Monday, January 25, 2010

ഹരിദ്വാറില്‍ മുഴങ്ങുന്ന മണികള്‍.

Buzz It

courtesy photo Times Of India.
------------------------
ഹരിദ്വാറില് മണികള് മുഴങ്ങുന്നു.
---------------------------------------------------
പാപ പുണ്യങ്ങളുടെ തുകയായി ജീവിതത്തെ വിവക്ഷിക്കുമ്പോള്‍ തന്നെ പാപ മോചനം എന്ന സങ്കല്പം എല്ലാ മതങ്ങളിലും ഉണ്ട്.
പാപമോചനം എന്ന പദത്തില്‍ പുണ്യം നേടുക എന്നതും സങ്കല്പം.
എന്താണു പാപം. എന്താണു പുണ്യം. അതിനും പരിവേഷങ്ങള്‍ നിരവധി.
തലമുറകളുടെ വിശ്വാസങ്ങള്‍, ദൈവീകമായ സങ്കല്പങ്ങള്‍, പാപ പുണ്യങ്ങളുടെ തുലാസ്സ് , ഇതൊക്കെ ആരോ അന്വേഷിച്ച് കണ്ടു പിടിച്ച അത്താണി തന്നെ. മുജ്ജന്മ സാക്ഷാത്ക്കാരത്തിന്റെ പടിവാതില്‍. സ്വര്ഗ്ഗ വാതിലില് എത്താന്‍ പുണ്യ ഗോപുരങ്ങളിലൂടെയുള്ള യാത്രയ്ക്ക് ഇജ്ജന്മത്തില്‍ അത് നിറവേറുവാന് പല മാര്ഗ്ഗങ്ങളും ഓരോമതങ്ങളും നിര്ദ്ദേശിക്കുന്നുണ്ട്.
പുണ്യ ജന്മം കൈ വരുവാന്, ഇജ്ജന്മ പാപം കഴുകി കളയാന്‍, പാപ നാശിനികള്‍. എല്ലാ മത സങ്കല്പങ്ങളിലും പാപ നാശിനികളുണ്ട്. സ്വര്ഗ്ഗത്തിലേയ്ക്കുള്ള യാത്ര അനായാസമാക്കാനായി.
ഒരു ജന സംസ്ക്കാരം മുഴുവന്‍ യാതനകള്‍ സഹിച്ചു, തലമുറകളുടെ വിശ്വാസ ഭാണ്ടക്കെട്ടുമായി, പാപ നാശിനികളിലെത്തുന്നു. ഒരു സ്നാനം, ഒരു ദര്ശനം ഒരു വഴിപാട്.
ജന്മ സാഫല്യം നേടിയ ഒരു മനസ്സുമായ ഒരു തിരിച്ചു പോക്ക്.
ഇവിടെയും വിവേചനങ്ങള്‍ ഭരിക്കുന്ന കാഴ്ചയില്‍, പാപ പുണ്യങ്ങളുടെ പ്രമാണങ്ങള്‍, ഒഴുകിയൊഴുകി ഒരു ശുന്യതയാവുന്ന കാഴ്ച നല്കുന്ന ഒരു വാര്ത്തയില്‍ ....

