Tuesday, November 14, 2006
ഇല പറഞ്ഞ കഥ
ഇവിടെ ഞാന്‍ സന്തോഷത്തോടെ ജീവിക്കുകയായിരുന്നു.
ഞങ്ങളില്‍ ഒരിലയായിരുന്നു ഞാനും.
അന്നൊരു രാത്രിയില്‍ ഒരു വായ്ത്താരി കേട്ടു.
അതമ്മയാണു് ഞങ്ങള്‍ക്കു് പറഞ്ഞു തന്നതു്.
അതിങ്ങനെ ആയിരുന്നു.
രാത്രി.
കുന്നാക്കുന്നിരിട്ടു്.
നടന്നു പോകുന്ന പഥികന്.
ഇടവഴിയ്ക്കപ്പുറം ശ്മശാനം.
ശ്മശാനത്തിനും ഇപ്പുറം ഒരു കൊച്ചിടവഴി.
നാട്ടു വെളിച്ചത്തില്‍, കാണാതെ പോയ പഥികന്റെ കാലാല്‍ ചവിട്ടപ്പെട്ട ഒരു തുണ്ടു് എല്ലിന് കഷണം അലറി പറഞ്ഞു.
”ഞാനും ഒരിക്കല്‍ മനുഷ്യനായിരുന്നു.”
അന്നതിന്റെ അര്‍ഥം എനിക്കു മനസ്സിലായില്ല.
എന്നെ നോക്കി, മറ്റിലകള്‍ ചിരിക്കാന്‍ തുടങ്ങി. പഴുത്ത ഇലയെ നോക്കി പച്ച ഇല ചിരിക്കുമെന്ന സത്യവും അമ്മയായിരുന്നു എനിക്കു പറഞ്ഞു തന്നിരുന്നതു്.
ഒരു നാള് കൊഴിഞ്ഞുവീണ ഞാന്‍ ചുറ്റുപാടും നോക്കി.
എന്നോ ഒരു രാത്രിയില്‍ സ്പന്ദിച്ച ആ അസ്ഥിയുടെ ശീല്‍ക്കാരത്തിന്റെ അര്‍ഥം ഞാന്‍ മനസ്സിലാക്കാന്‍ തുടങ്ങുമ്പോഴേയ്ക്കും ഞാന്‍ ഒരു കരിയിലയാകുകയായിരുന്നു.
Subscribe to:
Post Comments (Atom)
27 comments:
നാട്ടു വെളിച്ചത്തില്‍, കാണാതെ പോയ പഥികന്റെ കാലാല്‍ ചവിട്ടപ്പെട്ട ഒരു തുണ്ടു് എല്ലിന് കഷണം അലറി പറഞ്ഞു.
”ഞാനും ഒരിക്കല്‍ മനുഷ്യനായിരുന്നു.”
അന്നതിന്റെ അര്‍ഥം എനിക്കു മനസ്സിലായില്ല.
വേണുജീ, ഇത് സ്ഥിരം പരിപാടിയാക്കിയോ.എന്തായാലുമീ പ്രസ്ഥാനത്തിന്റെ മലയാള ബൂലോകത്തെ ഉപജ്ഞാതാവ് താങ്കള്‍ തന്നെ.ഈ ബ്ലോഗിന് ടെമ്പ്ലേറ്റ് കൊതിപ്പിക്കുന്നതാണ്.വലിയ ലോകം ശരിക്കും വലുതായി വരുന്നുണ്ട്.ആശംസകള്‍...
വേണുവേട്ടാ.. പ്രവാസിയെ നേരത്തേ കണ്ടിരുന്നു.. കമന്റാന്‍ വിട്ടു പോയി..
ഇലയെക്കാണുമ്പോള് വീണപൂവാണ് മനസ്സില്‍ വരുന്നത്.. നന്നായിട്ടുണ്ട് മാഷേ..
