
ഒരു ചെറിയ കുഞ്ഞായി നാട്ടില്‍ നിന്നു തിരിക്കുമ്പോള്‍ ഞാന്‍ അറിഞ്ഞില്ല.ഇനി ഒരു തിരിച്ചുപോക്കുണ്ടാവില്ലെന്നു്
അമ്മയോടും അച്ഛനോടും യാത്ര പറഞ്ഞു് ഞാന്‍ കാറിലിരുന്നു് വിങ്ങി.രണ്ടു ദിവസത്തെ യാത്ര എന്നെ ക്ഷീണിപ്പിച്ചിരുന്നു.
പിറ്റേ ദിവസം ഞാന്‍ പൂന്തോട്ടത്തിനരികത്തു് വളരാന്‍ തുടങ്ങി. ഉറ്റവരേയും ഉടയവരെ ആരേയും കാണാതെ ഞാന്‍ മറ്റൊരു ഞാനായി മാറിക്കൊണ്ടിരുന്നു

ഒറ്റയ്ക്കു നിന്നു് ഞാനെന്റെ അച്ഛനമ്മമാരേ ഓര്‍ത്തു നെടുവീര്‍പ്പിട്ടു.
ഞാന്‍ വളരുകയായിരുന്നു.ഒരു പ്രവാസിയുടെ നൊമ്പരങ്ങളുമായി ഞാന്‍ വളരുകയായിരുന്നു.

പ്രകൃതി എന്നിലും മാറ്റങ്ങള്‍ വരുത്താന്‍ തുടങ്ങി.

ഞാനൊരു മനോഹരിയായി മാറുംപോഴും മനസ്സൊരു നെരിപ്പോടാവുകയായിരുന്നു.
എന്റെ ആത്മാവെനിക്കു നഷ്ടപ്പെടുന്നതറിയാന് തുടങ്ങി.

എന്റെ മനോഹര ദൃശ്യങ്ങളില്‍ നോക്കി ഞാന്‍ നെടുവീര്പ്പിടുന്നതു് മറ്റാരും കണ്ടില്ല.

ഞാന്‍ എന്റെ സാഫല്യം തലയില്‍ വഹിച്ചപ്പോള്‍ എനിക്കറിയാമായിരുന്നു,
ഈ ജന്മസാഫല്യം എന്റെ മരണമൊഴിയാണെന്നു്.

ഞാന്‍ വെറുതേ ചിരിക്കാന്‍ ശ്രമിച്ചു.

എന്നിലെ മഞ്ഞ നിറം എന്റെ മരണ നിറമാണെന്നറിഞ്ഞു ഞാന്‍ കണ്ണുനീര് പൊഴിച്ചതും ആരുമറിഞ്ഞില്ല.

എന്റെ മക്കളെയും കൊച്ചു മക്കളെയും കണ്ടു ഞാന്‍ നില്ക്കുമ്പോള് ഞാനറിയുന്നു. അവര്‍ പ്രവാസികളല്ലെന്നു്.

