Monday, January 25, 2010

ഹരിദ്വാറില്‍ മുഴങ്ങുന്ന മണികള്‍.

Buzz It

courtesy photo Times Of India.
------------------------
ഹരിദ്വാറില് മണികള് മുഴങ്ങുന്നു.
---------------------------------------------------
പാപ പുണ്യങ്ങളുടെ തുകയായി ജീവിതത്തെ വിവക്ഷിക്കുമ്പോള്‍ തന്നെ പാപ മോചനം എന്ന സങ്കല്പം എല്ലാ മതങ്ങളിലും ഉണ്ട്.
പാപമോചനം എന്ന പദത്തില്‍ പുണ്യം നേടുക എന്നതും സങ്കല്പം.
എന്താണു പാപം. എന്താണു പുണ്യം. അതിനും പരിവേഷങ്ങള്‍ നിരവധി.
തലമുറകളുടെ വിശ്വാസങ്ങള്‍, ദൈവീകമായ സങ്കല്പങ്ങള്‍, പാപ പുണ്യങ്ങളുടെ തുലാസ്സ് , ഇതൊക്കെ ആരോ അന്വേഷിച്ച് കണ്ടു പിടിച്ച അത്താണി തന്നെ. മുജ്ജന്മ സാക്ഷാത്ക്കാരത്തിന്റെ പടിവാതില്‍. സ്വര്ഗ്ഗ വാതിലില് എത്താന്‍ പുണ്യ ഗോപുരങ്ങളിലൂടെയുള്ള യാത്രയ്ക്ക് ഇജ്ജന്മത്തില്‍ അത് നിറവേറുവാന് പല മാര്ഗ്ഗങ്ങളും ഓരോമതങ്ങളും നിര്ദ്ദേശിക്കുന്നുണ്ട്.
പുണ്യ ജന്മം കൈ വരുവാന്, ഇജ്ജന്മ പാപം കഴുകി കളയാന്‍, പാപ നാശിനികള്‍. എല്ലാ മത സങ്കല്പങ്ങളിലും പാപ നാശിനികളുണ്ട്. സ്വര്ഗ്ഗത്തിലേയ്ക്കുള്ള യാത്ര അനായാസമാക്കാനായി.
ഒരു ജന സംസ്ക്കാരം മുഴുവന്‍ യാതനകള്‍ സഹിച്ചു, തലമുറകളുടെ വിശ്വാസ ഭാണ്ടക്കെട്ടുമായി, പാപ നാശിനികളിലെത്തുന്നു. ഒരു സ്നാനം, ഒരു ദര്ശനം ഒരു വഴിപാട്.
ജന്മ സാഫല്യം നേടിയ ഒരു മനസ്സുമായ ഒരു തിരിച്ചു പോക്ക്.
ഇവിടെയും വിവേചനങ്ങള്‍ ഭരിക്കുന്ന കാഴ്ചയില്‍, പാപ പുണ്യങ്ങളുടെ പ്രമാണങ്ങള്‍, ഒഴുകിയൊഴുകി ഒരു ശുന്യതയാവുന്ന കാഴ്ച നല്കുന്ന ഒരു വാര്ത്തയില്‍ ....

ഞാന്‍ വെറുഠേ സാറിനെ ഓര്ത്തു പോയി.
എങ്കിലും രാഘവന് മാസ്റ്റര് പഠിപ്പിചു, പറന്നു പോയ മിടുക്കരില്‍, ഐ എ എസും ഡോക്ടര്‍മാരും സുലഭം. ഒരിക്കല് സാറിന്, എന്തോ അസുഖത്തിനു്, ഒരു ഡോക്ടറെ കാണണമായിരുന്നു. രാവിലെ തന്നെ സാറ് ഡോക്ടറുടെ ക്ലിനിക്കില്ലെത്തി. റിസപ്ഷനിസ്റ്റ് കൊടുത്ത കടലാസ്സില് രാഘവന്‍ എന്നെഴുതി കാത്തിരുന്നു. ഉച്ചയക്ക് രണ്ടര മണിക്കെത്തിയ കടലാസ്സ് അനുസ്സരിച്ച് എത്തപ്പെട്ട തന്‍റെ പഴയ സാറിനെ പരിശോധിക്കുന്ന ആ പൂറ്വ്വ വിദ്യാര്ത്ഥിയുടെ കണ്ണ് നിറഞ്ഞു പോയി. ഒരു ചെറു ചിരിയുമായി, കൊച്ചു പള്ളിക്കൂടത്തിലെ കൊച്ചു കുഞ്ഞുങ്ങളോടൊപ്പം സുഖ സുഷുപ്തിയില്‍ ഇരിക്കുന്നു സാറ്. “സാര്….സാറിനു …ആ പയ്യനോടൊരു വാക്ക് പറഞ്ഞു കൂടായിരുന്നോ.“
സാറ് ചിരിച്ചു.!!!!!!
രാഘവന് മാസ്റ്ററുടെ കഥ കേട്ടറിഞ്ഞ കഥയല്ല. കണ്ടറിഞ്ഞ സത്യം തന്നെ.!
ഹരിദ്വാറിലെ ഹരി കി പാഡി (ഹരി പാദം) എന്നറിയുന്ന ഗംഗയുടെ ഭാഗം പാപ നാശിനിയാണു. ഗംഗയുടെ ഓരത്തു നിന്നും 50 മീറ്റര് മുകളിലേക്കുള്ള ഭാഗമാണ് ‘ഹരി പാദം’. കുംഭ മേള പോലുള്ള വിശേഷ ദിവസങ്ങളിലെ അവിടുത്തെ സ്നാനം വളരെ പ്രധാനപ്പെട്ടതായി കരുതുന്നു.
അവിടം വരെ എത്തപ്പെടാനുള്ള തത്രപ്പാടില്‍ , തിക്കിലും തിരക്കിലും പെട്ട് എത്തപ്പെടാതെ കാല യവനികയ്ക്കുള്ളില്‍ എത്തുന്നവര്ക്കും മോക്ഷം വിധിക്കപ്പെട്ടിരിക്കുന്നു.
ഇവിടെയും ഹരിപാദത്തില്‍ കുറച്ചു ഭാഗം ഇപ്പോള്‍ റിസറ്വ് ചെയ്യപ്പെട്ടിരിക്കുന്നു.
ഗവര്ണര്മാര്‍, ജഡ്ജിമാര്‍, എമ്പിമാര്‍, എംഎല്‍എമാര്‍, കമ്മീഷണേര്സ്, സിനിമാ സാഹിത്യ സോഷ്യല്‍ പ്രതിഭകള്‍ എന്നിവര്ക്ക് വേണ്ടി റിസര്വ്വ് ചെയ്തിരിക്കുന്നു.
ടര്ക്കിയുടെ ഡെപ്യൂട്ടി പ്രൈമ്മിനിസ്റ്റരും മൊറീഷ്യസ്സ് പ്രധാനമന്ത്രിയും ബച്ചന് ഫാമിലിയും കരീഷ്മ കപൂറും ഒക്കെ ആ ആനുകൂല്യം ഉപയോഗിച്ച് പുണ്യം വാങ്ങി.
കുംഭ മേളയുടെ ആദ്യ ദിവസം 60 പാസ്സുകള് വിതരണം ചെയ്തു. ഒരു പാസ്സില് 4 പേര്ക്ക് പോകാം. ഏപ്രില് 14 നു ബൈശാഖി സ്നാനത്തിനു 100 പാസ്സുകള് വിതരണം ചെയ്തു കഴിഞ്ഞു.
ജയ ഹോ.
കുറുക്കു വഴികള് സ്വര്‍ഗ്ഗത്തിലെത്തിക്കുമോ.?
റിസര്‍വ്വ് ചെയ്യപ്പെടുന്നിടം, പലരുടെ അവകാശങ്ങളില്‍ നിന്നുള്ള ചൂഷണമാകുമ്പോള്‍, അതു പാപമാകുമോ.?പുണ്യമാകുമോ.?
സത്യമേവ ജയതേ.!

Sunday, January 10, 2010

കടത്തിണ്ണയുടെ കഥ.

Buzz It
കടത്തിണ്ണയുടെ കഥ.
---------------
തിണ്ണ.
തിണ്ണ എന്ന മലയാള വാക്കില്‍ ഒരു അവജ്ഞ ഒളിഞ്ഞിരിക്കുന്നു.
തിണ്ണയിലിട്ട ചാരു കസേരയില്‍‍ മൂപ്പിലാന്‍ കിടക്കുന്നു.!
തിണ്ണയില്‍ ഇരുന്നാല്‍ സര്‍വവും ദര്‍ശിക്കാം. വീട്ടിനുള്ളിലെ കാര്യങ്ങളും. പുറത്തേയും.
തിണ്ണയോട് ചേര്‍ന്ന അരികിലെ കുറ്റിയില്‍ ഒരു പട്ടിയേയും കെട്ടുന്നു.
മുന്വശത്തൂടെ വരുന്നവരെ കണ്ട്, ആദ്യം തന്നെ കൊര കൊടുത്ത് സ്വീകരണം നല്‍കുന്നു.
എന്നാല്‍‍,
കടത്തിണ്ണ എന്ന പദത്തിനെന്തര്‍ഥം.?
ഒത്തിരി അര്‍ഥതലങ്ങളിലൊന്നാണിത്.
അവനൊടുവില്‍  കടത്തിണ്ണയായിരുന്നു വിധി.

ആര്‍ക്കും സ്വന്തം അല്ല. ആര്‍ക്കും ബന്ധം ഇല്ലാ. അവകാശങ്ങള്‍‍ അധികാരങ്ങള്‍, ആനുകൂല്യങ്ങളൊന്നുമില്ലാത്ത ആത്മ വിദ്യാലയമാണു കടത്തിണ്ണ.
ആര്‍ക്കും അവകാശപ്പെടാവുന്ന വലിയ ദിവ്യാനുഗ്രഹമാണു് കടത്തിണ്ണ.
കടയുടെ തിണ്ണയാണു് കടത്തിണ്ണ.
ജീവിതം കടത്തില്‍ മുങ്ങിയവരുടെ നിദ്രാലയം.
കടം കഥപോലെ ജീവിതം അവിടെ ഉറങ്ങി ഉണരുന്നു.
പണ്ട് ഒരു പോസ്റ്റിട്ടിരുന്നു.

കടത്തിണ്ണ

എന്നെ ഇത്രയും എഴുതിപ്പിച്ചു പോയത്, ഇന്നത്തെ ഈ വാര്‍ത്ത.

