Showing posts with label വാര്‍ത്താ വിശേഷങ്ങള്‍. അമ്മമാരുടെ ദിനം.. Show all posts
Showing posts with label വാര്‍ത്താ വിശേഷങ്ങള്‍. അമ്മമാരുടെ ദിനം.. Show all posts

Sunday, May 11, 2008

വലിയലോകം. അമ്മമാരുടെ ദിനം.

Buzz It


Happy Mother's Day
"M" is for the million things she gave me,
"O" means only that she's growing old,
"T" is for the tears she shed to save me,
"H" is for her heart of purest gold;
"E" is for her eyes, with love-light shining,
"R" means right, and right she'll always be,
Put them all together, they spell
'MOTHER" ....A word that means the world to me.
-Howard Johnson

അമ്മമാരുടെ സ്വന്തമായ 'മദേര്‍സ് ഡേ' യെ വരവേല്‍ക്കാന്‍ എല്ലാ വര്‍ഷവും മെയ് മാസത്തെ രണ്ടാമത്തെ ഞായറാഴ്ച , അമ്മമാരുടെ ദിവസമായി കടന്നു വരുന്നു.
മനോഹരം. സങ്കല്പങ്ങളും. അമ്മയെന്ന അദ്ഭുതത്തിനു് നല്‍കാന്‍ കഴിയുന്ന വലിയ പാരിതോഷികം തന്നെ ആ ദിവസം.


ചങ്കു തളരുന്ന ചില വാര്‍ത്തകളില്‍ മനസ്സു കൊരുത്തു നിന്നു പോകും. കഴിഞ്ഞ ആഴ്ചയില്‍‍ ആയിരുന്നു. ഉത്തര്‍പ്രദേശിലെ നോയിഡയില്‍‍ വിദ്യാഭ്യാസമുള്ള മക്കള്‍‍ എഞിനീയറിങ് ബിരുദധാരികള്‍‍ ബാധ ഒഴിപ്പിക്കാനായി ചൂരല്‍ കൊണ്ടടിച്ചടിച്ചു് ഒരമ്മയെ കൊന്നതു് വായിച്ചതു്.

സുഹൃത്തിന്‍റെ വീട്ടിലെ പട്ടി കൂടിനടുത്തുള്ള മുറിയില്‍ , ഭര്‍ത്താവു മരിച്ചു പോയ അമ്മയെ സുഖമായി താമസിപ്പിച്ചു്, മുകളിലെ നിലയില്‍‍ ശല്യമൊന്നുമില്ലാതെ കഴിഞ്ഞു കൂടുന്ന മകനെയും ഭാര്യ്യേയും അറിയാം. വല്ലപ്പോഴും അവിടെ ചെല്ലുമ്പോള്‍‍ ഒരിറ്റു വര്‍ത്തമാനത്തിനു മാത്രം വിശന്നോടുന്ന ആ അമ്മയെ നിറമിഴികളോടെ നോക്കി നില്‍ക്കാനേ കഴിഞ്ഞിട്ടുള്ളു. പിന്നീടു് അങ്ങോട്ടുള്ള പോക്കുകള്‍ വേണ്ടെന്നു വെക്കേണ്ടി വന്നതും മനസ്സിന്‍റെ പ്രയാസം ഒന്നു കൊണ്ടു മാത്രമായിരുന്നു.


ഇവിടെ എഴുതാന്‍ വിസ്താര ഭയം ഉള്ളതിനാല്‍, നാട്ടിലെയും ഇവിടുത്തയും പല അമ്മാമാരേയും ഞാനിവിടെ കൂടുതലായി പ്രതിപാദിക്കുന്നില്ല.
പക്ഷേ ഇന്നു പത്രത്തില്‍ വന്ന ഒരു വാര്‍ത്ത ഞാന്‍ പങ്കു വയ്ക്കുന്നു.


രാജ്മനി കുവര്‍‍ സുജാന്‍പുരില്‍ സുഖമായി കഴിയുകയായിരുന്നു.രണ്ടു പുത്രന്മാരും മൂന്നു പുത്രികളും ഉണ്ടായിരുന്നു.പുത്രന്മ്മാര്‍ക്കു ജോലിയൊക്കെ ആയി .ഭര്‍ത്താവു മരിച്ചു കഴിഞ്ഞതിനു ശേഷം അവര്‍ക്കു് 1000 രൂപ പെന്‍ഷന്‍ കിട്ടുന്നുണ്ടായിരുന്നു. തള്ളയില്ലെങ്കില്‍ ആ പെന്‍ഷന്‍ അവര്‍ക്കു ലഭിക്കുമെന്ന അറിവില്‍ അമ്മയെ ഒഴിവാക്കാനുള്ള തന്ത്രങ്ങള്‍ രൂപപ്പെടുത്തി. എന്നും അടിയും വഴക്കുമായി മരുമക്കളും മോന്മാരും അവരെ ഉപദ്രവിച്ചു. കല്യാണം കഴിഞ്ഞു പോയ പെണ്മക്കള്‍ അമ്മയുടെ ഒരു വിവരവും തിരക്കാനുള്ള വിവരക്കേടും കാണിച്ചില്ല. മരുമകളുടെ മര്‍ദ്ദനത്തില്‍ കാലിനടി വാങ്ങി മുടന്തി നടന്നു രാജ്മനി കുവര്‍. ഒരു ദിവസം കാലിനു ചികിത്സയ്ക്കെന്ന വ്യാജേന അവരെ മരുമോള്‍‍ ഒരു ബസ്സിലിരുത്തി കാണ്‍പൂരില്‍ ഇറക്കി വിട്ടു കടന്നു കളഞ്ഞു. നടന്നു തളര്‍ന്ന ആ സ്ത്രീയെ കുറെ മനുഷ്യ സ്നേഹികള്‍ ‍ സ്വരാജു് ആശ്രമത്തില്‍ എത്തിച്ചു.


മക്കളുപേക്ഷിച്ച സാവിത്രി ദേവി, ജബല്പൂരുകാരി ശ്യാമ എന്നിവരും അവിടെ ഉണ്ടു്.


അമ്മ.

ഈ നല്ല ദിവസത്തിന്‍റെ മനോഹാരിത . പ്രപഞ്ചത്തിലെ തന്നെ ഏറ്റവും നല്ല ഒരു പദമല്ലേ.
അമ്മ. അമ്മയല്ലാതൊരു ദൈവം ഉണ്ടോ..? ഇല്ല ഒരു ദൈവവും, ഒരു കോടതിയും ഇല്ല.



പക്ഷേ....
അമ്മമാരോടുള്ള സ്നേഹം പ്രകടിപ്പിക്കാനും അവരെ ആദരിക്കാന്‍ ഒരു ദിവസമുള്ളത് നല്ലതുതന്നെ.
അമ്മമാരേ കാരാഗ്രഹത്തിലാക്കി, ഒറ്റപ്പെടുത്തി മരണത്തിലേയ്ക്കു് വേഗം തള്ളിവിടുന്ന ഒരു തലമുറയെ ദുസ്വപ്നം കണ്ടു് ആശ്രമങ്ങളില്‍‍ കഴിയുന്ന അമ്മമാര്‍‍ ഈ ദിവസമൊന്നും അറിയാതെ വിധിയെ നോക്കിയിരുന്നു കരയുന്നു.


എല്ലാ അമ്മമാര്‍ക്കും ആശംസകള്‍.
അമ്മേ മഹാമായേ.......
    follow me on Twitter