Friday, September 11, 2009

സ്വര്‍ഗ്ഗ വാതില്‍.

Buzz It
എന്നും യാത്രയാണു്.
എന്നു തുടങ്ങിയതാണീ യാത്ര.
ആരാണു് ജീവിതം ഒരു യാത്രയോട് ഉപമിച്ചത്.?
അറിയില്ല. ഒത്തിരി യാത്ര ചെയ്ത ഒരു യാത്രികനായിരിക്കുമോ.?

അതേ ആ യാത്രയുടെ അന്ത്യം.?



ഇവിടെയാണു് അവസാനത്തെ സ്റ്റോപ്പ്.
ബസ്സിവിടെ നില്‍ക്കും.
ഇവിടെ ഇറങ്ങിയാല്‍ മതി.
നിങ്ങള്‍ക്ക് മുന്നില്‍.


മുക്തി ധാം.


ഇതാണു് സ്വര്‍ഗ്ഗത്തിലേയ്ക്കുള്ള വഴി തുറക്കുന്ന മുറി.
നിങ്ങളുടെ അവസാന യാത്ര ഒരുക്കി വച്ചിരിക്കുന്നു.
ഇനിയുള്ള യാത്രയ്ക്ക് ടിക്കറ്റ് വേണ്ട. യാത്രയില്‍ ഉപയോഗിക്കാന്‍ ഒന്നും വേണ്ട.
എന്തിനു്, ഇവിടെ എത്തിയാല്‍ മുറിയെടുക്കാന്‍ മുന്‍‍കൂട്ടി ബുക്ക് ചെയ്യേണ്ടതില്ല.
ചെല്ലുക ചാവി വാങ്ങുക.


സ്വര്‍ഗ്ഗ കവാടങ്ങള്‍ തുറന്ന് നിങ്ങള്‍ക്കായി ഒരു ബെഡ് റൂം ഒരുങ്ങിയിരിക്കുന്നു.
പരിമിതമായ സൗകര്യങ്ങള്‍.
രണ്ട് ബെഡ്ഡുകള്‍. ഒന്ന് യാത്ര പോകുന്ന ആളിനും, മറ്റൊന്ന് യാത്ര അയയ്ക്കാന്‍ വന്ന ആളിനും.
സ്വര്‍ഗ്ഗത്തിലേയ്ക്കുള്ള മുറി.
അറ്റാച്ച്ഡ് ബാത് റൂമില്ല.ബ്രേയ്ക്ക് ഫാസ്റ്റോ ഡിന്നറോ ഇല്ല, റൂം ബോയ് ഇല്ല. വൈദ്യ സഹായമില്ല.
ശക്തമായ നിയമങ്ങള്‍ അവിടെ പാലിക്കപ്പെടുന്നു. മദ്യം ഇല്ല, മാംസാഹാരം നിഷിദ്ധം. സിനിമയും സംഗീതവുമില്ല. മരുന്നില്ല. ഗംഗാ ജലം മാത്രം മരുന്ന്.
ഒരു യാത്രക്കാരനും അതിലൊന്നും പരിഭവമില്ല. ഇതുവരെ ഇവിടെ നിന്നും യാത്രയായ 14,102 യാത്രക്കാരും പരിഭവമില്ലാതെ സ്വര്‍ഗ്ഗാരോഹണം ചെയ്തു.



വാരണാസിയിലെ മുക്തി ധാം.



Varanasi: The 10x12 tarifffree rooms in rambling Mukti Dham — the well known stop-over to the heaven-bound, offers strictly economy class service in the Moksha City. No attached bath, no breakfast or meals, no room service and no doctor on call. Yet the final head count of the well served clients who never came back to complain is 14,102, to be precise.