(ചിത്രത്തിനും വിവരങ്ങള്‍ക്കും ദൈനിക് ജാഗ്രണോട് കടപ്പാട്.)
ഇവിടെ തണുപ്പ് ഉഗ്ര താണ്ടവം ആടുന്നു.
തണുപ്പ് എത്രയായി എന്നറിയാന്‍ രാവിലെ പത്രം നോക്കുക. മരിച്ചവരുടെ സ്മ്ഖ്യകള്‍ വായിച്ച് മനസ്സിലാക്കാം.തണുപ്പെത്ര ഡിഗ്രിയില്‍.?
ഇന്നത്തെ പത്രത്തിലും എഴുതിയിരിക്കുന്നു.
48 പേര്‍ മരിച്ചിരിക്കുന്നു.ഇതു വരെ. കാരണം, തണുപ്പ്. മരിച്ച്വരിലധികവും കടത്തിണ്ണയിലും ഫുട് പാത്തിലും പാര്‍ക്കുകളിലും ഒക്കെ ആകാശത്തിന്‍ കീഴേ ഉറങ്ങാന്‍ വിധിക്കപ്പെട്ടവര്‍ തന്നെ.
ഞാന്‍‍ ഒരു ചുടു ചായ മൊത്തി കുടിച്ച് ഈ വാര്ത്ത വായിച്ക്‍ മരവിച്ചിരിക്കുന്നു. എനിക്ക് മുന്നില്‍ഊടെ ചീറി പായുന്ന സയറന്‍ വച്ച വണ്ടികള്‍ പതിവില്ലാതെ പായുന്നു.
ഒരിക്കലും നടത്തം മുടക്കാത്ത ശര്‍മ്മാജി ഒരു ഷാളില്‍ ഒളിച്ച് ഗേറ്റിങ്ക്ങ്കല്‍ നില്‍ക്കുന്നു. ക്യ്യാ ഹുആ ശര്‍മ്മാജി.? ബഹുത് ഗാടിയാമ്മ്മ്..
അരെ ഭയ്യാ... മന്ത്രിജി...ആരേം.... ആജ് .ഏക് നയാ ഉത്ഘാടന്‍ ഹേ....
ദൈവമേ...വലിയ വലിയ കടകള്‍, ഷോപ്പിങ്ങ് കോമ്പ്ലെക്സുകള്‍‍ പാര്‍ക്കുകള്‍‍ ഒക്കെ ഇനിയും ഉത്ഘാടനം ചെയ്യപ്പെടട്ടെ.!!
നിങ്ങള്‍‍ എല്ലാത്തിന്‍റേയും തിണ്ണകള്‍‍ രാത്രിയില്‍ ഒഴിച്ചിട്ടേക്ക്കുക.
ഇനിയും തണുപ്പ് വരും. കഠിന ചൂടും വരും. മരിക്കാനായി കടത്തിണ്ണ മാത്രം അഭയമായുള്ളവരും.
കടത്തിണ്ണയില്‍ എന്‍റെ ആത്മാവു മരിച്ചു കിടക്കുന്നു.
അതെഴുതിയ കവിക്കും എന്‍റെ പ്രണാമം.
ജയ് ഹിന്ദ്.

Friday, September 11, 2009

സ്വര്‍ഗ്ഗ വാതില്‍.

Buzz It
എന്നും യാത്രയാണു്.
എന്നു തുടങ്ങിയതാണീ യാത്ര.
ആരാണു് ജീവിതം ഒരു യാത്രയോട് ഉപമിച്ചത്.?
അറിയില്ല. ഒത്തിരി യാത്ര ചെയ്ത ഒരു യാത്രികനായിരിക്കുമോ.?

അതേ ആ യാത്രയുടെ അന്ത്യം.?



ഇവിടെയാണു് അവസാനത്തെ സ്റ്റോപ്പ്.
ബസ്സിവിടെ നില്‍ക്കും.
ഇവിടെ ഇറങ്ങിയാല്‍ മതി.
നിങ്ങള്‍ക്ക് മുന്നില്‍.


മുക്തി ധാം.


ഇതാണു് സ്വര്‍ഗ്ഗത്തിലേയ്ക്കുള്ള വഴി തുറക്കുന്ന മുറി.
നിങ്ങളുടെ അവസാന യാത്ര ഒരുക്കി വച്ചിരിക്കുന്നു.
ഇനിയുള്ള യാത്രയ്ക്ക് ടിക്കറ്റ് വേണ്ട. യാത്രയില്‍ ഉപയോഗിക്കാന്‍ ഒന്നും വേണ്ട.
എന്തിനു്, ഇവിടെ എത്തിയാല്‍ മുറിയെടുക്കാന്‍ മുന്‍‍കൂട്ടി ബുക്ക് ചെയ്യേണ്ടതില്ല.
ചെല്ലുക ചാവി വാങ്ങുക.


സ്വര്‍ഗ്ഗ കവാടങ്ങള്‍ തുറന്ന് നിങ്ങള്‍ക്കായി ഒരു ബെഡ് റൂം ഒരുങ്ങിയിരിക്കുന്നു.
പരിമിതമായ സൗകര്യങ്ങള്‍.
രണ്ട് ബെഡ്ഡുകള്‍. ഒന്ന് യാത്ര പോകുന്ന ആളിനും, മറ്റൊന്ന് യാത്ര അയയ്ക്കാന്‍ വന്ന ആളിനും.
സ്വര്‍ഗ്ഗത്തിലേയ്ക്കുള്ള മുറി.
അറ്റാച്ച്ഡ് ബാത് റൂമില്ല.ബ്രേയ്ക്ക് ഫാസ്റ്റോ ഡിന്നറോ ഇല്ല, റൂം ബോയ് ഇല്ല. വൈദ്യ സഹായമില്ല.
ശക്തമായ നിയമങ്ങള്‍ അവിടെ പാലിക്കപ്പെടുന്നു. മദ്യം ഇല്ല, മാംസാഹാരം നിഷിദ്ധം. സിനിമയും സംഗീതവുമില്ല. മരുന്നില്ല. ഗംഗാ ജലം മാത്രം മരുന്ന്.
ഒരു യാത്രക്കാരനും അതിലൊന്നും പരിഭവമില്ല. ഇതുവരെ ഇവിടെ നിന്നും യാത്രയായ 14,102 യാത്രക്കാരും പരിഭവമില്ലാതെ സ്വര്‍ഗ്ഗാരോഹണം ചെയ്തു.



വാരണാസിയിലെ മുക്തി ധാം.



Varanasi: The 10x12 tarifffree rooms in rambling Mukti Dham — the well known stop-over to the heaven-bound, offers strictly economy class service in the Moksha City. No attached bath, no breakfast or meals, no room service and no doctor on call. Yet the final head count of the well served clients who never came back to complain is 14,102, to be precise.

അതാ അവിടെ ഇരിക്കുന്നു. ഇതിന്‍റെ നടത്തിപ്പുകാരന്‍, ഭൈരവ്നാത് ശുക്ല. അദ്ദേഹം കണക്കുകള്‍ നോക്കുന്നു. സ്വര്‍ഗ്ഗത്തിലേയ്ക്ക് ടിക്കറ്റ്വാങ്ങിയവരുടേയും പ്പൊയവരുടേയും ഇനി അടുത്ത ദിവസങ്ങളില്‍ എത്താനുള്ളവരുടേയും.
35 വര്‍ഷമായി സ്വര്ഗ്ഗത്തിലേയ്ക്ക് ടിക്കറ്റ് നല്‍കി, സ്വര്‍ഗ്ഗീയ ആനന്ദം പകര്‍ന്ന ഭൈരവന്‍ ശുക്ലയുടെ ടിക്കറ്റ് ആരു നല്‍കുമായിരിക്കും.?



ഒരു ഷോട്ട്.

നിങ്ങളൊന്നു നോക്കൂ....മുന്നില്‍ കാണുന്നത്, ഞാന്‍ മുകളില്‍ വിവരിച്ച മോക്ഷ ധാം എന്ന സത്രം.

ഒരു രംഗം.
ദിവസം സെപ്തംബര്‍ 5.
സമയം വൈകുന്നേരം 7മണി.
മൂന്നാം നമ്പര്‍ മുറി.
കലാവതിദേവി എന്ന വൃദ്ധയെ തറയില്‍ കിടത്തിയിരിക്കുന്നു. ചന്ദോലി എന്ന ഗ്രാമത്തില്‍ നിന്നും ഉറ്റവര്‍ കൊണ്ടു വന്ന് കിടത്തിയിരിക്കയാണു്.
“ഏതു സമയവും ഉണ്ടാകാം.”. കൊണ്ടു വന്ന ഒരു ബന്ധു പറഞ്ഞു. “നേരം വെളുപ്പിക്കില്ല.” മറ്റൊരാള്‍.
അതേ സമയം അവരുടെ ബന്ധുക്കള്‍, അല്പം മാറിയിരുന്ന് അവരുടെ അന്ത്യോഷ്ടി എങ്ങനെ ഒക്കെ നടത്തണമെന്ന് തീരുമാനിക്കുന്നു.



അടുത്ത മുറി.

അവിടെ. RS Pandey, a retired head master from Rohtas. സ്വര്‍ഗ്ഗാരോഹണത്തിനു കിടത്തിയിരിക്കയാണു്.
ഒരാഴ്ച കഴിഞ്ഞിരിക്കുന്നു. പാണ്ടേ ആ നിലയില്‍ തന്നെ കിടക്കുകയാണു്. അപ്പോള്‍ മകന്‍ പറയുന്നു. ഇനി ഒരു തിരിച്ചു പോക്കില്ല. ഇവിടെ എല്ലാം കഴിഞ്ഞിട്ടേ ഇനി പോകുകയുള്ളൂ. However, there is no going back now: ‘‘Ab sab nipta ke hi jayege,” he adds.




അടുത്ത മുറിയിലേയ്ക്ക് കൂടി നോക്കാം.

A 103-year-old, Laxmi Kunwari, has checked in last Thursday. ‘‘Kashi Karvat’’ had been the only remaining agenda on her wish list. The entire clan has therefore travelled from Munger in Bihar and now waits here patiently in happy anticipation for her final departure.

103 വയസ്സുള്ള അമ്മൂമ്മ. ബീഹാറില്‍ നിന്ന് വന്നിരിക്കയാണു്. സ്വര്‍ഗ്ഗം. ഓംകാരമുച്ചരിച്ച് മുറിയാകെ പരതുന്ന കണ്ണുകളുമായി ലക്ഷ്മി കുന്വാരി എന്ന അമ്മൂമ്മ ബസ്സ് കാത്ത് കിടക്കുന്നു.


