എന്റെ വലിയ ലോകം നിശ്ശബ്ദതയുടെ മൌന വാല്മീകങ്ങളില് തപസ്സു ചെയ്യുന്നു. ശുന്യതയുടെ അര്ഥാനര്ഥങ്ങളുടെ അന്വേഷണത്തില്‍ ഓര്‍മ്മ ച്ചെപ്പുകളില് വെറുതെ ഇതൊക്കെ സൂക്ഷിച്ചേക്കാം.
-------------------------------------------------------------
നാടന്‍ കപ്പ, പ്രവാസിയായി വന്നു് പുഷ്പ ഫല ദായികയായ ഈ ചിത്രവും എനിക്കോര്ത്തു വയ്ക്കണം.
ഇതുങ്ങളെയും നാട്ടില്‍ നിന്നു് കൊണ്ടു വന്നു.
ഓര്‍മ്മകള്‍ക്കായി ഇവയും ഈ വലിയ ലോകത്തു് ചെറിയൊരോര്മ്മക്കുറിപ്പിലേയ്ക്കായി.
7 comments:
എന്റെ വലിയലോകം.:)
പനിനീര്‍പൂവ്, കൊപ്പക്കായ അഥവാ കപ്പളങ്ങ അഥവാ ഓമക്കായ, പിന്നെ കൈപ്പക്കായ അഥവാ പാവക്കാ....എല്ലാം ഫ്രെഷ് :)
വേണുവേട്ടാ ,
മനുഷ്യനെ കൊത്തിപ്പിക്കാതെ ,
ഇടയിലുള്ള പഴുത്ത ആ 'ഓമക്കായ'
ഞങ്ങള്‍ക്ക് തരുമോ?
(ഓമക്കായ - പപ്പായ)
പച്ചഓമക്കായ നീളത്തില്‍ മുറിച്ചതിനു ശേഷം , ചെറിയ കയില് ( സ്പൂണ്‍)
കൊണ്ട് അതിനുള്ളിലെ ചെറിയ കറുത്ത കുരുക്കള്‍ വടിച്ചേടുക്കുന്നതും ,
ചേറിയ നീറ്റം വരുന്ന പാല്‍നിറത്തിലുള്ള കായുടെ നീര് ഇത്തയുടെ മുഖത്ത്
തെളിച്ചിരുന്നതുമൊക്കെ ഓര്‍മ്മവന്നു.
കപ്ലങ്ങ...പാവയ്ക്ക...(നന്നായ് ഞങ്ങള്‍ക്ക് ഇപ്പോള്‍ നൊയമ്പാണു...വെജിറ്റബിള്‍ ഒരുപാടുവേണം)
കുറുമാന്, തറവാടീ, സുന്ദരന്‍ വലിയലോകം സന്ദര്‍ശിച്ച നിങ്ങള്‍ക്കു് നന്ദി.
പൂ...തോട്ടത്തിലെ എല്ലാം എനിക്കിഷ്ടമായി
വിചാരം..നന്ദി.വെറും പൂന്തോട്ടം മാത്രം.:)
Post a Comment