----------------
ജീവിതം എന്തു പഠിപ്പിച്ചു.?(ഒന്നാം ഭാഗം ഇവിടെ)
----------------------------------
ഇത് രണ്ടാം ഭാഗം.
------------
പാപ പുണ്യങ്ങളുടെ ഭാരം സ്വയം പേറിയ പാപ നാശിനി.
അങ്കങ്ങളും യാഗങ്ങളും സിരകളിലൊളിപ്പിച്ച് അനന്തമജ്ഞാതത്തിലേയ്ക്ക് ,പുരാണങ്ങളുടേയും വേദങ്ങളുടേയും ഭാണ്ഡക്കെട്ടുകളുമായി നീങ്ങുന്ന പുണ്യ പാപ വിധി സത്യങ്ങള്‍ അലകളായി ഒഴുകിയൊഴുകുന്ന ഗംഗാ നദിയുടെ നടുക്ക് കൊച്ചു വള്ളത്തിലിരുന്ന് ഞങ്ങള്‍ കൊച്ചു വര്‍ത്തമാനം തുടര്‍ന്നു.
ജീവിതം എന്തു പഠിപ്പിച്ചു.?
ഒന്നും പഠിച്ചില്ലാ എന്ന് ജീവിതം പറയുന്നു.
മുകളിലെ ലിങ്ക്ങ്ക് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നില്ലാ എന്ന് തോന്നുന്നു.
ഇപ്പോള്‍ ഇത് മോഗ്കാര്‍ കേള്‍പ്പിക്കുന്നില്ല എന്ന് തോന്നുന്നു.
ഇവിടെ കേള്‍ക്കുക.
പാപ പുണ്യങ്ങളുടെ ഭാരം സ്വയം പേറിയ പാപ നാശിനി.
അങ്കങ്ങളും യാഗങ്ങളും സിരകളിലൊളിപ്പിച്ച് അനന്തമജ്ഞാതത്തിലേയ്ക്ക് ,പുരാണങ്ങളുടേയും വേദങ്ങളുടേയും ഭാണ്ഡക്കെട്ടുകളുമായി നീങ്ങുന്ന പുണ്യ പാപ വിധി സത്യങ്ങള്‍ അലകളായി ഒഴുകിയൊഴുകുന്ന ഗംഗാ നദിയുടെ നടുക്ക് കൊച്ചു വള്ളത്തിലിരുന്ന് ഞങ്ങള്‍ കൊച്ചു വര്‍ത്തമാനം തുടര്‍ന്നു.
ജീവിതം എന്തു പഠിപ്പിച്ചു.?
ഒന്നും പഠിച്ചില്ലാ എന്ന് ജീവിതം പറയുന്നു.
ഇങ്ങനെ ഒരിക്കല്‍ ഞാനെന്‍റെ നിഴല്‍ക്കുത്തെന്ന ബ്ലോഗില്‍ എഴുതിയിരുന്നു.
ജീവിതം എന്നെ എന്തു പഠിപ്പിച്ചു.
ജീവിതം എന്തു പഠിപ്പിച്ചു.?(ഇവിടെ)
ഇനി താത്വികതയില്‍ നിന്ന് മാറി, ചിന്തിച്ചാല്‍ പഠിച്ചത് പലതും തിരുത്തേണ്ടി വരുന്ന കാഴ്ച അലോരസപ്പെടുത്തും.
ജീവിതത്തില്‍ പണം വേണം എന്നു ഞാന്‍ പഠിച്ചു. എന്നു ഞാന്‍ പറഞ്ഞാല്‍, അതാര്‍ക്കാ ഏതു പൊട്ടക്കണ്ണനും അറിഞ്ഞു കൂടെ എന്ന് നിങ്ങള്‍ ചോദിക്കും.
ഏതു പട്ടിക്കും പണമുണ്ടാക്കാം എന്നു പറഞ്ഞാലും അങ്ങനെ തന്നെ. പണമില്ലെങ്കില് മനുഷ്യന്‍ പട്ടിയാണെന്നതും സത്യം.
