Monday, January 25, 2010

ഹരിദ്വാറില്‍ മുഴങ്ങുന്ന മണികള്‍.

Buzz It

courtesy photo Times Of India.
------------------------
ഹരിദ്വാറില് മണികള് മുഴങ്ങുന്നു.
---------------------------------------------------
പാപ പുണ്യങ്ങളുടെ തുകയായി ജീവിതത്തെ വിവക്ഷിക്കുമ്പോള്‍ തന്നെ പാപ മോചനം എന്ന സങ്കല്പം എല്ലാ മതങ്ങളിലും ഉണ്ട്.
പാപമോചനം എന്ന പദത്തില്‍ പുണ്യം നേടുക എന്നതും സങ്കല്പം.
എന്താണു പാപം. എന്താണു പുണ്യം. അതിനും പരിവേഷങ്ങള്‍ നിരവധി.
തലമുറകളുടെ വിശ്വാസങ്ങള്‍, ദൈവീകമായ സങ്കല്പങ്ങള്‍, പാപ പുണ്യങ്ങളുടെ തുലാസ്സ് , ഇതൊക്കെ ആരോ അന്വേഷിച്ച് കണ്ടു പിടിച്ച അത്താണി തന്നെ. മുജ്ജന്മ സാക്ഷാത്ക്കാരത്തിന്റെ പടിവാതില്‍. സ്വര്ഗ്ഗ വാതിലില് എത്താന്‍ പുണ്യ ഗോപുരങ്ങളിലൂടെയുള്ള യാത്രയ്ക്ക് ഇജ്ജന്മത്തില്‍ അത് നിറവേറുവാന് പല മാര്ഗ്ഗങ്ങളും ഓരോമതങ്ങളും നിര്ദ്ദേശിക്കുന്നുണ്ട്.
പുണ്യ ജന്മം കൈ വരുവാന്, ഇജ്ജന്മ പാപം കഴുകി കളയാന്‍, പാപ നാശിനികള്‍. എല്ലാ മത സങ്കല്പങ്ങളിലും പാപ നാശിനികളുണ്ട്. സ്വര്ഗ്ഗത്തിലേയ്ക്കുള്ള യാത്ര അനായാസമാക്കാനായി.
ഒരു ജന സംസ്ക്കാരം മുഴുവന്‍ യാതനകള്‍ സഹിച്ചു, തലമുറകളുടെ വിശ്വാസ ഭാണ്ടക്കെട്ടുമായി, പാപ നാശിനികളിലെത്തുന്നു. ഒരു സ്നാനം, ഒരു ദര്ശനം ഒരു വഴിപാട്.
ജന്മ സാഫല്യം നേടിയ ഒരു മനസ്സുമായ ഒരു തിരിച്ചു പോക്ക്.
ഇവിടെയും വിവേചനങ്ങള്‍ ഭരിക്കുന്ന കാഴ്ചയില്‍, പാപ പുണ്യങ്ങളുടെ പ്രമാണങ്ങള്‍, ഒഴുകിയൊഴുകി ഒരു ശുന്യതയാവുന്ന കാഴ്ച നല്കുന്ന ഒരു വാര്ത്തയില്‍ ....

