Monday, November 24, 2008

കൊച്ചു വര്‍ത്തമാനം.3

Buzz It

ഇവിടെ,
കൊച്ചു വര്‍ത്തമാനം.-1

കൊച്ചു വര്‍ത്തമാനം.-2

ഒന്നുമില്ലൊന്നുമില്ല, എല്ലാം നിഴല്‍ നാടകങ്ങളല്ലയോ.
ആദ്യം തന്നെ അംഗീകരിക്കട്ടെ. തര്‍ക്കമോ , ചര്‍ച്ചയോ ഒന്നുമല്ലാ. വെറും കൊച്ചുവര്‍ത്തമാനം മാത്രം.
വളരെ ലളിതമായ ഞങ്ങളുടെ വിശകലനം ഒന്നുമേ ശരിയല്ല. എങ്കിലും എന്തൊക്കെയോ സംസാരിക്കാന്‍ ശ്രമിച്ചു എന്ന സംതൃപ്തിയില്‍ ഞങ്ങള്‍ പിരിയുക ആയിരുന്നു അന്ന്.

ജീവിതം .
സത്യവും മിഥ്യയും ഇടകലര്‍ന്ന ഒരു സ്വപ്നം...

കഥയില്ലായ്നയിലെ കഥ. ....
ഭ്രാന്തന്‍ കോറിയിട്ട വര....
ഒരു നിമിഷം. ഒരു നിമിഷം.
ജീവിച്ചിരുന്ന നാം ഒരു ശവമായി മാറുമ്പോള്‍.

കണക്കു കൂട്ടലുകളിലൂടെ കഴിഞ്ഞ നിമിഷം കോടികള്‍ കൂട്ടി വച്ച മുതലാളി. ദാ...
അടുത്ത നിമിഷം എത്തി ചേരാവുന്ന കണ്ടുപിടുത്തമാണു വലിയ കണ്ടുപിടുത്തമാകാന്‍ പോകുന്നതെന്ന് കരുതിയ ശാസ്ത്രജ്ഞന്‍...
ബോംബു വച്ച് നൂറു കണക്കിന് നിരപരാധികളെ കൊന്ന ഉഗ്രവാദി....ദാ....നിശ്ശബ്ദം.
ഭാര്യയോ ഭര്‍ത്താവോ മക്കളോ അച്ഛനോ അമ്മയോ ആരും ആരേയും കാത്തു സൂക്ഷിക്കാനിഷ്ടപ്പെടാത്ത അവസ്ഥ. ശവം.

ഒരു നിമിഷം.
ആ ഒരു നിമിഷമാണോ സമയം. ആ ഒരു നിമിഷമാണോ ജീവിതം.
ഈ നിമിഷം ജീവിച്ചിരിക്കുന്നു എന്ന അഹങ്കാരത്തോടെ നാം ശ്വസിക്കുന്ന വായുപോലും മറ്റേതോ ജന്തുവിന്റെ ഉച്ഛ്വാസമാണെന്നറിയുന്ന ആ വലിയ അവസ്ഥയുണ്ടല്ലോ. അതാണു് ജീവിതം പഠിപ്പിക്കുന്നത്. അതില്‍ നിന്ന് പഠിക്കുക.
നീ ഈ പ്രപഞ്ചത്തിന്‍റെ ഒഴിച്ചു കൂട്ടാനാവാത്ത മറ്റു പലതിനുമൊപ്പം ഉള്ള ഒരു കരു മാത്രം.
മറ്റു കരുക്കളെല്ലാം നിന്നിലുള്ളതു പോലെ തന്നെ നീ അവരിലും.
എവിടെ ആയിരുന്നു ....ആരംഭിക്കപ്പെട്ടത്.
എങ്ങോട്ടാണു് ആരംഭിച്ചത്. എവിടെ അവസാനിക്കാനാണു്.
സത്യത്തിന്‍റെ മഹാ സമുദ്ര തീരത്ത് അമ്പരന്ന് നില്ക്കാന്‍ വിധിക്കപ്പെട്ട ബാലനെ പോലെ ...
ഉത്തരങ്ങളറിയാതെ ചോദ്യങ്ങള്‍ എറിഞ്ഞ് തകര്‍ക്കുന്ന ജീവിതം.

ഇനി ഞങ്ങള്‍ സംസാരിച്ച ആ സായംസന്ധ്യയിലെ ശബ്ദാവിഷ്ക്കരണം ഇവിടെ.