പിന്നേ ടെമ്പ്ലേറ്റ് കൊള്ളാം.. അക്ഷരങ്ങള്‍ അല്‍പ്പം കടുപ്പിക്കുകയാണെങ്കില്‍ വായിക്കാന്‍ എളുപ്പ്മായിരുന്നു..
വേണു മാഷേ..
പുതിയ ഇലകള്‍ വീണ്ടും കിളിര്ത്തുവരുന്നുണ്ടായിരുന്നു..
ഇല പറഞ്ഞതു തന്നെ..
ഒത്തിരി നന്നായി
എന്നെ നോക്കി, മറ്റിലകള്‍ ചിരിക്കാന്‍ തുടങ്ങി. പഴുത്ത ഇലയെ നോക്കി പച്ച ഇല ചിരിക്കുമെന്ന സത്യവും അമ്മയായിരുന്നു എനിക്കു പറഞ്ഞു തന്നിരുന്നതു്.
മനസ്സിലാക്കാന്‍ വൈകുന്ന മനുഷ്യമനസ്സിന്റ് പ്രകൃതത്തിന് ഒരു ഉത്തമ ഉദാഹരണം.
നന്നായി വിവരിച്ചിരിക്കുന്നു.
വേണു,
ഇതും ഒരു ജീവിത ചക്രം....
ഇത് കാണ്‍പൂരില്‍ നിന്നും എടുത്ത ചിത്രങ്ങളാണോ....??
രണ്ടാമത്തെ ചിത്രത്തിലെ മഴത്തുള്ളികള്‍ ചിത്രത്തെ കുറച്ചുകൂടി മനോഹരമാക്കി..
അവസാന ചിത്രം brightness കുറച്ചെടുത്തതും നന്നായി...
വേണൂ, ചിത്രങ്ങളും അവയിലൂടെ വരച്ചുകാട്ടിയ കഥയുടെ ജീവിതത്തിന്റെ ആകെ പൊരുളിന്റെ അര്‍ത്ഥവും ഹൃദ്യമായിരിക്കുന്നു, ഈ വിരലുകളില്‍ നിന്ന് ഇനിയും ഒരു പാട് പ്രതീക്ഷിക്കാമെന്ന് മനസ്സ് പറയുന്നു, കാത്തിരിക്കട്ടെ :-)
-പാര്‍വതി.
:) ഇല പറഞ്ഞ കഥ നന്നായി. സന്തോഷത്തില്‍ നിന്ന് ദുഃഖത്തിലേക്ക് ഇത്രയേ ഉള്ളൂ ദൂരം.
നല്ല അവതരണം...പ്രപഞ്ചതത്ത്വത്തെ പ്രകടമാക്കുന്നതരത്തില്‍ വിവരിച്ചിരിക്കുന്നു.
നല്ല ലേ ഔട്ട്,പടങ്ങള്‍,അര്‍ത്ഥമുള്ള വരികള്‍,ജീവിതത്തിന്റെ നൈമിഷികതയെ ഓര്‍ക്കാന്‍ അടുത്തുള്ള ഗംഗാതീരം വരെ പോയാല്‍ മതിയാവുമല്ലോ അല്ലെ ?
വേണു,വായിച്ചപ്പോള്‍ എനിക്ക് തോാന്നിയത്
'ഞാന്‍ മരിച്ചു
എന്നാത്മാവ് ദേഹത്തെ വിട്ടൊഴിഞ്ഞു
കത്തിച്ചു വച്ച നിലവിളക്കിന്
മുന്പില് കിടത്തിയെന്നെ
തത്തി കളിക്കുന്നു പുകയും
മച്ചിന്റെ മാറിലൂടെ'
വേണുജി,വളരെ വ്യത്യസ്ഥമായ ഒരു ബ്ലോഗായി ഇതു മാറിക്കൊണ്ടിരിക്കുന്നു. എന്തൊരു ചിത്രീകരണം . മനോഹരം.
വിഷ്ണുജീ.
നന്ദി.താങ്കളുടെ വാക്കുകള്‍ വീണ്ടും വീണ്ടും എനിക്കു് പ്രചോദനമാകുന്നു.
