Tuesday, April 03, 2007

പ്രവാസിയ്ക്കു് ഗൃഹാതുരത്വം ഇങ്ങനെയും അനുഭവിക്കാം.

Buzz It

എന്‍റെ വലിയ ലോകം നിശ്ശബ്ദതയുടെ മൌന വാല്‍മീകങ്ങളില്‍ തപസ്സു ചെയ്യുന്നു. ശുന്യതയുടെ അര്ഥാനര്‍ഥങ്ങളുടെ അന്വേഷണത്തില്‍ ഓര്‍മ്മ ച്ചെപ്പുകളില്‍ വെറുതെ ഇതൊക്കെ സൂക്ഷിച്ചേക്കാം.
-------------------------------------------------------------
നാടന്‍ കപ്പ, പ്രവാസിയായി വന്നു് പുഷ്പ ഫല ദായികയായ ഈ ചിത്രവും എനിക്കോര്‍ത്തു വയ്ക്കണം.




ഇതുങ്ങളെയും നാട്ടില്‍ നിന്നു് കൊണ്ടു വന്നു.
ഓര്‍മ്മകള്‍ക്കായി ഇവയും ഈ വലിയ ലോകത്തു് ചെറിയൊരോര്‍മ്മക്കുറിപ്പിലേയ്ക്കായി.

7 comments:

വേണു venu said...

എന്‍റെ വലിയലോകം.:)

കുറുമാന്‍ said...

പനിനീര്‍പൂവ്, കൊപ്പക്കായ അഥവാ കപ്പളങ്ങ അഥവാ ഓമക്കായ, പിന്നെ കൈപ്പക്കായ അഥവാ പാവക്കാ....എല്ലാം ഫ്രെഷ് :)

തറവാടി said...

വേണുവേട്ടാ ,

മനുഷ്യനെ കൊത്തിപ്പിക്കാതെ ,

ഇടയിലുള്ള പഴുത്ത ആ 'ഓമക്കായ'
ഞങ്ങള്‍‌ക്ക് തരുമോ?

(ഓമക്കായ - പപ്പായ)

പച്ചഓമക്കായ നീളത്തില്‍‌ മുറിച്ചതിനു ശേഷം‌ , ചെറിയ കയില്‍ ( സ്പൂണ്‍)
കൊണ്ട് അതിനുള്ളിലെ ചെറിയ കറുത്ത കുരുക്കള്‍‌ വടിച്ചേടുക്കുന്നതും‌ ,

ചേറിയ നീറ്റം‌ വരുന്ന പാല്‍നിറത്തിലുള്ള കായുടെ നീര് ഇത്തയുടെ മുഖത്ത്

തെളിച്ചിരുന്നതുമൊക്കെ ഓര്‍‌മ്മവന്നു.

സുന്ദരന്‍ said...

കപ്ലങ്ങ...പാവയ്ക്ക...(നന്നായ് ഞങ്ങള്‍ക്ക് ഇപ്പോള്‍ നൊയമ്പാണു...വെജിറ്റബിള്‍ ഒരുപാടുവേണം)

വേണു venu said...

കുറുമാന്‍, തറവാടീ, സുന്ദരന്‍‍ വലിയലോകം സന്ദര്‍ശിച്ച നിങ്ങള്‍ക്കു് നന്ദി.

വിചാരം said...

പൂ...തോട്ടത്തിലെ എല്ലാം എനിക്കിഷ്ടമായി

വേണു venu said...

വിചാരം..നന്ദി.വെറും പൂന്തോട്ടം മാത്രം.:)

    follow me on Twitter