അതാ അവിടെ ഇരിക്കുന്നു. ഇതിന്‍റെ നടത്തിപ്പുകാരന്‍, ഭൈരവ്നാത് ശുക്ല. അദ്ദേഹം കണക്കുകള്‍ നോക്കുന്നു. സ്വര്‍ഗ്ഗത്തിലേയ്ക്ക് ടിക്കറ്റ്വാങ്ങിയവരുടേയും പ്പൊയവരുടേയും ഇനി അടുത്ത ദിവസങ്ങളില്‍ എത്താനുള്ളവരുടേയും.
35 വര്‍ഷമായി സ്വര്ഗ്ഗത്തിലേയ്ക്ക് ടിക്കറ്റ് നല്‍കി, സ്വര്‍ഗ്ഗീയ ആനന്ദം പകര്‍ന്ന ഭൈരവന്‍ ശുക്ലയുടെ ടിക്കറ്റ് ആരു നല്‍കുമായിരിക്കും.?



ഒരു ഷോട്ട്.

നിങ്ങളൊന്നു നോക്കൂ....മുന്നില്‍ കാണുന്നത്, ഞാന്‍ മുകളില്‍ വിവരിച്ച മോക്ഷ ധാം എന്ന സത്രം.

ഒരു രംഗം.
ദിവസം സെപ്തംബര്‍ 5.
സമയം വൈകുന്നേരം 7മണി.
മൂന്നാം നമ്പര്‍ മുറി.
കലാവതിദേവി എന്ന വൃദ്ധയെ തറയില്‍ കിടത്തിയിരിക്കുന്നു. ചന്ദോലി എന്ന ഗ്രാമത്തില്‍ നിന്നും ഉറ്റവര്‍ കൊണ്ടു വന്ന് കിടത്തിയിരിക്കയാണു്.
“ഏതു സമയവും ഉണ്ടാകാം.”. കൊണ്ടു വന്ന ഒരു ബന്ധു പറഞ്ഞു. “നേരം വെളുപ്പിക്കില്ല.” മറ്റൊരാള്‍.
അതേ സമയം അവരുടെ ബന്ധുക്കള്‍, അല്പം മാറിയിരുന്ന് അവരുടെ അന്ത്യോഷ്ടി എങ്ങനെ ഒക്കെ നടത്തണമെന്ന് തീരുമാനിക്കുന്നു.



അടുത്ത മുറി.

അവിടെ. RS Pandey, a retired head master from Rohtas. സ്വര്‍ഗ്ഗാരോഹണത്തിനു കിടത്തിയിരിക്കയാണു്.
ഒരാഴ്ച കഴിഞ്ഞിരിക്കുന്നു. പാണ്ടേ ആ നിലയില്‍ തന്നെ കിടക്കുകയാണു്. അപ്പോള്‍ മകന്‍ പറയുന്നു. ഇനി ഒരു തിരിച്ചു പോക്കില്ല. ഇവിടെ എല്ലാം കഴിഞ്ഞിട്ടേ ഇനി പോകുകയുള്ളൂ. However, there is no going back now: ‘‘Ab sab nipta ke hi jayege,” he adds.




അടുത്ത മുറിയിലേയ്ക്ക് കൂടി നോക്കാം.

A 103-year-old, Laxmi Kunwari, has checked in last Thursday. ‘‘Kashi Karvat’’ had been the only remaining agenda on her wish list. The entire clan has therefore travelled from Munger in Bihar and now waits here patiently in happy anticipation for her final departure.

103 വയസ്സുള്ള അമ്മൂമ്മ. ബീഹാറില്‍ നിന്ന് വന്നിരിക്കയാണു്. സ്വര്‍ഗ്ഗം. ഓംകാരമുച്ചരിച്ച് മുറിയാകെ പരതുന്ന കണ്ണുകളുമായി ലക്ഷ്മി കുന്വാരി എന്ന അമ്മൂമ്മ ബസ്സ് കാത്ത് കിടക്കുന്നു.


