Saturday, September 06, 2008

ചോള ചരിതം തേടി.....

Buzz It

ബുട്ടാ തിന്നാത്തവര്‍ കുറവാണ്. വഴിയരുകിലെ വണ്ടിക്കടയില്‍ തീക്കനലില്‍ ചുട്ടെടുത്ത് നാരങ്ങയും ഉപ്പും തേച്ച് തരും.


കിത്തനാ ഭായ്.? പാഞ്ചു് റുപ്പയാ.

നല്ല രസമാണ്. വാ കഴച്ചാലും മൊത്തം ചോള മണികളേയും തിന്നിട്ടല്ലാതെ അതിന്‍റെ കൂഞ്ഞ് കളയില്ല. ആളുകള്‍ കാറിലും ബൈക്കിലും ഒക്കെ എത്തി വാങ്ങി വഴിയോരത്തു കൂടെ തിന്നു നടക്കുന്നത് കാണാന്‍ നല്ല ചേലാണ്.
വിറ്റാമിന്‍ ബിയുടെ കലവറയാണിത്.


ബുട്ടാ എന്ന ഓമനപ്പേരിലറിയപ്പെടുന്ന ഇവനാണ് മൂപ്പെത്തിയാല്‍ ചോളം ആകുന്നത്. ഈ ചോളം ഒരു പുല്‍ച്ചെടിയാണ്.




പൂത്തുലഞ്ഞു നില്‍ക്കുന്ന ചോളച്ചെടികള്‍ കാണാന്‍ നല്ല ഭംഗിയാണ്. 60000 വര്ഷത്തെ പാരമ്പര്യം അവകാശപ്പെടുന്നു.
ഇലകള്‍ കരിമ്പിന്‍റേതിനു സദൃശം.


ഒരു ചോള വയലിന്‍റെ ദൃശ്യം.




ചോളക്കുല,അതിനു പുറത്തെ കവചം മാറ്റിയിട്ട് തീയിലിടുന്നു.തിരിച്ചു മറിച്ചും ഇട്ട് പാകമാക്കി ഉപ്പും നാരങ്ങാ നീരും തേച്ച് തരുന്നു.

എരിതീയില്‍ ഒരു ചോളക്കുല,





ഇന്നത്തെയ്ക്കിത്രയും മാത്രം.


പൂത്തുലഞ്ഞു നില്‍ക്കുന്ന പ്രകൃതി.


മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും മനുഷ്യര്ക്കും കാവല്‍ നില്‍ക്കുന്നു.



ചോളം നാമ്പെടുക്കുന്നു.

ചോള രാജക്കന്മാരുമായി ബന്ധം ഉണ്ടോ.

സന്ധ്യമയങ്ങുന്ന നേരം.

ഈ ഉണങ്ങിയ കമ്പുകളില്‍ ഇരുന്നാല്‍ ഉറങ്ങുംപ്പോഴും തുറന്ന
ആകാശത്തിനു കീഴിലാണ് ഞങ്ങളെന്ന് ബോധ്യം വരുന്നു.


ചോള സാമ്രാജ്യം അന്വേഷിച്ച ഞങ്ങള്‍ ഒരു ഗ്രാമം കണ്ടു .
മനോഹരമായ ഗംഗയുടെ തിരത്തെ ഒരു കൊച്ചു ഗ്രാമം.
nangih
ഒരു ചെറിയ പാചകക്കുറിപ്പ് കൂടി.
ബുട്ടാ കൊണ്ടൊരു നാടന്‍ വിഭവം.
ആവശ്യമുള്ള സാധനങ്ങള്‍.
1. ബൂട്ടാ. 5 കുല.
2. എണ്ണ 2 സ്പൂണ്‍,
3.കടുകു ഒരു നുള്ള്,
4.സവാള ഒരെണ്ണം.
5.ഇഞ്ചി ഒരു കഷണം
6. 4 പച്ചമുളക്
7.കറിവേപ്പില. ഒരു കതുപ്പ്.
8. പുഴുങ്ങിയ രണ്ട് ഉരുളകിഴങ്ങ്
9.ഉപ്പ് ആവശ്യത്തിനു
പാചകം ചെയ്യും വിധം.
ബൂട്ടാകുലകള്‍ മണി അടര്‍ത്താതെ പ്രഷര്‍കുക്കറില്‍ വെള്ളമൊഴിച്ച് രണ്ട് വിസ്സിലടിപ്പിക്കുക.
തണുത്തതിനു ശേഷം മണികളെ അടര്‍ത്തി എടുക്കുക.(ഇങ്ങനെ മണികളടര്‍ത്തി എടുക്കാന്‍ എളുപ്പമാണു്) അവ മിക്സിയിലിട്ട് ഒറ്റയടി.
ഒന്നു ചതഞ്ഞ പരുവത്തിനു മാറ്റി വയ്ക്കുക.
ഇനി കടായിയില്‍ രണ്ടു സ്പൂണ്‍ എണ്ണ ഒഴിച്ച്, കടുകിട്ടു പൊട്ടുമ്പോള്‍ ചെറുതാക്കിയ ഉള്ളിയും ഇഞ്ചിയും, കിരികിരാന്നരിഞ്ഞ പച്ച മുളകും ഒരു കതുപ്പില്‍ നിന്നും ഊരിയ കറിവേപ്പിലയും ഇട്ട് വഴറ്റുക. ആവശ്യത്തിന്‍ ഉപ്പ് ചേര്‍ത്ത് വെള്ളം ഒഴിക്കുക. പുഴുങ്ങിയ ഉരുളക്കിഴങ്ങ് കഷണങ്ങളാക്കിയത് ചേര്‍ക്കുക. അതില്‍ തന്നെ ചതച്ചു വച്ചിരിക്കുന്ന ബുട്ടാ മണികളെ ചേര്‍ക്കുക. വെള്ളം വറ്റുമ്പോള്‍ വാങ്ങി വയ്ക്കുക. ചെറു ചൂടോടെ ഉപയോഗിക്കാം.
*****************



