Wednesday, December 24, 2008

വീരപ്പന്‍റെ ആരാധകന്‍.

Buzz It

184 ലധികം ആളുകളെ,
200 ലധികം ആനകളെ,
വധിച്ച്,
കിടുക്കിടിലം ആയി ...
1989 വരെ ജീവിച്ച വീരപ്പന്‍റെ ........
വീരചരിതം.........
ജീവിതത്തില്‍ .....
പകര്‍ത്തി ഇന്നും ജീവിക്കുന്ന പാവം ഒരു സാധു.
ഇദ്ദേഹം , പവന്‍ ഗുപ്ത.



1952 കളില്‍ വീരപ്പന്‍റെ ഏകദേശം ജന്മ വര്‍ഷം തന്നെ യൂപി യിലെ സുല്‍ത്താന്‍പൂര് ഗ്രാമത്തില്‍ ജനിച്ചു എന്ന് പറയുന്നു.
വീരപ്പന്‍ ആളുകളെ വധിക്കുകയും, ആനകള്ക്ക് അകാല ചരമം നല്‍കി ആനക്കൊമ്പ് വ്യാപാരം നടത്തി കാലം കഴിഞ്ഞപ്പോള്‍....
നമ്മുടെ കഥാ നായകന്‍ ജീവിക്കാനായി ചുമട്ടു തൊഴിലാളിയായി ഇന്‍ഡ്യയിലെ ഈ മാഞ്ചസ്റ്ററില്‍ എത്തുന്നു.
വീരാ....വീരാ...വീരപ്പാ.....എന്ന കഥകളിലൂടെ......ഇന്നും ഒരു വീരപ്പനായി തന്നെ ജീവിക്കുന്നു.
വീരപ്പന്‍ മരിച്ചു എന്ന് ഇന്നും വിശ്വസിക്കാത്ത പവന്‍ ഗുപ്ത.




എന്‍റെ മീശയാണെന്‍റെ പ്രശ്നം എന്ന് പറയുന്ന പവന്‍, തന്‍റെ മീശ പുരാണം പറഞ്ഞെന്നെ വിഷമിപ്പിച്ചു.
ഈ മീശയാണെന്‍റെ ദുഃഖം. ഈ മീശയാണെന്‍റെ ശക്തി....


എന്തോ.....മീശ നല്‍കിയ കൊടും പീഢന കഥകള്‍ സഹിച്ച് ഇന്നും ആ മീശയുമായി ആ ചുമട്ട് തൊഴിലാളി ജീവിക്കുന്നു.
മീശ പുരാണം പറയാന്‍ ഇതിനിനിയും തുടര്‍ച്ച എഴുതണമെന്ന വിസ്താര ഭയത്താല്‍ എഴുതുന്നില്ല.



വീരപ്പന്‍ മരിച്ചിട്ടില്ലാ എന്നും , ഇതൊക്കെ മീഡിയായുടെ കളികളാണെന്നും പരസ്യമായി പ്രഖ്യാപിച്ച് ,
വിയര്‍ത്ത് കുതിര്‍ന്ന തന്‍റെ പേര്‍സിലെ കുറച്ചു നോട്ടുകളേക്കാള്‍ സൂക്ഷ്മമായി തന്‍റെ ഫോട്ടോയോടൊപ്പം
വീരപ്പന്‍റെ ഫോട്ടോയും കാത്ത് സൂക്ഷിക്കുന്നു, പവന്‍ ഗുപ്ത ഇന്നും.



സുല്‍ത്താന്‍പൂരില്‍ നിന്ന് വരുന്ന ട്രയിനില്‍ എന്ത് തെമ്മാടിത്തരം ആര് നടത്തി കഴിഞ്ഞാലും ആദ്യം ചോദ്യം ചെയ്യപ്പെടുന്നത് പവന്‍ ഗുപ്തയായിരുന്നു.


മീശയുടെ ശക്തി.

വര്‍ഷങ്ങള്‍ കഴിഞ്ഞു. ഇന്ന് തന്‍റെ നരച്ച മീശയെ നോക്കി ചിരിക്കുന്ന ലോകം.
വീരപ്പന്‍റെ തലയ്ക്ക് അഞ്ച് കോടി വരെ വില പറഞ്ഞ സമയം, തന്‍റെ തല നില നിര്‍ത്താന്‍ മീശയെടുക്കാന്‍ ഉപദേശിച്ച സ്നേഹിതര്‍.
എല്ലാം ഓര്‍ത്തു വച്ചിരിക്കുന്നു.
പവന്‍ ഗുപ്ത.





വര്‍ഷങ്ങള്‍ക്ക് മുമ്പേ കേശവന്‍ കണിയാനെന്നൊരു ജ്യോതിഷ വിദഗ്ദ്ധന്‍ ഞങ്ങളുടെ നാട്ടിലുണ്ടായിരുന്നു.
ചത്ത കോഴിയെ പറപ്പിക്കുന്ന വീര കഥകളൊക്കെ പുള്ളിക്കാരന്‍റെ ചരിത്രത്തിലുണ്ടായിരുന്നു.


ചന്ദ്രനില്‍ മനുഷ്യനിറങ്ങിയെന്ന് പത്രങ്ങളില്‍ വന്ന അന്ന് തന്നെ നാട്ടിലെ ഊച്ചാളി നിരീശ്വര വാദികള്‍, പതിക്കോട്ട് ചിറയ്ക്കകലെയുള്ള ഊട് വഴിയിലെ ഒരു വീട്ടില്‍ ഗൃഹ നില നോക്കാന്‍ പോയ പാവം കണിയാരെ ഗണിക്കുന്ന ചോഴികള്‍ സഹിതം പിടിച്ച് ചോദ്യം ചെയ്തു. “അപ്പോള്‍ കണിയാരേ ....ചന്ദ്രന്‍ ഇപ്പോള്‍ ഏത് ലഗ്നത്തിലാ.? അമേരിക്കക്കാരന്‍റെ ലഗ്നത്തിലായോ..?”


ചിരി തുടങ്ങിയാല്‍ ഒരിക്കലും നിര്‍ത്താന്‍ കഴിയാത്ത കേശവന്‍ ചിരിച്ച് കൊണ്ട് പറഞ്ഞു.
“ഓടോ അതൊക്കെ പത്രക്കാരന്‍റെ കളികളാ....ഹാഹാ...ഹാ...”
ഗുരു ശാപം കിട്ടിയതാ, കണിയാരുടെ ആ ചിരി എന്നുള്ളത് ഞങ്ങളുടെ നാട്ടിലെ പാണന്മാര്‍ ഇന്നും പാടി നടക്കുന്നു.



പറഞ്ഞു വന്നത്, പവന് ഗുപ്ത കേശവന്‍ കണിയാരെപോലെ ചിരിച്ച്കൊണ്ട് ജീവിക്കുന്നു.
“മീഡിയക്കാരടെ കളിയേ.......ഹാഹാ....
അങ്ങേരേ..അങ്ങനൊന്നും പിടിക്കാനൊക്കില്ല സാബ്.”



സുഭാഷ് ചന്ദ്രബോസ്സ് ഇന്നും ജീവിച്ചിരിക്കുന്നു എന്ന് വിശ്വസിക്കുന്ന ഈ നാട്ടില്‍ പവന്‍ ഗുപ്തയെ ആര്‍ക്ക് കുറ്റം പറയാം.
എന്‍റെ ഓഫീസ്സില്‍ വന്നിരുന്ന്, രണ്ട് ഫോട്ടൊയ്ക്ക് നിന്ന് തന്ന ഗുപ്തയുടെ മുഖത്ത് സംതൃപ്തിയായിരുന്നു.

വീരപ്പനുമായി ചേര്‍ന്നുള്ള ഒരു ഫോട്ടൊ തയാറാക്കി ഞാന്‍ നല്‍കിയപ്പോല്‍ ഏതോ മഹാ സാഫല്യം ലഭിച്ച സംതൃപ്തിയില്‍ പറഞ്ഞു.
“സുക്രിയാ സാബ്.” നന്ദി.

Monday, December 08, 2008

വലിയലോകം.(കൂത്തുമാടത്തിലെ പ്രാന്തന്‍ ഒരു ശബ്ദരേഖ)

Buzz It
ശ്രീ.ബഹുവ്രീഹിയുടെ കൂത്തുമാടത്തിലെ പ്രാന്തന്‍‍ ഇവിടെ വായിക്കാം.

കൂത്തുമാടത്തിലെ പ്രാന്തന്‍‍ ‍
-------------------------------------

അമ്മു കാബൂളിവാലയുടെ കഥ പകുതിയാവുമ്പോഴേക്കും ഉറങ്ങിക്കഴിഞ്ഞിരുന്നു. കഥ കേള്‍ക്കാതെ ഉറങ്ങ്വവയ്യ എന്ന മട്ടായിട്ടുണ്ട്‌ ഈയിടെ. മകള്‍ക്കു പറഞ്ഞു കൊടുക്കുന്ന കഥ കേട്ട്‌ ഉഷയും ഉറങ്ങിയിരിക്കുന്നു. യാത്രാക്ഷീണമാവും!!
എണീട്ടു വരാന്തയിലെ ചാരുകസേരയില്‍ വന്നിരുന്നു.
കൂത്തുമാടത്തില്‍ വെളിച്ചമൊന്നും കാണാനില്ല്യ.
ഉറക്കം വരുന്നില്ല്യ.
മുത്തശ്ശിയുടെ അഭാവം വല്ലാത്തൊരു ശൂന്യത തോന്നിപ്പിക്കുന്നു. മരിച്ചപ്പോള്‍ വരാന്‍ തരപ്പെട്ടില്ല്യ. ഇനിയൊരിക്കല്‍ കൂടി കാണാന്‍ തരാവ്വ്വൊ നിശ്ശല്ല്യ എന്നൊക്കെ കഴിഞ്ഞ പ്രാവശ്യം വന്നു പോകുമ്പോള്‍ മുത്തശ്ശി പറഞ്ഞിരുന്നു. കാത്തിരിക്കാന്‍ ക്ഷമയില്ല്യാതെ മുത്തശ്ശി പോയി.................







ബഹുവ്രീഹിയുടെ അനുവാദമില്ലാതെയുള്ള ഈ അവിവേകത്തിനു് അനുവാദം ചോദിച്ചു കൊണ്ടും,

സാങ്കേതികമായ പാളിച്ചകളില്‍ നിന്നും മുക്തമല്ല എന്ന അടിക്കുറിപ്പോടെയും ഈ ശബ്ദലേഖനവും അവതരിപ്പിക്കുന്നു.
-----------------------------------------------------

Monday, November 24, 2008

കൊച്ചു വര്‍ത്തമാനം.3

Buzz It

ഇവിടെ,
കൊച്ചു വര്‍ത്തമാനം.-1

കൊച്ചു വര്‍ത്തമാനം.-2

ഒന്നുമില്ലൊന്നുമില്ല, എല്ലാം നിഴല്‍ നാടകങ്ങളല്ലയോ.
ആദ്യം തന്നെ അംഗീകരിക്കട്ടെ. തര്‍ക്കമോ , ചര്‍ച്ചയോ ഒന്നുമല്ലാ. വെറും കൊച്ചുവര്‍ത്തമാനം മാത്രം.
വളരെ ലളിതമായ ഞങ്ങളുടെ വിശകലനം ഒന്നുമേ ശരിയല്ല. എങ്കിലും എന്തൊക്കെയോ സംസാരിക്കാന്‍ ശ്രമിച്ചു എന്ന സംതൃപ്തിയില്‍ ഞങ്ങള്‍ പിരിയുക ആയിരുന്നു അന്ന്.