A 103-year-old, Laxmi Kunwari, has checked in last Thursday. ‘‘Kashi Karvat’’ had been the only remaining agenda on her wish list. The entire clan has therefore travelled from Munger in Bihar and now waits here patiently in happy anticipation for her final departure.
(ചിത്രത്തിനും വിവരങ്ങള്‍ക്കും, റ്റൈംസ് ഒഫ് ഇന്‍ഡ്യയോട് കടപ്പാട്.)
--------------------------------------


നടത്തിപ്പുകാരന്‍ തൂപ്പുകാരനോട് പറയുന്നു. “മൂന്നാം നമ്പര്‍ മുറി ഉടനെ വൃത്തിയാക്കണം. ”caretaker then tiptoes out to alert the sweeper. The room may need cleaning after a while.

അതേ , സ്വര്‍ഗ്ഗാരൊഹണത്തിനു വന്നവര്‍ വെളിയില് കാത്തിരിക്കുന്നു. ഒരോ മുറിയും ഓരോ സീറ്റുകളാണു്. ആളൊഴിയുന്ന സീറ്റുകള്‍ തുടച്ചു വൃത്തിയാക്കി പുതിയ യാത്രക്കാരെ ഇരുത്തുക.



സ്വര്‍ഗ്ഗാരോഹണം തുടര്‍ന്നു കൊണ്ടിരിക്കുന്നു.

കഴിഞ്ഞ 50 വര്‍ഷമായി സ്വര്‍ഗ്ഗ യാത്ര നല്‍കുന്നു മോക്ഷാധാം.
ബീഹാര്‍, ഗുജറാത്, മധ്യപ്രദേശ്, ആന്ധ്ര, എന്നിവിടങ്ങളില്‍ നിന്നും മാത്രമല്ല, യൂ.എസ്.എ, യൂ.കേ എന്നിവിടങ്ങളില്‍ നിന്നും ആളുകള്‍ സ്വര്‍ഗ്ഗ വാതലിലേയ്ക്ക് യാത്രയാകാന്‍ ഇവിടെ എത്തുന്നു.

"കാശി കര്‍‌വത്ത്" അതായത് "കാശിയിലെ അന്ത്യ നിദ്ര" എന്നിതറിയപ്പെടുന്നു.


അടുത്ത ടിക്കറ്റിനു ക്യൂ നില്‍ക്കുന്നവരെ കാണുന്നു. അന്ത്യ നിദ്രയുടെ വിശ്വാസ സത്യങ്ങളുടെ മുന്നില്‍ പുഷ്പങ്ങളുമായി..

Wednesday, August 26, 2009

ഗുരു ദക്ഷിണ

Buzz It

ഒടിഞ്ഞു മടങ്ങിയ ഒരു വൃദ്ധന്‍ ബസ്സില്‍ വന്നിറങ്ങി. കണ്ണട ശരിയാക്കി ചുറ്റുപാടും ഒന്നു നോക്കി.
സന്ധ്യയാകുന്നതേയുള്ളു. കൈയ്യില്‍ ഒരു മുഷിഞ്ഞ സഞ്ചി നിറയെ എന്തൊക്കെയോ വീട്ടു സാധനങ്ങള്‍.
ഇനി വീടെത്താന്‍ ഒരല്പം നടക്കണം. കടുപ്പത്തില്‍ ഒരു ചായ കുടിച്ചാല്‍ കൊള്ളാമെന്നുണ്ട്.
വേണ്ട. മനസ്സ് വിലക്കി. എളുപ്പം വീട്ടിലെത്തണം.


വീട്ടീള്‍ രോഗ ശയ്യയില്‍ കിടക്കുന്ന ഭാര്യയും, അകാലത്ത് വിധവയായി മാറിയ തന്‍റെ മകളും തന്നെ കാത്തിരിക്കുന്നു.
വേഗതയില്‍ നടക്കാന്‍ കാലുകള്‍ക്ക് ശക്തി കുറഞ്ഞിരിക്കുന്നു.
83 വയസ്സ്.ഉള്ളൊന്നു കാഞ്ഞു.
ചുണ്ടിലൊരു ചിരി അറിയാതെ നിഴലിച്ചു.
34 വര്‍ഷം താന്‍ അദ്ധ്യാപകനായിരുന്ന സ്കൂളിലേയ്ക്ക് വെറുതേ ഒന്നു നോക്കി.


മിടുമിടുക്കന്മാരും മിടുക്കികളും , സ്കൂളിലെ ആ ഇരമ്പല്‍, കൈയ്യിലൊരു ചൂരലുമായി ചെറുപ്പക്കാരനായൊരുമാഷ് അതിലേ നടന്നു നീങ്ങുന്നു.
പെട്ടെന്ന് സ്ഥല കാല ബോധം വന്ന് അദ്ദേഹം ഉള്ളില്‍ ചിരിച്ചു.
കണ്മുന്നിലൂടെ എത്ര എത്ര വിദ്യാര്‍ത്ഥികള്‍ വിദ്യാര്‍ത്ഥിനികള്‍, എത്രയോ തലമുറ ആ ഇരമ്പല്‍ തനിക്ക് നല്‍കി,
വലിയ വലിയ മഹരഥന്മാരായി കടന്നു പോയി.



ചൂരലിലൂടെ മാത്രമല്ല, ആ അദ്ധ്യാപകന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ആവേശമായത്.
കവിതകളിലൂടെയും പ്രഭാഷണങങളിലൂടെയും ശക്തമായ പ്രചോദനമായ ആ സാറിനെ ആ സരസ്വതീ മന്ദിരം ആദരവോടെ നോക്കി നിന്നു.
കാലുകള്‍ തളരുന്നു. സഞ്ചിയുടെ ഭാരം കൈകളേയും തളര്‍‍ത്തുന്നതു പോലെ.
സ്വന്തമായൊരു വീടില്ലാതെ, ഇപ്പോഴും പൊട്ടി പൊളിഞ്ഞ വാടക വീട്ടില്‍, സുഖമില്ലാത്ത ഭാര്യയും, വിധവയായ മകളുമായി,
കിട്ടുന്ന പെന്‍ഷന്‍ കാശില്‍, ആരോടും പരിഭവമില്ലാതെ , ദൈവത്തിന്‍റെ എല്ലാ പരീക്ഷണങ്ങളേയും അനുഭവിച്ച് അദ്ദേഹം കഴിയുന്നു.



പതിയേ പതിയേ നടക്കുകയായിരുന്നു. എതിരേ വന്ന കാറിലിരുന്ന മനുഷ്യന്‍ സാറിനെ നോക്കുന്നുണ്ടായിരുന്നു. നടന്നു നീങ്ങുന്ന ആ വൃദ്ധനെ 20 വര്‍ഷങ്ങള്‍ക്കു ശേഷവും തിരിച്ചറിയുന്ന നിമിഷങ്ങള്‍.


"സാര്‍....ഞാന്‍....."

ഓര്‍മ്മകളുടെ പിന്നാമ്പുറങ്ങളില്‍ സാറ് പരതുകയായിരുന്നു.
നിക്കറിട്ട പയ്യന്മാരുടെ ഒക്കെ മുഖങ്ങള്‍ ഓര്‍ത്തെടുക്കാന്‍ കഴിയാതെ സാറ് വിഷമിച്ചു.


സാറിനോടയാള്‍ വിവരങ്ങളൊക്കെ തിരക്കി.
സുഖമായി കഴിഞ്ഞു പോകുന്നു എന്നൊക്കെ പറഞ്ഞ് നടന്ന് നീങ്ങിയ ആ സാറിന് സ്വന്തമായി ഒരു വീടു പോലും ഇല്ല എന്നറിഞ്ഞതു പിന്നീടായിരുന്നു.


സാറിന്‍റെ ആദ്യ ക്ലാസ്സില്‍ പഠിച്ച്, പിന്നെ ഉയരങ്ങളുടെ ഓരോ പടവുകളില്‍ഊടെ , മുനിസിപ്പല്‍ കമ്മീഷണറായി റിട്ടയര്‍ ചെയ്ത, സാറിന്‍റെ ആദ്യ കാല ശിഷ്യരില്‍ ഒരാളായിരുന്നു അത്.


സാറ് വാര്‍ത്തെടുത്തു വിട്ട ഐ എ എസ് കാരേയും ഡോക്ടര്‍മാരേയും പോലിസ്സ് മേധാവികളേയും ഒക്കെ ആ മനുഷ്യന്‍ വിവരം അറിയിച്ചു.

ഈ അദ്ധ്യാപക ദിനത്തിനു പിറ്റേ ദിവസം, സെപ്റ്റ്.6നു, 10 ലക്ഷം രൂപയ്ക്കൊരു വീട് അവരെല്ലാവരും ചേര്‍ന്ന് സാറിനു ദക്ഷിണയായി നല്‍കുന്നു.




പ്രിയ വായനക്കാരേ, ഇതൊരു കഥയല്ല. നന്മയുടെ കിരണങ്ങള്‍ അസ്തമിച്ചിട്ടില്ലാ എന്ന തിരിച്ചറിവു നല്‍കുന്ന ,
വെള്ളി നക്ഷത്രങ്ങളുടെ മിന്നല്‍ വെളിച്ചമാണ് ഈ വീട്.
ഇത് , ഗുരുദക്ഷിണ മാത്രമല്ല. മഹാന്മാരായ അദ്ധ്യാപകര്‍ക്കുള്ള നന്‍‍മ നിറഞ്ഞ സ്മാരകമാണു്.
The house would be handed over to him on September 6, a day after the Teacher’s Day.
‘‘I never asked my old students for help. Neither did I tell them anything about my financial problems. But they offered to build a house for me. I am moved by their gesture,’’ says the octogenarian, his voice a quiver.

വാര്‍ത്ത വായിച്ച് ഞാനും തൊഴു കൈയ്യോടെ നില്‍ക്കുന്നു.


‍‍‍‍‍------------------------------------------------
വാര്‍ത്ത ഇവിടെ വായിക്കാം.guru dakshina വാര്‍ത്ത ഇന്നത്തെ ടൈംസ് ഓഫ് ഇന്ഡ്യയില്‍।


Teacher to get house as guru dakshina
Radha Venkatesan | TNN

Coimbatore: In times of a general irreverence in students for teachers, the sterling example of gratitude set by the ex-students towards a man who turned them into doctors and industrialists is bound to tug at many hearts.
It’s just a 1,200 sq ft house in a nondescript village in Namakkal district of western Tamil Nadu. But behind its sparkling beige coloured walls lies a unique expression of love: it’s a gift from students to their poor, old teacher.
For over three decades, from mid-1950s to 1984, Tamil teacher Soballapuram V Venkataraman inspired awe among his students, not with his striking stick, but his stirring Tamil poetry and oratory. Two years ago, when the old boys of the Sengunthar Mahajana Higher Secondary school at Gurusamypalayam village met their 83-year-old former Tamil teacher, they were shocked.
Their guru who motivated them with his gripping Tamil and made them IPS officers, doctors and industrialists, lived in a leaky, rented house, with his widowed daughter and an aged wife.
----------------------------------------

Monday, August 24, 2009

ശംഖുപുഷ്പം കണ്ണെഴുതിയാല്‍.

