Tuesday, September 16, 2008

ശബ്ദരേഖ. (ഏര്‍മ്മാടം)

Buzz It
വീണ്ടും ശബ്ദ രേഖയില്‍ ഒരു പരീക്ഷണം.
ഇത്തവണ പരീക്ഷണം അല്പം സാഹസമാകുന്നതിനാല്‍ കഥ, ഞനെഴുതിയതു തന്നെ ആകട്ടെ എന്നു നിശ്ച്ചയിച്ചു.
കഥ ഇവിടെ.ഏര്‍മ്മാടം

ഇത് കേള്‍ക്കുക.tepuktangan


ഏര്‍മ്മാടം

ഒരു സിഗററ്റു വേണമായിരുന്നു.
ഞാനാ ഏര്‍മ്മാടത്തിലേയ്ക്കു് നടന്നു..

മീന വെയിലിന്‍റെ ചൂടു് എന്‍റെ നട്ടെല്ലു വളച്ചു.

ഒരു കുട ചാരി വെളിയില്‍ വച്ചിരുന്നു. കാലുള്ളതു്.
മറ്റൊരു കുട നാണു നായരായി കടയിലിരുപ്പുണ്ട്‌. കാലുള്ളതു്.

ഏതോ നോട്ടീസിലെ അക്ഷരങ്ങള്‍ തിരക്കുന്ന കണ്ണടയില്ലാത്ത നാണു നായരെന്നെ കണ്ണട ഇല്ലാതെ മനസ്സിലാക്കി.
രാജനല്ലെ നീ.? എന്നാ ഇനി പോകുന്നതു് എന്നു ചോദിച്ചപ്പോള്‍‍, ഞാന്‍ വന്നതറിഞ്ഞതു് എന്നു് ?. എന്നു ചോദിക്കാന്‍ എന്‍റെ നാവു പൊങ്ങിയില്ല.

നാണു നായരുടെ ചുണ്ടില്‍ ഒരു ബീഡി കത്തുന്നുണ്ടായിരുന്നു.
ബീഡിയുടെ അറ്റത്തു് വിപ്ലവം ചാരമായി മുറിഞ്ഞു വീഴുന്നുണ്ടായിരുന്നു.

കുഞ്ഞന്‍‍ മാഷെന്ന പഴയ കമ്യൂണിസ്റ്റു കാരന്‍റെ ശബ്ദം രാജന്‍റെ മനസ്സിലെ ഈങ്കിലാബു് ഉണര്‍ത്തി.
ഒരു കാലില്‍‍ ചെരുപ്പും മറ്റെ കാല്‍ നഗ്നവുമായിരുന്നു. കുഞ്ഞന്‍ മാഷിന്‍റേതു്.

അടി വാങ്ങിയ വിപ്ലവപ്പാടുകള്‍‍ രക്തയോട്ടം നിര്‍ത്തിയ, മറ്റെ കാലിലും ചെരിപ്പിട്ടിട്ടുണ്ടെന്നു ധരിച്ചു നടന്നു വരുന്നു കുഞ്ഞന്‍ മാഷു്.

എന്തൊരു ചൂടാടോ.? നാണു നായര്‍ തലകുലുക്കി. മുറത്തിലേയ്ക്കു് വീഴുന്ന ബീഡികളില്‍ വിപ്ലവം നിറയുന്നുണ്ടായിരുന്നു.

കുഞ്ഞന്‍ മാഷിനു് ഒരു കെട്ടു ബീഡി കൊടുക്കുമ്പോള്‍‍ ഒറ്റ ചെരുപ്പിട്ട ആ പഴയ കമ്യൂണിസ്റ്റുകാരനെ, നാണു നായര്‍ അഭിവാദനം ചെയ്യുന്നതു് ഞാന്‍ കണ്ടു.

ലാല്‍ സലാം സഖാവേ.

മാഷപ്പോള്‍‍ വാരിയില്‍ തൂക്കിയിട്ടിരുന്ന ഞാലി പൂവന്‍ കുലയിലെ അവസാനത്തെ പടലയിലേയ്ക്കു നോക്കി. ഇരിഞ്ഞു തൂങ്ങിയാടുന്ന ഒരു പഴതൊലിയില്‍‍ നാണു നായരെ പോലെ ഒരു ഈച്ച കടിച്ചു പിടിച്ചിരുപ്പുണ്ടായിരുന്നു.

