ജീവിതം നമ്മളെ എന്തു പഠിപ്പിച്ചു.
------------------------------------
അന്നും വൈകുന്നേരം ഞാനും എന്‍റെ സുഹൃത്തും ജ്യേഷ്ഠതുല്യനുമായ ശ്രീ.എസ്.വി";})();ButtonMouseDown(this);'>.ജി മേനോനും
നടക്കാനിറങ്ങിയതായിരുന്നു.
കാണ്‍പൂരിലെ ചന്ദ്രശേഖരാസാദ് യൂണിവേര്‍സിറ്റി.
അതിനുള്ളിലൂടെ നടന്ന് പുറത്തു കടന്നാല്‍ ചോളവും ഗോതമ്പും വിളയുന്ന കൃഷി ഭൂമികള്‍ .
വരമ്പിലൂടെ നടക്കാന്‍ ഇഷ്ടമായതിനാലാണു് ഞങ്ങള്‍ അവിടം തിരഞ്ഞെടുക്കുന്നത്. നടന്ന് നടന്ന് വന വിഭാഗം, Prohibited area എന്ന ബോറ്ഡു വായിച്ചു കഴിഞ്ഞാല്‍ പിന്നെ അവിടെ എവിടെയെങ്കിലും തറയില്‍ ചമ്രം പടിഞ്ഞിരുന്ന് ലോകവും ജീവിതവും പുസ്തകങ്ങളും ഒക്കെ വിഷയമാക്കി സമയം സന്ധ്യ വരെ ഇരുന്ന് പിരിഞ്ഞു പോകുന്ന പതിവ് എല്ലാ ഞായറാഴ്ചകളുടേയും ചിട്ടയായി മാറി തുടങ്ങിയിരിക്കുന്നു.
ചില ചിന്തകള്‍ കാടുകയറിയ ഒരു വൈകുന്നേരം. പുന്നെല്ലിന്‍റെ മണം പകരുന്ന കാറ്റു വീശുന്നു.
ഞങ്ങള്‍ സംസാരിച്ച ആ സായംസന്ധ്യയിലെ ശബ്ദാവിഷ്ക്കരണങ്ങളും കുറച്ച് പകര്‍ത്താന്‍ ശ്രമിച്ചിട്ടുണ്ട്.
ഒന്നുമില്ലൊന്നുമില്ല, എല്ലാം നിഴല്‍ നാടകങ്ങളല്ലയോ.
ആദ്യം തന്നെ അംഗീകരിക്കട്ടെ. തര്‍ക്കമോ , ചര്‍ച്ചയോ ഒന്നുമല്ലായിരുന്നു. വെറും കൊച്ചുവര്‍ത്തമാനം മാത്രം ആയിരുന്നു.
വളരെ ലളിതമായ ഞങ്ങളുടെ വിശകലനം ഒന്നുമേ ശരിയല്ല. എങ്കിലും എന്തൊക്കെയോ സംസാരിക്കാന്‍ ശ്രമിച്ചു എന്ന സംതൃപ്തിയില്‍ ഞങ്ങള്‍ പിരിയുക ആയിരുന്നു അന്ന്.
മനോഹരമായ തുറന്ന പ്രകൃതിക്ക് താഴെ, ആകാശം ഉരുമി നില്‍ക്കുന്ന വനാന്തരങ്ങള്‍ ദൂരെ.
ജീവിതം എന്നെ എന്തു പഠിപ്പിച്ചു എന്ന വിഷയം. ഞാനും സാറും, ഞങ്ങള്‍ക്ക് ചുറ്റും ഘോര വനവും വനത്തില്‍ നിന്ന് കൂടെ കൂടെ കേള്‍ക്കുന്ന പക്ഷി മൃഗാദികളുടെ ശബ്ദങ്ങളും.
അര്ത്ഥമില്ലാത്ത ഞങ്ങളുടെ ചോദ്യ ഉത്തരങ്ങള്‍ ഞാനെന്‍റെ മൊബൈലില്‍ റിക്കാര്‍ഡു ചെയ്തു.