മോഗ് കേള്‍പ്പിക്കുന്നില്ല എന്ന് തോന്നുന്നു.
ഇവിടെ ക്ലിക്ക് ചെയ്യുക.
ജീവിതം 3
മഹാകവി പി. കുഞ്ഞിരാമന്‍ നായര്‍ ഒരിക്കല്‍ ഒരു സന്ധ്യയ്ക്ക് നിളാനദിയുടെ തീരത്ത് കിടന്നു കരയുകയായിരുന്നു.
ഇതു കണ്ട ഒരു ആരാധകന്‍ ചോദിച്ചു.

മഹാ കവേ അങ്ങ് എന്തിനാണ് കരയുന്നത്?”

കവി അപ്പോള്‍ കണ്ണു തുറന്നു.
ശാന്തവും വിഷാദസാന്ദ്രവുമായ സ്വരത്തില്‍ പറഞ്ഞു:
‘എന്തു നേടി ജീവിതത്തില്‍?
ചോദിക്കുന്നു നക്ഷത്രങ്ങള്‍
എല്ലാം കൊടുത്തു ഞാന്‍ നേടി
കണ്ണുനീര്‍ത്തുള്ളി.”






മഹാ സത്യങ്ങള്‍ പഠിച്ചും എഴുതിയും മനസ്സിലാക്കിയും അനുഭവിച്ചും അനുഭവിപ്പിച്ചും ജീവിത സത്യങ്ങള്‍ മനസ്സിലാക്കിയ കവിയുടെ
വിലാപമാണുയര്‍ന്നത്.
ഓര്‍മ്മയില്‍ നിന്നാണ്‌‍.
മലയാളത്തിന്‍റെ മഹാനായ കാഥികന്‍ തകഴി ശിവ ശങ്കരപ്പിള്ളയുടെ അവസാന ദിവസങ്ങള്‍.
രോഗഗ്രസ്തനായി ജീവിതത്തിന്‍റ് അവസാന നാളുകള്‍ എണ്ണി കഴിയുന്ന അദ്ദേഹത്തേ ശ്രീ.വീരേന്ദ്രകുമാറ്‍ സന്ദര്‍ശിക്കുന്നു. തകഴിയുടെ വീട്ടില്‍ ചെന്ന്.
വര്‍ത്തമാനങ്ങള്‍ക്കിടയ്ക്കു വലിയ വായില്‍ പൊട്ടികരഞ്ഞു ആ വലിയ എഴുത്തുകാരന്‍.
അതു കണ്ട് വീരേന്ദ്ര കുമാര്‍ ചോദിച്ചു. മനുഷ്യ മനസ്സുകളുടെ മഹാ കഥകളെഴുതിയ ആ വലിയ മനുഷ്യനാണോ കുട്ടികളേപോലെ കരയുന്നത്.
.
എന്തു പഠിച്ചു, എന്തു പഠിപ്പിച്ചു എന്ന ചോദ്യത്തിന്‍ ഉത്തരമില്ലാതാകുന്ന കാഴ്ച.

മരണം വരെ പഠിക്കുകയാണു്. ഓരോ പാഠങ്ങളും പഠിച്ച് , പഠിച്ചത് പലതും തെറ്റാണെന്നറിഞ്ഞും പുതിയവയും പഴയതും ഇടകലര്‍ന്ന് പലതും മനസ്സിലാക്കാനൊക്കാതെ ഒക്കെയുള്ള യാത്ര. മരണം പോലും ഒരു പാഠമായി മാറുംപോള്‍ മനസ്സിലാകുന്നു...ആരും പരീക്ഷ എഴുതാതെ കടന്നു പോകുകയാണു്‍. എന്തു പഠിച്ചു, എന്തു പഠിപ്പിച്ചു എന്ന ചോദ്യത്തിന് അര്ത്ഥമില്ലാതാകുന്നു.

ജീവിതം എന്നെ എന്തു പഠിപ്പിച്ചു.?
ഒന്നും പഠിച്ചില്ലാ എന്ന് ജീവിതം പറയുന്നു.
ജീവിതം എന്തു പഠിപ്പിച്ചു.?
ഇനി താത്വികതയില്‍ നിന്ന് മാറി, ചിന്തിച്ചാല്‍ പഠിച്ചത് പലതും തിരുത്തേണ്ടി വരുന്ന കാഴ്ച അലോരസപ്പെടുത്തും.