ജീവിതം .
സത്യവും മിഥ്യയും ഇടകലര്‍ന്ന ഒരു സ്വപ്നം...

കഥയില്ലായ്നയിലെ കഥ. ....
ഭ്രാന്തന്‍ കോറിയിട്ട വര....
ഒരു നിമിഷം. ഒരു നിമിഷം.
ജീവിച്ചിരുന്ന നാം ഒരു ശവമായി മാറുമ്പോള്‍.

കണക്കു കൂട്ടലുകളിലൂടെ കഴിഞ്ഞ നിമിഷം കോടികള്‍ കൂട്ടി വച്ച മുതലാളി. ദാ...
അടുത്ത നിമിഷം എത്തി ചേരാവുന്ന കണ്ടുപിടുത്തമാണു വലിയ കണ്ടുപിടുത്തമാകാന്‍ പോകുന്നതെന്ന് കരുതിയ ശാസ്ത്രജ്ഞന്‍...
ബോംബു വച്ച് നൂറു കണക്കിന് നിരപരാധികളെ കൊന്ന ഉഗ്രവാദി....ദാ....നിശ്ശബ്ദം.
ഭാര്യയോ ഭര്‍ത്താവോ മക്കളോ അച്ഛനോ അമ്മയോ ആരും ആരേയും കാത്തു സൂക്ഷിക്കാനിഷ്ടപ്പെടാത്ത അവസ്ഥ. ശവം.

ഒരു നിമിഷം.
ആ ഒരു നിമിഷമാണോ സമയം. ആ ഒരു നിമിഷമാണോ ജീവിതം.
ഈ നിമിഷം ജീവിച്ചിരിക്കുന്നു എന്ന അഹങ്കാരത്തോടെ നാം ശ്വസിക്കുന്ന വായുപോലും മറ്റേതോ ജന്തുവിന്റെ ഉച്ഛ്വാസമാണെന്നറിയുന്ന ആ വലിയ അവസ്ഥയുണ്ടല്ലോ. അതാണു് ജീവിതം പഠിപ്പിക്കുന്നത്. അതില്‍ നിന്ന് പഠിക്കുക.
നീ ഈ പ്രപഞ്ചത്തിന്‍റെ ഒഴിച്ചു കൂട്ടാനാവാത്ത മറ്റു പലതിനുമൊപ്പം ഉള്ള ഒരു കരു മാത്രം.
മറ്റു കരുക്കളെല്ലാം നിന്നിലുള്ളതു പോലെ തന്നെ നീ അവരിലും.
എവിടെ ആയിരുന്നു ....ആരംഭിക്കപ്പെട്ടത്.
എങ്ങോട്ടാണു് ആരംഭിച്ചത്. എവിടെ അവസാനിക്കാനാണു്.
സത്യത്തിന്‍റെ മഹാ സമുദ്ര തീരത്ത് അമ്പരന്ന് നില്ക്കാന്‍ വിധിക്കപ്പെട്ട ബാലനെ പോലെ ...
ഉത്തരങ്ങളറിയാതെ ചോദ്യങ്ങള്‍ എറിഞ്ഞ് തകര്‍ക്കുന്ന ജീവിതം.

ഇനി ഞങ്ങള്‍ സംസാരിച്ച ആ സായംസന്ധ്യയിലെ ശബ്ദാവിഷ്ക്കരണം ഇവിടെ.



മോഗ് കേള്‍പ്പിക്കുന്നില്ല എന്ന് തോന്നുന്നു.
ഇവിടെ ക്ലിക്ക് ചെയ്യുക.
ജീവിതം 3
മഹാകവി പി. കുഞ്ഞിരാമന്‍ നായര്‍ ഒരിക്കല്‍ ഒരു സന്ധ്യയ്ക്ക് നിളാനദിയുടെ തീരത്ത് കിടന്നു കരയുകയായിരുന്നു.
ഇതു കണ്ട ഒരു ആരാധകന്‍ ചോദിച്ചു.

മഹാ കവേ അങ്ങ് എന്തിനാണ് കരയുന്നത്?”

കവി അപ്പോള്‍ കണ്ണു തുറന്നു.
ശാന്തവും വിഷാദസാന്ദ്രവുമായ സ്വരത്തില്‍ പറഞ്ഞു:
‘എന്തു നേടി ജീവിതത്തില്‍?
ചോദിക്കുന്നു നക്ഷത്രങ്ങള്‍
എല്ലാം കൊടുത്തു ഞാന്‍ നേടി
കണ്ണുനീര്‍ത്തുള്ളി.”






മഹാ സത്യങ്ങള്‍ പഠിച്ചും എഴുതിയും മനസ്സിലാക്കിയും അനുഭവിച്ചും അനുഭവിപ്പിച്ചും ജീവിത സത്യങ്ങള്‍ മനസ്സിലാക്കിയ കവിയുടെ
വിലാപമാണുയര്‍ന്നത്.
ഓര്‍മ്മയില്‍ നിന്നാണ്‌‍.
മലയാളത്തിന്‍റെ മഹാനായ കാഥികന്‍ തകഴി ശിവ ശങ്കരപ്പിള്ളയുടെ അവസാന ദിവസങ്ങള്‍.
രോഗഗ്രസ്തനായി ജീവിതത്തിന്‍റ് അവസാന നാളുകള്‍ എണ്ണി കഴിയുന്ന അദ്ദേഹത്തേ ശ്രീ.വീരേന്ദ്രകുമാറ്‍ സന്ദര്‍ശിക്കുന്നു. തകഴിയുടെ വീട്ടില്‍ ചെന്ന്.
വര്‍ത്തമാനങ്ങള്‍ക്കിടയ്ക്കു വലിയ വായില്‍ പൊട്ടികരഞ്ഞു ആ വലിയ എഴുത്തുകാരന്‍.
അതു കണ്ട് വീരേന്ദ്ര കുമാര്‍ ചോദിച്ചു. മനുഷ്യ മനസ്സുകളുടെ മഹാ കഥകളെഴുതിയ ആ വലിയ മനുഷ്യനാണോ കുട്ടികളേപോലെ കരയുന്നത്.
.
എന്തു പഠിച്ചു, എന്തു പഠിപ്പിച്ചു എന്ന ചോദ്യത്തിന്‍ ഉത്തരമില്ലാതാകുന്ന കാഴ്ച.

മരണം വരെ പഠിക്കുകയാണു്. ഓരോ പാഠങ്ങളും പഠിച്ച് , പഠിച്ചത് പലതും തെറ്റാണെന്നറിഞ്ഞും പുതിയവയും പഴയതും ഇടകലര്‍ന്ന് പലതും മനസ്സിലാക്കാനൊക്കാതെ ഒക്കെയുള്ള യാത്ര. മരണം പോലും ഒരു പാഠമായി മാറുംപോള്‍ മനസ്സിലാകുന്നു...ആരും പരീക്ഷ എഴുതാതെ കടന്നു പോകുകയാണു്‍. എന്തു പഠിച്ചു, എന്തു പഠിപ്പിച്ചു എന്ന ചോദ്യത്തിന് അര്ത്ഥമില്ലാതാകുന്നു.

ജീവിതം എന്നെ എന്തു പഠിപ്പിച്ചു.?
ഒന്നും പഠിച്ചില്ലാ എന്ന് ജീവിതം പറയുന്നു.
ജീവിതം എന്തു പഠിപ്പിച്ചു.?
ഇനി താത്വികതയില്‍ നിന്ന് മാറി, ചിന്തിച്ചാല്‍ പഠിച്ചത് പലതും തിരുത്തേണ്ടി വരുന്ന കാഴ്ച അലോരസപ്പെടുത്തും.

ജീവിതത്തില്‍ പണം വേണം എന്നു ഞാന്‍ പഠിച്ചു. എന്നു ഞാന്‍ പറഞ്ഞാല്‍, അതാര്‍ക്കാ ഏതു പൊട്ടക്കണ്ണനും അറിഞ്ഞു കൂടെ എന്ന് നിങ്ങള്‍ ചോദിക്കും.
ഏതു പട്ടിക്കും പണമുണ്ടാക്കാം എന്നു പറഞ്ഞാലും അങ്ങനെ തന്നെ. പണമില്ലെങ്കില് മനുഷ്യന്‍ പട്ടിയാണെന്നതും സത്യം.


നല്ല മനസ്സ് ഈ കാണുന്ന സര്‍വ്വ ചരാ ചരങ്ങളിലും എന്‍റെയും ജീവന്‍ ഞാന്‍ കാണാന്‍ പഠിക്കുന്നു, അതു ഞാന്‍ ഇതു വരെയുള്ള ജീവിതത്തില്‍ പഠിച്ചതാണ് എന്നൊക്കെ പറയാമെന്നു കരുതുന്നു.
കൃത്യമായ ഒരു ഫോര്‍മുലാ ബെയ്സ്ഡ് ഉത്തരം ഇല്ല.
----------------------------------

ജീവിതംപഠിപ്പിക്കുന്നത് പഠിക്കുമ്പോഴേയ്ക്കും ജീവിതം കഴിഞ്ഞു പോകുന്നു.ജീവിതം എന്താണു പഠിപ്പിച്ചത്.ഞാന്‍ ജീവിതത്തില്‍ നിന്ന് എന്തു പഠിച്ചു
ജീവിതം ഒരു പ്രഹേളികയാണെന്നൊക്കെ തോന്നുമ്പോള്‍ സത്യവും മിഥ്യയും കണ്ണടച്ചു ചിരിക്കുന്ന കാഴച.

ശ്രീ.ആര്‍ട്ടിസ്റ്റ് രാജന്റ്റെ ഒരു കമന്റ്റ് ശ്രദ്ധിച്ചിരുന്നു.


എവിടെ ദൈവം?.. എവിടെ മനുഷ്യന്‍?, എങ്ങി നെ യാവണം ജീവിതം?
എങ്ങോട്ട്‌ ജീവിതം?
സ്വയം ചിട്ടപ്പെടുത്തിയെടുക്കുന്ന അളവുകോലുകള്‍ കൊണ്ട്‌ തെറ്റും ശരിയും തിട്ടപ്പെടുത്തി തികച്ചും സ്വതന്ത്രമായി അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുകയും ബുദ്ധിപൂര്‍വം പ്രതികരിക്കുകയും ചെയ്ത്‌ ജനകീയനായി ജീവിച്ചു മരിയ്ക്കുകയാണ്‌ നിയോഗം.ദൈവീകം എന്ന സങ്കല്‍പം ഊന്നുവടിയാക്കേണ്ടവര്‍ക്ക്‌ അങ്ങിനെയും അല്ലാത്തവര്‍ക്ക്‌ മറിച്ചും ആകാം.
മരണം അനിവാര്യമായ ഒരു സത്യമാണ്‌.
മരണ ശേഷം ചര്‍വ്വാകന്മാര്‍ പറയുന്നതാണുശരി യെന്ന് ഞാന്‍ കരുതുന്നു.
-മരണശേഷം ശൂന്യം-
എന്താണു് ജീവിതം പഠിപ്പിക്കുന്നത്.
ഈ നിമിഷം ജീവിച്ചിരിക്കുന്നു എന്ന അഹങ്കാരത്തോടെ നാം ശ്വസിക്കുന്ന വായുപോലും മറ്റേതോ ജന്തുവിന്റെ ഉച്ഛ്വാസമാണെന്നറിയുന്ന ആ വലിയ അവസ്ഥയുണ്ടല്ലോ. അതാണു് ജീവിതം പഠിപ്പിക്കുന്നത്.