ഞങ്ങളെ യാത്രയയക്കാന്‍ വന്ന ഒരു കൊച്ചു സുന്ദരി .



tepuktangan

8 comments:

ജിജ സുബ്രഹ്മണ്യൻ said...

ബുട്ടാ കാണിച്ച് മനുഷ്യനെ കൊതിപ്പിക്കാതെ..എനിക്കു ഒത്തിരി ഇഷ്ടമാണ് ഇത്..ഞാന്‍ ഇതു ചുട്ടും അതു കൂടാതെ ഉപ്പിട്ട് പുഴുങ്ങിയും തിന്നിട്ടുണ്ട്..

ചോള പുരാണം സചിത്ര ലേഖനം കലക്കീ !!!

smitha adharsh said...

അപ്പൊ,ഇതാണ് ഈ ചോള ചരിത്രം അല്ലെ?
എന്ത് എളുപ്പം?
ഹൊ! കോളേജില്‍ പഠിക്കുമ്പോള്‍ വെറുതെ ടെന്‍ഷന്‍ അടിച്ച് ഒക്കെ കാണാതെ പഠിച്ചു വച്ചു..
അല്ല ,പറഞ്ഞിട്ടെന്താ കാര്യം? അന്ന് ബ്ലോഗ് തുടങ്ങിയിട്ടില്ലല്ലോ...
പോസ്റ്റ് കലക്കി..ചിത്രങ്ങള്‍ നന്നായി എന്ന് വേറെ പറയണോ?

സാജന്‍| SAJAN said...

ഇത്തരം ചരിത്രപ്രാധാന്യമുള്‍ക്കൊള്ളുന്ന പോസ്റ്റുകള്‍ ഇനിയും ഇടൂ വേണുച്ചേട്ടാ, ചോള മഹാരാജാവിന്റെ സര്‍വസൈന്യാധിപന്റെ നില്‍പ്പാണല്ലൊ ഒരു ഒന്നന്നര നില്‍പ്പ്:)
ഒരു രഹസ്യം ചോദിക്കട്ടെ, സ്വന്തമാണോ ഈ ചോളവയല്‍?

keralafarmer said...

ഇതിന്റെ ആട്ട കൊണ്ട് ചപ്പാത്തിയും ഉണ്ടാക്കും.

Typist | എഴുത്തുകാരി said...

എനിക്കു ഭയങ്കര ഇഷ്ടമുള്ളതാ ഇതു്. കുറേക്കാലമായി കഴിച്ചിട്ടു്. ശരിക്കും കൊതിയായി.

മഴത്തുള്ളി said...

ചോളരാജാവ് നീണാള്‍ വീഴട്ടെ... അല്ല സോറി, വാഴട്ടെ.....