സിഗററ്റു വാങ്ങാതെ ഞാനിറങ്ങി. ഒരു ജാഥ വരുന്നു. ചുമന്ന കൊടിയും ചുമന്നു വന്നവറ്‍ ‍ എന്‍റെ മുന്നില്‍ നിന്നു. സംഭാവന.
ഞാനപ്പോഴും ആ പഴതൊലിയിലെ നാണു നായരെ കാണുകയായിരുന്നു.tepuktangan

25 comments:

വേണു venu said...

കഥകള്‍ക്കു് ശബ്ദം നല്‍കാം,അല്പം സംഗീതമോ.
ഒരു പരീക്ഷണം.:)

മഴത്തുള്ളി said...

ഠേ................ വേണുമാഷിന്റെ ആദ്യത്തെ ശബ്ദരേഖക്ക് ഒരു മുഴുത്ത തേങ്ങ തന്നെ ഉടക്കുന്നു.

വേണുമാഷേ ബൂലോകത്ത് കവിതകള്‍ പലരും പാടിക്കേട്ടിട്ടുണ്ട്. പക്ഷേ ഇതൊരു പുതുമയായല്ലോ. നല്ല ശബ്ദം, സംഗീതത്തിന്റെ നല്ല അകമ്പടിയോടെ. ശരിക്കും ഫീല്‍ ചെയ്യുന്നു ഓരോ വാചകങ്ങളും. പഴയകാലസഖാക്കളേക്കുറിച്ചുള്ള ഈ ശബ്ദരേഖ എനിക്ക് വളരെ ഇഷ്ടപ്പെട്ടു. ഇടക്കിടെയുള്ള ലാല്‍ സലാം കലക്കി. പിന്നെ “എന്തൊരു ചൂടാടോ????????” എന്ന ആ ചോദ്യം. അഭിനന്ദനങ്ങള്‍ മാഷേ.

Mr. K# said...

സൂപ്പര്‍ സഖാവേ, പരീക്ഷണം കലക്കീട്ടുണ്ട്. നല്ല ശബ്ദവും. മിക്സ് ചെയ്തിരിക്കുന്നതും ഇഷ്ടപ്പെട്ടു.

ഒരേയൊരു പരാതി മാത്രം. ശബ്ദം ഒരൊറ്റ സ്പീക്കറിലേ വരുന്നുള്ളൂ.

vipiz said...

വളരെ നന്നായിട്ടുണ്ട്. ഞാന്‍ ഒരു തുടക്കക്കരനാ അതിനാല്‍ അഭിപ്രായം പറയാറായിട്ടില്ല.

Lathika subhash said...

ശബ്ദവും എഴുത്തുപോലെ
നന്നായിരിക്കുന്നു.
അഭിനന്ദനങ്ങള്‍!

ജിജ സുബ്രഹ്മണ്യൻ said...

ഇതു നല്ലൊരു ചുവടുവെയ്പ്പാണല്ലോ..ശബ്ദവും കൊള്ളാം..കലക്കീട്ടോ

krish | കൃഷ് said...

കഥാശബ്ദ പരീക്ഷണം കൊള്ളാം. പാശ്ചാത്തല സംഗീതം കേട്ടപ്പോള്‍ "വാറ്റുവീണ മണ്ണിലെ.." എന്ന പാരഡിയാണ്‌ ഓര്‍മ്മ വന്നത്‌.

:)

ബഹുവ്രീഹി said...

വേണുഭായ് സംഗതി കലക്കീണ്ട്.

ഇത് ഇടക്കിടക്കായിക്കോട്ടെ.

വേണു venu said...