ജീവിതം മനോഹരമായ ഒരു യാത്രയാണു്. നമുക്ക് പുഞ്ചിരിയോടെ യാത്ര ചെയ്യാം.:)senyum

Thursday, October 30, 2008

കൊച്ചു വര്‍ത്തമാനം.-2

Buzz It
ജീവിതം എന്തു പഠിപ്പിച്ചു.?
----------------
ജീവിതം എന്തു പഠിപ്പിച്ചു.?(ഒന്നാം ഭാഗം ഇവിടെ)
----------------------------------

ഇത് രണ്ടാം ഭാഗം.
------------
പാപ പുണ്യങ്ങളുടെ ഭാരം സ്വയം പേറിയ പാപ നാശിനി.
അങ്കങ്ങളും യാഗങ്ങളും സിരകളിലൊളിപ്പിച്ച് അനന്തമജ്ഞാതത്തിലേയ്ക്ക് ,പുരാണങ്ങളുടേയും വേദങ്ങളുടേയും ഭാണ്ഡക്കെട്ടുകളുമായി നീങ്ങുന്ന പുണ്യ പാപ വിധി സത്യങ്ങള്‍ അലകളായി ഒഴുകിയൊഴുകുന്ന ഗംഗാ നദിയുടെ നടുക്ക് കൊച്ചു വള്ളത്തിലിരുന്ന് ഞങ്ങള്‍ കൊച്ചു വര്‍ത്തമാനം തുടര്‍ന്നു.
ജീവിതം എന്തു പഠിപ്പിച്ചു.?
ഒന്നും പഠിച്ചില്ലാ എന്ന് ജീവിതം പറയുന്നു.

മുകളിലെ ലിങ്ക്ങ്ക് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നില്ലാ എന്ന് തോന്നുന്നു.
ഇപ്പോള്‍ ഇത് മോഗ്കാര്‍ കേള്‍പ്പിക്കുന്നില്ല എന്ന് തോന്നുന്നു.


ഇവിടെ കേള്‍ക്കുക.







പാപ പുണ്യങ്ങളുടെ ഭാരം സ്വയം പേറിയ പാപ നാശിനി.
അങ്കങ്ങളും യാഗങ്ങളും സിരകളിലൊളിപ്പിച്ച് അനന്തമജ്ഞാതത്തിലേയ്ക്ക് ,പുരാണങ്ങളുടേയും വേദങ്ങളുടേയും ഭാണ്ഡക്കെട്ടുകളുമായി നീങ്ങുന്ന പുണ്യ പാപ വിധി സത്യങ്ങള്‍ അലകളായി ഒഴുകിയൊഴുകുന്ന ഗംഗാ നദിയുടെ നടുക്ക് കൊച്ചു വള്ളത്തിലിരുന്ന് ഞങ്ങള്‍ കൊച്ചു വര്‍ത്തമാനം തുടര്‍ന്നു.
ജീവിതം എന്തു പഠിപ്പിച്ചു.?
ഒന്നും പഠിച്ചില്ലാ എന്ന് ജീവിതം പറയുന്നു.
ഇങ്ങനെ ഒരിക്കല്‍ ഞാനെന്‍റെ നിഴല്‍ക്കുത്തെന്ന ബ്ലോഗില്‍ എഴുതിയിരുന്നു.
ജീവിതം എന്നെ എന്തു പഠിപ്പിച്ചു.
ജീവിതം എന്തു പഠിപ്പിച്ചു.?(ഇവിടെ)
ഇനി താത്വികതയില്‍ നിന്ന് മാറി, ചിന്തിച്ചാല്‍ പഠിച്ചത് പലതും തിരുത്തേണ്ടി വരുന്ന കാഴ്ച അലോരസപ്പെടുത്തും.

ജീവിതത്തില്‍ പണം വേണം എന്നു ഞാന്‍ പഠിച്ചു. എന്നു ഞാന്‍ പറഞ്ഞാല്‍, അതാര്‍ക്കാ ഏതു പൊട്ടക്കണ്ണനും അറിഞ്ഞു കൂടെ എന്ന് നിങ്ങള്‍ ചോദിക്കും.
ഏതു പട്ടിക്കും പണമുണ്ടാക്കാം എന്നു പറഞ്ഞാലും അങ്ങനെ തന്നെ. പണമില്ലെങ്കില് മനുഷ്യന്‍ പട്ടിയാണെന്നതും സത്യം.

നല്ല മനസ്സ് ഈ കാണുന്ന സര്‍വ്വ ചരാ ചരങ്ങളിലും എന്‍റെയും ജീവന്‍ ഞാന്‍ കാണാന്‍ പഠിക്കുന്നു, അതു ഞാന്‍ ഇതു വരെയുള്ള ജീവിതത്തില്‍ പഠിച്ചതാണ് എന്നൊക്കെ പറയാമെന്നു കരുതുന്നു.
കൃത്യമായ ഒരു ഫോര്‍മുലാ ബെയ്സ്ഡ് ഉത്തരം ഇല്ല.

ഞങ്ങളുടെ കൊച്ചു വര്‍ത്തമാനത്തിലെ കുഞ്ഞു ചിന്തകള്‍ക്ക് ചിറകു മുളയ്ക്കുന്ന കാഴ്ച ,
കുറേ ദിവസങ്ങള്‍ക്ക് ശേഷം വന്ന മലയാളം ബ്ലോഗുകളിലെ തന്നെ ചില ലേഖനങ്ങളും കവിതകളും ഒക്കെ കൂടുതല്‍ കൌതുകം ഉണര്‍ത്തി.

ശ്രീ.എം.കെ.ഹരികുമാറിന്‍റെ അക്ഷര ജാലകം എന്ന ബ്ലോഗിലെ ഒരു ചിന്താ ശകലം ഞാന്‍ ശ്രദ്ധിച്ചു.

“ജീവിതം ഒരു തര്‍ക്കമാണ്‌.
ഓരോ നിമിഷവും
പാഴായിപ്പോകുന്നത്‌ അറിയാതിരിക്കുന്നതാണ്‌ നല്ലത്‌.

ജീവിതം ജീവിച്ചു എന്ന്‌ തോന്നാന്‍
വേണ്ടി ജീവിക്കുന്നത്‌ ശരിക്കും
ഒരു കൌതുകമാണ്‌.

ജീവിക്കുന്നില്ല ഒരിക്കലും, ജീവിക്കാമെന്ന്‌
സങ്കല്‍പ്പിക്കുന്നത്പോലും ജീവിതമാണ്‌.
ഇത്‌ ജീവിതമാണോയെന്ന്‌ ചിന്തിച്ച്‌
വരുമ്പോഴേക്കും പലതും കൈവിട്ട്‌ പോകുകയാണ്‌ .

ജീവിതം ഒരു തര്‍ക്കമാണ്‌.
ഏതാണ്‌ ശരി ,ഏതാണ്‌ തെറ്റ് എന്ന പ്രശ്നം
അഴിച്ചെടുക്കാന്‍ ഒരുപാട്‌ സമയം കളയേണ്ടിവരുന്നു.”

വളരെ ശരിയാണെന്നു തോന്നുന്ന ചിന്തകള്‍. ഇതു ജീവിതമാണെന്ന് അറിഞ്ഞു വരുമ്പോഴേയ്ക്കും ജീവിതം തന്നെ തീരുന്നു.



ബൂലോക കവിതയില്‍ അനിയന്‍സ് അഥവാ അനു എഴുതുന്നു.
ജീവിതം എന്നെ എന്ത് പഠിപ്പിച്ചു?

കണ്ടിട്ടേയില്ല ‍

ഇതുവരെയും,

ജീവിതം എന്നെ എന്ത് പഠിപ്പിച്ചു

എന്ന ചോദ്യത്തിന്

സന്തോഷത്തോടെയോ

ദു:ഖത്തോടെയോ മരിക്കാന്‍

‍എന്ന് പറയുന്ന

ഒറ്റയാളെപ്പോലും...

മരണം പഠിക്കാനല്ലെങ്കില്‍

പിന്നെന്തിനാണ് ചങ്ങാതീ

ഇങ്ങനെയൊരു ജീവിതം?

വല്ലാത്ത ചിന്തകള്‍ പങ്ക് വയ്ക്കുന്ന എഴുത്തുകാരോടൊപ്പം ഈ കൊച്ചു വര്‍ത്തമാനം പങ്ക് വയ്ക്കാന്‍സന്തോഷമുണ്ട്.



പാപ പുണ്യങ്ങളുടെ ഭാരം സ്വയം പേറിയ പാപ നാശിനി.



കാണ്‍പൂരിനടുത്ത് ബിട്ടൂരെന്ന സ്ഥലം.



ചരിത്രങ്ങളും സംസ്ക്കാരങ്ങളും ഉറങ്ങുന്ന തീരത്തു കൂടി വള്ളത്തില്‍ ഒരു യാത്ര.



സാരഥിക്കും പറയാനൊത്തിരി കഥകള്‍.
പഴമയും പുതുമയും ഒക്കെ ഞങ്ങള്‍ ശ്രദ്ധിച്ചു.




ഇവിടെ, ഇവിടെയാണാത്മവിദ്യാലയം.
ഇവിടെ ഉറങ്ങുന്നു ശിലയായ് ചരിത്രങ്ങള്‍.


സത്യം

അന്വേഷിക്കുന്നവരേ.....


ഈ വഴി യാത്രയില്‍ കണ്ടു മുട്ടുന്ന സകല ചരാചരങ്ങളും കുറച്ചു കാലത്തേയ്ക്ക് മാത്രം ഉള്ള അതിഥികളും അതില്‍ താനും ഉള്‍പ്പെടുന്നു എന്നുള്ള ഉള്‍ക്കാഴ്ചയും ഒക്കെ ഉണ്ടെങ്കില്‍ ഇന്ന് കാണുന്ന മനുഷ്യന്‍റെ പരക്കം പാച്ചിലിനു് ഒരു പരിധിവരെ തടയിടാന്‍ സാധിക്കുകില്ലേ.ധനത്തിനു വേണ്ടിയും അധികാരത്തിനു വേണ്ടിയും മത രാഷ്ട്റീയ താല്പര്യങ്ങള്ക്കും ഒക്കെയുള്ള ഈ രക്ത ചൊരിച്ചില്‍ ഒഴിവാക്കാന്‍ കഴിയില്ലേ.!
ഈ കൊച്ചു വര്‍ത്തമാനം , വലിയ വര്‍ത്തമാനമാക്കാതെ അടുത്ത ഭാഗത്തോടെ നിര്‍ത്താം.
ഈ പാട്ടു കൂടി ആസ്വദിക്കുക.


---------------------------------------

Sunday, October 12, 2008

കൊച്ചു വര്‍ത്തമാനം.-1

Buzz It

ജീവിതം നമ്മളെ എന്തു പഠിപ്പിച്ചു.

------------------------------------
അന്നും വൈകുന്നേരം ഞാനും എന്‍റെ സുഹൃത്തും ജ്യേഷ്ഠതുല്യനുമായ ശ്രീ.എസ്.വി";})();ButtonMouseDown(this);'>.ജി മേനോനും മേനോന്‍ സാര്‍.

നടക്കാനിറങ്ങിയതായിരുന്നു.