ചോളന്മാരുടെ ചരിത്രം പഠിക്കാനൊക്കെ പണ്ടു കുറെ ബുദ്ധിമുട്ടിയതാ. വീടിനടുത്ത് താമസിക്കുന്ന ചരിത്രം പഠിപ്പിക്കുന്ന സാര്‍ ക്ലാസ്സില്‍ വന്നാല്‍ ശ്വാസം പോലും വിടാതെ ഒരൊറ്റ കാച്ചാണ്..... “പുരാതന റോമന്‍ സാമ്രാജ്യത്തിന്റെ അധപതനത്തോടു കൂടി................” ഞങ്ങളെല്ലാം കണ്ണും മിഴിച്ച് നോക്കിയിരിക്കും. അത് പിറ്റേന്ന് പഠിച്ചില്ലെങ്കില്‍ 5-10 പേജുകള്‍ 100 പ്രാവശ്യം അടുത്ത ദിവസം എഴുതി കൊണ്ടു ചെല്ലണം :)

ഇതിപ്പോള്‍ എന്തൊരു രസം. എഴുതുകയും വേണ്ട വായിക്കുകയും വേണ്ട. ചുമ്മാ ഒരെണ്ണം വാങ്ങി വായ കഴക്കുന്ന വരെ രുചിയാസ്വദിച്ച് അങ്ങട് കഴിക്കുക. അത്ര തന്നെ. എന്തായാലും ചോളന്മാരുടെ വംശം നിലനില്‍ക്കട്ടെ എന്നെന്നും.

മാഷേ.. വിശദമായ ചിത്രസഹിതമുള്ള വിവരണം ഇഷ്ടമായി. എങ്കിലും ഒരു കുല പൊക്കണമെന്ന് വെച്ചാ നടക്കില്ല. ആ പത്തലുമായി നില്‍ക്കുന്നവനെ മാറ്റാന്‍ രാജാവിനോട് കല്പന പുറപ്പെടുവിക്കാന്‍ പറയൂ. രാജാവിന്റെ മൊബൈലിലേക്കൊരു എസ്സെമ്മെസ് വിട്...

ഇനി ചേരരാജവംശത്തേക്കുറിച്ചും എന്തെങ്കിലും എഴുതൂ. അവരെ അവഗണിക്കുന്നത് നന്നല്ല. അവരല്ലേ എലികളെ തുരത്തുന്നത് ;)

വേണു venu said...

അഭിപ്രായമെഴുതിയ,
കാന്താരിക്കുട്ടി, ചോള വയലില്‍ വന്ന ആദ്യ കമന്‍റിനു് നന്ദി.:)
സ്മിതാ ആദര്‍ശ്, ഇങ്ങനേയും ചോള പുരാണം. സന്തോഷം.:)
സാജന്‍, ഇനിയും ഇതേപോലെ ചരിത്ര പ്രധാനം ആവര്‍ത്തിക്കാം.
ഹാഹാ..സൈന്യാധിപന്‍റെ ജീവിക്കാനുള്ള നിപ്പാണേ അത്. സ്വന്തമല്ല സാജാ.....പക്ഷേ ഒന്നു സ്വന്തമാക്കാന്‍ തോന്നിപ്പോകും. മനോഹരമാണു്.അവിടത്തെ കാറ്റും. :)
keralafarmer , അതേ ഇതിന്‍റെ ആട്ട പലതിനും ഉപയോഗിക്കുന്നുണ്ട്. ചോളം എക്സ്പോര്‍ട്ടു ചെയ്യുന്നത്, ഈ ഒക്ടോബെര്‍ 15 വരെ ഇന്‍ഡ്യാ ഗവണ്മെന്‍റ് നിര്‍ത്തി വച്ചിരിക്കയാണെന്നും വായിച്ചിരുന്നു. നന്ദി.:)
typist | എഴുത്തുകാരി ,എനിക്കും ഇഷ്ടമാണു്. അഭിപ്രായത്തിനു നന്ദി.
മഴത്തുള്ളി, അഭിപ്രായത്തിന് സന്തോഷം.ചേര രാജ വശം നീണാള്‍ വാഴട്ടെ.ഒപ്പം എലികളും.:)

അഭിപ്രായം എഴുതിയ എല്ലാവര്‍ക്കും നന്ദി രേഖപ്പെടുത്തുന്നു.:)
കൂടാതെ ചോളമണികള്‍ കൊണ്ടൊരു നാടന്‍ വിഭവം നിങ്ങള്‍ക്കെല്ലാവര്‍ക്കുമായി എഴുതി ചേര്‍ത്തിട്ടുണ്ട് .
അതിനു് എന്നെ സഹായിച്ച എന്‍റെ സഹധര്‍മിണിക്കും നന്ദി രേഖപ്പെടുത്തുന്നു.:)

ഒരു “ദേശാഭിമാനി” said...

HAPPY ONAM!...... :)

    follow me on Twitter