നാട്ടില്‍.
ഓര്‍മ്മകളുടെ ഒരു ഫയല്‍ ഒഴുകി നടക്കുന്നു.
അതു ഞാന്‍ ആയിരുന്നു..
അതില്ലെങ്കില്‍ എല്ലാ പ്രവാസിയേയും പോലെ അന്യന് തന്നെ നാട്ടില്‍.
എന്തു കാണുമ്പോഴും കേള്‍ക്കുമ്പോഴും മറ്റു മരിച്ചു പോയ ഫയലുകള്‍ തുറന്നു വരുന്നു.
ഒരു ദിവസം ...
ഒരു വിശറും കൊല കണ്ടു.
കൂടെ ഒരു ഫയല്‍ തുറന്നു വന്നു.
എന്നൊ അടഞ്ഞു പോയ, ഒരിക്കലും തുറന്നു വരുമെന്നു കരുതാതിരുന്ന ഒരു ഫയല്‍.
ശിവന് കുട്ടി.
എന്നോടൊപ്പം പഠിച്ച എന്റെ ബാല്യകാല സുഹൃത്തു്. എവിടെയും ഒരുമിച്ചു്. സ്കൂളിലെ സിലബസ്സു വിട്ടു് പലതും പഠിച്ചതു് ഒരുമിച്ചു്.
ഏതു രാത്രിയിലും അമ്പല അരയാലിന് ചുവട്ടില്‍ ഒരു യക്ഷിയേയും പേടിക്കാതെ അര്‍ദ്ധരാത്രികളിലും സംസാരിച്ചിരുന്നവര്‍.
പണ്ടു് അമ്മൂമ്മ പറഞ്ഞു.
ആരും ചോദിക്കാനും പറയാനുമില്ലാത്ത രണ്ടു കഴുവേറികള്.
ശിവന് കുട്ടി തോറ്റു തോറ്റു പഠിത്തം അവസാനിപ്പിച്ചതും ഇന്നലെ.
പിന്നെ ഒരിക്കല്‍ ഞാനറിഞ്ഞു, ചുവന്ന കൊടികള്‍ വില്‍ക്കുന്ന കടയിലവന് ജോലിക്കാരനായി.....
ഒരിക്കലൊരു ലീവിനു വന്നപ്പോള്‍ അമ്മയോടു ചോദിച്ചു. ശിവന് കുട്ടി.?
ജയിലില്‍ ആയിരുന്നു.
എനിക്കൊന്നു കാണണം.
വേണ്ട..എന്നു പറഞ്ഞതു് അമ്മൂമ്മ മാത്രമല്ലായിരുന്നു.
പിന്നെയും ഞാന്‍ പോയി കണ്ടു. നീ എന്നു വന്നു. ? പലതും എന്നെ ഒളിപ്പിക്കാന്‍ ശ്രമിക്കുന്ന മുഖത്തിനു പിന്നിലെ വാതലിലൂടെ ജാനു ചേച്ചി കണ്ണു നീരുമായി എന്നെ നോക്കി നിന്നതും ഞാന്‍ ഓര്‍ക്കുന്നു.
ഓ ....പറയാന്‍ വന്ന ഫയലും എന്നെ ശിവങ്കുട്ടിയെ ഒറ്മ്മിപ്പിച്ചതും ഇതായിരുന്നു.
വിശറും കൊല.!!!
അന്നു്,
ശിവങ്കുട്ടി വായിച്ചു. ക്ലാസ്സില്‍ ജയ, പാര്‍വ്വതി. അയിഷ, ബിന്ദു, സുമ, ഡെയ്സ്സി ജോസഫു് തുടങ്ങിയ സുന്ദരികള്‍. കടുവാ ഭാസ്ക്കരന്‍ സാറിന്റെ മലയാളം ക്ലാസ്സു്.
ശിവന്‍കുട്ടി വായിച്ചു.” രാജാവു് ഉദ്ദണ്ണനു് പാരിതോഷികവും വിശറുംകൊലയും കൊടുത്തു.”
കൂട്ട ചിരി. മൊട്ടു സൂചി ചിലയ്ക്കാത്ത കടുവയുടെ ക്ലാസ്സില്‍ ചിരിയുടെ ഒരു വലിയ സമുദ്രം അലയടിച്ചു. “വീര ശൃംഖല” തെറ്റിച്ചു വായിച്ച എന്റെ സുഹൃത്തേ ഞാനതോര്‍ത്തു പോയി.
മൂന്നു വര്‍ഷങ്ങള്‍ക്കു മുന്‍പായിരുന്നു. ഞങ്ങള്‍ നാട്ടിലുണ്ടായിരുന്നു. കുഞ്ഞമ്മയാണു പറഞ്ഞറിഞ്ഞതു്. ശിവങ്കുട്ടി മരിച്ചിരിക്കുന്നു. മദ്യപാനം കൂടുതലായിരുന്നു.
ഞാന്‍ പോയി. വെളുത്ത തുണിയില്‍ പൊതിഞ്ഞു കിടത്തിയ ശിവങ്കുട്ടിയുടെ തലക്കല്‍ നിന്ന പാവാടക്കാരിയെ എനിക്കു് തിരിച്ചറിയാന്‍ വിഷമിക്കേണ്ടി വന്നില്ല. കൊച്ചു ശിവന് കുട്ടി.
ഞാന്‍ ഈ വീരശൃംഖല എന്റെ സുഹൃത്തിന്റെ ഓര്‍മ്മയ്ക്കായി അര്‍പ്പിക്കുന്നു....
13 comments:
പടം കണ്ടൂ..കൊള്ളാം.. ഒന്നും വായിച്ചില്ല. ആ കളറൊന്നു മാറ്റ്വോ?
ഓര്‍മ്മയിലേ ഒരു വീരശൃംഖല.
നിങ്ങളുമായി ആ ഓര്‍മ്മ ഞാന്‍ പങ്കു വ്യ്ക്കുന്നു.:)
നീല കള്ളറാണോ സാല്‍ജോ.?
:(
:((
ബാക്കി വരുന്നവര്‍ക്കാണല്ലോ കൂടുതലും ദുഖിക്കേണ്ടിവരുന്നത്... :(
ആ ഫോണ്ടിന്റെ കളറൊന്നു മാറ്റുമോ ? പ്ലീസ് !!
ബെര്‍ലി തോമസ്സു്, ഫോണ്ടിന്റെ കളറുമാറ്റാന് ശ്രമിച്ചു.
ഇപ്പോള്‍ ശരിയായി കാണുമെന്നു കരുതുന്നു.:)
വിശറു കൊലയും വെള്ളയില്‍ പുതപ്പിച്ച ജഢവും മനസ്സില്‍ വീണ്ടും കടന്നു വന്നല്ലെ!
ദു:ഖം പങ്കു പറ്റുന്നു.
:) :)
വലിയലോകം സന്ദര്ശിച്ചഭിപ്രായം എഴുതിയ,
സാല്‍ജോ, വല്യമ്മായി, തറവാടി, സൂര്യോദയം, ബെര്ളിതൊമസ്സു്, നവന്, കരീം മാഷു്, കുട്ടന് മേനോന്...നിങള്ക്കെല്ലാവര്ക്കും എന്റെ നന്ദി.:)
ഓര്‍മ്മയിലെ ആ വീരശ്രുംഖല നന്നായിരിക്കുന്നു....
വിനോദ്ജീ നന്ദി.:)
Post a Comment