കേഴുക മക്കളേ. നിങ്ങള്‍ക്ക് വാരികോരി തന്ന സൌന്ദര്യം നിങ്ങള്‍ക്ക് തന്നെ ശാപമായി മാറുന്നു.
മനുഷ്യരിലും സൌന്ദര്യം ശാപമായ കഥകള്‍ കേട്ടിട്ടുണ്ട്.
ഇതാ സുന്ദരന്‍ മയിലച്ഛന്‍.
Bits, Pilani college campus. ഞങ്ങള്‍ അതേ ഞാനും ശ്റീമതിയും അവിടുത്തെ ലൈബ്രറിയുടെ മുന്നിലെ സിമന്‍റു തിട്ടയിലിരിക്കയായിരുന്നു.
അവധിയായതിനാല്‍ ലൈബ്രറി അടഞ്ഞു കിടക്കയാണു. ബൃഹത്തായ ആലൈബ്രറിയുടെ മുന്നിലിരുന്നൊരു ആത്മ നിര്‍വൃതി നേടുന്ന ഒരു സായാഹ്നം.
ഞങ്ങളിരുന്ന തിട്ടയക്ക് സമീപമുള്ള റോഡു് മുറിച്ച് കടന്നു വന്നു ഒരു മയിലണ്ണന്‍.

കൈവശം ഉണ്ടായിരുന്ന കപ്പലണ്ടി വിതറിയ സന്തോഷത്തില്‍ ആ സുന്ദരക്കുട്ടന്‍ അവിടെ ഒക്കെ നടന്നു. അപ്പോള്‍ പകര്‍ത്തിയ ആ മിടുക്കനാണിവന്‍.
ഇതാ, ഇന്നലെ ട്റെയിന്‍ തട്ടിയൊരു മയിലണ്ണന്‍ കുഴഞ്ഞു വീണു.
മരിച്ചില്ലായിരുന്നു...
രക്ഷപെട്ടേനെ...
പക്ഷേ അവന്റ്റെ സൌന്ദര്യം അവനെ കൊന്നു കളഞ്ഞു.
നിര്‍ത്തിയ ട്റയിനിലെ യാത്രക്കാരും തീവണ്ടിയിലെ മറ്റു ജോലിക്കാരും മത്സരിച്ച് അവന്റ്റെ പീലികള്‍ പിഴുതെടെത്തു.
ചുണ്ട് മണ്ണിനോടു ചേര്‍ത്ത് പിടഞ്ഞു മരിച്ച ചിത്രം ഹിന്ദി പേപ്പറുകളില്‍ വന്നു.

(കടപ്പാട് ദൈനിക് ജാഗ്രണ്‍ 12/08/09)
അഴക് ശാപമാകുന്നതു ഞാനും നോക്കി നില്‍ക്കുന്നു.
------------------------------------------