പുഴയോരം. :) നന്ദി.
അമ്പീ.
നന്ദി.കരിയിലയാകുന്നതിനു
മുന്‍പുള്ള ഏക ആശ്വാസം
മുന്നില്‍ കാണുന്ന തളിരിലകളായിരിക്കുമല്ലോ.
മഞ്ഞു തുള്ളീ,:) നന്ദി.
ബിജോയ്,
ചിത്രങ്ങള്‍ കാണ്പൂരെടുത്തതാണു്.നന്ദിയുണ്ടു്.
പാര്‍വ്വതീ,
സത്യത്തില്‍ അല്പസമയം ഞാന്‍ ഭാവുകനായെന്നെനിക്കു തോന്നി. നന്ദി.
സു.
ഇഷ്ടപ്പെട്ടെന്നറിഞ്ഞതില്‍ സന്തോഷിക്കുന്നു. നന്ദി.
സൂര്യോദയം, :) നന്ദി മാഷേ.
മുസ്സഫിര് ഭായി,
ഗംഗ വരെ പോകെണ്ട എന്നെനിക്കു തോന്നുന്നു.മനസ്സു തുറന്നൊന്നു നോക്കിയാല്‍. നന്ദി.
സന്ഡോസ്സ് ഭായീ,
നമുക്കെല്ലാം അറിയുന്ന സത്യം.നന്ദി.
മേനോനെ, നന്ദി.വീണ്ടും വന്നതിനും അഭിപ്രായം എഴുതിയതിനും.
വലിയ ലോകത്തു വന്നവരും
കമന്റ്റെഴുതിയവരും കമന്റെഴുതാതെ
പോയവരും, എല്ലാവര്ക്കും നന്ദിയുടെ പൂച്ചെണ്ടുകള്‍.
വരാന്‍ വൈകിയോ... എത്തിപ്പെടാന്‍ ഒരുപക്ഷെ വൈകിയേക്കാം.. എങ്കിലും എത്തിയതില്‍ സന്തോഷം ... ചിത്രങ്ങള്‍ക്കൊപ്പം കഥ ചൊല്ലി ഒരാളിവിടെ ഉണ്ടന്നറിയാന്‍ വൈകി... മനസ്സറിയാതെ ... ശരീരമറിയാതെ എത്തേണ്ടിടത്ത് എത്തും എന്ന എന്റെ ഉമ്മ പറയാറുണ്ട്.. അതിലൊരു ശരിയാണ് ഇവിടെ ഞാന്‍ എത്തിയത്..
ഓരോ വാക്കിലും ഒത്തിരി ചിന്തകള്‍ ഓരോ ചിന്തയിലും ഒരായിരം വാക്കുകളും ...
ഒരു പ്രവാസിക്കേ.. പ്രവാസത്തിന്റെ ഗൃഹതുരതകള് അതിന്റെ നൊമ്പരങ്ങളറിയൂ .. അമ്മേ ഒരു ഗ്ലാസ് വെള്ളം എന്നുറക്കെ പറയാന്‍ വെമ്പുമ്പോളായിരിക്കും മനസ്സ് പറയുക .. അമ്മ വിദൂരതയിലെ ഒരു സ്വപ്നം മാത്രമാണിപ്പോള്‍ ..,
മരണത്തിന്റെ കാലൊച്ച കാത്തിരിക്കുന്നവരുടെ (വൃദ്ധരുടെ) മാനസ്സികാവസ്ഥയെ കുറിച്ച് ഞാന്‍ ചിന്തിക്കാറുണ്ട് .. ഇലയേ... ഞാനും ഒരു നാള് ആ ഇടവഴിയിലെ ഒരു എല്ലിന് കഷണമായി ..
വളരെ നന്നായിരിക്കുന്നു
ആത്മകഥാ വൈകിയതൊന്നുമില്ലാ.