ഞാന്‍ വെറുഠേ സാറിനെ ഓര്ത്തു പോയി.
എങ്കിലും രാഘവന് മാസ്റ്റര് പഠിപ്പിചു, പറന്നു പോയ മിടുക്കരില്‍, ഐ എ എസും ഡോക്ടര്‍മാരും സുലഭം. ഒരിക്കല് സാറിന്, എന്തോ അസുഖത്തിനു്, ഒരു ഡോക്ടറെ കാണണമായിരുന്നു. രാവിലെ തന്നെ സാറ് ഡോക്ടറുടെ ക്ലിനിക്കില്ലെത്തി. റിസപ്ഷനിസ്റ്റ് കൊടുത്ത കടലാസ്സില് രാഘവന്‍ എന്നെഴുതി കാത്തിരുന്നു. ഉച്ചയക്ക് രണ്ടര മണിക്കെത്തിയ കടലാസ്സ് അനുസ്സരിച്ച് എത്തപ്പെട്ട തന്‍റെ പഴയ സാറിനെ പരിശോധിക്കുന്ന ആ പൂറ്വ്വ വിദ്യാര്ത്ഥിയുടെ കണ്ണ് നിറഞ്ഞു പോയി. ഒരു ചെറു ചിരിയുമായി, കൊച്ചു പള്ളിക്കൂടത്തിലെ കൊച്ചു കുഞ്ഞുങ്ങളോടൊപ്പം സുഖ സുഷുപ്തിയില്‍ ഇരിക്കുന്നു സാറ്. “സാര്….സാറിനു …ആ പയ്യനോടൊരു വാക്ക് പറഞ്ഞു കൂടായിരുന്നോ.“
സാറ് ചിരിച്ചു.!!!!!!
രാഘവന് മാസ്റ്ററുടെ കഥ കേട്ടറിഞ്ഞ കഥയല്ല. കണ്ടറിഞ്ഞ സത്യം തന്നെ.!
ഹരിദ്വാറിലെ ഹരി കി പാഡി (ഹരി പാദം) എന്നറിയുന്ന ഗംഗയുടെ ഭാഗം പാപ നാശിനിയാണു. ഗംഗയുടെ ഓരത്തു നിന്നും 50 മീറ്റര് മുകളിലേക്കുള്ള ഭാഗമാണ് ‘ഹരി പാദം’. കുംഭ മേള പോലുള്ള വിശേഷ ദിവസങ്ങളിലെ അവിടുത്തെ സ്നാനം വളരെ പ്രധാനപ്പെട്ടതായി കരുതുന്നു.
അവിടം വരെ എത്തപ്പെടാനുള്ള തത്രപ്പാടില്‍ , തിക്കിലും തിരക്കിലും പെട്ട് എത്തപ്പെടാതെ കാല യവനികയ്ക്കുള്ളില്‍ എത്തുന്നവര്ക്കും മോക്ഷം വിധിക്കപ്പെട്ടിരിക്കുന്നു.
ഇവിടെയും ഹരിപാദത്തില്‍ കുറച്ചു ഭാഗം ഇപ്പോള്‍ റിസറ്വ് ചെയ്യപ്പെട്ടിരിക്കുന്നു.
ഗവര്ണര്മാര്‍, ജഡ്ജിമാര്‍, എമ്പിമാര്‍, എംഎല്‍എമാര്‍, കമ്മീഷണേര്സ്, സിനിമാ സാഹിത്യ സോഷ്യല്‍ പ്രതിഭകള്‍ എന്നിവര്ക്ക് വേണ്ടി റിസര്വ്വ് ചെയ്തിരിക്കുന്നു.
ടര്ക്കിയുടെ ഡെപ്യൂട്ടി പ്രൈമ്മിനിസ്റ്റരും മൊറീഷ്യസ്സ് പ്രധാനമന്ത്രിയും ബച്ചന് ഫാമിലിയും കരീഷ്മ കപൂറും ഒക്കെ ആ ആനുകൂല്യം ഉപയോഗിച്ച് പുണ്യം വാങ്ങി.
കുംഭ മേളയുടെ ആദ്യ ദിവസം 60 പാസ്സുകള് വിതരണം ചെയ്തു. ഒരു പാസ്സില് 4 പേര്ക്ക് പോകാം. ഏപ്രില് 14 നു ബൈശാഖി സ്നാനത്തിനു 100 പാസ്സുകള് വിതരണം ചെയ്തു കഴിഞ്ഞു.
ജയ ഹോ.
കുറുക്കു വഴികള് സ്വര്‍ഗ്ഗത്തിലെത്തിക്കുമോ.?
റിസര്‍വ്വ് ചെയ്യപ്പെടുന്നിടം, പലരുടെ അവകാശങ്ങളില്‍ നിന്നുള്ള ചൂഷണമാകുമ്പോള്‍, അതു പാപമാകുമോ.?പുണ്യമാകുമോ.?
സത്യമേവ ജയതേ.!

9 comments:

വേണു venu said...

സത്യമേവ ജയതേ.!

Unknown said...

വേണുചേട്ടാ,
കുറുക്കു വഴികള് സ്വര്‍ഗ്ഗത്തിലെത്തിക്കുമോ.?
അസ്സലായിട്ടുണ്ട്.
എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും ആശംസകള്‍..!!
www.tomskonumadam.blogspot.com

Kvartha Test said...

പാപം ചെയ്യുന്നവര്‍ പാപം ചെയ്തുകൊണ്ടേയിരിക്കും. പുണ്യം നേടാന്‍ വേണ്ടി അവര്‍ കൊടിയ പാപം പോലും ചെയ്യും, അത്രമാത്രം!
മനസ്സിലെ കളങ്കം കഴുകികളയാനായി ഉറച്ച തീരുമാനത്തോടെ ഗംഗയില്‍ മുങ്ങിയാല്‍ മനസ്സില്‍ നന്മയുണ്ടാകും, അങ്ങനെയാണ് ഗംഗ പുണ്യനദിയാകുന്നതും.

Typist | എഴുത്തുകാരി said...

കുറുക്കുവഴികള്‍ സ്വര്‍ഗ്ഗത്തിലെത്തിക്കുമോ? അതിപ്പോ ആരോട് ചോദിച്ചാല്‍ അറിയാന്‍ പറ്റും, സ്വര്‍ഗ്ഗത്തിലെത്തിയവരോട് നമുക്ക് ചോദിക്കാന്‍ കഴിയില്ലല്ലോ! :)

വിനുവേട്ടന്‍ said...

പുണ്യം ലഭിച്ച്‌ സ്വര്‍ഗത്തില്‍ പ്രവേശനം നേടിക്കഴിഞ്ഞും ഈ വി.ഐ.പി സ്റ്റാറ്റസ്‌ നില നില്‍ക്കുമോ? അതോ അതിന്‌ ഇനി വേറെ സ്പെഷല്‍ പാസ്സ്‌ ഉണ്ടാകുമോ...