നല്ല മനസ്സ് ഈ കാണുന്ന സര്‍വ്വ ചരാ ചരങ്ങളിലും എന്‍റെയും ജീവന്‍ ഞാന്‍ കാണാന്‍ പഠിക്കുന്നു, അതു ഞാന്‍ ഇതു വരെയുള്ള ജീവിതത്തില്‍ പഠിച്ചതാണ് എന്നൊക്കെ പറയാമെന്നു കരുതുന്നു.
കൃത്യമായ ഒരു ഫോര്‍മുലാ ബെയ്സ്ഡ് ഉത്തരം ഇല്ല.
ഞങ്ങളുടെ കൊച്ചു വര്‍ത്തമാനത്തിലെ കുഞ്ഞു ചിന്തകള്‍ക്ക് ചിറകു മുളയ്ക്കുന്ന കാഴ്ച ,
കുറേ ദിവസങ്ങള്‍ക്ക് ശേഷം വന്ന മലയാളം ബ്ലോഗുകളിലെ തന്നെ ചില ലേഖനങ്ങളും കവിതകളും ഒക്കെ കൂടുതല്‍ കൌതുകം ഉണര്‍ത്തി.
ശ്രീ.എം.കെ.ഹരികുമാറിന്‍റെ അക്ഷര ജാലകം എന്ന ബ്ലോഗിലെ ഒരു ചിന്താ ശകലം ഞാന്‍ ശ്രദ്ധിച്ചു.
“ജീവിതം ഒരു തര്‍ക്കമാണ്.
ഓരോ നിമിഷവും
പാഴായിപ്പോകുന്നത് അറിയാതിരിക്കുന്നതാണ് നല്ലത്.
ജീവിതം ജീവിച്ചു എന്ന് തോന്നാന്‍
വേണ്ടി ജീവിക്കുന്നത് ശരിക്കും
ഒരു കൌതുകമാണ്.
ജീവിക്കുന്നില്ല ഒരിക്കലും, ജീവിക്കാമെന്ന്
സങ്കല്‍പ്പിക്കുന്നത്പോലും ജീവിതമാണ്.
ഇത് ജീവിതമാണോയെന്ന് ചിന്തിച്ച്
വരുമ്പോഴേക്കും പലതും കൈവിട്ട് പോകുകയാണ് .
ജീവിതം ഒരു തര്‍ക്കമാണ്.
ഏതാണ് ശരി ,ഏതാണ് തെറ്റ് എന്ന പ്രശ്നം
അഴിച്ചെടുക്കാന്‍ ഒരുപാട് സമയം കളയേണ്ടിവരുന്നു.”
വളരെ ശരിയാണെന്നു തോന്നുന്ന ചിന്തകള്‍. ഇതു ജീവിതമാണെന്ന് അറിഞ്ഞു വരുമ്പോഴേയ്ക്കും ജീവിതം തന്നെ തീരുന്നു.
ബൂലോക കവിതയില്‍ അനിയന്‍സ് അഥവാ അനു എഴുതുന്നു.
ജീവിതം എന്നെ എന്ത് പഠിപ്പിച്ചു?
കണ്ടിട്ടേയില്ല
ഇതുവരെയും,
ജീവിതം എന്നെ എന്ത് പഠിപ്പിച്ചു
എന്ന ചോദ്യത്തിന്
സന്തോഷത്തോടെയോ
ദു:ഖത്തോടെയോ മരിക്കാന്‍
എന്ന് പറയുന്ന
ഒറ്റയാളെപ്പോലും...
മരണം പഠിക്കാനല്ലെങ്കില്‍
പിന്നെന്തിനാണ് ചങ്ങാതീ
ഇങ്ങനെയൊരു ജീവിതം?
വല്ലാത്ത ചിന്തകള്‍ പങ്ക് വയ്ക്കുന്ന എഴുത്തുകാരോടൊപ്പം ഈ കൊച്ചു വര്‍ത്തമാനം പങ്ക് വയ്ക്കാന്‍സന്തോഷമുണ്ട്.
പാപ പുണ്യങ്ങളുടെ ഭാരം സ്വയം പേറിയ പാപ നാശിനി.
കാണ്‍പൂരിനടുത്ത് ബിട്ടൂരെന്ന സ്ഥലം.