Buzz It






“ശംഖു പുഷ്പം കണ്ണെഴുതുമ്പോള്‍ ശകുന്തളേ നിന്നെ ഓര്‍മ്മ വരും,
ശാരദ സന്ധ്യകള്‍ മരവുരി ഞുറിയുമ്പോള്‍ ശകുന്തളേ നിന്നെ ഓര്‍മ്മ വരും.”


നിസ്സാരമായി എഴുതി ഓടി മറഞ്ഞ വയലാര്‍,
ലളിതമായെഴുതിയ ആ കൊച്ചു വരികളിലെ ആ പാവം കുഞ്ഞു പുഷ്പത്തെ ഇത്രയും ഭാവഗായികയാക്കും എന്നൊന്നും ഓര്‍ത്തു കാണില്ലായിരിക്കാം.

നാട്ടില്‍ നിന്നും മടങ്ങുമ്പോള്‍ കരുതിയിരുന്നു, വയലാറിന്‍റെ ഭാവനയുടെ കുഞ്ഞു വിത്തുകള്‍.
ഇന്ന് ഇവിടേ അതു പടര്‍ന്നു പന്തലിച്ചു നില്‍ക്കുമ്പോള്‍ വെറുതേ ഞാനും പാടി പോകുന്നു.




ശംഖു പുഷ്പം കണ്ണെഴുതുമ്പോള്‍ വയലാര്‍ നിങ്ങളെ ഓര്‍മ്മ വരും,
ഭാവനാ വല്ലഭാ നിന്നെ ഞാന്‍ കാണുന്നു, എന്‍റെ ഈ പൂവുകളില്‍‍॥
-----------------------------------------------------------

Saturday, August 15, 2009

സൌന്ദര്യം ശാപമാകുന്നത്.

Buzz It
എന്തിനെനിക്ക് സൌന്ദര്യം തന്നു.
കേഴുക മക്കളേ. നിങ്ങള്‍ക്ക് വാരികോരി തന്ന സൌന്ദര്യം നിങ്ങള്‍ക്ക് തന്നെ ശാപമായി മാറുന്നു.

മനുഷ്യരിലും സൌന്ദര്യം ശാപമായ കഥകള്‍ കേട്ടിട്ടുണ്ട്.

ഇതാ സുന്ദരന്‍ മയിലച്ഛന്‍‍.

Bits, Pilani college campus. ഞങ്ങള്‍ അതേ ഞാനും ശ്റീമതിയും അവിടുത്തെ ലൈബ്രറിയുടെ മുന്നിലെ സിമന്‍റു തിട്ടയിലിരിക്കയായിരുന്നു.
അവധിയായതിനാല്‍ ലൈബ്രറി അടഞ്ഞു കിടക്കയാണു. ബൃഹത്തായ ആലൈബ്രറിയുടെ മുന്നിലിരുന്നൊരു ആത്മ നിര്‍വൃതി നേടുന്ന ഒരു സായാഹ്നം.

ഞങ്ങളിരുന്ന തിട്ടയക്ക് സമീപമുള്ള റോഡു് മുറിച്ച് കടന്നു വന്നു ഒരു മയിലണ്ണന്‍‍.


കൈവശം ഉണ്ടായിരുന്ന കപ്പലണ്ടി വിതറിയ സന്തോഷത്തില്‍ ആ സുന്ദരക്കുട്ടന്‍ അവിടെ ഒക്കെ നടന്നു. അപ്പോള്‍ പകര്‍ത്തിയ ആ മിടുക്കനാണിവന്‍‍.

ഇതാ, ഇന്നലെ ട്റെയിന്‍‍ തട്ടിയൊരു മയിലണ്ണന്‍ കുഴഞ്ഞു വീണു.
മരിച്ചില്ലായിരുന്നു...
രക്ഷപെട്ടേനെ...
പക്ഷേ അവന്റ്റെ സൌന്ദര്യം അവനെ കൊന്നു കളഞ്ഞു.

നിര്‍ത്തിയ ട്റയിനിലെ യാത്രക്കാരും ‍തീവണ്ടിയിലെ മറ്റു ജോലിക്കാരും മത്സരിച്ച് അവന്റ്റെ പീലികള്‍ പിഴുതെടെത്തു.

ചുണ്ട് മണ്ണിനോടു ചേര്‍ത്ത് പിടഞ്ഞു മരിച്ച ചിത്രം ഹിന്ദി പേപ്പറുകളില്‍ വന്നു.

(കടപ്പാട് ദൈനിക് ജാഗ്രണ്‍ 12/08/09)
അഴക് ശാപമാകുന്നതു ഞാനും നോക്കി നില്‍ക്കുന്നു.
------------------------------------------

Sunday, May 10, 2009

പേരറിയാ ചെടിയും പൂവും

Buzz It

സുന്ദരിയുടെ പേരറിയാതെ.

എവിടെ നിന്നോ വാങ്ങിയ തൈ ആയിരുന്നു.

ഒത്തിരി പൂക്കളെ കാഴ്ചവച്ചതിനു ശേഷം നിശ്ച്ചലമായിക്കൊണ്ടിരിക്കുന്നു.

ഇനിയും പൂക്കളുണ്ടാകുമോ.? ഈ ചൂടു കാലം കടന്ന് അടുത്ത ജന്മം ഇവിടെയുണ്ടോ.? എന്തോ.
കാത്തു നില്‍ക്കുന്നു, പേരറിയാ ചെടിയോടൊപ്പം ഞാനും.
-----------------------------------

Sunday, February 01, 2009

കറ്റാര്‍ വാഴ

Buzz It

കറ്റാര്‍ വാഴ......... അലോവേര
അസ്ഫോഡെലേഷ്യേ കുടുംബ്ബത്തില്‍ പെട്ട ഒരു ചെടിയാണ് കറ്റാര്‍വാഴ .
www.infution.co.cc
ഈ പോസ്റ്റിനു മുന്നേയുള്ള പോസ്റ്റ് ഇവിടെ വായിക്കാം



ഔഷധ മൂല്യമുള്ള ഒരു ചെടി. ജല ദൌര്‍ലഭ്യമുള്ള സ്ഥലങ്ങളിലും പാഴു്ഭൂമിയിലും വളരുന്ന ഒരു പാവം.
നൂറു വര്‍ഷം വരെ ജീവിച്ചിരിക്കും എന്നതും പ്രത്യേകത.


പൊള്ളല്‍, മുറിവ് എന്നിവയ്ക്ക് പുറമേ ഒരു സൌന്ദര്യ വര്‍ദ്ധക വസ്തുവായും, ആരോഗ്യ പാനീയമാക്കിയും ഒക്കെ ഇതിനെ ഉപയോഗിക്കാം. പ്രമേഹത്തിനെ നിയന്ത്രിക്കാനും ഇതു ഉപയോഗിക്കാമെന്ന് കണ്ടെത്തിയിട്ടുണ്ട്.

കറ്റാര്‍ വാഴ നീരിനു് പ്രമേഹം കുറയ്ക്കുന്നതിനും, ഉറക്കം കിട്ടുന്നതിനും, മുറിവ് ചതവ് എന്നിവ അതിവേഗം ഉണക്കുന്നതിനും കഴിവുണ്ട് എന്ന് പറയപ്പെടുന്നു.

നല്ല തണുത്ത പ്രകൃതിയുള്ള കറ്റാര്‍വാഴയുടെ ഇലകളില്‍‍ ധാരാളം ജലം ഉള്ളതിനാലും പോഷകഗുണങ്ങള്‍‍ , ഔഷധഗുണങ്ങള്‍‍ എന്നിവ വോണ്ടുവോളം ഉള്ളതിനാലും പല തരത്തിലുള്ള ത്വക്ക് രോഗങ്ങളും മാറ്റാന്‍ കറ്റാര്‍വാഴയുടെ നീര് നിരന്തരമായി ലേപനം ചെയ്യുന്നത് ഫലപ്രദമാണ്. ഔഷധച്ചെടി, പ്രഥമശുശ്രൂഷയ്ക്കുള്ള മരുന്ന്, ജീവന്റെ നാഡി, അതിശയച്ചെടി, സ്വര്‍ഗ്ഗത്തിലെ മുത്ത് എന്നീ വിശേഷണങ്ങളില്‍ അറിയപ്പെടുന്ന സസ്യമാണ് കറ്റാര്‍വാഴ.

കറ്റാര്‍വാഴയുടെ സ്വഭാവങ്ങള്‍ക്കു നിദാനം ഇല(പോള)കളില്‍ നിറഞ്ഞിരിക്കുന്ന ജെല്ലിലടങ്ങിയിരിക്കുന്ന മ്യൂക്കോപോളിസാക്കറൈഡുകളാണ്.കറ്റാര്‍റ്വാഴയില്‍ ജീവകങ്ങള്‍, അമിനോഅമ്ലങ്ങള്‍, ഇരുമ്പ്, മാങ്ഗനീസ്, കാ‍ത്സ്യം, സിങ്ക്, എന്‍സൈമുകള്‍ തുടങ്ങിയവ അടങ്ങിയിരിക്കുന്നു. വിപണിയില്‍ ആരോഗ്യപാനീയങ്ങള്‍, മോയിസ്ചറൈസറു‍കള്‍ , ക്ലെന്‍സറുകള്‍, ലേപനങ്ങള്‍ തുടങ്ങിയ നിരവധി കറ്റാര്‍വാഴ ഉല്പന്നങ്ങള്‍ ഇന്ന് ലഭ്യമാണ്. ആര്‍ത്രൈറ്റിസ്, ഡയബറ്റിസ്, അമിതകൊളെസ്റ്ററോള്‍ തുടങ്ങിയ അസുഖങ്ങളുള്ളവര്‍ക്ക് കറ്റാര്‍റ്വാഴ നീര് അത്യന്തം ഗുണകരമാണ്. ഇത് നല്ലൊരു ആന്റിഓക്സിഡന്‍റാണ്. കൂടാതെ ബാക്റ്റീരിയ, പൂപ്പല്‍ എന്നിവയെ ചെറുക്കുന്നതോടൊപ്പം രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നു.