എല്ലാം വ്യവസായമായിക്കഴിഞ്ഞല്ലോ ഇക്കാലത്ത്‌... ഭക്തിയും വിശ്വാസവും എന്തിന്‌ വേറിട്ട്‌ നില്‍ക്കണം അതില്‍ നിന്ന് വേണുമാഷേ...?

kichu / കിച്ചു said...

വേണുമാഷേ..
എന്തെല്ലാം ഏതെല്ലാം കുറുക്കുവഴികള്‍!!!
ആരാധനാലയങ്ങളിലും സ്നാന ഘട്ടങ്ങളിലുമെല്ലാം തന്നെ വി വി ഐ പി, വി ഐ പി,ജനറല്‍, സാദാ.. വകതിരിവുകള്‍. പണക്കാരന്റെ സ്വര്‍ഗപ്രവേശനം ഒട്ടകം സൂചിക്കുഴയിലൂടെ കടക്കുന്നതിലും വിഷമമാണെന്നല്ലേ വായന. ഇവരൊക്കെ ഉടലോടെ അങ്ങെത്തും അല്ലേ...
മനുഷ്യന് അതീതമായ ഏതോ ഒരു ശക്തി ഉണ്ട് എന്നു തന്നെ വിശ്വസിക്കാനാ എനിക്കിഷ്ടം. എങ്കിലും പല പ്രപഞ്ച സത്യങ്ങളും കണ്ടില്ല എന്നു നടിക്കാനുമാവില്ല.

ജന്തു ജാലങ്ങളില്‍ മനുഷ്യന്‍ മാത്രമേ ഉള്ളൂ ഇനിയും വ്യക്തമായി ഉറപ്പില്ലാത്ത വേറൊരു ജന്മത്തിനുവേണ്ടി ഈ ജന്മം ജീവിച്ചു തീര്‍ക്കുന്നതായി.. അതും ഒരു വിരോധാഭാസം അല്ലേ.

Anonymous said...
This comment has been removed by a blog administrator.
വേണു venu said...

റ്റോംസ് കോനുമഠം,റ്റോസേ കുറുക്കു വഴികളില്‍ കൂടി ഇവിടെ തന്നെ സ്വര്‍ഗ്ഗം ഉണ്ടാക്കാന്‍ പലരും ശ്രമിക്കുന്നു.:)
ശ്രീ (sreyas.in),ആ പറഞ്ഞത് വിശ്വാസം.
അത് , ആ വിശ്വാസവും വി ഐ പി കാറ്റഗറിയില്‍ വരുത്തി, ഹൈ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലെ ട്റീറ്റ്മെന്‍റ് ആക്കുമ്പോള്‍, സ്വര്‍ഗ്ഗവും നരകവും വില്പന ശാല പോലെ തോന്നിപ്പിച്ചു എന്നെ.:)
Typist | എഴുത്തുകാരി,ശരിയാണു. പോയവരൊന്നും തിരികെ വന്നു പറഞ്ഞിട്ടില്ല. എങ്കിലും പഠിചതും അറിഞ്ഞതും സ്വര്ഗ്ഗ നരകങ്ങളെക്കുറിച്ച് ഒരു തത്വം നല്‍കിയിട്ടുണ്ടല്ലോ. അവിടെ കുറുക്ക് വഴി ഉണ്ടോ.?

വിനുവേട്ടന്‍|vinuvettan ,വ്യവസായം തന്നെ. ദൈവത്തിനെ മുന്നില്‍ കാണിച്ചു തരുന്നവരും ഈ വ്യവസായത്തിന്‍റെ ഭാഗം. വിനുവേട്ടാ ആ ശങ്കരാചാര്യര്‍ അന്നു പറഞ്ഞത്,ഇന്നും മാറ്റങ്ങള്‍ ഏറ്റുവാങ്ങാതെ നില നില്‍ക്കുന്നു.( ജഡലീമുണ്ഡീ ലുഞ്ചിതകേശാ കാഷായാംബര ബഹുകൃതവേഷാ
പശ്യന്നപിചന പശ്യതി മൂഢ ഉദരനിമിത്തം ബഹുകൃത വേഷം
ഭജഗോവിന്ദം ഭജഗോവിന്ദം ഗോവിന്ദം ഭജ മൂഢമതേ):)
kichu / കിച്ചു,അതേ..വിരോധാഭാസം. :)
നിങ്ങള്‍ക്ക് എല്ലാ പേര്‍ക്കും നന്ദി.:)

Unknown said...

Hello,for those of you who have a web store,I want to introduce a mobile app AmazingCart which is very efficient and can help you to increase your profit.
Also you don't have to be a programmer to use this app!
It's on HUGE SALE now so hurry up and grab your copy here: https://amazingcart.us/

    follow me on Twitter