അഭിപ്രായം അറിയിച്ചവര്‍ക്കെല്ലാം നമസ്ക്കാരം.
മഴത്തുള്ളിയുടെ ആദ്യാഭിപ്രായത്തിനു് കൂപ്പുകൈ.:)
കുതിരവട്ടന്‍, സന്തോഷം. പരാതി ശ്രദ്ധിച്ചു. പരിഹരിച്ച് വീണ്ടും പ്രസിധീകരിച്ചിട്ടുണ്ട്. നന്ദി.:)
full_of_love, ഇങ്ങനെ ഒക്കെ അല്ലെ തുടങ്ങുന്നത്. സന്തോഷം.:)
ലതി, നന്ദി.:)
കാന്താരിക്കുട്ടി, പ്രോത്സാഹനത്തിനു നന്ദി.:)
കൃഷ്, ഹഹാ..വാറ്റു വീണ.... സന്തോഷം.:)
ബഹുവ്രീഹി, നന്ദി.സാങ്കേതികം ശരിയാക്കി എഡിറ്റു ചെയ്തിട്ടുണ്ട്.:)
ശബ്ദ രേഖ കേട്ട് അഭിപ്രായം എഴുതിയ എല്ലാവര്‍ക്കും എന്‍റെ നിശബ്ദമായ സ്നേഹം, നന്ദി.:)

Rasheed Chalil said...

വേണുവേട്ടാ... ഇത് കലക്കീട്ടുണ്ടല്ലോ... ഈ പരീക്ഷണം ഒരു ശിലമാക്കൂ... :)

ആൾരൂപൻ said...

അങ്ങനെ നായര്‍ജിയുടെ ശബ്ദവും കേട്ടു. ഇമ്മാതിരി പരീക്ഷണം മുമ്പും നടത്തിയിട്ടുണ്ടല്ലേ? ഞാനിവിടെ ( exactly here) ആദ്യമാണ്‌.

വായിച്ചു,.... കേട്ടു....ഇതൊരു കണ്ണൂര്‍ സംഭവം പോലെ തോന്നുന്നു....
ആ പാട്ടും വേണുജിയുടേതാണോ? തീര്‍ച്ചയായും താങ്കള്‍ക്കൊരു വലിയ ഭാവിയുണ്ട്‌...

ഇപ്പോഴെന്തു ലാല്‍ സലാമും ബീഡിയും? ഇപ്പോഴുള്ളത്‌ പഴത്തൊലിയും ഈച്ചയും മാത്രം.....

അരുണ്‍ കരിമുട്ടം said...

ചേട്ടാ ഇങ്ങനെ ഒരു പരീക്ഷണം നടത്താനുള്ള ആ മനസ്സിനാ എന്‍റെ അഭിനന്ദനം.

വരവൂരാൻ said...

എല്ലാം വായിച്ചു, നന്നായിട്ടുണ്ട്‌, വീണ്ടു വീണ്ടു വരും

വേണു venu said...

ഇത്തിരിവെട്ടം, തീര്‍ച്ചയായും ശ്രമിക്കും. നന്ദി.:)
ആള്‍രൂപന്‍. അഭിപ്രായങ്ങള്‍ക്ക് നന്ദി.:)
അരുണ്‍ കായംകുളം , നന്ദി.:)
വരവൂരാൻ, നന്ദി.:)
ശബ്ദ രേഖ ശ്രവിച്ച എല്ലാവര്‍ക്കും കൂപ്പുകൈ.!

ഹരിത് said...

പരീക്ഷണം വിജയമായിട്ടുണ്ട്.ഇനി കഥപറയാനൊരു കാരണവും പുതിയൊര്രു രീതിയും കിട്ടി. കൊള്ളാം.
ഭാവുകങ്ങള്‍

ഭൂമിപുത്രി said...

വേണൂ,ഇതിന്നാൺ കണ്ടതു,കേട്ടതും.
ഇഫെക്റ്റ്സ് ഒക്കെയായി ഒരു പ്രൊഫ.ഛായ വന്നിട്ടുണ്ടല്ലൊ.
രസമുണ്ടായിരുന്നു കേട്ടുകൊണ്ടിരിയ്ക്കാൻ.
നല്ല വ്യക്തതയും.
അഭിനന്ദനങ്ങൾ!

വേണു venu said...

ഹരിത്ത്, നന്ദി. കഥ പറയാനിത് കാരണമാകുമെങ്കില്‍ ഇനിയും തുടരാന്‍ ശ്രമിക്കാം.:)
ഭൂമിപുത്രി, താങ്കളുടെ രചന വായിച്ച ആദ്യ സരംഭം. അതില്‍ നിന്നും കിട്ടിയ ആവേശം. ഒരു ചെറു പരീക്ഷണവും. ഇഷ്ടപ്പെട്ടതില്‍ സന്തോഷിക്കുന്നു. നന്ദി.:)

Typist | എഴുത്തുകാരി said...