Aloe vera can be used as a moisturiser and in hair oils. It is considered as a lucky plant. This plant is used to enhance the beauty of the skin. In sanskrit it is called Ghritkumari.
The leaves contain a gel like substance and it a good moisturiser, heal wounds, burns and ulcers. The oil prepared with the kattar vazha gel and cocont oil is a good remedy for hair loss and the hair will become more black.
Some benefits of this lucky plant ..

1. It lightens the dark spots on the face
2. Prevents the ageing of the skin act as a skin nourisher.
3. Used in lip sticks, facial masks, Anti wrinkle creams, skin conditioners
4. Used for various skin disorders like Eczema, psoriasis and wounds.
5. Healing agent for dry and cracked skin
6. Medicine for liver and spleen disorders
7. Promotes hair growth
8. This plant is called as 'women's friend'- It regularises the mensus and eases the menopause troubles
9. It purifies the blood


അങ്ങനെ അങ്ങനെ , ഒത്തിരി ഒത്തിരി ഗുണമേന്മയുള്ള ഈ ചെടിയെ നമുക്കും വളര്‍ത്താം.

പൂച്ചെട്ടിയില്‍ വളരും.
വലിയ ശുശ്റൂഷയൊന്നും വേണ്ട.

നമ്മളെ ശുശ്റൂഷിക്കാന്‍ പര്യാപ്തന്‍.



നൂറ് വര്‍ഷം.
നാം
ഇല്ലാതാകുന്നതു വരേയും പിന്നേയ്യും ഔഷധങ്ങള്‍ നിറഞ്ഞ ഇലകളുമായി നമ്മുടെ പിന്മുറക്കാര്ക്ക് നന്മകള്‍ നല്‍കാന്‍ ‍ പ്രാപ്തിയുള്ള ഈ മഹാ തേജസ്വനിക്ക് എന്‍റെ പ്രണാമം.


ലേഖനങ്ങളോട് കടപ്പാട്.

http://kif.gov.in/ml/index.php?option=com_content&task=view&id=49&Itemid=29

http://ml.wikipedia.org/wiki/%E0%B4%95%E0%B4%B1%E0%B5%8D%E0%B4%B1%E0%B4%BE%E0%B4%B0%E0%B5%8D%E2%80%8D%E0%B4%B5%E0%B4%BE%E0%B4%B4

http://farm4.static.flickr.com/3518/3187897647_7c6c3b75f9_m.jpg
http://www.associatedcontent.com/article/348682/eat_some_aloe_vera_for_your_next_meal.html?cat=22

--------------------------------------------------------www.infution.co.cc




ഇന്ന് (03/03/2009) ആ പൂക്കളൊക്കെ പൊഴിഞ്ഞതിനു ശേഷം രണ്ടു കായ്കള്‍ ഉണ്ടായിരിക്കുന്നു.
ആ ചിത്രവും ഇവിടെ പങ്ക്ങ്കു വയ്ക്കുന്നു.


www.infution.co.cc

14/03/2009 ഇന്ന് വായിച്ചത് ഇവിടെ കുറിക്കുന്നു.:)
-------------------------------------

The magic of Aloe Vera: (called Kattar Vazha in Kerala)
I had heard of Aloe vera since a long time. But I was surprised with the results.
My wife had rather rough, dry skin along her palms (due of course to repeated dish-washing and other toils) . But, just a few days back,
she started applying the gel from within the leaf of this plant, on her palm and face.
After just 5 days of daily application for a few minutes, her skin (palm), felt soft
and delicate. I could not believe it.
Method: cut off the leaf (say about an inch of it); extract the gel like stuff from within the
thick leaf and apply it liberally, spreading it on the skin. Leave it for 10 to 20 minutes.
Then wash it off. See the difference after just 4 to 5 days of daily application.
See the picture above: the gel is seen being squeezed out of the leaf.
Courtesy. http://cochinblogs-healthtips.blogspot.com/
--------------------------------------------
Aloe vera juice is the liquid that comes out of the aloe vera plant when cut or squeezed. For hundreds and probably thousands of years it has been used medicinally as a soothing balm for burns, cuts and scrapes.

The gel that comes out of the aloe leaf contains 96% water and 4% of 75 known chemicals. These chemicals are anesthetic, reduce swelling and itching, and antibacterial and ant fungal. They also increase blood circulation and activate skin cells to heal.

Today it is used for the same purposes, and also many more. I love aloe vera juice for sunburn treatment, and I also find it makes a great skin moisturizer to be used after shaving or on dry patches of skin. I use it on my face just before I go to bed to help heal any sun damage done during the day.

Dermatologists that do facial surgeries use aloe vera to speed up and reduce facial or skin surface scarring.

Aloe vera can also be mixed with a few drop of jojoba oil and applied to your hair. This combination helps to keep your hair pores from plugging up.

Aloe vera juice has more recently become very popular as a drink and for use internally. By drinking aloe vera juice you can eliminate your constipation. It is a strong laxative when used in strong concentrations. You can also help your constipation when taking it in capsules. Look for aloe capsules or drinks that have other herbs to tone down its strong effect in the colon.

If you drink aloe vera juice, here are some of the benefits you can expect:

-Good for blood circulation

Wednesday, January 28, 2009

വലിയലോകം (എന്‍റെ പേരു പറയാമോ)

Buzz It
എന്‍റെ പേര് പറയാമോ.? ഞാന്‍ നിങ്ങളെല്ലാം അറിയുന്ന ഒരു ചെടിയുടെ പൂവാണു്.
എന്നെ( പൂവ്) വളരെ അപൂര്‍വ്വമായേ കാണാന്‍ കഴിയൂ. എന്‍റെ ചെടിയേ അറിയാത്തവര്‍ ചുരുക്കം
www.infution.co.ccഇതാ കുറച്ചു കൂടി സൂം ചെയത എന്‍റെ ചിത്രം.
പറയാമെങ്കില്‍ പറഞ്ഞോളൂ....ലക്ഷം ലക്ഷം പിന്നാലേ....

www.infution.co.cc ഇനിയും ക്ലൂ തരണോ. ഞാനാരാണ്.?


ഇതു് ഞാന്‍ നാട്ടില്‍ നിന്ന് കൊണ്ട് വന്നതാണു്. പൂച്ചെട്ടിയിലാണു് വളര്‍ത്തിയത്.
ഈ കൊടും തണുപ്പത്ത് അവള്‍ പുഷ്പിച്ചു. ആ ചിത്രങ്ങളാണു് മുകളില്‍. ഈ ചെടിയുടെ പേര്‍ ഈ പുഷ്പങ്ങള്‍ കണ്ട് മനസ്സിലാകുന്നവര്‍ ഉണ്ടോ.
ഞാന്‍ ഈ പൂവ് ജീവിതത്തില്‍ ആദ്യമായി കാണുകയായിരുന്നു.:)
www.infution.co.cc

Wednesday, December 24, 2008

വീരപ്പന്‍റെ ആരാധകന്‍.

Buzz It

184 ലധികം ആളുകളെ,
200 ലധികം ആനകളെ,
വധിച്ച്,
കിടുക്കിടിലം ആയി ...
1989 വരെ ജീവിച്ച വീരപ്പന്‍റെ ........
വീരചരിതം.........
ജീവിതത്തില്‍ .....
പകര്‍ത്തി ഇന്നും ജീവിക്കുന്ന പാവം ഒരു സാധു.
ഇദ്ദേഹം , പവന്‍ ഗുപ്ത.



1952 കളില്‍ വീരപ്പന്‍റെ ഏകദേശം ജന്മ വര്‍ഷം തന്നെ യൂപി യിലെ സുല്‍ത്താന്‍പൂര് ഗ്രാമത്തില്‍ ജനിച്ചു എന്ന് പറയുന്നു.
വീരപ്പന്‍ ആളുകളെ വധിക്കുകയും, ആനകള്ക്ക് അകാല ചരമം നല്‍കി ആനക്കൊമ്പ് വ്യാപാരം നടത്തി കാലം കഴിഞ്ഞപ്പോള്‍....
നമ്മുടെ കഥാ നായകന്‍ ജീവിക്കാനായി ചുമട്ടു തൊഴിലാളിയായി ഇന്‍ഡ്യയിലെ ഈ മാഞ്ചസ്റ്ററില്‍ എത്തുന്നു.
വീരാ....വീരാ...വീരപ്പാ.....എന്ന കഥകളിലൂടെ......ഇന്നും ഒരു വീരപ്പനായി തന്നെ ജീവിക്കുന്നു.
വീരപ്പന്‍ മരിച്ചു എന്ന് ഇന്നും വിശ്വസിക്കാത്ത പവന്‍ ഗുപ്ത.




എന്‍റെ മീശയാണെന്‍റെ പ്രശ്നം എന്ന് പറയുന്ന പവന്‍, തന്‍റെ മീശ പുരാണം പറഞ്ഞെന്നെ വിഷമിപ്പിച്ചു.
ഈ മീശയാണെന്‍റെ ദുഃഖം. ഈ മീശയാണെന്‍റെ ശക്തി....


എന്തോ.....മീശ നല്‍കിയ കൊടും പീഢന കഥകള്‍ സഹിച്ച് ഇന്നും ആ മീശയുമായി ആ ചുമട്ട് തൊഴിലാളി ജീവിക്കുന്നു.
മീശ പുരാണം പറയാന്‍ ഇതിനിനിയും തുടര്‍ച്ച എഴുതണമെന്ന വിസ്താര ഭയത്താല്‍ എഴുതുന്നില്ല.



വീരപ്പന്‍ മരിച്ചിട്ടില്ലാ എന്നും , ഇതൊക്കെ മീഡിയായുടെ കളികളാണെന്നും പരസ്യമായി പ്രഖ്യാപിച്ച് ,
വിയര്‍ത്ത് കുതിര്‍ന്ന തന്‍റെ പേര്‍സിലെ കുറച്ചു നോട്ടുകളേക്കാള്‍ സൂക്ഷ്മമായി തന്‍റെ ഫോട്ടോയോടൊപ്പം
വീരപ്പന്‍റെ ഫോട്ടോയും കാത്ത് സൂക്ഷിക്കുന്നു, പവന്‍ ഗുപ്ത ഇന്നും.



സുല്‍ത്താന്‍പൂരില്‍ നിന്ന് വരുന്ന ട്രയിനില്‍ എന്ത് തെമ്മാടിത്തരം ആര് നടത്തി കഴിഞ്ഞാലും ആദ്യം ചോദ്യം ചെയ്യപ്പെടുന്നത് പവന്‍ ഗുപ്തയായിരുന്നു.


മീശയുടെ ശക്തി.