ഒരു പ്രവാസിയുടെ ജന്മ സാഫല്യം.
36 comments:
തേങ്ങ അടിച്ചേക്കാമല്ലേ!
കൊള്ളാം! നല്ല കാമ്പിനേഷന്‍..ചിത്രങ്ങളും വാക്കുകളും നന്നായി യോജിപ്പിച്ചിരിക്കുന്നു..
പക്ഷേ ശകലം വലിപ്പം കുറച്ചാല്‍ നന്നായിരിക്കും എന്നു തോന്നുന്നു....
ഇനിയും പോരട്ട്....
നന്ദി,സുകുമാരാ ഈ വലിയ ലോകത്തു് ചെറിയ പരീക്ഷണങള്.വെറുതേ...എല്ലാം വെറുതേയാണല്ലേ?.
നന്നായിരിക്കുന്നു. ചിത്രങ്ങളും അടിക്കുറിപ്പുകളും.
ഇതാണവിടെ ജോലി അല്ലേ? നന്നായി എന്തായാലും.
നല്ല അവതരണം.. ചിത്രസംയോജനം.. ഛായഗ്രഹണം :-)
:)
അഞ്ച് തുടരന് ചിത്രങ്ങള്‍ കൊണ്ട് ഒരു കഥയുണ്ടാക്കുകയും അത് പലരുടെ വീക്ഷണകോണുകളില്‍ ചര്‍ച്ച ചെയ്യുകയും ചെയ്യുന്ന ഒരു ഫ്ലിക്കര്‍ ഗ്രൂപ്പിനെ ഇന്ന് കണ്ടു.വേണുജി അതില്‍ ചേരുന്നത് നന്നായിരിക്കും.
വേണുമാഷേ സുന്ദരം...
ആശയവും അവതരണവും
:)
വേണു മാഷേ വളരെ നന്നായിരിയ്ക്കുന്നു..ചിത്രങ്ങളും ആശയവും വളരെ ഇഷ്ടമായി.
എന്തായാലും സംഭവം അടിപൊളി.
(ഓ.ടോ.ആ പഴക്കുല മുഴുവനും വേണു ചേട്ടന് തീറ്ത്തോ?..പാവം പ്രവാസിയുടെ തൊലിയെങ്കിലും വേസ്റ്റ് ബിന്‍ ല്‍ ബാക്കിയുണ്ടൊ..)
Nice blog and cool template.
The photos are great!
സുകുമാരപുത്രന്‍ :) തേങ്ങ കൈപ്പറ്റി.
സുല്‍.നന്ദി
സു. :) ഇതും.
സൂര്യോദയം മാഷേ. നിര്‍മ്മാണവും.:)
കുട്ടന് മേനോന്. :)
വിഷ്ണുജീ,flicker group ഏതാണു്.?
അംബി. :) എല്ലാം വെറുതേ.
അരവിശിവ.ഇഷ്ടപ്പെട്ടതില്‍ നന്ദി,:)
പീലിക്കുട്ടി.പഴക്കുല തീര്‍ന്നല്ലോ.കുഞ്ഞുങ്ങള്‍ വളരുന്നുണ്ടു്.:)
mallu Films.Thanks for Your appreciation.
കമന്റെഴുതിയ എല്ലാവര്ക്കും കണ്ടു പോയവര്‍ക്കും ഒരു പ്രവാസിയുടെ സ്നേഹം നിറഞ്ഞ നന്ദി.
http://www.flickr.com/groups/visualstory/ ഈ ലിങ്കില്‍ പോയി നോക്കൂ
വേണു,ഫോട്ടോയും വരികളും നന്നായീ.കാണ്പുരിലായിരിക്കുമല്ലോ വാഴകൃഷി.
നല്ല മണ്ണാണു.
വിഷ്ണുജി നന്ദി, ലിങ്കില്‍ ശ്രധിച്ചു.
മുസാഫിര്‍ ഭായി, ഗംഗയുടെ തീരമല്ലേ, സമൃദ്ധം.
പക്ഷേ ഇതു കൂടി കാണൂ, സത്യം ഇതൊക്കെ തന്നെ. വെറുതേയീ മോഹങ്ങള്‍
കഥ കൊള്ളാം ... നല്ല ഭാവന
പക്ഷേ ഫോട്ടാസ് കുറച്ചുകൂടി നന്നാക്കാമായിരുന്നില്ലേയെന്നൊരു തോന്നല്‍
qw_er_ty
വേണുജി, ചിത്രങ്ങള്‍ കൊണ്ട് കഥപറയുന്ന രീതി നന്നായി.
പിന്നെ ഒരു സജഷന്‍. വലിയലോകത്തിലെ അക്ഷരങ്ങള്‍ ഇത്രയും വലുതാക്കുന്നതെന്തിനാ. ഫോണ്ട് സൈസ് അല്പം കുറച്ചുകൂടെ? വെറുതെ ചോദിച്ചതാണെന്നു കരുതരുത്. കാര്യമായി തന്നെ ചോദിച്ചതാ :)
സിജൂ വെറും അമച്വര്‍ ഫോട്ടോസ്സാണു്. ക്യാമറയുണ്ടു് ഭാവനകളുണ്ടെന്നു് സ്വയം കരുതി വെറുതേ ഓരോന്നു തമാശ.
എല്ലാം കുറേശ്ശെ വശമാക്കണം. നന്ദിയുണ്ടു് വന്നതിനും,കമന്റു ചെയ്തതിനും.
കുറുമാന് ജീ, നന്ദി, ഫോണ്ടു് 18 നിന്നും 15 ആക്കി. ശരിയായിയെന്നു കരുതുന്നു. ആദ്യം 22ല്‍ ആയിരുന്നു.തേങ്ങയും കൊണ്ടു വന്ന സുഹൃത്തു പറഞ്ഞു സ്ഥലമില്ല അടിക്കാന്‍ ശകലം വിടണം എന്നു്.അപ്പോള്‍ 22 നെ !8 ആക്കി.ഇപ്പോള്‍ 18 നെ 15 ആക്കി. സ്നേഹം നിറഞ്ഞ ഉപദേശത്തിനു് ഒരിക്കല്‍ കൂടി എന്റെ പൂച്ചെന്ണ്ടുകള്.