A 103-year-old, Laxmi Kunwari, has checked in last Thursday. ‘‘Kashi Karvat’’ had been the only remaining agenda on her wish list. The entire clan has therefore travelled from Munger in Bihar and now waits here patiently in happy anticipation for her final departure.
(ചിത്രത്തിനും വിവരങ്ങള്‍ക്കും, റ്റൈംസ് ഒഫ് ഇന്‍ഡ്യയോട് കടപ്പാട്.)
--------------------------------------


നടത്തിപ്പുകാരന്‍ തൂപ്പുകാരനോട് പറയുന്നു. “മൂന്നാം നമ്പര്‍ മുറി ഉടനെ വൃത്തിയാക്കണം. ”caretaker then tiptoes out to alert the sweeper. The room may need cleaning after a while.

അതേ , സ്വര്‍ഗ്ഗാരൊഹണത്തിനു വന്നവര്‍ വെളിയില് കാത്തിരിക്കുന്നു. ഒരോ മുറിയും ഓരോ സീറ്റുകളാണു്. ആളൊഴിയുന്ന സീറ്റുകള്‍ തുടച്ചു വൃത്തിയാക്കി പുതിയ യാത്രക്കാരെ ഇരുത്തുക.



സ്വര്‍ഗ്ഗാരോഹണം തുടര്‍ന്നു കൊണ്ടിരിക്കുന്നു.

കഴിഞ്ഞ 50 വര്‍ഷമായി സ്വര്‍ഗ്ഗ യാത്ര നല്‍കുന്നു മോക്ഷാധാം.
ബീഹാര്‍, ഗുജറാത്, മധ്യപ്രദേശ്, ആന്ധ്ര, എന്നിവിടങ്ങളില്‍ നിന്നും മാത്രമല്ല, യൂ.എസ്.എ, യൂ.കേ എന്നിവിടങ്ങളില്‍ നിന്നും ആളുകള്‍ സ്വര്‍ഗ്ഗ വാതലിലേയ്ക്ക് യാത്രയാകാന്‍ ഇവിടെ എത്തുന്നു.

"കാശി കര്‍‌വത്ത്" അതായത് "കാശിയിലെ അന്ത്യ നിദ്ര" എന്നിതറിയപ്പെടുന്നു.


അടുത്ത ടിക്കറ്റിനു ക്യൂ നില്‍ക്കുന്നവരെ കാണുന്നു. അന്ത്യ നിദ്രയുടെ വിശ്വാസ സത്യങ്ങളുടെ മുന്നില്‍ പുഷ്പങ്ങളുമായി..

11 comments:

വേണു venu said...

ആത്മവിദ്യാലയമേ...!

പാവപ്പെട്ടവൻ said...

കഴിഞ്ഞ 50 വര്‍ഷമായി സ്വര്‍ഗ്ഗ യാത്ര നല്‍കുന്നു മോക്ഷാധാം.
ബീഹാര്‍, ഗുജറാത്, മധ്യപ്രദേശ്, ആന്ധ്ര, എന്നിവിടങ്ങളില്‍ നിന്നും മാത്രമല്ല, യൂ.എസ്.എ, യൂ.കേ എന്നിവിടങ്ങളില്‍ നിന്നും ആളുകള്‍ സ്വര്‍ഗ്ഗ വാതലിലേയ്ക്ക് യാത്രയാകാന്‍ ഇവിടെ എത്തുന്നു
ഓരോ വിശ്വാസവും ഒരു ആശ്വാസമാണ്

കണ്ണനുണ്ണി said...

സ്വര്‍ഗത്തില്‍ എത്തിയോ എന്ന് ചോദിയ്ക്കാന്‍ അവരെ ഒന്നും നാം പിന്നെ കാണാറില്ലല്ലോ ...

rudhiramaala രുധിരമാല said...

inganeyum oru sthalamunteo!

kichu / കിച്ചു said...

വിവരങ്ങള്‍ക്കു നന്ദി. ആദ്യായിട്ടാ ഇങ്ങനെ ഒരു സ്ഥലത്തെക്കുറിച്ച് അറിയുന്നത്.

“സ്വര്‍ഗവാ‍തില്‍ തുറന്നു..
സ്വപ്നലോകം നിറഞ്ഞു
നല്ലവര്‍ക്കെന്നുമെന്നും
നല്ലകാലം വരുന്നു..“

വയനാടന്‍ said...

