Tuesday, September 16, 2008

വലിയലോകം VALIYA LOKAM: ശബ്ദരേഖ. (ഏര്‍മ്മാടം)

Buzz It
വലിയലോകം VALIYA LOKAM: ശബ്ദരേഖ. (ഏര്‍മ്മാടം)

ശബ്ദരേഖ. (ഏര്‍മ്മാടം)

Buzz It
വീണ്ടും ശബ്ദ രേഖയില്‍ ഒരു പരീക്ഷണം.
ഇത്തവണ പരീക്ഷണം അല്പം സാഹസമാകുന്നതിനാല്‍ കഥ, ഞനെഴുതിയതു തന്നെ ആകട്ടെ എന്നു നിശ്ച്ചയിച്ചു.
കഥ ഇവിടെ.ഏര്‍മ്മാടം

ഇത് കേള്‍ക്കുക.tepuktangan


ഏര്‍മ്മാടം

ഒരു സിഗററ്റു വേണമായിരുന്നു.
ഞാനാ ഏര്‍മ്മാടത്തിലേയ്ക്കു് നടന്നു..

മീന വെയിലിന്‍റെ ചൂടു് എന്‍റെ നട്ടെല്ലു വളച്ചു.

ഒരു കുട ചാരി വെളിയില്‍ വച്ചിരുന്നു. കാലുള്ളതു്.
മറ്റൊരു കുട നാണു നായരായി കടയിലിരുപ്പുണ്ട്‌. കാലുള്ളതു്.

ഏതോ നോട്ടീസിലെ അക്ഷരങ്ങള്‍ തിരക്കുന്ന കണ്ണടയില്ലാത്ത നാണു നായരെന്നെ കണ്ണട ഇല്ലാതെ മനസ്സിലാക്കി.
രാജനല്ലെ നീ.? എന്നാ ഇനി പോകുന്നതു് എന്നു ചോദിച്ചപ്പോള്‍‍, ഞാന്‍ വന്നതറിഞ്ഞതു് എന്നു് ?. എന്നു ചോദിക്കാന്‍ എന്‍റെ നാവു പൊങ്ങിയില്ല.

നാണു നായരുടെ ചുണ്ടില്‍ ഒരു ബീഡി കത്തുന്നുണ്ടായിരുന്നു.
ബീഡിയുടെ അറ്റത്തു് വിപ്ലവം ചാരമായി മുറിഞ്ഞു വീഴുന്നുണ്ടായിരുന്നു.

കുഞ്ഞന്‍‍ മാഷെന്ന പഴയ കമ്യൂണിസ്റ്റു കാരന്‍റെ ശബ്ദം രാജന്‍റെ മനസ്സിലെ ഈങ്കിലാബു് ഉണര്‍ത്തി.
ഒരു കാലില്‍‍ ചെരുപ്പും മറ്റെ കാല്‍ നഗ്നവുമായിരുന്നു. കുഞ്ഞന്‍ മാഷിന്‍റേതു്.

അടി വാങ്ങിയ വിപ്ലവപ്പാടുകള്‍‍ രക്തയോട്ടം നിര്‍ത്തിയ, മറ്റെ കാലിലും ചെരിപ്പിട്ടിട്ടുണ്ടെന്നു ധരിച്ചു നടന്നു വരുന്നു കുഞ്ഞന്‍ മാഷു്.

എന്തൊരു ചൂടാടോ.? നാണു നായര്‍ തലകുലുക്കി. മുറത്തിലേയ്ക്കു് വീഴുന്ന ബീഡികളില്‍ വിപ്ലവം നിറയുന്നുണ്ടായിരുന്നു.

കുഞ്ഞന്‍ മാഷിനു് ഒരു കെട്ടു ബീഡി കൊടുക്കുമ്പോള്‍‍ ഒറ്റ ചെരുപ്പിട്ട ആ പഴയ കമ്യൂണിസ്റ്റുകാരനെ, നാണു നായര്‍ അഭിവാദനം ചെയ്യുന്നതു് ഞാന്‍ കണ്ടു.

ലാല്‍ സലാം സഖാവേ.

മാഷപ്പോള്‍‍ വാരിയില്‍ തൂക്കിയിട്ടിരുന്ന ഞാലി പൂവന്‍ കുലയിലെ അവസാനത്തെ പടലയിലേയ്ക്കു നോക്കി. ഇരിഞ്ഞു തൂങ്ങിയാടുന്ന ഒരു പഴതൊലിയില്‍‍ നാണു നായരെ പോലെ ഒരു ഈച്ച കടിച്ചു പിടിച്ചിരുപ്പുണ്ടായിരുന്നു.

സിഗററ്റു വാങ്ങാതെ ഞാനിറങ്ങി. ഒരു ജാഥ വരുന്നു. ചുമന്ന കൊടിയും ചുമന്നു വന്നവറ്‍ ‍ എന്‍റെ മുന്നില്‍ നിന്നു. സംഭാവന.
ഞാനപ്പോഴും ആ പഴതൊലിയിലെ നാണു നായരെ കാണുകയായിരുന്നു.tepuktangan

Saturday, September 06, 2008

ചോളചരിതം

Buzz It
(ഇതിലേ...ഇതിലേ....)ചോളചരിതം
ഇവിടെ ഒന്നു ഞെക്കി അവിടെ എത്തുമല്ലോ.tepuktangan

ചോള ചരിതം തേടി.....

Buzz It

ബുട്ടാ തിന്നാത്തവര്‍ കുറവാണ്. വഴിയരുകിലെ വണ്ടിക്കടയില്‍ തീക്കനലില്‍ ചുട്ടെടുത്ത് നാരങ്ങയും ഉപ്പും തേച്ച് തരും.


കിത്തനാ ഭായ്.? പാഞ്ചു് റുപ്പയാ.