വേണുജീ... വാഴക്കൃഷി നല്ലതാ, കൂടെ ഫോട്ടോയും കുറിപ്പുകളും...
ഇതു കേട്ടാല്‍ തോന്നും ഞാനങ്ങു കൊമ്പത്താണെന്ന്.
കുറ്റം പറയാന്‍ എന്താ ബുദ്ധിമുട്ട് :-)
നല്ല അവതരണം
മുരളിജീ ഞാന്‍ മുസ്സാഫിര്‍ ഭായിക്കു കൊടുത്ത ലിങ്കു് തന്നെ നോക്കുമ്പോള്‍ കുറച്ചുകൂടി മനസ്സിലാക്കാം.
സിജുജി ഇവിടെ ഒരു കുറ്റവും പറഞില്ലല്ലോ.
അഥവാ ഉണ്ടെങ്കില്‍ തന്നെ നമുക്കൊക്കെ ഇതങ്ങിട്ടു് പാടി കൊടുത്താല്‍ പോരേ.“കുറ്റം കൂടാതുള്ള നരന്മാര്‍...” നന്ദിസുഹൃത്തേ .
വല്യമ്മാവിയ്ക്കിതിഷ്ടപ്പെടുമെന്നനിക്കറിയാം
പ്രവാസിയുടെ കണ്ണുനീര് ആ ബ്ലോഗില്ഊറുന്നതു ഞാനും കണ്ടിട്ടുണ്ടു്.
നന്ദി അമ്മാവി. അമ്മാവി,അമ്മാവന് എന്നൊക്കെ ഞാന്‍ ഇപ്പോള്‍ വെറുതേ കമന്റിനു പോലും ഉപയോഗിക്കുംപോള്‍
മനസ്സിന്റെ ഒരു സുഖം.അമ്മാവി....നന്ദി.
മാഷെ, കാണാന്‍ വൈകി,
വാഴയില്ക്കൂടിയും സ്വന്തം (പ്രവാസിയുടെ) കഥപറയാമെന്നു ഇപ്പോള്‍ ബോദ്ധ്യമായി, ശിശുവിനിഷ്ടമായത് ഈ വിവരണങ്ങളില്‍ പടര്ന്നുനില്ക്കുന്ന ഗൃഹാതുരതയ്ം പിന്നെ ചേര്‍ന്നു നില്ക്കുന്ന വേദാന്തവുമാണ്.
(ഓ.ടൊ)ചില അക്ഷര പിശാചുകള്‍ ശ്രദ്ധിക്കുമല്ലോ? (ഉദ. ആല്മാവ്, ആത്മാവ്(aathmaav)
ശിശുവേ നന്ദിയുണ്ട്.
അക്ഷര പിശ്ശാചിനെ ഒഴിപ്പിച്ചു് കാഞ്ഞരത്തില്‍ തറച്ചു.
ഓ.ടോ.എങ്ങനെയുണ്ടു് ? അസുഖങ്ങളില്‍ നിന്നു മുക്തി നേടിയെന്നു കരുതുന്നു. അതിനായി പ്രാര്‍ഥിക്കുന്നു.
പുറമെ പുഞ്ചിരിച്ചുകൊണ്ട് അകതാരില്‍ അഴലുമായ് കഴിയുന്ന പ്രവാസിയുടെ സുന്ദരമായ പ്രതിഛായ വാഴക്കന്നിലൂടെ തുടങ്ങി പൂര്‍ണ്ണതയിലേക്ക് കൊണ്ടു വരുമ്പോള്‍ ഇഷ്ടമായി എന്ന ഒറ്റവാക്കില്‍ പറഞ്ഞാല്‍ അതു കുറഞ്ഞ ഒരഭിപ്രായമാകും. അതുകൊണ്ട് ഉള്ളിന്റെ ഉള്ളില്‍ നിന്ന് വേണുവിനോട് ഒരുപാടിഷ്ടം തോന്നുന്നു.
An imaginative,symbolic exposition of contemporary human existence.Pieces like these wake us up from the slumber of mundane life.Congrats!
മുരളി മാഷേ ആ വലിയ വാക്കുകള്‍ക്കു് നന്ദി.എന്നോടിഷ്ടം തോന്നുന്നു എന്നു പറഞ്ഞ വരികളെ ഞാനെന്റെ മനസ്സില്‍ നിധിയായി സൂക്ഷിച്ചു വയ്ക്കുന്നു.
Dear SVG,
I became very proud to hear such words from you. Thank you Sir.
നന്നായിട്ടുണ്ട്
ഒരു വാഴയുടെ ജീവിതവ്യാപാരത്തിലൂടെ അങ്ങ് ചിത്രീകരിച്ചിരിക്കുന്നത് എത്രയോ മനുഷ്യരുടെ ജീവിതകഥകളാണു.
ഭാവുകങ്ങള്‍.
രാഘവു് മാഷേ നന്ദി.
കൊള്ളാം കാര്‍ഷികോത്പന്നങ്ങള്‍ കഥയുന്നു.
വളരെ നന്നായിട്ടുണ്ട് കേട്ടോ.
വളരെ നന്നായിട്ടുണ്ട്.കേട്ടോ.
ചന്ദ്രശേഖരന് നായര്‍ജി, കുഞ്ഞൂട്ടന്, മാധവികുട്ടി,
നിങ്ങള്‍ ഈ ബ്ലോഗു സന്ദ്ര്ശിച്ചതിനും കമന്റെഴുതിയതിനും നന്ദി.
നല്ല ചിത്രങ്ങളും അതിനു ചേര്‍ന്ന വരികളും.. നന്നയിരിക്കുന്നു. ഈ എളിയവന്റെ ഒരു തേങ്ങ ഇവിടെ അടിക്കട്ടെ!
മുക്കുവനു നന്ദി.
qe_r_ty
Post a Comment