Showing posts with label ശബ്ദരേഖ. Show all posts
Showing posts with label ശബ്ദരേഖ. Show all posts

Monday, December 08, 2008

വലിയലോകം.(കൂത്തുമാടത്തിലെ പ്രാന്തന്‍ ഒരു ശബ്ദരേഖ)

Buzz It
ശ്രീ.ബഹുവ്രീഹിയുടെ കൂത്തുമാടത്തിലെ പ്രാന്തന്‍‍ ഇവിടെ വായിക്കാം.

കൂത്തുമാടത്തിലെ പ്രാന്തന്‍‍ ‍
-------------------------------------

അമ്മു കാബൂളിവാലയുടെ കഥ പകുതിയാവുമ്പോഴേക്കും ഉറങ്ങിക്കഴിഞ്ഞിരുന്നു. കഥ കേള്‍ക്കാതെ ഉറങ്ങ്വവയ്യ എന്ന മട്ടായിട്ടുണ്ട്‌ ഈയിടെ. മകള്‍ക്കു പറഞ്ഞു കൊടുക്കുന്ന കഥ കേട്ട്‌ ഉഷയും ഉറങ്ങിയിരിക്കുന്നു. യാത്രാക്ഷീണമാവും!!
എണീട്ടു വരാന്തയിലെ ചാരുകസേരയില്‍ വന്നിരുന്നു.
കൂത്തുമാടത്തില്‍ വെളിച്ചമൊന്നും കാണാനില്ല്യ.
ഉറക്കം വരുന്നില്ല്യ.
മുത്തശ്ശിയുടെ അഭാവം വല്ലാത്തൊരു ശൂന്യത തോന്നിപ്പിക്കുന്നു. മരിച്ചപ്പോള്‍ വരാന്‍ തരപ്പെട്ടില്ല്യ. ഇനിയൊരിക്കല്‍ കൂടി കാണാന്‍ തരാവ്വ്വൊ നിശ്ശല്ല്യ എന്നൊക്കെ കഴിഞ്ഞ പ്രാവശ്യം വന്നു പോകുമ്പോള്‍ മുത്തശ്ശി പറഞ്ഞിരുന്നു. കാത്തിരിക്കാന്‍ ക്ഷമയില്ല്യാതെ മുത്തശ്ശി പോയി.................







ബഹുവ്രീഹിയുടെ അനുവാദമില്ലാതെയുള്ള ഈ അവിവേകത്തിനു് അനുവാദം ചോദിച്ചു കൊണ്ടും,

സാങ്കേതികമായ പാളിച്ചകളില്‍ നിന്നും മുക്തമല്ല എന്ന അടിക്കുറിപ്പോടെയും ഈ ശബ്ദലേഖനവും അവതരിപ്പിക്കുന്നു.
-----------------------------------------------------

Saturday, May 03, 2008

വലിയലോകം.ശബ്ദ രേഖ ഒരു കന്നി പരീക്ഷണം.

Buzz It

ജലതരംഗം ഇവിടെ

-------------
പാട്ടിന്റെ പാടവരമ്പിലൂടെ പുറകോട്ട്
--------------------------
ആപ്പാടവരമ്പിലൂടെ

അല്‍പ്പം നടന്നുകേറി

വലത്തോട്ട്‌ തിരിഞ്ഞാല്‍‍

അടുത്ത മുക്കായി.

അവിടെക്കാത്തുനിന്ന്‌,

സ്വപ്നച്ചിറകിലെന്നപോലെ‍

ഒഴുകിയെത്തുന്ന

'പഴങ്കഥപ്പാട്ട് ‌' എന്ന

ആദ്യത്തെ ബസ്സില്‍ക്കേറി,

പുറകോട്ട്‌ യാത്രചെയ്താല്‍

നഗരഹൃദയമായി..

എന്റെയിടമായി!

" ഹോസ്റ്റലാണോ ഹോസ്പ്പിറ്റലാണോ"

എന്നൊക്കെയന്വേഷിച്ചു

വഴിതെറ്റിയെത്തുന്നവര്‍ക്ക്

ഔപചാരികതയുടെ

മഞ്ഞച്ചായം തേച്ച

ഇരുനിലക്കെട്ടിടം.

പക്ഷെ,ഒതുക്കുകള്‍കയറുമ്പോള്‍,

താമരവളയം കൊണ്ട്‌

കൊണ്ടാട്ടം വറക്കുന്ന

വേളിച്ചെണ്ണ വാസന,

നീണ്ട ഇടനാഴിയിലൂടെ-

യൊഴുകിവന്നു വരവേല്‍ക്കുന്നുണ്ടാവും.