കാണ്‍പൂരിലെ ചന്ദ്രശേഖരാസാദ് യൂണിവേര്‍സിറ്റി.



അതിനുള്ളിലൂടെ നടന്ന് പുറത്തു കടന്നാല്‍ ചോളവും ഗോതമ്പും വിളയുന്ന കൃഷി ഭൂമികള്‍ .


വരമ്പിലൂടെ നടക്കാന്‍ ഇഷ്ടമായതിനാലാണു് ഞങ്ങള്‍ അവിടം തിരഞ്ഞെടുക്കുന്നത്. നടന്ന് നടന്ന് വന വിഭാഗം, Prohibited area എന്ന ബോറ്ഡു വായിച്ചു കഴിഞ്ഞാല്‍ പിന്നെ അവിടെ എവിടെയെങ്കിലും തറയില്‍ ചമ്രം പടിഞ്ഞിരുന്ന് ലോകവും ജീവിതവും പുസ്തകങ്ങളും ഒക്കെ വിഷയമാക്കി സമയം സന്ധ്യ വരെ ഇരുന്ന് പിരിഞ്ഞു പോകുന്ന പതിവ് എല്ലാ ഞായറാഴ്ചകളുടേയും ചിട്ടയായി മാറി തുടങ്ങിയിരിക്കുന്നു.

ചില ചിന്തകള്‍ കാടുകയറിയ ഒരു വൈകുന്നേരം. പുന്നെല്ലിന്‍റെ മണം പകരുന്ന കാറ്റു വീശുന്നു.






ഞങ്ങള്‍ സംസാരിച്ച ആ സായംസന്ധ്യയിലെ ശബ്ദാവിഷ്ക്കരണങ്ങളും കുറച്ച് പകര്‍ത്താന്‍ ശ്രമിച്ചിട്ടുണ്ട്.
ഒന്നുമില്ലൊന്നുമില്ല, എല്ലാം നിഴല്‍ നാടകങ്ങളല്ലയോ.
ആദ്യം തന്നെ അംഗീകരിക്കട്ടെ. തര്‍ക്കമോ , ചര്‍ച്ചയോ ഒന്നുമല്ലായിരുന്നു. വെറും കൊച്ചുവര്‍ത്തമാനം മാത്രം ആയിരുന്നു.
വളരെ ലളിതമായ ഞങ്ങളുടെ വിശകലനം ഒന്നുമേ ശരിയല്ല. എങ്കിലും എന്തൊക്കെയോ സംസാരിക്കാന്‍ ശ്രമിച്ചു എന്ന സംതൃപ്തിയില്‍ ഞങ്ങള്‍ പിരിയുക ആയിരുന്നു അന്ന്.

മനോഹരമായ തുറന്ന പ്രകൃതിക്ക് താഴെ, ആകാശം ഉരുമി നില്‍ക്കുന്ന വനാന്തരങ്ങള്‍ ദൂരെ.
ജീവിതം എന്നെ എന്തു പഠിപ്പിച്ചു എന്ന വിഷയം. ഞാനും സാറും, ഞങ്ങള്‍ക്ക് ചുറ്റും ഘോര വനവും വനത്തില്‍ നിന്ന് കൂടെ കൂടെ കേള്‍ക്കുന്ന പക്ഷി മൃഗാദികളുടെ ശബ്ദങ്ങളും.
അര്ത്ഥമില്ലാത്ത ഞങ്ങളുടെ ചോദ്യ ഉത്തരങ്ങള്‍ ഞാനെന്‍റെ മൊബൈലില്‍ റിക്കാര്‍ഡു ചെയ്തു.
പിന്നീടതു കേട്ടപ്പോള്‍ ഉത്തരങ്ങളേക്കാള്‍ കൂടുതല്‍ ചോദ്യങ്ങള്‍ നിറഞ്ഞ സംഭാഷണമായി അത് ഒതുങ്ങി എന്ന് മനസ്സിലായി.
--------------
ജീവിതം ഒരു യാത്രയാണ്. ആ യാത്രയില്‍ പല വ്യക്തികള്‍, സംഭവങ്ങള്‍, ആശയങ്ങള്‍ ഒക്കെ നമ്മെ സ്വാധീനിക്കുന്നു.
പടി പടിയായി പലതും പഠിച്ചു കൊണ്ടുള്ള ഒരു യാത്ര.





തിരുത്തപ്പെടലുകളും ഉപേക്ഷിക്കപ്പെടലുകളും ഒക്കെ സംഭവിക്കുന്നു.
പഠിച്ചത് ശരിയാണോ തെറ്റാണോയെന്ന് സ്വയം വിശകലനം ചെയ്ത് ഫലം പറയാനാവാത്ത ഒരു പഠനം.

ജീവിതം എന്നെ എന്താണു പഠിപ്പിച്ചത്? അല്ലെങ്കില്‍, ജീവിതത്തില്‍ നിന്ന് ഇതുവരെ ഞാന്‍ എന്തു പഠിച്ചു? .
ഓരോ ജീവിതവും വ്യത്യസ്തമായതു കൊണ്ട് തന്നെ ജീവിത പഠനവും വ്യത്യസ്തമാണു്. ഞാന്‍ പഠിച്ചതായിരിക്കില്ല, നിങ്ങള്‍ പഠിച്ചത്.എന്‍റെ കണ്ണുകളിലൂടെ ഞാന്‍ നോക്കിയ ലോകം എന്നെ പഠിപ്പിച്ചതാണു എന്‍റെ ജീവിതം എന്നെ പഠിപ്പിച്ചത്. തിരിച്ച് നിങ്ങളുടേയും അനുഭവം മറിച്ചാവില്ല.
എന്താണെന്നു വച്ചാല്‍ എന്റെ അനുഭവമായിരിക്കുകയില്ല നിങ്ങളുടേത്.


ജീവിതം ഒരു കടങ്കഥയാണു്, അനുഭവമാണു് എന്നൊക്കെ പറയുമ്പോള്‍ അത് ജീവിതത്തിന്‍റെ ഒരു വശം മാത്രമേ ആകുന്നുള്ളു. ശരിയും തെറ്റും ആപേക്ഷികമാണു്. ഒരാളുടെ ശരി മറ്റൊരാള്‍ക്കു് തെറ്റും, അത് തിരിച്ചും.ജീവിത പ്രയാണത്തിനെ സഹായിക്കുന്നത് ഒരു പക്ഷേ ശരി എന്ന് വിവക്ഷിക്കാമായിരിക്കാം. ജീവിതം ഒരു യാത്രയാണെന്നും ഒരന്വേഷണമാണെന്നും ഒരു സ്വപ്നമാണെന്നും, ഒരു പക്ഷേ ഒരു സ്വപ്നത്തിലെ തന്നെ മറ്റൊരു സ്വപ്നമാണെന്നൊക്കെ ചിന്തിക്കാം.





ഈ കൊച്ചു വര്‍ത്തമാനം ഇവിടെ ബാക്കി ആക്കുന്നു. വീണ്ടും തുടരാനായി തന്നെ.
ബാക്കി ശബ്ദവും വെളിച്ചവും അടുത്ത പോസ്റ്റില്‍ തുടരാനായി ശ്രമിക്കും.
****************************************

കൊച്ചു വര്‍ത്തമാനം.-2 ലേയ്ക്ക് ഇവിടെ നിന്നും എത്താം.
കൊച്ചു വര്‍ത്തമാനം.-2marisini

Tuesday, September 16, 2008

വലിയലോകം VALIYA LOKAM: ശബ്ദരേഖ. (ഏര്‍മ്മാടം)

Buzz It
വലിയലോകം VALIYA LOKAM: ശബ്ദരേഖ. (ഏര്‍മ്മാടം)

ശബ്ദരേഖ. (ഏര്‍മ്മാടം)

Buzz It
വീണ്ടും ശബ്ദ രേഖയില്‍ ഒരു പരീക്ഷണം.
ഇത്തവണ പരീക്ഷണം അല്പം സാഹസമാകുന്നതിനാല്‍ കഥ, ഞനെഴുതിയതു തന്നെ ആകട്ടെ എന്നു നിശ്ച്ചയിച്ചു.
കഥ ഇവിടെ.ഏര്‍മ്മാടം

ഇത് കേള്‍ക്കുക.tepuktangan


ഏര്‍മ്മാടം

ഒരു സിഗററ്റു വേണമായിരുന്നു.
ഞാനാ ഏര്‍മ്മാടത്തിലേയ്ക്കു് നടന്നു..

മീന വെയിലിന്‍റെ ചൂടു് എന്‍റെ നട്ടെല്ലു വളച്ചു.

ഒരു കുട ചാരി വെളിയില്‍ വച്ചിരുന്നു. കാലുള്ളതു്.
മറ്റൊരു കുട നാണു നായരായി കടയിലിരുപ്പുണ്ട്‌. കാലുള്ളതു്.

ഏതോ നോട്ടീസിലെ അക്ഷരങ്ങള്‍ തിരക്കുന്ന കണ്ണടയില്ലാത്ത നാണു നായരെന്നെ കണ്ണട ഇല്ലാതെ മനസ്സിലാക്കി.
രാജനല്ലെ നീ.? എന്നാ ഇനി പോകുന്നതു് എന്നു ചോദിച്ചപ്പോള്‍‍, ഞാന്‍ വന്നതറിഞ്ഞതു് എന്നു് ?. എന്നു ചോദിക്കാന്‍ എന്‍റെ നാവു പൊങ്ങിയില്ല.

നാണു നായരുടെ ചുണ്ടില്‍ ഒരു ബീഡി കത്തുന്നുണ്ടായിരുന്നു.
ബീഡിയുടെ അറ്റത്തു് വിപ്ലവം ചാരമായി മുറിഞ്ഞു വീഴുന്നുണ്ടായിരുന്നു.

കുഞ്ഞന്‍‍ മാഷെന്ന പഴയ കമ്യൂണിസ്റ്റു കാരന്‍റെ ശബ്ദം രാജന്‍റെ മനസ്സിലെ ഈങ്കിലാബു് ഉണര്‍ത്തി.
ഒരു കാലില്‍‍ ചെരുപ്പും മറ്റെ കാല്‍ നഗ്നവുമായിരുന്നു. കുഞ്ഞന്‍ മാഷിന്‍റേതു്.

അടി വാങ്ങിയ വിപ്ലവപ്പാടുകള്‍‍ രക്തയോട്ടം നിര്‍ത്തിയ, മറ്റെ കാലിലും ചെരിപ്പിട്ടിട്ടുണ്ടെന്നു ധരിച്ചു നടന്നു വരുന്നു കുഞ്ഞന്‍ മാഷു്.

എന്തൊരു ചൂടാടോ.? നാണു നായര്‍ തലകുലുക്കി. മുറത്തിലേയ്ക്കു് വീഴുന്ന ബീഡികളില്‍ വിപ്ലവം നിറയുന്നുണ്ടായിരുന്നു.

കുഞ്ഞന്‍ മാഷിനു് ഒരു കെട്ടു ബീഡി കൊടുക്കുമ്പോള്‍‍ ഒറ്റ ചെരുപ്പിട്ട ആ പഴയ കമ്യൂണിസ്റ്റുകാരനെ, നാണു നായര്‍ അഭിവാദനം ചെയ്യുന്നതു് ഞാന്‍ കണ്ടു.

ലാല്‍ സലാം സഖാവേ.