പിന്നീടതു കേട്ടപ്പോള്‍ ഉത്തരങ്ങളേക്കാള്‍ കൂടുതല്‍ ചോദ്യങ്ങള്‍ നിറഞ്ഞ സംഭാഷണമായി അത് ഒതുങ്ങി എന്ന് മനസ്സിലായി.
--------------
ജീവിതം ഒരു യാത്രയാണ്. ആ യാത്രയില്‍ പല വ്യക്തികള്‍, സംഭവങ്ങള്‍, ആശയങ്ങള്‍ ഒക്കെ നമ്മെ സ്വാധീനിക്കുന്നു.
പടി പടിയായി പലതും പഠിച്ചു കൊണ്ടുള്ള ഒരു യാത്ര.
തിരുത്തപ്പെടലുകളും ഉപേക്ഷിക്കപ്പെടലുകളും ഒക്കെ സംഭവിക്കുന്നു.
പഠിച്ചത് ശരിയാണോ തെറ്റാണോയെന്ന് സ്വയം വിശകലനം ചെയ്ത് ഫലം പറയാനാവാത്ത ഒരു പഠനം.
ജീവിതം എന്നെ എന്താണു പഠിപ്പിച്ചത്? അല്ലെങ്കില്‍, ജീവിതത്തില്‍ നിന്ന് ഇതുവരെ ഞാന്‍ എന്തു പഠിച്ചു? .
ഓരോ ജീവിതവും വ്യത്യസ്തമായതു കൊണ്ട് തന്നെ ജീവിത പഠനവും വ്യത്യസ്തമാണു്. ഞാന്‍ പഠിച്ചതായിരിക്കില്ല, നിങ്ങള്‍ പഠിച്ചത്.എന്‍റെ കണ്ണുകളിലൂടെ ഞാന്‍ നോക്കിയ ലോകം എന്നെ പഠിപ്പിച്ചതാണു എന്‍റെ ജീവിതം എന്നെ പഠിപ്പിച്ചത്. തിരിച്ച് നിങ്ങളുടേയും അനുഭവം മറിച്ചാവില്ല.
എന്താണെന്നു വച്ചാല്‍ എന്റെ അനുഭവമായിരിക്കുകയില്ല നിങ്ങളുടേത്.
ജീവിതം ഒരു കടങ്കഥയാണു്, അനുഭവമാണു് എന്നൊക്കെ പറയുമ്പോള്‍ അത് ജീവിതത്തിന്‍റെ ഒരു വശം മാത്രമേ ആകുന്നുള്ളു. ശരിയും തെറ്റും ആപേക്ഷികമാണു്. ഒരാളുടെ ശരി മറ്റൊരാള്‍ക്കു് തെറ്റും, അത് തിരിച്ചും.ജീവിത പ്രയാണത്തിനെ സഹായിക്കുന്നത് ഒരു പക്ഷേ ശരി എന്ന് വിവക്ഷിക്കാമായിരിക്കാം. ജീവിതം ഒരു യാത്രയാണെന്നും ഒരന്വേഷണമാണെന്നും ഒരു സ്വപ്നമാണെന്നും, ഒരു പക്ഷേ ഒരു സ്വപ്നത്തിലെ തന്നെ മറ്റൊരു സ്വപ്നമാണെന്നൊക്കെ ചിന്തിക്കാം.
ഈ കൊച്ചു വര്‍ത്തമാനം ഇവിടെ ബാക്കി ആക്കുന്നു. വീണ്ടും തുടരാനായി തന്നെ.
ബാക്കി ശബ്ദവും വെളിച്ചവും അടുത്ത പോസ്റ്റില്‍ തുടരാനായി ശ്രമിക്കും.
****************************************
കൊച്ചു വര്‍ത്തമാനം.-2 ലേയ്ക്ക് ഇവിടെ നിന്നും എത്താം.
കൊച്ചു വര്‍ത്തമാനം.-2