വര്‍ഷങ്ങള്‍ കഴിഞ്ഞു. ഇന്ന് തന്‍റെ നരച്ച മീശയെ നോക്കി ചിരിക്കുന്ന ലോകം.
വീരപ്പന്‍റെ തലയ്ക്ക് അഞ്ച് കോടി വരെ വില പറഞ്ഞ സമയം, തന്‍റെ തല നില നിര്‍ത്താന്‍ മീശയെടുക്കാന്‍ ഉപദേശിച്ച സ്നേഹിതര്‍.
എല്ലാം ഓര്‍ത്തു വച്ചിരിക്കുന്നു.
പവന്‍ ഗുപ്ത.





വര്‍ഷങ്ങള്‍ക്ക് മുമ്പേ കേശവന്‍ കണിയാനെന്നൊരു ജ്യോതിഷ വിദഗ്ദ്ധന്‍ ഞങ്ങളുടെ നാട്ടിലുണ്ടായിരുന്നു.
ചത്ത കോഴിയെ പറപ്പിക്കുന്ന വീര കഥകളൊക്കെ പുള്ളിക്കാരന്‍റെ ചരിത്രത്തിലുണ്ടായിരുന്നു.


ചന്ദ്രനില്‍ മനുഷ്യനിറങ്ങിയെന്ന് പത്രങ്ങളില്‍ വന്ന അന്ന് തന്നെ നാട്ടിലെ ഊച്ചാളി നിരീശ്വര വാദികള്‍, പതിക്കോട്ട് ചിറയ്ക്കകലെയുള്ള ഊട് വഴിയിലെ ഒരു വീട്ടില്‍ ഗൃഹ നില നോക്കാന്‍ പോയ പാവം കണിയാരെ ഗണിക്കുന്ന ചോഴികള്‍ സഹിതം പിടിച്ച് ചോദ്യം ചെയ്തു. “അപ്പോള്‍ കണിയാരേ ....ചന്ദ്രന്‍ ഇപ്പോള്‍ ഏത് ലഗ്നത്തിലാ.? അമേരിക്കക്കാരന്‍റെ ലഗ്നത്തിലായോ..?”


ചിരി തുടങ്ങിയാല്‍ ഒരിക്കലും നിര്‍ത്താന്‍ കഴിയാത്ത കേശവന്‍ ചിരിച്ച് കൊണ്ട് പറഞ്ഞു.
“ഓടോ അതൊക്കെ പത്രക്കാരന്‍റെ കളികളാ....ഹാഹാ...ഹാ...”
ഗുരു ശാപം കിട്ടിയതാ, കണിയാരുടെ ആ ചിരി എന്നുള്ളത് ഞങ്ങളുടെ നാട്ടിലെ പാണന്മാര്‍ ഇന്നും പാടി നടക്കുന്നു.



പറഞ്ഞു വന്നത്, പവന് ഗുപ്ത കേശവന്‍ കണിയാരെപോലെ ചിരിച്ച്കൊണ്ട് ജീവിക്കുന്നു.
“മീഡിയക്കാരടെ കളിയേ.......ഹാഹാ....
അങ്ങേരേ..അങ്ങനൊന്നും പിടിക്കാനൊക്കില്ല സാബ്.”



സുഭാഷ് ചന്ദ്രബോസ്സ് ഇന്നും ജീവിച്ചിരിക്കുന്നു എന്ന് വിശ്വസിക്കുന്ന ഈ നാട്ടില്‍ പവന്‍ ഗുപ്തയെ ആര്‍ക്ക് കുറ്റം പറയാം.
എന്‍റെ ഓഫീസ്സില്‍ വന്നിരുന്ന്, രണ്ട് ഫോട്ടൊയ്ക്ക് നിന്ന് തന്ന ഗുപ്തയുടെ മുഖത്ത് സംതൃപ്തിയായിരുന്നു.

വീരപ്പനുമായി ചേര്‍ന്നുള്ള ഒരു ഫോട്ടൊ തയാറാക്കി ഞാന്‍ നല്‍കിയപ്പോല്‍ ഏതോ മഹാ സാഫല്യം ലഭിച്ച സംതൃപ്തിയില്‍ പറഞ്ഞു.
“സുക്രിയാ സാബ്.” നന്ദി.

Monday, December 08, 2008

വലിയലോകം.(കൂത്തുമാടത്തിലെ പ്രാന്തന്‍ ഒരു ശബ്ദരേഖ)

Buzz It
ശ്രീ.ബഹുവ്രീഹിയുടെ കൂത്തുമാടത്തിലെ പ്രാന്തന്‍‍ ഇവിടെ വായിക്കാം.

കൂത്തുമാടത്തിലെ പ്രാന്തന്‍‍ ‍
-------------------------------------

അമ്മു കാബൂളിവാലയുടെ കഥ പകുതിയാവുമ്പോഴേക്കും ഉറങ്ങിക്കഴിഞ്ഞിരുന്നു. കഥ കേള്‍ക്കാതെ ഉറങ്ങ്വവയ്യ എന്ന മട്ടായിട്ടുണ്ട്‌ ഈയിടെ. മകള്‍ക്കു പറഞ്ഞു കൊടുക്കുന്ന കഥ കേട്ട്‌ ഉഷയും ഉറങ്ങിയിരിക്കുന്നു. യാത്രാക്ഷീണമാവും!!
എണീട്ടു വരാന്തയിലെ ചാരുകസേരയില്‍ വന്നിരുന്നു.
കൂത്തുമാടത്തില്‍ വെളിച്ചമൊന്നും കാണാനില്ല്യ.
ഉറക്കം വരുന്നില്ല്യ.
മുത്തശ്ശിയുടെ അഭാവം വല്ലാത്തൊരു ശൂന്യത തോന്നിപ്പിക്കുന്നു. മരിച്ചപ്പോള്‍ വരാന്‍ തരപ്പെട്ടില്ല്യ. ഇനിയൊരിക്കല്‍ കൂടി കാണാന്‍ തരാവ്വ്വൊ നിശ്ശല്ല്യ എന്നൊക്കെ കഴിഞ്ഞ പ്രാവശ്യം വന്നു പോകുമ്പോള്‍ മുത്തശ്ശി പറഞ്ഞിരുന്നു. കാത്തിരിക്കാന്‍ ക്ഷമയില്ല്യാതെ മുത്തശ്ശി പോയി.................







ബഹുവ്രീഹിയുടെ അനുവാദമില്ലാതെയുള്ള ഈ അവിവേകത്തിനു് അനുവാദം ചോദിച്ചു കൊണ്ടും,

സാങ്കേതികമായ പാളിച്ചകളില്‍ നിന്നും മുക്തമല്ല എന്ന അടിക്കുറിപ്പോടെയും ഈ ശബ്ദലേഖനവും അവതരിപ്പിക്കുന്നു.
-----------------------------------------------------

Monday, November 24, 2008

കൊച്ചു വര്‍ത്തമാനം.3

Buzz It

ഇവിടെ,
കൊച്ചു വര്‍ത്തമാനം.-1

കൊച്ചു വര്‍ത്തമാനം.-2

ഒന്നുമില്ലൊന്നുമില്ല, എല്ലാം നിഴല്‍ നാടകങ്ങളല്ലയോ.
ആദ്യം തന്നെ അംഗീകരിക്കട്ടെ. തര്‍ക്കമോ , ചര്‍ച്ചയോ ഒന്നുമല്ലാ. വെറും കൊച്ചുവര്‍ത്തമാനം മാത്രം.
വളരെ ലളിതമായ ഞങ്ങളുടെ വിശകലനം ഒന്നുമേ ശരിയല്ല. എങ്കിലും എന്തൊക്കെയോ സംസാരിക്കാന്‍ ശ്രമിച്ചു എന്ന സംതൃപ്തിയില്‍ ഞങ്ങള്‍ പിരിയുക ആയിരുന്നു അന്ന്.

ജീവിതം .
സത്യവും മിഥ്യയും ഇടകലര്‍ന്ന ഒരു സ്വപ്നം...

കഥയില്ലായ്നയിലെ കഥ. ....
ഭ്രാന്തന്‍ കോറിയിട്ട വര....
ഒരു നിമിഷം. ഒരു നിമിഷം.
ജീവിച്ചിരുന്ന നാം ഒരു ശവമായി മാറുമ്പോള്‍.

കണക്കു കൂട്ടലുകളിലൂടെ കഴിഞ്ഞ നിമിഷം കോടികള്‍ കൂട്ടി വച്ച മുതലാളി. ദാ...
അടുത്ത നിമിഷം എത്തി ചേരാവുന്ന കണ്ടുപിടുത്തമാണു വലിയ കണ്ടുപിടുത്തമാകാന്‍ പോകുന്നതെന്ന് കരുതിയ ശാസ്ത്രജ്ഞന്‍...
ബോംബു വച്ച് നൂറു കണക്കിന് നിരപരാധികളെ കൊന്ന ഉഗ്രവാദി....ദാ....നിശ്ശബ്ദം.
ഭാര്യയോ ഭര്‍ത്താവോ മക്കളോ അച്ഛനോ അമ്മയോ ആരും ആരേയും കാത്തു സൂക്ഷിക്കാനിഷ്ടപ്പെടാത്ത അവസ്ഥ. ശവം.

ഒരു നിമിഷം.
ആ ഒരു നിമിഷമാണോ സമയം. ആ ഒരു നിമിഷമാണോ ജീവിതം.
ഈ നിമിഷം ജീവിച്ചിരിക്കുന്നു എന്ന അഹങ്കാരത്തോടെ നാം ശ്വസിക്കുന്ന വായുപോലും മറ്റേതോ ജന്തുവിന്റെ ഉച്ഛ്വാസമാണെന്നറിയുന്ന ആ വലിയ അവസ്ഥയുണ്ടല്ലോ. അതാണു് ജീവിതം പഠിപ്പിക്കുന്നത്. അതില്‍ നിന്ന് പഠിക്കുക.
നീ ഈ പ്രപഞ്ചത്തിന്‍റെ ഒഴിച്ചു കൂട്ടാനാവാത്ത മറ്റു പലതിനുമൊപ്പം ഉള്ള ഒരു കരു മാത്രം.
മറ്റു കരുക്കളെല്ലാം നിന്നിലുള്ളതു പോലെ തന്നെ നീ അവരിലും.
എവിടെ ആയിരുന്നു ....ആരംഭിക്കപ്പെട്ടത്.
എങ്ങോട്ടാണു് ആരംഭിച്ചത്. എവിടെ അവസാനിക്കാനാണു്.
സത്യത്തിന്‍റെ മഹാ സമുദ്ര തീരത്ത് അമ്പരന്ന് നില്ക്കാന്‍ വിധിക്കപ്പെട്ട ബാലനെ പോലെ ...
ഉത്തരങ്ങളറിയാതെ ചോദ്യങ്ങള്‍ എറിഞ്ഞ് തകര്‍ക്കുന്ന ജീവിതം.