ജീവിതത്തില്‍ പണം വേണം എന്നു ഞാന്‍ പഠിച്ചു. എന്നു ഞാന്‍ പറഞ്ഞാല്‍, അതാര്‍ക്കാ ഏതു പൊട്ടക്കണ്ണനും അറിഞ്ഞു കൂടെ എന്ന് നിങ്ങള്‍ ചോദിക്കും.
ഏതു പട്ടിക്കും പണമുണ്ടാക്കാം എന്നു പറഞ്ഞാലും അങ്ങനെ തന്നെ. പണമില്ലെങ്കില് മനുഷ്യന്‍ പട്ടിയാണെന്നതും സത്യം.


നല്ല മനസ്സ് ഈ കാണുന്ന സര്‍വ്വ ചരാ ചരങ്ങളിലും എന്‍റെയും ജീവന്‍ ഞാന്‍ കാണാന്‍ പഠിക്കുന്നു, അതു ഞാന്‍ ഇതു വരെയുള്ള ജീവിതത്തില്‍ പഠിച്ചതാണ് എന്നൊക്കെ പറയാമെന്നു കരുതുന്നു.
കൃത്യമായ ഒരു ഫോര്‍മുലാ ബെയ്സ്ഡ് ഉത്തരം ഇല്ല.
----------------------------------

ജീവിതംപഠിപ്പിക്കുന്നത് പഠിക്കുമ്പോഴേയ്ക്കും ജീവിതം കഴിഞ്ഞു പോകുന്നു.ജീവിതം എന്താണു പഠിപ്പിച്ചത്.ഞാന്‍ ജീവിതത്തില്‍ നിന്ന് എന്തു പഠിച്ചു
ജീവിതം ഒരു പ്രഹേളികയാണെന്നൊക്കെ തോന്നുമ്പോള്‍ സത്യവും മിഥ്യയും കണ്ണടച്ചു ചിരിക്കുന്ന കാഴച.

ശ്രീ.ആര്‍ട്ടിസ്റ്റ് രാജന്റ്റെ ഒരു കമന്റ്റ് ശ്രദ്ധിച്ചിരുന്നു.


എവിടെ ദൈവം?.. എവിടെ മനുഷ്യന്‍?, എങ്ങി നെ യാവണം ജീവിതം?
എങ്ങോട്ട്‌ ജീവിതം?
സ്വയം ചിട്ടപ്പെടുത്തിയെടുക്കുന്ന അളവുകോലുകള്‍ കൊണ്ട്‌ തെറ്റും ശരിയും തിട്ടപ്പെടുത്തി തികച്ചും സ്വതന്ത്രമായി അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുകയും ബുദ്ധിപൂര്‍വം പ്രതികരിക്കുകയും ചെയ്ത്‌ ജനകീയനായി ജീവിച്ചു മരിയ്ക്കുകയാണ്‌ നിയോഗം.ദൈവീകം എന്ന സങ്കല്‍പം ഊന്നുവടിയാക്കേണ്ടവര്‍ക്ക്‌ അങ്ങിനെയും അല്ലാത്തവര്‍ക്ക്‌ മറിച്ചും ആകാം.
മരണം അനിവാര്യമായ ഒരു സത്യമാണ്‌.
മരണ ശേഷം ചര്‍വ്വാകന്മാര്‍ പറയുന്നതാണുശരി യെന്ന് ഞാന്‍ കരുതുന്നു.
-മരണശേഷം ശൂന്യം-
എന്താണു് ജീവിതം പഠിപ്പിക്കുന്നത്.
ഈ നിമിഷം ജീവിച്ചിരിക്കുന്നു എന്ന അഹങ്കാരത്തോടെ നാം ശ്വസിക്കുന്ന വായുപോലും മറ്റേതോ ജന്തുവിന്റെ ഉച്ഛ്വാസമാണെന്നറിയുന്ന ആ വലിയ അവസ്ഥയുണ്ടല്ലോ. അതാണു് ജീവിതം പഠിപ്പിക്കുന്നത്.

ജീവിതം മനോഹരമായ ഒരു യാത്രയാണു്. നമുക്ക് പുഞ്ചിരിയോടെ യാത്ര ചെയ്യാം.:)senyum
    follow me on Twitter