ചരിത്രങ്ങളും സംസ്ക്കാരങ്ങളും ഉറങ്ങുന്ന തീരത്തു കൂടി വള്ളത്തില്‍ ഒരു യാത്ര.
സാരഥിക്കും പറയാനൊത്തിരി കഥകള്‍.
പഴമയും പുതുമയും ഒക്കെ ഞങ്ങള്‍ ശ്രദ്ധിച്ചു.
ഇവിടെ, ഇവിടെയാണാത്മവിദ്യാലയം.
ഇവിടെ ഉറങ്ങുന്നു ശിലയായ് ചരിത്രങ്ങള്‍.
സത്യം അന്വേഷിക്കുന്നവരേ.....
ഈ വഴി യാത്രയില്‍ കണ്ടു മുട്ടുന്ന സകല ചരാചരങ്ങളും കുറച്ചു കാലത്തേയ്ക്ക് മാത്രം ഉള്ള അതിഥികളും അതില്‍ താനും ഉള്‍പ്പെടുന്നു എന്നുള്ള ഉള്‍ക്കാഴ്ചയും ഒക്കെ ഉണ്ടെങ്കില്‍ ഇന്ന് കാണുന്ന മനുഷ്യന്‍റെ പരക്കം പാച്ചിലിനു് ഒരു പരിധിവരെ തടയിടാന്‍ സാധിക്കുകില്ലേ.ധനത്തിനു വേണ്ടിയും അധികാരത്തിനു വേണ്ടിയും മത രാഷ്ട്റീയ താല്പര്യങ്ങള്ക്കും ഒക്കെയുള്ള ഈ രക്ത ചൊരിച്ചില്‍ ഒഴിവാക്കാന്‍ കഴിയില്ലേ.! ഈ കൊച്ചു വര്‍ത്തമാനം , വലിയ വര്‍ത്തമാനമാക്കാതെ അടുത്ത ഭാഗത്തോടെ നിര്‍ത്താം.
ഈ പാട്ടു കൂടി ആസ്വദിക്കുക.
---------------------------------------
8 comments:
ഈ കൊച്ചു വര്‍ത്തമാനം , വലിയ വര്‍ത്തമാനമാക്കാതെ അടുത്ത ഭാഗത്തോടെ നിര്‍ത്താം. :)
നല്ലത് .നല്ല ചിന്ത .നല്ല ശ്രമം .
പോഡ്കാസ്റ്റിന്റെ സാധുതകൾ മനോഹരമാക്കിയിരിക്കുന്നത് വേണുവേട്ടന്റെ വ്യത്യസ്തതകളിൽ ഒന്നു മാത്രമാണ്..വളരെ നന്നായി.
ജീവിതത്തിന്റെ പ്രശ്നങ്ങൾ-പിരിമുറുക്കങ്ങൾ കുറക്കാൻ ഒരേയൊരു ടിപ്പ് ഞാൻ പഠിച്ചത് - കൊച്ചുകുട്ടികളോടും മുതിർന്ന പൗരന്മാരോടും ഒരുദിവസം അല്‍പ്പസമയമെങ്കിലും നിഷ്ക്കർഷമായി ചിലവഴിക്കുക.മുതിർന്ന പൗരന്മാർ എന്ന വിഭാഗത്തിനെ കാണാൻ കഴിയാത്ത ന്യൂക്ലിയർ ജീവിതം പല പ്രശ്നങ്ങളിലേക്കും കൊണ്ടുപോകുന്നു.
ആ അധ്യാപകൻ ആരായിരുന്നു ? വെണ്മണി വിഷ്ണുവിന്റെ ശബ്ദത്തോട് സാമ്യം..!
വേണു മാഷെ..
ഉടനെ ഒരു താടിയും കഴുകാത്ത ജുബ്ബയും പ്രതീക്ഷിക്കാമൊ!?