ഇനി ഞങ്ങള്‍ സംസാരിച്ച ആ സായംസന്ധ്യയിലെ ശബ്ദാവിഷ്ക്കരണം ഇവിടെ.



മോഗ് കേള്‍പ്പിക്കുന്നില്ല എന്ന് തോന്നുന്നു.
ഇവിടെ ക്ലിക്ക് ചെയ്യുക.
ജീവിതം 3
മഹാകവി പി. കുഞ്ഞിരാമന്‍ നായര്‍ ഒരിക്കല്‍ ഒരു സന്ധ്യയ്ക്ക് നിളാനദിയുടെ തീരത്ത് കിടന്നു കരയുകയായിരുന്നു.
ഇതു കണ്ട ഒരു ആരാധകന്‍ ചോദിച്ചു.

മഹാ കവേ അങ്ങ് എന്തിനാണ് കരയുന്നത്?”

കവി അപ്പോള്‍ കണ്ണു തുറന്നു.
ശാന്തവും വിഷാദസാന്ദ്രവുമായ സ്വരത്തില്‍ പറഞ്ഞു:
‘എന്തു നേടി ജീവിതത്തില്‍?
ചോദിക്കുന്നു നക്ഷത്രങ്ങള്‍
എല്ലാം കൊടുത്തു ഞാന്‍ നേടി
കണ്ണുനീര്‍ത്തുള്ളി.”






മഹാ സത്യങ്ങള്‍ പഠിച്ചും എഴുതിയും മനസ്സിലാക്കിയും അനുഭവിച്ചും അനുഭവിപ്പിച്ചും ജീവിത സത്യങ്ങള്‍ മനസ്സിലാക്കിയ കവിയുടെ
വിലാപമാണുയര്‍ന്നത്.
ഓര്‍മ്മയില്‍ നിന്നാണ്‌‍.
മലയാളത്തിന്‍റെ മഹാനായ കാഥികന്‍ തകഴി ശിവ ശങ്കരപ്പിള്ളയുടെ അവസാന ദിവസങ്ങള്‍.
രോഗഗ്രസ്തനായി ജീവിതത്തിന്‍റ് അവസാന നാളുകള്‍ എണ്ണി കഴിയുന്ന അദ്ദേഹത്തേ ശ്രീ.വീരേന്ദ്രകുമാറ്‍ സന്ദര്‍ശിക്കുന്നു. തകഴിയുടെ വീട്ടില്‍ ചെന്ന്.
വര്‍ത്തമാനങ്ങള്‍ക്കിടയ്ക്കു വലിയ വായില്‍ പൊട്ടികരഞ്ഞു ആ വലിയ എഴുത്തുകാരന്‍.
അതു കണ്ട് വീരേന്ദ്ര കുമാര്‍ ചോദിച്ചു. മനുഷ്യ മനസ്സുകളുടെ മഹാ കഥകളെഴുതിയ ആ വലിയ മനുഷ്യനാണോ കുട്ടികളേപോലെ കരയുന്നത്.
.
എന്തു പഠിച്ചു, എന്തു പഠിപ്പിച്ചു എന്ന ചോദ്യത്തിന്‍ ഉത്തരമില്ലാതാകുന്ന കാഴ്ച.

മരണം വരെ പഠിക്കുകയാണു്. ഓരോ പാഠങ്ങളും പഠിച്ച് , പഠിച്ചത് പലതും തെറ്റാണെന്നറിഞ്ഞും പുതിയവയും പഴയതും ഇടകലര്‍ന്ന് പലതും മനസ്സിലാക്കാനൊക്കാതെ ഒക്കെയുള്ള യാത്ര. മരണം പോലും ഒരു പാഠമായി മാറുംപോള്‍ മനസ്സിലാകുന്നു...ആരും പരീക്ഷ എഴുതാതെ കടന്നു പോകുകയാണു്‍. എന്തു പഠിച്ചു, എന്തു പഠിപ്പിച്ചു എന്ന ചോദ്യത്തിന് അര്ത്ഥമില്ലാതാകുന്നു.

ജീവിതം എന്നെ എന്തു പഠിപ്പിച്ചു.?
ഒന്നും പഠിച്ചില്ലാ എന്ന് ജീവിതം പറയുന്നു.
ജീവിതം എന്തു പഠിപ്പിച്ചു.?
ഇനി താത്വികതയില്‍ നിന്ന് മാറി, ചിന്തിച്ചാല്‍ പഠിച്ചത് പലതും തിരുത്തേണ്ടി വരുന്ന കാഴ്ച അലോരസപ്പെടുത്തും.

ജീവിതത്തില്‍ പണം വേണം എന്നു ഞാന്‍ പഠിച്ചു. എന്നു ഞാന്‍ പറഞ്ഞാല്‍, അതാര്‍ക്കാ ഏതു പൊട്ടക്കണ്ണനും അറിഞ്ഞു കൂടെ എന്ന് നിങ്ങള്‍ ചോദിക്കും.
ഏതു പട്ടിക്കും പണമുണ്ടാക്കാം എന്നു പറഞ്ഞാലും അങ്ങനെ തന്നെ. പണമില്ലെങ്കില് മനുഷ്യന്‍ പട്ടിയാണെന്നതും സത്യം.


നല്ല മനസ്സ് ഈ കാണുന്ന സര്‍വ്വ ചരാ ചരങ്ങളിലും എന്‍റെയും ജീവന്‍ ഞാന്‍ കാണാന്‍ പഠിക്കുന്നു, അതു ഞാന്‍ ഇതു വരെയുള്ള ജീവിതത്തില്‍ പഠിച്ചതാണ് എന്നൊക്കെ പറയാമെന്നു കരുതുന്നു.
കൃത്യമായ ഒരു ഫോര്‍മുലാ ബെയ്സ്ഡ് ഉത്തരം ഇല്ല.
----------------------------------

ജീവിതംപഠിപ്പിക്കുന്നത് പഠിക്കുമ്പോഴേയ്ക്കും ജീവിതം കഴിഞ്ഞു പോകുന്നു.ജീവിതം എന്താണു പഠിപ്പിച്ചത്.ഞാന്‍ ജീവിതത്തില്‍ നിന്ന് എന്തു പഠിച്ചു
ജീവിതം ഒരു പ്രഹേളികയാണെന്നൊക്കെ തോന്നുമ്പോള്‍ സത്യവും മിഥ്യയും കണ്ണടച്ചു ചിരിക്കുന്ന കാഴച.

ശ്രീ.ആര്‍ട്ടിസ്റ്റ് രാജന്റ്റെ ഒരു കമന്റ്റ് ശ്രദ്ധിച്ചിരുന്നു.


എവിടെ ദൈവം?.. എവിടെ മനുഷ്യന്‍?, എങ്ങി നെ യാവണം ജീവിതം?
എങ്ങോട്ട്‌ ജീവിതം?
സ്വയം ചിട്ടപ്പെടുത്തിയെടുക്കുന്ന അളവുകോലുകള്‍ കൊണ്ട്‌ തെറ്റും ശരിയും തിട്ടപ്പെടുത്തി തികച്ചും സ്വതന്ത്രമായി അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുകയും ബുദ്ധിപൂര്‍വം പ്രതികരിക്കുകയും ചെയ്ത്‌ ജനകീയനായി ജീവിച്ചു മരിയ്ക്കുകയാണ്‌ നിയോഗം.ദൈവീകം എന്ന സങ്കല്‍പം ഊന്നുവടിയാക്കേണ്ടവര്‍ക്ക്‌ അങ്ങിനെയും അല്ലാത്തവര്‍ക്ക്‌ മറിച്ചും ആകാം.
മരണം അനിവാര്യമായ ഒരു സത്യമാണ്‌.
മരണ ശേഷം ചര്‍വ്വാകന്മാര്‍ പറയുന്നതാണുശരി യെന്ന് ഞാന്‍ കരുതുന്നു.
-മരണശേഷം ശൂന്യം-
എന്താണു് ജീവിതം പഠിപ്പിക്കുന്നത്.
ഈ നിമിഷം ജീവിച്ചിരിക്കുന്നു എന്ന അഹങ്കാരത്തോടെ നാം ശ്വസിക്കുന്ന വായുപോലും മറ്റേതോ ജന്തുവിന്റെ ഉച്ഛ്വാസമാണെന്നറിയുന്ന ആ വലിയ അവസ്ഥയുണ്ടല്ലോ. അതാണു് ജീവിതം പഠിപ്പിക്കുന്നത്.

ജീവിതം മനോഹരമായ ഒരു യാത്രയാണു്. നമുക്ക് പുഞ്ചിരിയോടെ യാത്ര ചെയ്യാം.:)senyum

Thursday, October 30, 2008

കൊച്ചു വര്‍ത്തമാനം.-2

Buzz It
ജീവിതം എന്തു പഠിപ്പിച്ചു.?
----------------
ജീവിതം എന്തു പഠിപ്പിച്ചു.?(ഒന്നാം ഭാഗം ഇവിടെ)
----------------------------------

ഇത് രണ്ടാം ഭാഗം.
------------
പാപ പുണ്യങ്ങളുടെ ഭാരം സ്വയം പേറിയ പാപ നാശിനി.
അങ്കങ്ങളും യാഗങ്ങളും സിരകളിലൊളിപ്പിച്ച് അനന്തമജ്ഞാതത്തിലേയ്ക്ക് ,പുരാണങ്ങളുടേയും വേദങ്ങളുടേയും ഭാണ്ഡക്കെട്ടുകളുമായി നീങ്ങുന്ന പുണ്യ പാപ വിധി സത്യങ്ങള്‍ അലകളായി ഒഴുകിയൊഴുകുന്ന ഗംഗാ നദിയുടെ നടുക്ക് കൊച്ചു വള്ളത്തിലിരുന്ന് ഞങ്ങള്‍ കൊച്ചു വര്‍ത്തമാനം തുടര്‍ന്നു.
ജീവിതം എന്തു പഠിപ്പിച്ചു.?
ഒന്നും പഠിച്ചില്ലാ എന്ന് ജീവിതം പറയുന്നു.

മുകളിലെ ലിങ്ക്ങ്ക് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നില്ലാ എന്ന് തോന്നുന്നു.
ഇപ്പോള്‍ ഇത് മോഗ്കാര്‍ കേള്‍പ്പിക്കുന്നില്ല എന്ന് തോന്നുന്നു.


ഇവിടെ കേള്‍ക്കുക.