ഞാന്‍ വെറുഠേ സാറിനെ ഓര്ത്തു പോയി.
എങ്കിലും രാഘവന് മാസ്റ്റര് പഠിപ്പിചു, പറന്നു പോയ മിടുക്കരില്‍, ഐ എ എസും ഡോക്ടര്‍മാരും സുലഭം. ഒരിക്കല് സാറിന്, എന്തോ അസുഖത്തിനു്, ഒരു ഡോക്ടറെ കാണണമായിരുന്നു. രാവിലെ തന്നെ സാറ് ഡോക്ടറുടെ ക്ലിനിക്കില്ലെത്തി. റിസപ്ഷനിസ്റ്റ് കൊടുത്ത കടലാസ്സില് രാഘവന്‍ എന്നെഴുതി കാത്തിരുന്നു. ഉച്ചയക്ക് രണ്ടര മണിക്കെത്തിയ കടലാസ്സ് അനുസ്സരിച്ച് എത്തപ്പെട്ട തന്‍റെ പഴയ സാറിനെ പരിശോധിക്കുന്ന ആ പൂറ്വ്വ വിദ്യാര്ത്ഥിയുടെ കണ്ണ് നിറഞ്ഞു പോയി. ഒരു ചെറു ചിരിയുമായി, കൊച്ചു പള്ളിക്കൂടത്തിലെ കൊച്ചു കുഞ്ഞുങ്ങളോടൊപ്പം സുഖ സുഷുപ്തിയില്‍ ഇരിക്കുന്നു സാറ്. “സാര്….സാറിനു …ആ പയ്യനോടൊരു വാക്ക് പറഞ്ഞു കൂടായിരുന്നോ.“
സാറ് ചിരിച്ചു.!!!!!!
രാഘവന് മാസ്റ്ററുടെ കഥ കേട്ടറിഞ്ഞ കഥയല്ല. കണ്ടറിഞ്ഞ സത്യം തന്നെ.!
ഹരിദ്വാറിലെ ഹരി കി പാഡി (ഹരി പാദം) എന്നറിയുന്ന ഗംഗയുടെ ഭാഗം പാപ നാശിനിയാണു. ഗംഗയുടെ ഓരത്തു നിന്നും 50 മീറ്റര് മുകളിലേക്കുള്ള ഭാഗമാണ് ‘ഹരി പാദം’. കുംഭ മേള പോലുള്ള വിശേഷ ദിവസങ്ങളിലെ അവിടുത്തെ സ്നാനം വളരെ പ്രധാനപ്പെട്ടതായി കരുതുന്നു.
അവിടം വരെ എത്തപ്പെടാനുള്ള തത്രപ്പാടില്‍ , തിക്കിലും തിരക്കിലും പെട്ട് എത്തപ്പെടാതെ കാല യവനികയ്ക്കുള്ളില്‍ എത്തുന്നവര്ക്കും മോക്ഷം വിധിക്കപ്പെട്ടിരിക്കുന്നു.
ഇവിടെയും ഹരിപാദത്തില്‍ കുറച്ചു ഭാഗം ഇപ്പോള്‍ റിസറ്വ് ചെയ്യപ്പെട്ടിരിക്കുന്നു.
ഗവര്ണര്മാര്‍, ജഡ്ജിമാര്‍, എമ്പിമാര്‍, എംഎല്‍എമാര്‍, കമ്മീഷണേര്സ്, സിനിമാ സാഹിത്യ സോഷ്യല്‍ പ്രതിഭകള്‍ എന്നിവര്ക്ക് വേണ്ടി റിസര്വ്വ് ചെയ്തിരിക്കുന്നു.
ടര്ക്കിയുടെ ഡെപ്യൂട്ടി പ്രൈമ്മിനിസ്റ്റരും മൊറീഷ്യസ്സ് പ്രധാനമന്ത്രിയും ബച്ചന് ഫാമിലിയും കരീഷ്മ കപൂറും ഒക്കെ ആ ആനുകൂല്യം ഉപയോഗിച്ച് പുണ്യം വാങ്ങി.
കുംഭ മേളയുടെ ആദ്യ ദിവസം 60 പാസ്സുകള് വിതരണം ചെയ്തു. ഒരു പാസ്സില് 4 പേര്ക്ക് പോകാം. ഏപ്രില് 14 നു ബൈശാഖി സ്നാനത്തിനു 100 പാസ്സുകള് വിതരണം ചെയ്തു കഴിഞ്ഞു.
ജയ ഹോ.
കുറുക്കു വഴികള് സ്വര്‍ഗ്ഗത്തിലെത്തിക്കുമോ.?
റിസര്‍വ്വ് ചെയ്യപ്പെടുന്നിടം, പലരുടെ അവകാശങ്ങളില്‍ നിന്നുള്ള ചൂഷണമാകുമ്പോള്‍, അതു പാപമാകുമോ.?പുണ്യമാകുമോ.?
സത്യമേവ ജയതേ.!

Sunday, January 10, 2010

കടത്തിണ്ണയുടെ കഥ.

Buzz It
കടത്തിണ്ണയുടെ കഥ.
---------------
തിണ്ണ.
തിണ്ണ എന്ന മലയാള വാക്കില്‍ ഒരു അവജ്ഞ ഒളിഞ്ഞിരിക്കുന്നു.
തിണ്ണയിലിട്ട ചാരു കസേരയില്‍‍ മൂപ്പിലാന്‍ കിടക്കുന്നു.!
തിണ്ണയില്‍ ഇരുന്നാല്‍ സര്‍വവും ദര്‍ശിക്കാം. വീട്ടിനുള്ളിലെ കാര്യങ്ങളും. പുറത്തേയും.
തിണ്ണയോട് ചേര്‍ന്ന അരികിലെ കുറ്റിയില്‍ ഒരു പട്ടിയേയും കെട്ടുന്നു.
മുന്വശത്തൂടെ വരുന്നവരെ കണ്ട്, ആദ്യം തന്നെ കൊര കൊടുത്ത് സ്വീകരണം നല്‍കുന്നു.
എന്നാല്‍‍,
കടത്തിണ്ണ എന്ന പദത്തിനെന്തര്‍ഥം.?
ഒത്തിരി അര്‍ഥതലങ്ങളിലൊന്നാണിത്.
അവനൊടുവില്‍  കടത്തിണ്ണയായിരുന്നു വിധി.