ഞാന്‍ ഇപ്പഴാ ഇതു കണ്ടതു്. അസ്സലായിട്ടുണ്ട്, മാഷേ. നല്ല ശബ്ദവും.

മുസാഫിര്‍ said...

പരീക്ഷണം വിജയിച്ചിരിക്കുന്നു.ലാല്‍ സലാം.
പ്രണയാതുരമായ നോസ്റ്റാ‍ള്‍ജിക് അനുഭവങ്ങള്‍ എഴുതുമ്പോള്‍ “ ആദ്യത്തെ നോട്ടത്തില്‍ കാലടി കണ്ടൂ,അടുത്ത നോട്ടത്തില്‍ അണി വയര്‍ കണ്ടൂ “ എന്നതോ “പാവാട പ്രായത്തില്‍ നിന്നെ ഞാന്‍ കണ്ടപ്പോള്‍”എന്നതോ ഉപയോ‍ഗീക്കാം :)

വേണു venu said...

എഴുത്തുകാരി, അഭിപ്രായം അറിയിച്ചതിനു നന്ദി.:)
മുസാഫിര്‍, വിജയിച്ചു എന്നറിയിച്ചതില്‍ സന്തോഷം. കഴിഞ്ഞ ശബ്ദരേഖയുടെ നിരീക്ഷണവും ഞാന്‍ ശ്രദ്ധിച്ചിരുന്നു. ആദ്യത്തെ നോട്ടവും പിന്നെയും പിന്നെയും....മരണം വരേയും മനോഹരമാകട്ടെ.നന്ദി.:)

ഏറനാടന്‍ said...

വേണുജീ,നല്ല കനകംഭീരസ്വരം! അടിപൊളി പരീക്ഷണം വിജയീഹസ്ത:, ഒരുനിമിഷം പണ്ട് ആകാശവാണി ശ്രവിച്ചത് ഓര്‍ത്തുപോയി.

GURU - ഗുരു said...

കഥ, പരീക്ഷണം എല്ലാം മനോഹരം...

വേണു venu said...

ഹാഹാ...ഏറനാടന്‍, കനകം, ഭീരം. ഇപ്പോ കനകത്തിനൊക്കെ എന്നാ വില. നന്ദി.:)
ഗുരു, സന്ദര്‍ശനത്തിനും അഭിപ്രായത്തിനും നന്ദി.:)
എല്ലാവര്‍ക്കും സ്നേഹത്തിന്‍റെ സാഹോദര്യത്തിന്‍റെ നന്മയുടെ ഈദ് മുബാറക്ക്..!

ജയതി said...

വേണൂ കഥകൾ എല്ലാം വായിച്ചു.കൊച്ചു കൊച്ചു കഥകളായിരുന്നെങ്കിലും വളരെ അധികം കാര്യങ്ങൾ ഒളിഞ്ഞിരിക്കുന്നല്ലോ.നല്ലത്.
ശബ്ദപരീക്ഷണം നന്നായിട്ടുണ്ട്.പോയ കാലത്തെ ഓർമ്മിപ്പിക്കുന്ന പലേ ബിംബങ്ങളും
അവയിൽ കാണാൻ കഴിഞ്ഞപ്പോൾ മനസ്സ് വളരെക്കലം
പിന്നിലേക്ക് പാഞ്ഞുപോയി

വേണു venu said...

ജയതി മാഷേ, മറുപടി എഴുതാന്‍ താമസിച്ചു. എന്നോട് ക്ഷമിക്കണം.
കഥകള്‍ വായിച്ചതിലും ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതിലും , ശബ്ദ ലേഖനം പഴയകാലത്തേയ്ക്ക് കൂട്ടി കൊണ്ടു പോയി എന്നൊക്കെ അറിഞ്ഞതിലും എത്രയോ സന്തോഷിക്കുന്നു മാഷേ. പുതു വത്സരാശംസകള്‍ നേരുന്നു.:)

    follow me on Twitter