മാഷപ്പോള്‍‍ വാരിയില്‍ തൂക്കിയിട്ടിരുന്ന ഞാലി പൂവന്‍ കുലയിലെ അവസാനത്തെ പടലയിലേയ്ക്കു നോക്കി. ഇരിഞ്ഞു തൂങ്ങിയാടുന്ന ഒരു പഴതൊലിയില്‍‍ നാണു നായരെ പോലെ ഒരു ഈച്ച കടിച്ചു പിടിച്ചിരുപ്പുണ്ടായിരുന്നു.

സിഗററ്റു വാങ്ങാതെ ഞാനിറങ്ങി. ഒരു ജാഥ വരുന്നു. ചുമന്ന കൊടിയും ചുമന്നു വന്നവറ്‍ ‍ എന്‍റെ മുന്നില്‍ നിന്നു. സംഭാവന.
ഞാനപ്പോഴും ആ പഴതൊലിയിലെ നാണു നായരെ കാണുകയായിരുന്നു.tepuktangan

Saturday, September 06, 2008

ചോളചരിതം

Buzz It
(ഇതിലേ...ഇതിലേ....)ചോളചരിതം
ഇവിടെ ഒന്നു ഞെക്കി അവിടെ എത്തുമല്ലോ.tepuktangan

ചോള ചരിതം തേടി.....

Buzz It

ബുട്ടാ തിന്നാത്തവര്‍ കുറവാണ്. വഴിയരുകിലെ വണ്ടിക്കടയില്‍ തീക്കനലില്‍ ചുട്ടെടുത്ത് നാരങ്ങയും ഉപ്പും തേച്ച് തരും.


കിത്തനാ ഭായ്.? പാഞ്ചു് റുപ്പയാ.

നല്ല രസമാണ്. വാ കഴച്ചാലും മൊത്തം ചോള മണികളേയും തിന്നിട്ടല്ലാതെ അതിന്‍റെ കൂഞ്ഞ് കളയില്ല. ആളുകള്‍ കാറിലും ബൈക്കിലും ഒക്കെ എത്തി വാങ്ങി വഴിയോരത്തു കൂടെ തിന്നു നടക്കുന്നത് കാണാന്‍ നല്ല ചേലാണ്.
വിറ്റാമിന്‍ ബിയുടെ കലവറയാണിത്.


ബുട്ടാ എന്ന ഓമനപ്പേരിലറിയപ്പെടുന്ന ഇവനാണ് മൂപ്പെത്തിയാല്‍ ചോളം ആകുന്നത്. ഈ ചോളം ഒരു പുല്‍ച്ചെടിയാണ്.




പൂത്തുലഞ്ഞു നില്‍ക്കുന്ന ചോളച്ചെടികള്‍ കാണാന്‍ നല്ല ഭംഗിയാണ്. 60000 വര്ഷത്തെ പാരമ്പര്യം അവകാശപ്പെടുന്നു.
ഇലകള്‍ കരിമ്പിന്‍റേതിനു സദൃശം.


ഒരു ചോള വയലിന്‍റെ ദൃശ്യം.




ചോളക്കുല,അതിനു പുറത്തെ കവചം മാറ്റിയിട്ട് തീയിലിടുന്നു.തിരിച്ചു മറിച്ചും ഇട്ട് പാകമാക്കി ഉപ്പും നാരങ്ങാ നീരും തേച്ച് തരുന്നു.

എരിതീയില്‍ ഒരു ചോളക്കുല,





ഇന്നത്തെയ്ക്കിത്രയും മാത്രം.


പൂത്തുലഞ്ഞു നില്‍ക്കുന്ന പ്രകൃതി.


മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും മനുഷ്യര്ക്കും കാവല്‍ നില്‍ക്കുന്നു.



ചോളം നാമ്പെടുക്കുന്നു.

ചോള രാജക്കന്മാരുമായി ബന്ധം ഉണ്ടോ.

സന്ധ്യമയങ്ങുന്ന നേരം.

ഈ ഉണങ്ങിയ കമ്പുകളില്‍ ഇരുന്നാല്‍ ഉറങ്ങുംപ്പോഴും തുറന്ന
ആകാശത്തിനു കീഴിലാണ് ഞങ്ങളെന്ന് ബോധ്യം വരുന്നു.


ചോള സാമ്രാജ്യം അന്വേഷിച്ച ഞങ്ങള്‍ ഒരു ഗ്രാമം കണ്ടു .
മനോഹരമായ ഗംഗയുടെ തിരത്തെ ഒരു കൊച്ചു ഗ്രാമം.
nangih
ഒരു ചെറിയ പാചകക്കുറിപ്പ് കൂടി.
ബുട്ടാ കൊണ്ടൊരു നാടന്‍ വിഭവം.
ആവശ്യമുള്ള സാധനങ്ങള്‍.
1. ബൂട്ടാ. 5 കുല.
2. എണ്ണ 2 സ്പൂണ്‍,
3.കടുകു ഒരു നുള്ള്,
4.സവാള ഒരെണ്ണം.
5.ഇഞ്ചി ഒരു കഷണം
6. 4 പച്ചമുളക്
7.കറിവേപ്പില. ഒരു കതുപ്പ്.
8. പുഴുങ്ങിയ രണ്ട് ഉരുളകിഴങ്ങ്
9.ഉപ്പ് ആവശ്യത്തിനു
പാചകം ചെയ്യും വിധം.
ബൂട്ടാകുലകള്‍ മണി അടര്‍ത്താതെ പ്രഷര്‍കുക്കറില്‍ വെള്ളമൊഴിച്ച് രണ്ട് വിസ്സിലടിപ്പിക്കുക.
തണുത്തതിനു ശേഷം മണികളെ അടര്‍ത്തി എടുക്കുക.(ഇങ്ങനെ മണികളടര്‍ത്തി എടുക്കാന്‍ എളുപ്പമാണു്) അവ മിക്സിയിലിട്ട് ഒറ്റയടി.
ഒന്നു ചതഞ്ഞ പരുവത്തിനു മാറ്റി വയ്ക്കുക.
ഇനി കടായിയില്‍ രണ്ടു സ്പൂണ്‍ എണ്ണ ഒഴിച്ച്, കടുകിട്ടു പൊട്ടുമ്പോള്‍ ചെറുതാക്കിയ ഉള്ളിയും ഇഞ്ചിയും, കിരികിരാന്നരിഞ്ഞ പച്ച മുളകും ഒരു കതുപ്പില്‍ നിന്നും ഊരിയ കറിവേപ്പിലയും ഇട്ട് വഴറ്റുക. ആവശ്യത്തിന്‍ ഉപ്പ് ചേര്‍ത്ത് വെള്ളം ഒഴിക്കുക. പുഴുങ്ങിയ ഉരുളക്കിഴങ്ങ് കഷണങ്ങളാക്കിയത് ചേര്‍ക്കുക. അതില്‍ തന്നെ ചതച്ചു വച്ചിരിക്കുന്ന ബുട്ടാ മണികളെ ചേര്‍ക്കുക. വെള്ളം വറ്റുമ്പോള്‍ വാങ്ങി വയ്ക്കുക. ചെറു ചൂടോടെ ഉപയോഗിക്കാം.
*****************



ഞങ്ങളെ യാത്രയയക്കാന്‍ വന്ന ഒരു കൊച്ചു സുന്ദരി .



tepuktangan

Thursday, June 19, 2008

വലിയലോകം(കൊലച്ചതി)

Buzz It
(ആ ലിങ്കിലേയ്ക്കു പോകാന്‍, ഇവിടെ ഞെക്കുമല്ലോ)കൊലച്ചതി.
അഗ്രിഗേറ്ററുകള്‍ കണ്ണടച്ചതിനാല്‍ വീണ്ടും ലിങ്കു് പോസ്റ്റു ചെയ്യുന്നു.

വലിയലോകം (കൊലച്ചതി)

Buzz It
കൃഷി ഭൂമി
ഒരു ചെറിയ പൂന്തോട്ടത്തിനുള്ള സ്ഥലം വീടിനു മുന്നിലുള്ളതു് ഒരു മഹാഭാഗ്യമായി കരുതി.

ജീവിതം മനോഹരമെന്നറിയാനും മനോഹരമെന്നു പറയിക്കാനും.ഞാന്‍ പ്രകൃതി ആണെന്നും,പ്രകൃതി ഞാനാണെന്നും ഒക്കെ തോന്നാനും തോന്നിപ്പിക്കുവാനും ഒക്കെ...


ഞങ്ങളുടെ പൂന്തോട്ടത്തിലെ സുന്ദരന്മാരും സുന്ദരികളും.





ചെടികളോടൊപ്പം മലക്കറികളും ഞങ്ങള്‍‍ നട്ടു വളര്‍ത്തി.ഔഷധ സസ്യങ്ങളും ഒപ്പം വളര്‍ന്നു.

മനോഹരമായ മുറ്റത്തു് പാവല്‍‍, പടവലം, തുളസി, നിത്യ കല്യാണി, മനോകാമന, ഞവര,അശ്വഗന്ധാ, എന്നു വേണ്ട റോസായും ജമന്തിയും സൂര്യകാന്തിയും ഒക്കെ അവിടെ അണി നിരന്നു.കപ്പയും വാഴയും നട്ടു പിടിപ്പിച്ചു.
എന്തു കൊണ്ടൊരു ഏത്തവാഴ നട്ടു കൂടാ.?ഇവിടെ കിട്ടാത്തതും കാണാനൊക്കാത്തതും.

പച്ചചിങ്ങന്‍ വാഴ നട്ടു വളര്‍ത്തി അതിന്‍റെ കുല അനുഭവിച്ച എന്‍റെ മനസ്സില്‍ ഒരു ചിന്ത കടന്നു പോയി.


അങ്ങനെ കഴിഞ്ഞ ജൂണില്‍‍ നാട്ടിലെത്തിയ ഞാന്‍‍ പല ബന്ധുക്കളോടും ഒരു വിത്തിന്‍റെ ആശയം പറഞ്ഞിരുന്നു.



യാത്ര തിരിക്കുന്നതിനു തലേ ദിവസം കാണാന്‍‍ വന്ന ചില ബന്ധുക്കള്‍ ഏത്തവാഴ വിത്തുമായായിരുന്നു വന്നതൂ്.
ആരേയും പിണക്കാതിരിക്കാന്‍ എല്ലാം വാങ്ങി വയ്ക്കുകയും ഉള്ളതിലേയ്ക്കും രണ്ടു ചെറിയ വിത്തു് വളരെ സയന്‍റിഫിക്കായി പാക്കു ചെയ്യുകയും കാണ്‍പൂരിലെത്തിക്കയും ചെയ്തു.



രണ്ടു വിത്തുകളും ശാസ്ത്രീയമായി നടുകയും ചെയ്തു. പക്ഷേ രണ്ടു വിത്തുകളില്‍‍ ഒന്നു മാത്രം മണ്ണു പൊട്ടിച്ചു് പുറത്തേയ്ക്കു വന്നു.




മണ്ണുടച്ചു് തല പൊക്കുന്ന രംഗം മുതല്‍‍ ഞങ്ങള്‍ ക്യാമറായില്‍‍ പകര്‍ത്തി. ഓരോഘട്ടവും മനസ്സിനു് കുളിരു പകര്‍ന്നു.