നല്ല രസമാണ്. വാ കഴച്ചാലും മൊത്തം ചോള മണികളേയും തിന്നിട്ടല്ലാതെ അതിന്‍റെ കൂഞ്ഞ് കളയില്ല. ആളുകള്‍ കാറിലും ബൈക്കിലും ഒക്കെ എത്തി വാങ്ങി വഴിയോരത്തു കൂടെ തിന്നു നടക്കുന്നത് കാണാന്‍ നല്ല ചേലാണ്.
വിറ്റാമിന്‍ ബിയുടെ കലവറയാണിത്.


ബുട്ടാ എന്ന ഓമനപ്പേരിലറിയപ്പെടുന്ന ഇവനാണ് മൂപ്പെത്തിയാല്‍ ചോളം ആകുന്നത്. ഈ ചോളം ഒരു പുല്‍ച്ചെടിയാണ്.




പൂത്തുലഞ്ഞു നില്‍ക്കുന്ന ചോളച്ചെടികള്‍ കാണാന്‍ നല്ല ഭംഗിയാണ്. 60000 വര്ഷത്തെ പാരമ്പര്യം അവകാശപ്പെടുന്നു.
ഇലകള്‍ കരിമ്പിന്‍റേതിനു സദൃശം.


ഒരു ചോള വയലിന്‍റെ ദൃശ്യം.




ചോളക്കുല,അതിനു പുറത്തെ കവചം മാറ്റിയിട്ട് തീയിലിടുന്നു.തിരിച്ചു മറിച്ചും ഇട്ട് പാകമാക്കി ഉപ്പും നാരങ്ങാ നീരും തേച്ച് തരുന്നു.

എരിതീയില്‍ ഒരു ചോളക്കുല,





ഇന്നത്തെയ്ക്കിത്രയും മാത്രം.


പൂത്തുലഞ്ഞു നില്‍ക്കുന്ന പ്രകൃതി.


മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും മനുഷ്യര്ക്കും കാവല്‍ നില്‍ക്കുന്നു.



ചോളം നാമ്പെടുക്കുന്നു.

ചോള രാജക്കന്മാരുമായി ബന്ധം ഉണ്ടോ.

സന്ധ്യമയങ്ങുന്ന നേരം.

ഈ ഉണങ്ങിയ കമ്പുകളില്‍ ഇരുന്നാല്‍ ഉറങ്ങുംപ്പോഴും തുറന്ന
ആകാശത്തിനു കീഴിലാണ് ഞങ്ങളെന്ന് ബോധ്യം വരുന്നു.


ചോള സാമ്രാജ്യം അന്വേഷിച്ച ഞങ്ങള്‍ ഒരു ഗ്രാമം കണ്ടു .
മനോഹരമായ ഗംഗയുടെ തിരത്തെ ഒരു കൊച്ചു ഗ്രാമം.
nangih
ഒരു ചെറിയ പാചകക്കുറിപ്പ് കൂടി.
ബുട്ടാ കൊണ്ടൊരു നാടന്‍ വിഭവം.
ആവശ്യമുള്ള സാധനങ്ങള്‍.
1. ബൂട്ടാ. 5 കുല.
2. എണ്ണ 2 സ്പൂണ്‍,
3.കടുകു ഒരു നുള്ള്,
4.സവാള ഒരെണ്ണം.
5.ഇഞ്ചി ഒരു കഷണം
6. 4 പച്ചമുളക്
7.കറിവേപ്പില. ഒരു കതുപ്പ്.
8. പുഴുങ്ങിയ രണ്ട് ഉരുളകിഴങ്ങ്
9.ഉപ്പ് ആവശ്യത്തിനു
പാചകം ചെയ്യും വിധം.
ബൂട്ടാകുലകള്‍ മണി അടര്‍ത്താതെ പ്രഷര്‍കുക്കറില്‍ വെള്ളമൊഴിച്ച് രണ്ട് വിസ്സിലടിപ്പിക്കുക.
തണുത്തതിനു ശേഷം മണികളെ അടര്‍ത്തി എടുക്കുക.(ഇങ്ങനെ മണികളടര്‍ത്തി എടുക്കാന്‍ എളുപ്പമാണു്) അവ മിക്സിയിലിട്ട് ഒറ്റയടി.
ഒന്നു ചതഞ്ഞ പരുവത്തിനു മാറ്റി വയ്ക്കുക.
ഇനി കടായിയില്‍ രണ്ടു സ്പൂണ്‍ എണ്ണ ഒഴിച്ച്, കടുകിട്ടു പൊട്ടുമ്പോള്‍ ചെറുതാക്കിയ ഉള്ളിയും ഇഞ്ചിയും, കിരികിരാന്നരിഞ്ഞ പച്ച മുളകും ഒരു കതുപ്പില്‍ നിന്നും ഊരിയ കറിവേപ്പിലയും ഇട്ട് വഴറ്റുക. ആവശ്യത്തിന്‍ ഉപ്പ് ചേര്‍ത്ത് വെള്ളം ഒഴിക്കുക. പുഴുങ്ങിയ ഉരുളക്കിഴങ്ങ് കഷണങ്ങളാക്കിയത് ചേര്‍ക്കുക. അതില്‍ തന്നെ ചതച്ചു വച്ചിരിക്കുന്ന ബുട്ടാ മണികളെ ചേര്‍ക്കുക. വെള്ളം വറ്റുമ്പോള്‍ വാങ്ങി വയ്ക്കുക. ചെറു ചൂടോടെ ഉപയോഗിക്കാം.
*****************



ഞങ്ങളെ യാത്രയയക്കാന്‍ വന്ന ഒരു കൊച്ചു സുന്ദരി .



tepuktangan
    follow me on Twitter