വേണൂ, കൊച്ചു വര്‍ത്തമാനം രണ്ടു ഭാഗവും വായിച്ചു. ശബ്ദവും ,, ചിത്രങ്ങളും, എഴുത്തുമെല്ലാം ബ്ലെണ്ട് ചെയ്യുന്ന ഈ രീതി പുതുമയുള്ളതാണു. വേണൂവിന്‍റെ സുഹൃത്തിന്‍റെ സംഭാഷണവും ഇഷ്ടമായി. എല്ലാം കൊണ്ടും ഒരു നല്ല സംരംഭം.
വേണുവിന്‍റെ ഈ ഇഫര്‍ട്ടില്‍ നിന്നും പ്രചോദനംകൊണ്ട് ഒരു കുറിപ്പ് ‘അക്ഷരപ്പച്ച’യിലൂം ഇട്ടിട്ടുണ്ട്.ചിങ്കിനി. ലിങ്കും കൊടുത്തു. അനൂവാദം ചോദിയ്ക്കാതെ തന്നെ. കൊച്ചുവര്‍ത്തമാനത്തില്‍ അത്രയും സ്വാതന്ത്ര്യം ആവാം എന്നൊരു സ്നേഹാധികാരം ഉപയോഗിച്ചു.
അഭിപ്രായം എഴുതിയവര്‍ക്കെല്ലാം എന്‍റെ നമോവാകം.
ആദ്യമേ ഞാന്‍ എഴുതിയിരുന്നല്ലോ
വളരെ ലളിതമായ ഞങ്ങളുടെ വിശകലനം ഒന്നുമേ ശരിയല്ല. .എങ്കിലും എന്തൊക്കെയോ സംസാരിക്കാന്‍ ശ്രമിച്ചു എന്ന് മാത്രം.
പ്രോഡ്കാസ്റ്റ് ശ്രദ്ധിക്കുക എന്നത് വളരെ സമയം കൊല്ലുന്ന പണിയാണു്. പിന്നെ വിഷയവും, സ്വല്പം ശരിയും ശരികേടും ഒക്കെ ആകുംപോള്‍ ബുദ്ധിമുട്ടാവും എന്നറിയാം.
എന്നിരിന്നാലും എന്‍റെ കൊച്ചുവര്‍ത്തമാനം ശ്രദ്ധിച്ച ആദരണീയരായ വായനക്കാര്‍ക്ക് നന്ദിയുടെ പൂച്ചെണ്ടുകള്‍.
കാപ്പിലാന്‍, ആദ്യ കമന്‍റിനും വിലയേറിയ സമയം ചിലവഴിച്ചതിനും നന്ദി. അഭിപ്രായം സസന്തോഷം സ്വീകരിക്കുന്നു.:)
കിരണ്‍സ് ഭായ്, ആദ്യം മുതലേ എന്‍റെ ശബ്ദ രേഖകള്‍ക്കു താങ്കള്‍ നല്‍കുന്ന പ്രോത്സാഹനം തന്നെ ഇതിനും കാരണം. നല്ല വാക്കുകള്‍ക്ക് നന്ദി. താങ്കളുടെ റ്റെന്‍ഷന്‍ കുറയ്ക്കാനുള്ള ടിപ്സ് അക്ഷരം പ്രതി പകര്‍ത്തുന്ന ഒരാളാണു് ഞാന്‍ എന്ന് സസന്തോഷം അറിയിക്കട്ടെ. അതു മാത്രമല്ല. കുഞ്ഞുങ്ങളോട് കൂടുതല്‍ ഇടപെടുമ്പോഴുള്ള സായൂജ്യം, സന്തോഷം, മനസ്സിന്‍റെ പ്രസരിപ്പു് ഒക്കെ ഒരമ്പലത്തിലും ഒരു പള്ളിയിലും ലഭിക്കാറുമില്ല എന്നും എനിക്ക് തോന്നാറുമുണ്ട്.