വായിച്ചതിനും അഭിപ്രായം തുറന്നെഴുതിയതിനും നന്ദി.നിങ്ങളെപ്പോലെ പച്ചയായ കയ്പാര്‍ന്ന അനുഭവങ്ങളുടെ രാജാക്കന്മാരില് നിന്നും, പ്രചോദനമുണ്ടാകുന്ന വാക്കുകള്‍ക്കു്
നന്ദി സുഹൃത്തേ.
ഇല പറഞ്ഞ കഥ... ഒരു പുതു അനുഭവം.
നന്നായിരിക്കുന്നു വേണുജി.
ടെംബ്ലേറ്റ് ശരിക്കും കൊതിപ്പിക്കുന്നത് തന്നെ!
ഇല പറഞ്ഞ കഥ മനോഹരമായി.
കുറച്ച് വൈകിയാണ് ഞാന്‍ എന്നത്തേതും പോലെ എത്തിയത്. അഭിനന്ദനങ്ങള്‍.
ഇലകളിലെ ജീവിതം, തുടിപ്പ്, വേദന എല്ലാം മനോഹരമായി. ഒപ്പം വാക്കുകള്‍ ശക്തം. “ ഞാനൊരിക്കല്‍ മനുഷ്യനായിരുന്നു അന്നതിന്റെ അര്‍ത്ഥം എനിക്കറിയില്ലായിരുന്നു.”
ആഴമുള്ള വരികളും ഭാവങ്ങളും.
സ്നേഹത്തോടെ
രാജു
ഇല പറഞ്ഞ കഥയും പ്രവാസിയും വളരെ ഇഷ്ടമായി.
ആശംസകള്‍.
അഗ്രജന് ഭായീ, രാജു ഭായീ,തനിമാ,
സത്യത്തില്‍ നിങ്ങളുടെ പ്രോത്സാഹനങ്ങള്‍ എന്നെ ഇങ്ങനെ അനങ്ങാമ്പാറയായിരിക്കാന് അനുവദിക്കുന്നില്ല.
നന്ദിയുടെ പൂച്ചെണ്ടുകള്‍ എല്ലാവര്ക്കും.
മനോഹരം വാക്കുകളും ചിത്രങ്ങളും....
ചില പോസ്റ്റുകള്‍ക്ക് ഞാനൊക്കെ കമന്റിട്ടാല്‍ കടലിന്വക്കത്ത് കടലാടി നട്ട പോലെയിരിക്കും!
അതുകൊണ്ട് ഇതിനു കമന്റില്ല!
മുരളിഭായീ,
ഇവിടെ വന്നതിലും അഭിപ്രായം രേഖപ്പെടുത്തിയതിലും സന്തോഷം. നന്ദി.
വിശ്വംജീ,
കമന്റിനുള്ളിലെ ആ വലിയ കമന്റിനു് സന്തോഷത്തൊടെ എന്റെ നന്ദിയുടെ പൂച്ചെണ്ടുകള്‍.
വേണു ,
ക്ഷമിക്കുക , ഞാന്‍ താങ്കളെ കണ്ടില്ല സുഹൃത്തെ , അവസാനത്തെ രണ്ട് കഥ കളും വായിച്ചു , മനോഹരമെന്ന് പറഞ്ഞ് ഔപചാരികതയാക്കുന്നില്ല , ഒരുറപ്പ് തരാം , എപ്പോഴും വരാം ഞാനിവിടെ
സസ്നേഹം
തറവാടി
ഞാനിപ്പോള്‍ അറിയുന്നു,
എനിക്കു നാളത്തെ മീറ്റിനു പങ്കെടുക്കാന്‍ പറ്റില്ലല്ലോ. പക്ഷേ ഞാന്‍ ഇവിടിരുന്നു ശ്രദ്ധിക്കും വല്യമ്മാവി വിളമ്പുന്ന വിഭവങ്ങളൊക്കെ. നന്ദി സുഹൃത്തേ.
Oru cheru nombarathoade njaanith nenjileattunnu..
congrats.
ഫസലേ,
വായനയ്ക്കും അഭിപ്രായത്തിനും എന്റെ നന്ദി.:)
Post a Comment