ഞായറാഴചകളില്‍‍ വാഴയുടെ മൂട്ടില്‍‍ ഒരു കസേര ഇട്ടു് ഞാനെന്‍റെ ഓര്‍മ്മകളുടെ പെരുമഴക്കാലം നുണഞ്ഞു.
ചങ്ങമ്പുഴയുടെ വാഴക്കുല എന്ന കവിത കുട്ടികള്‍ക്കു് പല പ്രാവശ്യം ചൊല്ലി കൊടുത്തു.



തടിച്ചു നല്ല ഉയരക്കാരനായി വളര്‍ന്നു നിന്നു.8 മാസം കഴിഞ്ഞാലേ കുല വരൂ എന്നും, ഇടണ്ട വളങ്ങള്‍‍ എന്തോക്കെ ആണെന്നും ഫോണിലൂടെ സമയാ സമയം ചോദിച്ചറിഞ്ഞു.



ആജാന ബാഹുവായി വളര്‍ന്ന അവന്‍റെ ചുറ്റും കൊച്ചു കുഞ്ഞുങ്ങള്‍ തല പൊക്കാന്‍ തുടങ്ങി. നാട്ടില്‍ നിന്നും അറിഞ്ഞ ഉപദേശം അനുസരിച്ചു് അവയെ ഒക്കെ ചവിട്ടി ഉടച്ചു.


ഓരോ നാമ്പു വരുമ്പോഴും ഞങ്ങള്‍ പറഞ്ഞു അടുത്തതു് കുലയാണു്. ഇല്ലാ. ഇപ്പോള്‍ കുലയ്ക്കുമെന്നു സ്വയം പറഞ്ഞവന്‍ ഒരു രാജാവായി തല ഉയര്‍ത്തി നില്‍ക്കുകയായിരുന്നു.



കൊലച്ചതി.
26 മെയ് 2008
പതിവുപോലെ ഒരു ദിവസം.

അന്നു് ചില അത്യാവശ്യ കാര്യങ്ങള്‍ക്കായി ഓഫീസ്സില്‍ നിന്നും മൂന്നു മണിയോടെ ഞാന് വീട്ടിലെത്തി.
തിളച്ചു മറിയുന്ന ചൂടു കാറ്റു വീശുന്നുണ്ടു്. ഹിന്ദിക്കാര്‍ പറയുന്ന ലൂ.
പെട്ടെന്നായിരുന്നു അന്തരീക്ഷം കറുത്തിരുണ്ടതു്. പൊടിപടലം ഉയര്‍ത്തുന്ന കാറ്റ്, ആംധീ എന്നറിയപ്പെടുന്ന പൊടിക്കാറ്റു്.
അതു പതിവാണു്. കാലാവസ്ഥയെ തണുപ്പിക്കുന്ന ഈ പ്രകൃതിയുടെ വികൃതി സാധാരണക്കാര്‍ക്കൊരനുഗ്രഹമാണു്.


പക്ഷേ അന്നത്തെ കാറ്റങ്ങനെ അല്ലായിരുന്നു. അന്തരീക്ഷം കറുത്തു. ആകാശം മൂടി കെട്ടി. വെളിയില്‍ പെട്ടെന്നു് ഇരുട്ടു്. പൊടിക്കാറ്റിന്‍റെ വേഗത കൂടി. മരങ്ങള്‍ പിഴുതു വീഴുന്ന ശബ്ദം. ജന്നലുകളും കതകുകളും അടച്ചു് വീട്ടിലിരിക്കുമ്പോള്‍ വെളിയിലെ കാറ്റിന്‍റെ താണ്ഡവം കേള്‍ക്കാം.


ഞാന്‍ വെളിയിലിറ്ങ്ങി നോക്കി. പൊടിക്കാറ്റില്‍ കുളിച്ചു നിന്നു ഞാന്‍ .മരങ്ങള്‍ പിഴുതു മറിയുന്ന ശബ്ദം.
എന്‍റെ വാഴ കാറ്റിനെ അതിജീവിക്കാന്‍ ചെയ്യുന്ന ചെറുത്തു നിപ്പു്.
പൊടിയും അപകടവും നിറഞ്ഞ അന്തരീക്ഷത്തില്‍ നിന്നു് ഞാന്‍ ആ ദൃശ്യങ്ങള്‍ കാണുകയായിരുന്നു.
15 മിനിട്ടിനുള്ളില്‍ കൊടുങ്കാറ്റു കെട്ടടങ്ങി.അപ്പോഴേയ്ക്കും വാഴ നിലം പതിച്ചിരുന്നു.





പിറ്റേ ദിവസം പത്രത്തില്‍ ഭീകരമായ വാര്‍ത്തയും..എന്‍റെ വാഴയുടെ അല്ല. ആ കൊടുങ്കാറ്റു വിതച്ച ഭീകര ദുരന്തങ്ങളുടെ ചിത്രങ്ങളും വിവരണങ്ങളുമായി.




പൊടി പടലങ്ങളില്‍‍ നിന്നു് ക്യാമറയില്‍‍ പകര്‍ത്തിയ വീഡിയൊ ഞാനിവിടെ കാഴ്ചവയ്ക്കുന്നു.

പുതു നാമ്പു വരുമെന്നു കരുതി, ഒടിഞ്ഞ ഏത്തവാഴയ്ക്കു് താങ്ങു കൊടുത്തു നിര്‍ത്തിയിട്ടുണ്ടു്.
രണ്ടു വിത്തുകള്‍ ജീവിതത്തിലേയ്ക്കു് നാമ്പുകളുമായി കടന്നു വരുന്നതു കാണുമ്പോള്‍ മനസ്സു് കുളിര്‍ക്കുന്നു.
ഇനിയും വാഴക്കുല എന്ന കവിത ചൊല്ലി കേള്‍പ്പിക്കാനായും, എനിക്കു് ആ കസേരയില്‍ ഇരുന്നു്, ഞായറാഴ്ച ഉച്ചകളേ ഉത്സവങ്ങളാക്കാനുമായി പ്രതീക്ഷയുടെ നാമ്പുകളുമായി വീണ്ടും..


************************************


Sunday, May 11, 2008

വലിയലോകം. അമ്മമാരുടെ ദിവസം.

Buzz It
(ഇവിടെ)അമ്മമാരുടെ ദിവസം.

വലിയലോകം. അമ്മമാരുടെ ദിനം.

Buzz It


Happy Mother's Day
"M" is for the million things she gave me,
"O" means only that she's growing old,
"T" is for the tears she shed to save me,
"H" is for her heart of purest gold;
"E" is for her eyes, with love-light shining,
"R" means right, and right she'll always be,
Put them all together, they spell
'MOTHER" ....A word that means the world to me.
-Howard Johnson

അമ്മമാരുടെ സ്വന്തമായ 'മദേര്‍സ് ഡേ' യെ വരവേല്‍ക്കാന്‍ എല്ലാ വര്‍ഷവും മെയ് മാസത്തെ രണ്ടാമത്തെ ഞായറാഴ്ച , അമ്മമാരുടെ ദിവസമായി കടന്നു വരുന്നു.
മനോഹരം. സങ്കല്പങ്ങളും. അമ്മയെന്ന അദ്ഭുതത്തിനു് നല്‍കാന്‍ കഴിയുന്ന വലിയ പാരിതോഷികം തന്നെ ആ ദിവസം.


ചങ്കു തളരുന്ന ചില വാര്‍ത്തകളില്‍ മനസ്സു കൊരുത്തു നിന്നു പോകും. കഴിഞ്ഞ ആഴ്ചയില്‍‍ ആയിരുന്നു. ഉത്തര്‍പ്രദേശിലെ നോയിഡയില്‍‍ വിദ്യാഭ്യാസമുള്ള മക്കള്‍‍ എഞിനീയറിങ് ബിരുദധാരികള്‍‍ ബാധ ഒഴിപ്പിക്കാനായി ചൂരല്‍ കൊണ്ടടിച്ചടിച്ചു് ഒരമ്മയെ കൊന്നതു് വായിച്ചതു്.

സുഹൃത്തിന്‍റെ വീട്ടിലെ പട്ടി കൂടിനടുത്തുള്ള മുറിയില്‍ , ഭര്‍ത്താവു മരിച്ചു പോയ അമ്മയെ സുഖമായി താമസിപ്പിച്ചു്, മുകളിലെ നിലയില്‍‍ ശല്യമൊന്നുമില്ലാതെ കഴിഞ്ഞു കൂടുന്ന മകനെയും ഭാര്യ്യേയും അറിയാം. വല്ലപ്പോഴും അവിടെ ചെല്ലുമ്പോള്‍‍ ഒരിറ്റു വര്‍ത്തമാനത്തിനു മാത്രം വിശന്നോടുന്ന ആ അമ്മയെ നിറമിഴികളോടെ നോക്കി നില്‍ക്കാനേ കഴിഞ്ഞിട്ടുള്ളു. പിന്നീടു് അങ്ങോട്ടുള്ള പോക്കുകള്‍ വേണ്ടെന്നു വെക്കേണ്ടി വന്നതും മനസ്സിന്‍റെ പ്രയാസം ഒന്നു കൊണ്ടു മാത്രമായിരുന്നു.


ഇവിടെ എഴുതാന്‍ വിസ്താര ഭയം ഉള്ളതിനാല്‍, നാട്ടിലെയും ഇവിടുത്തയും പല അമ്മാമാരേയും ഞാനിവിടെ കൂടുതലായി പ്രതിപാദിക്കുന്നില്ല.
പക്ഷേ ഇന്നു പത്രത്തില്‍ വന്ന ഒരു വാര്‍ത്ത ഞാന്‍ പങ്കു വയ്ക്കുന്നു.


രാജ്മനി കുവര്‍‍ സുജാന്‍പുരില്‍ സുഖമായി കഴിയുകയായിരുന്നു.രണ്ടു പുത്രന്മാരും മൂന്നു പുത്രികളും ഉണ്ടായിരുന്നു.പുത്രന്മ്മാര്‍ക്കു ജോലിയൊക്കെ ആയി .ഭര്‍ത്താവു മരിച്ചു കഴിഞ്ഞതിനു ശേഷം അവര്‍ക്കു് 1000 രൂപ പെന്‍ഷന്‍ കിട്ടുന്നുണ്ടായിരുന്നു. തള്ളയില്ലെങ്കില്‍ ആ പെന്‍ഷന്‍ അവര്‍ക്കു ലഭിക്കുമെന്ന അറിവില്‍ അമ്മയെ ഒഴിവാക്കാനുള്ള തന്ത്രങ്ങള്‍ രൂപപ്പെടുത്തി. എന്നും അടിയും വഴക്കുമായി മരുമക്കളും മോന്മാരും അവരെ ഉപദ്രവിച്ചു. കല്യാണം കഴിഞ്ഞു പോയ പെണ്മക്കള്‍ അമ്മയുടെ ഒരു വിവരവും തിരക്കാനുള്ള വിവരക്കേടും കാണിച്ചില്ല. മരുമകളുടെ മര്‍ദ്ദനത്തില്‍ കാലിനടി വാങ്ങി മുടന്തി നടന്നു രാജ്മനി കുവര്‍. ഒരു ദിവസം കാലിനു ചികിത്സയ്ക്കെന്ന വ്യാജേന അവരെ മരുമോള്‍‍ ഒരു ബസ്സിലിരുത്തി കാണ്‍പൂരില്‍ ഇറക്കി വിട്ടു കടന്നു കളഞ്ഞു. നടന്നു തളര്‍ന്ന ആ സ്ത്രീയെ കുറെ മനുഷ്യ സ്നേഹികള്‍ ‍ സ്വരാജു് ആശ്രമത്തില്‍ എത്തിച്ചു.