അകത്തെമുറിയിലമ്മ

കടുത്ത ശ്വാസമ്മുട്ടലിനിടയിലും

'മലയാളനാട്‌' വായിച്ച്‌

കണ്ണടയൂരും മുന്‍പേ

"നല്ല കഥ" എന്നു

പേജിനടിയില്‍ കുറിക്കുന്നുണ്ടാകും

അഛന്‍‍ കോടതിവേഷത്തില്‍,

ചുമരിലെ പടത്തിലിരുന്നു

അതുനോക്കിച്ചിരിക്കുന്നുണ്ടാകും.

തളത്തില്‍ വല്യേട്ടന്‍,

മേശ നിറയുന്ന പഴയ

'മര്‍ഫി'റേഡിയോയുടെ

പൊട്ടലും ചീറ്റലും അവഗണിച്ചു

സൂചി തിരിച്ചു തിരിച്ചു

'മെല്വില്‍ ഡി മെല്ലോ'യുടെ

വാര്‍ത്ത പിടിച്ചെടുക്കുകയും

കൂട്ടത്തില്‍‍

പ്രധാനമന്ത്രിയെ-

പ്പഴിക്കുന്നുമുണ്ടാകും

" വിധവകള്‍ നാടുഭരിച്ചാല്‍‍

ഗുണം പിടിക്കില്ല"

കാര്യസ്ഥന്‍ പണിക്കരമ്മാവന്‍‍,

വരവ്‌-746 രൂപ 43 പൈസ

ചിലവ്‌-746 രൂപ 43പൈസ

എന്നു കൃത്യമായി

കണക്കെഴുതിയുണ്ടാക്കിയ പുസ്തകം

അമ്മയെക്കാണിച്ചു ബോധിപ്പിക്കാനായി

പടിഞ്ഞാപ്പുറത്തു കാത്തുനില്‍ക്കുന്നുണ്ടാകും

ചെറിയേട്ടന്‍‍,

'റാലീ'സൈക്കിളിടിച്ചു പടിതുറന്നു

ഒരുകെട്ട്‌ 'വിപ്ളവാഭിവാദന'

നോട്ടീസുകളുമായി

കോളേജില്‍നിന്നെത്തിക്കാണും.

കുഞ്ഞിമോള്‍‍

വാശിപിടിച്ച്

സിമന്റ്തറയുടെ ഇളംതണുപ്പില്‍‍

കവിള്‍ചേര്‍ത്തു കിടക്കുന്നുണ്ടാകും

അവള്‍ക്കു ഏടത്തിയമ്മ കലക്കുന്ന

'ഗ്ലാക്സോ'പ്പാലിലൊരല്‍പ്പം

ബാക്കി വന്നെങ്കിലോയെന്നു കൊതിച്ച്

സ്കൂള്‍ യൂണിഫോം മാറ്റാതെ

ഞാന്‍ കാവലിരിയ്ക്കുന്നുണ്ടാകും.....

കാലം ബുള്‍ഡോസറിന്മേലേറി

കയറുമായി പുറപ്പെട്ടി

ട്ടുണ്ടെന്നറിയാതെ,

നിഷ്ക്കളങ്കമായി

വിരുന്നുകാര്‍ക്കായി കാക്കുന്ന

എന്‍റ്റെ വീടും പ്രിയമുള്ളവരെയും

വീണ്ടെടുക്കാന്‍‍

ഇവിടെ... ഇപ്പോള്‍...

ഈപ്പാടവരമ്പിലൂടെ നടന്നുകേറി...

പാടത്തു കുത്തിയിരുന്നു കൊഞ്ചുന്ന

നായികാനായകന്‍മാരെത്തള്ളിമാറ്റി

മായപ്പെട്ടിയുടെ

അനന്തസാദ്ധ്യതകളിലേക്കു..

പിന്നാമ്പുറ-

സ്ഥലകാലങ്ങളിലേക്കു

ഞാന്‍ നൂണ്ടിറങ്ങി മറയുന്നു.
---------------------------------------

ഭൂമിപുത്രിയുടെ അനുവാദമില്ലാതെയുള്ള ഈ അവിവേകത്തിനു് അനുവാദം ചോദിച്ചു കൊണ്ടും,
സാങ്കേതികമായ പാളിച്ചകളില്‍ നിന്നും മുക്തമല്ല എന്ന അടിക്കുറിപ്പോടെയും അവതരിപ്പിക്കുന്നു.
------------------------------------------------
    follow me on Twitter