Thursday, June 19, 2008

വലിയലോകം(കൊലച്ചതി)

Buzz It
(ആ ലിങ്കിലേയ്ക്കു പോകാന്‍, ഇവിടെ ഞെക്കുമല്ലോ)കൊലച്ചതി.
അഗ്രിഗേറ്ററുകള്‍ കണ്ണടച്ചതിനാല്‍ വീണ്ടും ലിങ്കു് പോസ്റ്റു ചെയ്യുന്നു.

2 comments:

ജ്യോതിര്‍മയി /ज्योतिर्मयी said...

മണ്ണിനോടു ബന്ധമുണ്ടാവുക എന്നതു നല്ലകാര്യം. ചിത്രത്തിനു നന്ദി.

വാഴവെയ്ക്കാനും വെള്ളമൊഴിയ്ക്കാനും മണ്ണില്‍ എന്തെങ്കിലുമൊക്കെ ചെയ്യാനും രസം കണ്ടെത്തുക, പക്ഷേ-

‘എനിയ്ക്കു’ തിന്നാന്‍ ‘കുല’ ഉണ്ടാവും എന്നു മനോരാജ്യം കണ്ടു ‘എന്റെ’ നാവിനു കുറച്ചുനേരം രസിയ്ക്കാന്‍ വേണ്ടിമാത്രം ചെയ്തപണിയായി സ്വന്തം പണിയെ- ഹോബിയെ തരം താഴ്ത്തണ്ട-
വാഴയങ്ങനെ വലുതാവട്ടെ, അതുതന്നെ സന്തോഷകരം-

ഇതു ഞാന്‍ പഠിച്ച- അഥവാ അച്ഛന്‍ പഠിപ്പിച്ച ഒരു പാഠം-
വേണു ജി നന്ദി.

വേണു venu said...

അല്ലേ അല്ല ടീച്ചറേ. തരം താഴുകയോ.?
ഒരു കൊച്ചു കേരള ചിത്രം എനിക്കിവിടെ ആസ്വദിക്കാന്‍ സാധിക്കുന്നു എന്നതു കൊച്ചു കാര്യമല്ല.
തിന്നാന്‍ ഇവിടെ ഒരു തമിഴന്‍റെ കടയില്‍ നിന്നും വല്ലപ്പോഴും വാങ്ങാവുന്നതാണു്.
അതല്ല.ഗൃഹാതുരത്വം.പിന്നെ ടീച്ചര്‍ പറഞ്ഞ മണ്ണിനോടോ മറ്റ് പറയാനറിയാത്ത എന്തിനോടൊക്കെയോ ഉള്ള മമത തന്നെ.
നാട്ടില്‍ നിന്നും 10 ദിവസത്തിനു ശേഷം വന്നെത്തിയതേയുള്ളു. കുട്ടി മുരിങ്ങ നാലു തൈ വാങ്ങി പൊന്നു പോലെ കൊണ്ടു വന്നു നട്ടു. ഈ മണ്ണിലും അതു വളരുന്നു എന്നു മനസ്സിലാക്കുന്നു. ഇന്നലെ ഒരു ചെടിയുടെ മണ്ട ഒരു കിളി കൊത്തി ഒടിച്ചു. എന്തു ചെയ്യാന്‍. കിളിയും ഞങ്ങളുടെ വളപ്പിലേ ആണു്.!
സന്ദര്‍ശനത്തിനും അഭിപ്രായത്തിനും നന്ദി.:)

    follow me on Twitter