മക്കളുപേക്ഷിച്ച സാവിത്രി ദേവി, ജബല്പൂരുകാരി ശ്യാമ എന്നിവരും അവിടെ ഉണ്ടു്.


അമ്മ.

ഈ നല്ല ദിവസത്തിന്‍റെ മനോഹാരിത . പ്രപഞ്ചത്തിലെ തന്നെ ഏറ്റവും നല്ല ഒരു പദമല്ലേ.
അമ്മ. അമ്മയല്ലാതൊരു ദൈവം ഉണ്ടോ..? ഇല്ല ഒരു ദൈവവും, ഒരു കോടതിയും ഇല്ല.



പക്ഷേ....
അമ്മമാരോടുള്ള സ്നേഹം പ്രകടിപ്പിക്കാനും അവരെ ആദരിക്കാന്‍ ഒരു ദിവസമുള്ളത് നല്ലതുതന്നെ.
അമ്മമാരേ കാരാഗ്രഹത്തിലാക്കി, ഒറ്റപ്പെടുത്തി മരണത്തിലേയ്ക്കു് വേഗം തള്ളിവിടുന്ന ഒരു തലമുറയെ ദുസ്വപ്നം കണ്ടു് ആശ്രമങ്ങളില്‍‍ കഴിയുന്ന അമ്മമാര്‍‍ ഈ ദിവസമൊന്നും അറിയാതെ വിധിയെ നോക്കിയിരുന്നു കരയുന്നു.


എല്ലാ അമ്മമാര്‍ക്കും ആശംസകള്‍.
അമ്മേ മഹാമായേ.......

Saturday, May 03, 2008

വലിയലോകം.ശബ്ദ രേഖ ഒരു കന്നി പരീക്ഷണം.

Buzz It
(ഇവിടെ)ശബ്ദ രേഖ.

വലിയലോകം.ശബ്ദ രേഖ ഒരു കന്നി പരീക്ഷണം.

Buzz It

ജലതരംഗം ഇവിടെ

-------------
പാട്ടിന്റെ പാടവരമ്പിലൂടെ പുറകോട്ട്
--------------------------
ആപ്പാടവരമ്പിലൂടെ

അല്‍പ്പം നടന്നുകേറി

വലത്തോട്ട്‌ തിരിഞ്ഞാല്‍‍

അടുത്ത മുക്കായി.

അവിടെക്കാത്തുനിന്ന്‌,

സ്വപ്നച്ചിറകിലെന്നപോലെ‍

ഒഴുകിയെത്തുന്ന

'പഴങ്കഥപ്പാട്ട് ‌' എന്ന

ആദ്യത്തെ ബസ്സില്‍ക്കേറി,

പുറകോട്ട്‌ യാത്രചെയ്താല്‍

നഗരഹൃദയമായി..

എന്റെയിടമായി!

" ഹോസ്റ്റലാണോ ഹോസ്പ്പിറ്റലാണോ"

എന്നൊക്കെയന്വേഷിച്ചു

വഴിതെറ്റിയെത്തുന്നവര്‍ക്ക്

ഔപചാരികതയുടെ

മഞ്ഞച്ചായം തേച്ച

ഇരുനിലക്കെട്ടിടം.

പക്ഷെ,ഒതുക്കുകള്‍കയറുമ്പോള്‍,

താമരവളയം കൊണ്ട്‌

കൊണ്ടാട്ടം വറക്കുന്ന

വേളിച്ചെണ്ണ വാസന,

നീണ്ട ഇടനാഴിയിലൂടെ-

യൊഴുകിവന്നു വരവേല്‍ക്കുന്നുണ്ടാവും.

അകത്തെമുറിയിലമ്മ

കടുത്ത ശ്വാസമ്മുട്ടലിനിടയിലും

'മലയാളനാട്‌' വായിച്ച്‌

കണ്ണടയൂരും മുന്‍പേ

"നല്ല കഥ" എന്നു

പേജിനടിയില്‍ കുറിക്കുന്നുണ്ടാകും

അഛന്‍‍ കോടതിവേഷത്തില്‍,

ചുമരിലെ പടത്തിലിരുന്നു

അതുനോക്കിച്ചിരിക്കുന്നുണ്ടാകും.

തളത്തില്‍ വല്യേട്ടന്‍,

മേശ നിറയുന്ന പഴയ

'മര്‍ഫി'റേഡിയോയുടെ

പൊട്ടലും ചീറ്റലും അവഗണിച്ചു

സൂചി തിരിച്ചു തിരിച്ചു

'മെല്വില്‍ ഡി മെല്ലോ'യുടെ

വാര്‍ത്ത പിടിച്ചെടുക്കുകയും

കൂട്ടത്തില്‍‍

പ്രധാനമന്ത്രിയെ-

പ്പഴിക്കുന്നുമുണ്ടാകും

" വിധവകള്‍ നാടുഭരിച്ചാല്‍‍

ഗുണം പിടിക്കില്ല"

കാര്യസ്ഥന്‍ പണിക്കരമ്മാവന്‍‍,

വരവ്‌-746 രൂപ 43 പൈസ

ചിലവ്‌-746 രൂപ 43പൈസ

എന്നു കൃത്യമായി

കണക്കെഴുതിയുണ്ടാക്കിയ പുസ്തകം

അമ്മയെക്കാണിച്ചു ബോധിപ്പിക്കാനായി

പടിഞ്ഞാപ്പുറത്തു കാത്തുനില്‍ക്കുന്നുണ്ടാകും

ചെറിയേട്ടന്‍‍,

'റാലീ'സൈക്കിളിടിച്ചു പടിതുറന്നു

ഒരുകെട്ട്‌ 'വിപ്ളവാഭിവാദന'

നോട്ടീസുകളുമായി

കോളേജില്‍നിന്നെത്തിക്കാണും.

കുഞ്ഞിമോള്‍‍

വാശിപിടിച്ച്

സിമന്റ്തറയുടെ ഇളംതണുപ്പില്‍‍

കവിള്‍ചേര്‍ത്തു കിടക്കുന്നുണ്ടാകും

അവള്‍ക്കു ഏടത്തിയമ്മ കലക്കുന്ന

'ഗ്ലാക്സോ'പ്പാലിലൊരല്‍പ്പം

ബാക്കി വന്നെങ്കിലോയെന്നു കൊതിച്ച്

സ്കൂള്‍ യൂണിഫോം മാറ്റാതെ

ഞാന്‍ കാവലിരിയ്ക്കുന്നുണ്ടാകും.....

കാലം ബുള്‍ഡോസറിന്മേലേറി

കയറുമായി പുറപ്പെട്ടി

ട്ടുണ്ടെന്നറിയാതെ,

നിഷ്ക്കളങ്കമായി

വിരുന്നുകാര്‍ക്കായി കാക്കുന്ന

എന്‍റ്റെ വീടും പ്രിയമുള്ളവരെയും

വീണ്ടെടുക്കാന്‍‍

ഇവിടെ... ഇപ്പോള്‍...

ഈപ്പാടവരമ്പിലൂടെ നടന്നുകേറി...

പാടത്തു കുത്തിയിരുന്നു കൊഞ്ചുന്ന

നായികാനായകന്‍മാരെത്തള്ളിമാറ്റി

മായപ്പെട്ടിയുടെ

അനന്തസാദ്ധ്യതകളിലേക്കു..

പിന്നാമ്പുറ-

സ്ഥലകാലങ്ങളിലേക്കു

ഞാന്‍ നൂണ്ടിറങ്ങി മറയുന്നു.
---------------------------------------

ഭൂമിപുത്രിയുടെ അനുവാദമില്ലാതെയുള്ള ഈ അവിവേകത്തിനു് അനുവാദം ചോദിച്ചു കൊണ്ടും,
സാങ്കേതികമായ പാളിച്ചകളില്‍ നിന്നും മുക്തമല്ല എന്ന അടിക്കുറിപ്പോടെയും അവതരിപ്പിക്കുന്നു.
------------------------------------------------

Monday, March 24, 2008

വലിയലോകവും ചെറിയ വാര്‍ത്തകളും

Buzz It

കരളിന്‍റെ പകുതി നല്‍കി അച്ഛനെ രക്ഷിച്ചു.

ഡല്‍ഹിയിലെ സുമന്‍ കപൂറെന്ന 54 വയസ്സുകാരന്‍റെ കരളിനു് Cryptogenic cirrhosis എന്ന രോഗമാണെന്നു് കണ്ടു പിടിച്ചതു് 2006 ലായിരുന്നു.
കരള്‍ പറിച്ചു വയ്ക്കുക മാത്രമേ പോമ്വഴിയായുണ്ടായിരുന്നുള്ളു. അദ്ദേഹത്തിന്‍റെ ഇളയ മകന്‍ കന്വു് അവന്‍റെ വലതു വശത്തെ പകുതി കരള്‍ നല്‍കി ആ അച്ഛനെ രക്ഷിച്ചു.


കുഴപ്പങ്ങളില്ലാതെ ജീവിച്ചു വന്ന സുമന്‍ കപൂറിനെ വിധി വീണ്ടും തളര്‍ത്തി.
അദ്ദേഹത്തിന്‍റെ കരള്‍ വീണ്ടും ഈ ഡിസംബര്‍ 2007 ല്‍ നിശ്ച്ചലമാകാന്‍ തുടങ്ങി. ഹെപ്പാറ്റിറ്റിസ് . ഇ ആയിരുന്നു കാരണം.
ഈ പ്രാവശ്യം അദ്ദേഹത്തിനെ രക്ഷിക്കാന്‍ അദ്ദേഹത്തിന്‍റെ മൂത്ത മകന്‍‍ ആയൂഷാണു് തയാറായതു്.
അയ്യൂഷിന്‍റെ പകുതി കരളില്‍ സുമന്‍ കപൂറ്‍ വീണ്ടും ജീവിക്കുന്നു.


Dr. A.S.Soin, head of liver transpalantation at Gangaram hospital, Delhi told Toi, "The re transpalant was conducted on January 9 and both kapoor and Ayush did well after the 15 hour surgery.


ഇന്നു് ആ വീട്ടിലെ മൂന്നു പുരുഷന്മാരും സുഖമായി സാധാരണ ജീവിതം തുടരുന്നു.
മനുഷ്യസ്നേഹത്തിന്റ്റെയും മഹാമനസ്ക്കതയുടേയും മുന്നില്‍ എന്‍റെ പ്രണാമം.


കടപ്പാടു്.Times Of India March.22

Thursday, March 13, 2008

വലിയലോകം - നിശ്ശബ്ദത പാലിക്കുക.

Buzz It
അഗ്രഗേറ്ററുകളില്‍‍ വരാഞ്ഞതിനാല്‍ നിശ്ശബ്ദത പാലിക്കുക എന്ന പോസ്റ്റിന്‍റെ ലിങ്ക് ഒന്നു കൂടി പബ്ലിഷു ചെയ്യുന്നു. ഈ ലിങ്കിലൂടെ അവിടെ എത്താം.
സസ്നേഹം,
വേണു.
(ഇവിടെ)നിശ്ശബ്ദത പാലിക്കുക.

നിശബ്ദത പാലിക്കുക.(മൌനം ഭൂഷണം)

Buzz It




നിശബ്ദത പാലിക്കുക.

എന്‍റെ സുഹൃത്തും ഞാനും.