അതാ അവിടെ ഇരിക്കുന്നു. ഇതിന്‍റെ നടത്തിപ്പുകാരന്‍, ഭൈരവ്നാത് ശുക്ല.

ആ മുഖമൊന്നു സങ്കൽപ്പിച്ചു നോക്കി.
കുതിരവട്ടം പപ്പുവിന്റെ മുഖം തെളിയുന്നുവോ..
സ്വർഗ്ഗവാതിൽ തുറക്കുന്ന സമയമായോ..

ഹ്രുദയസ്പർശിയായ കുറിപ്പ്‌!

വേണു venu said...

സ്വര്‍ഗ്ഗവാതല്‍, എന്നെ പോലെ ആകര്‍ഷിച്ച്, ആ വാതലിനു മുന്നില്‍ വന്ന്, എന്തെങ്കിലും ഉരിയാടിയ സമാന മനസ്ക്കരെ...എന്ത് സ്വര്‍ഗ്ഗം...എന്ത് നരകം. എല്ലാം ഇവിടെ തന്നെ ...:)
അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയ,

പാവപ്പെട്ടവന്‍,
വിശ്വാസങ്ങള്‍ രക്ഷിക്കട്ടെ. അല്ല ആരാ വിശ്വാസങ്ങളില്ലാതെ ജീവിക്കുന്നത്.
കണ്ണനുണ്ണി ,
പരാതി പറയാന്‍ ആരും പിന്നെ തിരിച്ചു വരുന്നില്ല. ഹഹഹ...ജീവിതം.
kichu / കിച്ചു,
ഇത് നമ്മടെ കാക്കാത്തി പറഞ്ഞ ഡയലോഗാ. നല്ലകാലം വറപ്പോത് തമ്പ്രാ....
വയനാടന്‍,
ആ കമന്റ്റില്‍ എന്നെ പിന്നെയും. എനിക്കിഷ്ടമായി. ഭൈരവ്നാത്ത് ശുക്ല എന്ന ആ മനുഷ്യനെ ഞാന്‍ മറക്കാന്‍ ശ്രമിക്കുന്നു. 35 വര്‍ഷമായി സ്വര്ഗ്ഗത്തിലേയ്ക്ക് ടിക്കറ്റ് നല്‍കി, സ്വര്‍ഗ്ഗീയ ആനന്ദം പകരുന്ന ഭൈരവന്‍ ശുക്ലയുടെ ടിക്കറ്റ് ആരു നല്‍കുമായിരിക്കും.?
എല്ലാവര്‍ക്കും നന്ദി.:)

Unknown said...

കണ്ണനുണ്ണീ ചോദിച്ചതാണ് സത്യം പിന്നെ മുണ്ടകയത്ത് കാട്ടിൽ ഒരു ക്ഷേത്രമുണ്ട് ഇവിടെയാണ് ആത്മകളെല്ലാം തൂങ്ങി കിടക്കുന്നത്.എന്തെല്ലാം വിശ്വാസങ്ങൾ അല്ലെ

വേണു venu said...

rudhiramaala രുധിരമാല ,
ഇത്, ബനാറസ്സിലാണു് മാഷേ. സന്ദര്‍ശനത്തിനു് നന്ദി.:)
അനൂപ്‌ കോതനല്ലൂര്‍,
എല്ലാം വിശ്വാസങ്ങള്‍. ഈ ലോകം തന്നെ വിശ്വാസങ്ങളില്‍ നിലനില്‍ക്കുന്നു.:)
അനൂപേ, മുണ്ടക്കയത്തിലെ ആ ക്ഷേത്രത്തിന്‍റെ പേരെന്താണു്?.

ഹരിത് said...

:)

വേണു venu said...

ഹരിത്ത്,
സന്ദര്‍ശനം അറിയിച്ചതിനു നന്ദി.
Hope you are fine and well.

    follow me on Twitter