപ്പാറ്റിറ്റിസ് . ഇ ആയിരുന്നു കാരണം.
ഈ പ്രാവശ്യം അദ്ദേഹത്തിനെ രക്ഷിക്കാന്‍ അദ്ദേഹത്തിന്‍റെ മൂത്ത മകന്‍‍ ആയൂഷാണു് തയാറായതു്.
അയ്യൂഷിന്‍റെ പകുതി കരളില്‍ സുമന്‍ കപൂറ്‍ വീണ്ടും ജീവിക്കുന്നു.


Dr. A.S.Soin, head of liver transpalantation at Gangaram hospital, Delhi told Toi, "The re transpalant was conducted on January 9 and both kapoor and Ayush did well after the 15 hour surgery.


ഇന്നു് ആ വീട്ടിലെ മൂന്നു പുരുഷന്മാരും സുഖമായി സാധാരണ ജീവിതം തുടരുന്നു.
മനുഷ്യസ്നേഹത്തിന്റ്റെയും മഹാമനസ്ക്കതയുടേയും മുന്നില്‍ എന്‍റെ പ്രണാമം.


കടപ്പാടു്.Times Of India March.22

12 comments:

വേണു venu said...

സ്നേഹമാണഖില സാരംഊഴിയില്‍.!

ഒരു “ദേശാഭിമാനി” said...

ആ പുത്രനമാര്‍ “ഭാഗ്യവാന്മാര്‍”! ത്യാഗമനോഭാവമുള്ള ഒരു മനസ്സു അവര്‍ക്ക് ദൈവം നല്‍കിയല്ലോ!

യാരിദ്‌|~|Yarid said...

വാ‍ര്‍ത്ത കണ്ടായിരുന്നു..:)

പ്രിയ ഉണ്ണികൃഷ്ണന്‍ said...

എന്റേയും പ്രണാമം

ഭൂമിപുത്രി said...

അഛനു ജീവിതമാസ്വദിയ്ക്കാന്‍ സ്വന്തം യൌവ്വനം തന്നെ കൊടുത്തില്ലേ പണ്ട് പണ്ട് നമ്മുടെ നാട്ടിലൊരാള്‍?

വേണു venu said...

അതു പുരാണത്തിലല്ലേ ഭൂമിപുത്രി.?

സാരംഗി said...

വാര്‍ത്ത പങ്കുവച്ചതിനു നന്ദി വേണൂജി. സ്വത്തിനുവേണ്ടി അച്ഛനോടും അമ്മയോടും പോലും വഴക്കിടുന്നവര്‍ക്ക് ഇതൊരു വെളിച്ചമാവട്ടെ.

സുല്‍ |Sul said...

എല്ലാവരും സുഖമായിരിക്കട്ടെ.

-സുല്‍

മിന്നാമിനുങ്ങുകള്‍ //സജി.!! said...

നന്ദി നമസ്കാരം,

ഗീത said...

അച്ഛനമ്മമാരെപ്പോലും ‘ഡിസ്പോസബിള്‍സ് ’ ആയി ക്കാണുന്ന ഇക്കാലത്ത് ഇത് മഹാമനസ്കത തന്നെയാണ്.
സുമന്‍ കപൂറിന്റെ ഭാര്യയും, ആണ്മക്കളുടെ അമ്മയുമായ ഒരു സ്ത്രീ ഉണ്ടാകുമല്ലോ. അവരുടെ മനോവിഷമം എത്രയായിരുന്നിരിക്കുമെന്ന് ഒരു നിമിഷം ചിന്തിച്ചുപോയി...

ഭൂമിപുത്രി said...

എന്റെ അറിവ്,ലിവറിന്റെ ഒരു ഭാഗം മാത്രമുണ്ടെങ്കിലും ബാക്കി,റിജനറേറ്റ് ചെയ്തു സ്വയം റിപ്പയറായിക്കൊള്ളുമെന്നതാണ്‍.
അതുകൊണ്ടിതൊരു കിഡ്നി ദാനം ചെയ്യുന്ന അത്രയും മഹത്തരമാണൊ എന്നു സംശയമുണ്ട്.
സൂരജിതു വായിയ്ക്കുന്നെങ്കില്‍ ഒന്നു പറഞ്ഞുതരണേ

വേണു venu said...

അഭിപ്രായമെഴുതിയ, ഒരു ദേശാഭിമാനി, വഴിപോക്കന്‍‍, പ്രിയാഉണ്ണികൃഷ്ണന്‍, ഭൂമിപുത്രി, സാരംഗി, സുല്‍, മിന്നാമിനുങ്ങുകള്‍/സജി, ഗീതാഗീതികള്‍, നിങ്ങള്‍ക്കെല്ലാവര്‍ക്കും കൃതജ്ഞത അറിയിക്കുന്നു.
ഭൂമിപുതി എഴുതിയിരുന്നതു് ശരി തന്നെ.റീജെനെരേറ്റു ചെയ്തു് റിപ്പയറാകും എന്നതു്. ഗീതാഗീതികള്‍ എഴുതിയിരുന്ന വൈകാരിക സംഘട്ടനം ഈ സംഭവത്തില്‍ വളരെ മനസ്സിലാക്കേണ്ടതു തന്നെ.

Both half-livers (of donor and recipient) grow to be full sized in 6-8 weeks.
കൂടുതല്‍ വിവരങ്ങള്‍
ഇവിടെ.http://www.surgery.usc.edu/divisions/hep/ldlt-operation.html

    follow me on Twitter