ഇരുട്ടിന്റ്റെ ആത്മാവു് ശക്തിയാര്‍ജ്ജിച്ച ഒരു സന്ധ്യ കഴിഞ്ഞ സമയം.
പ്രകൃതിയുടെ കണക്കു പുസ്തകം ഒളിപ്പിക്കാനായൊരു രാത്രി കാത്തു കിടക്കുന്നു.
അറിയപ്പെടാത്ത വലിയ മനുഷ്യരുടെ സംഖ്യയിലെ ഒരു അക്കം.
അറിയപ്പെടുന്ന സ്വര്‍ണ്ണ കരണ്ടി ജന്മങ്ങള്‍.
എനിക്കു ചുറ്റുപാടും ആര്‍പ്പു വിളിക്കുന്നു.
യശശ്ശരീരനായ നന്ദനാറുടെ നോവല്‍ ഇന്നും വായിക്കുമ്പോള്‍ പുതുമ നഷ്ടപ്പെടാറില്ല.
അറിയപ്പെടാത്ത മനുഷ്യ ജീവികള്‍‍ എന്ന നോവല്‍.



"എനിക്കു് നാളെയും മറ്റന്നാളും മൌന വൃതമാണു്. സൊ നൊ ഫോണ്‍." സുഹൃത്തു് പറഞ്ഞു.
"നമുക്കു് അതു കഴിഞ്ഞു സംസാരിക്കാം."


ഞാന്‍ ചിരിച്ചു.
ഈ മനുഷ്യന്‍റെ ഭ്രാന്തന്‍ ചിന്തകളിഷ്ടപ്പെടുന്ന ഞാന്‍ വെറുതേ
ചിരിച്ചു.


അവിടെ നിന്ന വൃദ്ധന്‍ വേപ്പു മരത്തിന്‍റെ ഉച്ചാം തലയിലിരുന്നു മയങ്ങുന്ന ഒരു കൊച്ചു നക്ഷത്രം മൌനത്തേക്കുറിച്ചെന്തോ പറഞ്ഞോ.?
ഒരു മൂന്നു മാസത്തിനു മുന്നേയും ഒരു ദിവസം ഇങ്ങനെ എന്നോടു പറഞ്ഞിരുന്നല്ലോ.
മൌന വൃതവും ജീവിതത്തിന്‍റെ ഭാഗമാക്കാന്‍ ശ്രമിക്കുന്ന സുഹൃത്തു്.




ഉണങ്ങിയ മൌനിയായ വേപ്പു മരം നിഴലുകള്‍ കൊണ്ടു് ആംഗ്യങ്ങള്‍ കാണിച്ചു നിന്നു.
ഞങ്ങളന്നു രാത്രിയില്‍ പിരിയുമ്പോഴും, എന്‍റെ മനസ്സും നാളേയ്ക്കുള്ള മൌനത്തിന്‍റെ നിശ്ശബ്ദതകള്‍ അന്വേഷിക്കുക ആയിരുന്നു.


മൌന വൃതം.
പിറ്റേ ദിവസം എനിക്കാ മള്ടി നാഷെണല്‍ ബാങ്കില്‍ പോകണമായിരുന്നു.
എന്‍റെ കുറേ കണക്കിന്‍റെ കടലാസ്സുകള്‍ ഞാന്‍ ആ കമ്പ്യൂട്ടറിനു മുന്നിലെ മനുഷ്യനു നല്‍കി.



ഞാന്‍ കസ്റ്റമേര്‍സിനുള്ള സോഫയില്‍ ഇരുന്നു.
സമയം 11AM.
വെറുതേ ഇരിക്കുമ്പോഴാണു് നമുക്കു പലതും ശ്രദ്ധിക്കാന്‍ സമയം കിട്ടുന്നതും ശ്രദ്ധിക്കണമെന്നു തോന്നുന്നതും.
ഞാന്‍ ശ്രദ്ധിച്ചു കൊണ്ടേ ഇരുന്നു.
പണമെണ്ണുന്ന കാഷ്യറെ, ഫയലുകളുടെ കൂമ്പാരത്തിനു പിന്നെ ഇരിക്കുന്ന ഓഫീസ്സറെ, എന്നെ പോലെ കാത്തിരിപ്പുമായിരിക്കുന്ന ആളുകളെ.
എന്‍റെ ശ്രദ്ധയില്‍ പെട്ടതു്.
ആരും ഉരിയാടുന്നില്ല എന്ന വസ്തുതയാണു്.


മിണ്ടാട്ടമില്ലാതിരിക്കുന്ന കണക്ക പിള്ള, ഓരോ കടലാസ്സും നോക്കുന്നു. മുന്നേയുള്ള കമ്പ്യൂട്ടറിലെ എണ്ട്റികള്‍ ശരി ആക്കുന്നു. ആ കടലാസ്സില്‍ എന്തോ വരയ്ക്കുന്നു. പിന്നേയും അതു തുടരുന്നു.
കാഷ്യര്‍...നോട്ടുകളെണ്ണുന്നു. നോട്ടിലേ വ്യാജന്മാരെ തിരിച്ചറിയാനുള്ള വെട്ടത്തില്‍ തിരിച്ചു പിടിക്കുന്നു. എണ്ണി തിട്ടമായി കടലാസ്സില്‍ വരയ്ക്കുന്നു. പിന്നേയും തുടരുന്നു.


2 മണിക്കെപ്പോഴോ എന്‍റെ കമ്പ്യ്യൂട്ടറിനു മുന്നിലെ ആള്‍ എന്നെ ആംഗ്യം കാട്ടി.(അതെ ആംഗ്യം). തന്ന പേപ്പറുകളുമായി ഞാന്‍ ലിഫ്റ്റിനു മുന്നില്‍ നിന്നു.
അഞ്ചാമത്തെ നിലയിലെ ലിഫ്റ്റു് എട്ടാമത്തെ നിലയില്‍ നിന്നു വരുന്നു എന്ന മൌനമായ അറിവില്‍ ഞാനും ഒരു മൌനത്തിന്‍റെ മറ്റൊരു കാവ;ക്കാരനായി, മറ്റു രണ്ടു് അപരിചതരുടെ മൌനത്തില്‍ പങ്കു ചേര്‍ന്നു. ലിഫ്റ്റെത്തിയതും നിശബ്ദം, ഞാന്‍ താഴെ എത്തിയതും നിശബ്ദം.


ഞാന്‍ നടന്നു. കാറിലൊരു പിടി മൌനവുമായി ഇരുന്ന എന്‍റെ മൊബയിലില്‍ ഒത്തിരി മിസ്സ്ഡു് കാളുകള്‍ എന്നോടു മൌനമായി സം‌വേദിക്കുന്നു.
ഓരോരോ മൌനാക്ഷരങ്ങളിലെ തുടിക്കുന്ന ജീവനുകളെ ഞാന്‍ നോക്കി, നിശബ്ദനായ്.

വെറുതേ ഞാന്‍ ചിന്തിക്കയായിരുന്നു.
ഇന്നു ഞാന്‍ എത്ര സംസാരിച്ചു.?

രാവിലെ എഴുനേറ്റത്തിനു ശേഷം...


ഓര്‍ക്കാന്‍ ശ്രമിച്ചു.
നടക്കാന്‍ പോയപ്പോള്‍ കണ്ട ശര്‍മ്മാജി പറഞ്ഞതോര്‍ക്കുന്നു. നമസ്ക്കാരം.:)
അതിനും ഞാനൊരു ചിരി മറുപടി ആയി നല്‍കി തൊഴുതു നടന്നു പോകുകയായിരുന്നല്ലോ.
പിന്നെ.
വീട്ടില്‍ വന്ന ഞാന്‍ കമ്പ്യൂട്ടറിനു മുന്നിലിരിന്നു സംസാരിച്ചതും വരികളെഴുതിയായിരുന്നല്ലോ.
ബ്റേക്കു് ഫാസ്റ്റു കഴിച്ചു കൊണ്ടിരുന്നപ്പോഴും റ്റി വി ഓണായിരുന്നു. പുതിയ പരസ്യത്തിലെ പെണ്‍കുട്ടിയെ ശ്രദ്ധിക്കുന്ന എന്നെ, ഇഷ്ടപ്പെടാതെ എന്തൊക്കെയോ പറഞ്ഞ ശ്രീമതിക്കും ഞാന്‍ മൂളല്‍ മാത്രമാണല്ലോ മറുപടി ആയി നല്‍കിയതു്.
പിന്നെ.


ഇല്ല.
നിശബ്ദനായിരുന്നു ഞാന്‍.
ഓഫീസ്സിലേയ്ക്കു് പോകും വഴിയില്‍ പുറകില്‍ നിന്നു വന്നിടിച്ചു് കാറില്‍ സ്ക്രാച്ചുണ്ടാക്കിയ സ്കൂട്ടറുകാരനോടു ചൂടാവാന്‍ തുടങ്ങിയ ഡ്രൈവറോടു പോലും ആഒഗ്യം കൊണ്ടല്ലേ പറഞ്ഞതു്. സാരമില്ലാ. വണ്ടി വിടൂ എന്നു്.
പിന്നെ...
ഓഫീസ്സിലെത്തിയ എന്‍റെ മുന്നിലും ഒത്തിരി സംസാരിക്കുന്ന കടലാസ്സുകള്‍ അടുക്കി വച്ചിരുന്നു.
ഓരോന്നു വായിച്ചു നോക്കുമ്പോഴും കടലാസ്സുകള്‍ പറയുന്ന ഉത്തരങ്ങള്‍ക്കു് ശരി എന്നും തെറ്റെന്നും ‍ മാര്‍ക്കുകളെഴുതി കൊണ്ടേ ഇരുന്നു.


രാത്രിയില്‍ വീട്ടിലെത്തുമ്പോഴും മൌനം എല്ലായിടവും തളം കെട്ടി നില്‍ക്കുന്നു എന്നെനിക്കു് മനസ്സിലായി.
സീരിയലുകളുടെ മുന്നിലെ നിശ്ശബ്ദത.‍. പഠിക്കുന്ന മക്കളുടെ മുറിയിലെ നിശബ്ദത.
മുറിയില്‍ ഒരു പുതിയ വെളിപാടു ലഭിച്ച സംതൃപ്തിയുമായി ഞാനിരുന്നു.


ആ രാത്രിയില്‍‍ സുഹൃത്തിനെ ഫോണില്‍ വിളിച്ചു.
സുഹൃത്തേ. ഇന്നെനിക്കും മൌന വൃതം ആയിരുന്നു.
മറുവശത്തു അത്ഭുതം .



.

സമയമില്ലാത്ത അവസ്ഥ.
തലക്കനത്തിന്‍റെ ഭാരം.
ആരേയും വിശ്വസിക്കാനൊക്കാത്ത അനുഭവങ്ങളുടെ അതിപ്രസരം.
എല്ലാം കൂടി നമ്മളെ മൌനികളാക്കി കൊണ്ടിരിക്കുന്നു.



ഇന്നു് നിശ്ശബ്ദത പാലിക്കുക എന്ന് ബോറ്ഡിന്‍റെ ആവശ്യം ഇല്ലാതായിരിക്കുന്നു.
മൌന വൃതം എടുക്കേണ്ട ആവശ്യവും.

-----------------------------

ചിത്രങ്ങളൊക്കെ എന്‍റെ വീട്ടു വളപ്പില്‍‍ നിന്നു വാചാലമായി ‍‍ എന്നോടു വിളിച്ചു പറയുന്നു. നിശ്ശബ്ദത പാലിക്കരുതു്.


-------------------------------------------------------------------------
    follow me on Twitter