ആര്‍ക്കും സ്വന്തം അല്ല. ആര്‍ക്കും ബന്ധം ഇല്ലാ. അവകാശങ്ങള്‍‍ അധികാരങ്ങള്‍, ആനുകൂല്യങ്ങളൊന്നുമില്ലാത്ത ആത്മ വിദ്യാലയമാണു കടത്തിണ്ണ.
ആര്‍ക്കും അവകാശപ്പെടാവുന്ന വലിയ ദിവ്യാനുഗ്രഹമാണു് കടത്തിണ്ണ.
കടയുടെ തിണ്ണയാണു് കടത്തിണ്ണ.
ജീവിതം കടത്തില്‍ മുങ്ങിയവരുടെ നിദ്രാലയം.
കടം കഥപോലെ ജീവിതം അവിടെ ഉറങ്ങി ഉണരുന്നു.
പണ്ട് ഒരു പോസ്റ്റിട്ടിരുന്നു.

കടത്തിണ്ണ

എന്നെ ഇത്രയും എഴുതിപ്പിച്ചു പോയത്, ഇന്നത്തെ ഈ വാര്‍ത്ത.

(ചിത്രത്തിനും വിവരങ്ങള്‍ക്കും ദൈനിക് ജാഗ്രണോട് കടപ്പാട്.)
ഇവിടെ തണുപ്പ് ഉഗ്ര താണ്ടവം ആടുന്നു.
തണുപ്പ് എത്രയായി എന്നറിയാന്‍ രാവിലെ പത്രം നോക്കുക. മരിച്ചവരുടെ സ്മ്ഖ്യകള്‍ വായിച്ച് മനസ്സിലാക്കാം.തണുപ്പെത്ര ഡിഗ്രിയില്‍.?
ഇന്നത്തെ പത്രത്തിലും എഴുതിയിരിക്കുന്നു.
48 പേര്‍ മരിച്ചിരിക്കുന്നു.ഇതു വരെ. കാരണം, തണുപ്പ്. മരിച്ച്വരിലധികവും കടത്തിണ്ണയിലും ഫുട് പാത്തിലും പാര്‍ക്കുകളിലും ഒക്കെ ആകാശത്തിന്‍ കീഴേ ഉറങ്ങാന്‍ വിധിക്കപ്പെട്ടവര്‍ തന്നെ.
ഞാന്‍‍ ഒരു ചുടു ചായ മൊത്തി കുടിച്ച് ഈ വാര്ത്ത വായിച്ക്‍ മരവിച്ചിരിക്കുന്നു. എനിക്ക് മുന്നില്‍ഊടെ ചീറി പായുന്ന സയറന്‍ വച്ച വണ്ടികള്‍ പതിവില്ലാതെ പായുന്നു.
ഒരിക്കലും നടത്തം മുടക്കാത്ത ശര്‍മ്മാജി ഒരു ഷാളില്‍ ഒളിച്ച് ഗേറ്റിങ്ക്ങ്കല്‍ നില്‍ക്കുന്നു. ക്യ്യാ ഹുആ ശര്‍മ്മാജി.? ബഹുത് ഗാടിയാമ്മ്മ്..
അരെ ഭയ്യാ... മന്ത്രിജി...ആരേം.... ആജ് .ഏക് നയാ ഉത്ഘാടന്‍ ഹേ....
ദൈവമേ...വലിയ വലിയ കടകള്‍, ഷോപ്പിങ്ങ് കോമ്പ്ലെക്സുകള്‍‍ പാര്‍ക്കുകള്‍‍ ഒക്കെ ഇനിയും ഉത്ഘാടനം ചെയ്യപ്പെടട്ടെ.!!
നിങ്ങള്‍‍ എല്ലാത്തിന്‍റേയും തിണ്ണകള്‍‍ രാത്രിയില്‍ ഒഴിച്ചിട്ടേക്ക്കുക.
ഇനിയും തണുപ്പ് വരും. കഠിന ചൂടും വരും. മരിക്കാനായി കടത്തിണ്ണ മാത്രം അഭയമായുള്ളവരും.
കടത്തിണ്ണയില്‍ എന്‍റെ ആത്മാവു മരിച്ചു കിടക്കുന്നു.
അതെഴുതിയ കവിക്കും എന്‍റെ പ്രണാമം.
ജയ് ഹിന്ദ്.
    follow me on Twitter