ആ അദ്ധ്യാപകന്‍റെ വിശദാംശങ്ങള്‍ കൊച്ചുവര്‍ത്തമാനം-1 ല്‍ കൊടുത്തിട്ടുണ്ട്. നന്ദി.:)
പ്രയാസി,
എനിക്ക് വയ്യ. രണ്ട് ദിവസം മുന്നേ ഒരു കഥ തന്ന് , ആദ്യം എന്നെ ഒന്ന് കറക്കി. ഇപ്പോള്‍ ജൂബ്ബയും താടിയും.? ഹാഹാ..എന്നാല്‍ ജൂബ്ഭ മാത്രം മതി. താടിയുണ്ട്..താടിവാലാ ഇവിടെ
നന്ദി. ശ്രദ്ധിച്ചതിനും അഭിപ്രായത്തിനും.:)
ഹരിത്തേ, കൊച്ചുവര്‍ത്തമാനം ശ്രദ്ധിച്ചതില്‍ നന്ദി. ലിങ്ക് കണ്ടു. ഒരനുവാദവും ആവശ്യമില്ല. സന്തോഷമേ ഉള്ളു.
പലതും അറിയാനും അറിയിക്കാനുമായി വെറുതേഒരു ശ്രമം.തയാറെടുപ്പുകളില്ലാതെ. തോന്നിയതും പറഞ്ഞതും അപ്പടി റെക്കോര്‍ഡാവുകയായിരുന്നു. അടുത്ത ഭാഗവും പോസ്റ്റു ചെയ്തീ കൊച്ചു വര്‍ത്തമാനം അവസാനിപ്പിക്കാം.
മഹാകവി പി. കുഞ്ഞിരാമന്‍ നായര്‍ ഒരിക്കല്‍ ഒരു സന്ധ്യയ്ക്ക് നിളാനദിയുടെ തീരത്ത് കിടന്നു കരഞ്ഞു.
ഇതു കണ്ട ഒരു ആരാധകന്‍ ചോദിച്ചു.
മഹാ കവേ അങ്ങ് എന്തിനാണ് കരയുന്നത്?”
കവി അപ്പോള്‍ കണ്ണു തുറന്നു.
ശാന്തവും വിഷാദസാന്ദ്രവുമായ സ്വരത്തില്‍ പറഞ്ഞു:
‘എന്തു നേടി ജീവിതത്തില്‍?
ചോദിക്കുന്നു നക്ഷത്രങ്ങള്‍
എല്ലാം കൊടുത്തു ഞാന്‍ നേടി
കണ്ണുനീര്‍ത്തുള്ളി.”
ബാക്കി അടുത്ത പോസ്റ്റില്‍. നല്ല വാക്കുകള്‍ക്കും, ചിന്തകള്‍ക്ക് പുതിയ മാനങ്ങള്‍ നല്‍കുന്നതിനും നന്ദി.:)
വേണൂ ജീ,
ഹരിതിന്റെ അക്ഷരപച്ചയില്‍ നിന്നുമാണിവിടെ എത്തിയത്.
എനിയ്ക്കൊന്നും പറയാനില്ല, പോഡ്കാസ്റ്റ് കേള്‍ക്കാന്‍ പറ്റിയതുമില്ല, എന്നാലും ഇതു വായിച്ചുവെന്ന് പറയാതെ പോവാനും തോന്നിയില്ല.. :)
പതുക്കെ കേള്‍ക്കണം, എന്തായാലും.
ഒരു ഓഫ് പറഞ്ഞോട്ടെ?
ഇവിടെ ഒരു ശ്രുതി ബോക്സ് അലമാറയ്ക്കുള്ളില്‍ ഭദ്രമായി വെച്ചിട്ടുണ്ട്. ശ്രുതി ചേര്‍ത്തു വെയ്ക്കും ദിവസവും. നൊട്ടേഷനോടെ എഴുഥി വെച്ച പുസ്തകം തുറന്നു നോക്കും. എല്ലാം തിരിച്ചു ഭദ്രമായി വെയ്ക്കും.
ശ്രുതി ബോക്സ് കാണുമ്പോള്‍ എന്റെ ശബ്ദം വരണ്ടു പോകും!
പി ആര്‍, അഭിപ്രായത്തിനു് നന്ദി. സമയം അനുവദിക്കുമെങ്കില്‍ തീര്‍ച്ചയായും കേള്‍ക്കുമല്ലോ.
ശ്രുതി ബോക്സ് എന്ന ടിപ്പണിയില്‍ പറഞ്ഞതു മനസ്സിലായില്ല കേട്ടോ.:)
Post a Comment