പാപ പുണ്യങ്ങളുടെ ഭാരം സ്വയം പേറിയ പാപ നാശിനി.
അങ്കങ്ങളും യാഗങ്ങളും സിരകളിലൊളിപ്പിച്ച് അനന്തമജ്ഞാതത്തിലേയ്ക്ക് ,പുരാണങ്ങളുടേയും വേദങ്ങളുടേയും ഭാണ്ഡക്കെട്ടുകളുമായി നീങ്ങുന്ന പുണ്യ പാപ വിധി സത്യങ്ങള്‍ അലകളായി ഒഴുകിയൊഴുകുന്ന ഗംഗാ നദിയുടെ നടുക്ക് കൊച്ചു വള്ളത്തിലിരുന്ന് ഞങ്ങള്‍ കൊച്ചു വര്‍ത്തമാനം തുടര്‍ന്നു.
ജീവിതം എന്തു പഠിപ്പിച്ചു.?
ഒന്നും പഠിച്ചില്ലാ എന്ന് ജീവിതം പറയുന്നു.
ഇങ്ങനെ ഒരിക്കല്‍ ഞാനെന്‍റെ നിഴല്‍ക്കുത്തെന്ന ബ്ലോഗില്‍ എഴുതിയിരുന്നു.
ജീവിതം എന്നെ എന്തു പഠിപ്പിച്ചു.
ജീവിതം എന്തു പഠിപ്പിച്ചു.?(ഇവിടെ)
ഇനി താത്വികതയില്‍ നിന്ന് മാറി, ചിന്തിച്ചാല്‍ പഠിച്ചത് പലതും തിരുത്തേണ്ടി വരുന്ന കാഴ്ച അലോരസപ്പെടുത്തും.

ജീവിതത്തില്‍ പണം വേണം എന്നു ഞാന്‍ പഠിച്ചു. എന്നു ഞാന്‍ പറഞ്ഞാല്‍, അതാര്‍ക്കാ ഏതു പൊട്ടക്കണ്ണനും അറിഞ്ഞു കൂടെ എന്ന് നിങ്ങള്‍ ചോദിക്കും.
ഏതു പട്ടിക്കും പണമുണ്ടാക്കാം എന്നു പറഞ്ഞാലും അങ്ങനെ തന്നെ. പണമില്ലെങ്കില് മനുഷ്യന്‍ പട്ടിയാണെന്നതും സത്യം.

നല്ല മനസ്സ് ഈ കാണുന്ന സര്‍വ്വ ചരാ ചരങ്ങളിലും എന്‍റെയും ജീവന്‍ ഞാന്‍ കാണാന്‍ പഠിക്കുന്നു, അതു ഞാന്‍ ഇതു വരെയുള്ള ജീവിതത്തില്‍ പഠിച്ചതാണ് എന്നൊക്കെ പറയാമെന്നു കരുതുന്നു.
കൃത്യമായ ഒരു ഫോര്‍മുലാ ബെയ്സ്ഡ് ഉത്തരം ഇല്ല.

ഞങ്ങളുടെ കൊച്ചു വര്‍ത്തമാനത്തിലെ കുഞ്ഞു ചിന്തകള്‍ക്ക് ചിറകു മുളയ്ക്കുന്ന കാഴ്ച ,
കുറേ ദിവസങ്ങള്‍ക്ക് ശേഷം വന്ന മലയാളം ബ്ലോഗുകളിലെ തന്നെ ചില ലേഖനങ്ങളും കവിതകളും ഒക്കെ കൂടുതല്‍ കൌതുകം ഉണര്‍ത്തി.

ശ്രീ.എം.കെ.ഹരികുമാറിന്‍റെ അക്ഷര ജാലകം എന്ന ബ്ലോഗിലെ ഒരു ചിന്താ ശകലം ഞാന്‍ ശ്രദ്ധിച്ചു.

“ജീവിതം ഒരു തര്‍ക്കമാണ്‌.
ഓരോ നിമിഷവും
പാഴായിപ്പോകുന്നത്‌ അറിയാതിരിക്കുന്നതാണ്‌ നല്ലത്‌.

ജീവിതം ജീവിച്ചു എന്ന്‌ തോന്നാന്‍
വേണ്ടി ജീവിക്കുന്നത്‌ ശരിക്കും
ഒരു കൌതുകമാണ്‌.

ജീവിക്കുന്നില്ല ഒരിക്കലും, ജീവിക്കാമെന്ന്‌
സങ്കല്‍പ്പിക്കുന്നത്പോലും ജീവിതമാണ്‌.
ഇത്‌ ജീവിതമാണോയെന്ന്‌ ചിന്തിച്ച്‌
വരുമ്പോഴേക്കും പലതും കൈവിട്ട്‌ പോകുകയാണ്‌ .

ജീവിതം ഒരു തര്‍ക്കമാണ്‌.
ഏതാണ്‌ ശരി ,ഏതാണ്‌ തെറ്റ് എന്ന പ്രശ്നം
അഴിച്ചെടുക്കാന്‍ ഒരുപാട്‌ സമയം കളയേണ്ടിവരുന്നു.”

വളരെ ശരിയാണെന്നു തോന്നുന്ന ചിന്തകള്‍. ഇതു ജീവിതമാണെന്ന് അറിഞ്ഞു വരുമ്പോഴേയ്ക്കും ജീവിതം തന്നെ തീരുന്നു.



ബൂലോക കവിതയില്‍ അനിയന്‍സ് അഥവാ അനു എഴുതുന്നു.
ജീവിതം എന്നെ എന്ത് പഠിപ്പിച്ചു?

കണ്ടിട്ടേയില്ല ‍

ഇതുവരെയും,

ജീവിതം എന്നെ എന്ത് പഠിപ്പിച്ചു

എന്ന ചോദ്യത്തിന്

സന്തോഷത്തോടെയോ

ദു:ഖത്തോടെയോ മരിക്കാന്‍

‍എന്ന് പറയുന്ന

ഒറ്റയാളെപ്പോലും...

മരണം പഠിക്കാനല്ലെങ്കില്‍

പിന്നെന്തിനാണ് ചങ്ങാതീ

ഇങ്ങനെയൊരു ജീവിതം?

വല്ലാത്ത ചിന്തകള്‍ പങ്ക് വയ്ക്കുന്ന എഴുത്തുകാരോടൊപ്പം ഈ കൊച്ചു വര്‍ത്തമാനം പങ്ക് വയ്ക്കാന്‍സന്തോഷമുണ്ട്.



പാപ പുണ്യങ്ങളുടെ ഭാരം സ്വയം പേറിയ പാപ നാശിനി.



കാണ്‍പൂരിനടുത്ത് ബിട്ടൂരെന്ന സ്ഥലം.



ചരിത്രങ്ങളും സംസ്ക്കാരങ്ങളും ഉറങ്ങുന്ന തീരത്തു കൂടി വള്ളത്തില്‍ ഒരു യാത്ര.



സാരഥിക്കും പറയാനൊത്തിരി കഥകള്‍.
പഴമയും പുതുമയും ഒക്കെ ഞങ്ങള്‍ ശ്രദ്ധിച്ചു.




ഇവിടെ, ഇവിടെയാണാത്മവിദ്യാലയം.
ഇവിടെ ഉറങ്ങുന്നു ശിലയായ് ചരിത്രങ്ങള്‍.


സത്യം

അന്വേഷിക്കുന്നവരേ.....


ഈ വഴി യാത്രയില്‍ കണ്ടു മുട്ടുന്ന സകല ചരാചരങ്ങളും കുറച്ചു കാലത്തേയ്ക്ക് മാത്രം ഉള്ള അതിഥികളും അതില്‍ താനും ഉള്‍പ്പെടുന്നു എന്നുള്ള ഉള്‍ക്കാഴ്ചയും ഒക്കെ ഉണ്ടെങ്കില്‍ ഇന്ന് കാണുന്ന മനുഷ്യന്‍റെ പരക്കം പാച്ചിലിനു് ഒരു പരിധിവരെ തടയിടാന്‍ സാധിക്കുകില്ലേ.ധനത്തിനു വേണ്ടിയും അധികാരത്തിനു വേണ്ടിയും മത രാഷ്ട്റീയ താല്പര്യങ്ങള്ക്കും ഒക്കെയുള്ള ഈ രക്ത ചൊരിച്ചില്‍ ഒഴിവാക്കാന്‍ കഴിയില്ലേ.!
ഈ കൊച്ചു വര്‍ത്തമാനം , വലിയ വര്‍ത്തമാനമാക്കാതെ അടുത്ത ഭാഗത്തോടെ നിര്‍ത്താം.
ഈ പാട്ടു കൂടി ആസ്വദിക്കുക.


---------------------------------------

Sunday, October 12, 2008

കൊച്ചു വര്‍ത്തമാനം.-1

Buzz It

ജീവിതം നമ്മളെ എന്തു പഠിപ്പിച്ചു.

------------------------------------
അന്നും വൈകുന്നേരം ഞാനും എന്‍റെ സുഹൃത്തും ജ്യേഷ്ഠതുല്യനുമായ ശ്രീ.എസ്.വി";})();ButtonMouseDown(this);'>.ജി മേനോനും മേനോന്‍ സാര്‍.

നടക്കാനിറങ്ങിയതായിരുന്നു.


കാണ്‍പൂരിലെ ചന്ദ്രശേഖരാസാദ് യൂണിവേര്‍സിറ്റി.



അതിനുള്ളിലൂടെ നടന്ന് പുറത്തു കടന്നാല്‍ ചോളവും ഗോതമ്പും വിളയുന്ന കൃഷി ഭൂമികള്‍ .


വരമ്പിലൂടെ നടക്കാന്‍ ഇഷ്ടമായതിനാലാണു് ഞങ്ങള്‍ അവിടം തിരഞ്ഞെടുക്കുന്നത്. നടന്ന് നടന്ന് വന വിഭാഗം, Prohibited area എന്ന ബോറ്ഡു വായിച്ചു കഴിഞ്ഞാല്‍ പിന്നെ അവിടെ എവിടെയെങ്കിലും തറയില്‍ ചമ്രം പടിഞ്ഞിരുന്ന് ലോകവും ജീവിതവും പുസ്തകങ്ങളും ഒക്കെ വിഷയമാക്കി സമയം സന്ധ്യ വരെ ഇരുന്ന് പിരിഞ്ഞു പോകുന്ന പതിവ് എല്ലാ ഞായറാഴ്ചകളുടേയും ചിട്ടയായി മാറി തുടങ്ങിയിരിക്കുന്നു.

ചില ചിന്തകള്‍ കാടുകയറിയ ഒരു വൈകുന്നേരം. പുന്നെല്ലിന്‍റെ മണം പകരുന്ന കാറ്റു വീശുന്നു.






ഞങ്ങള്‍ സംസാരിച്ച ആ സായംസന്ധ്യയിലെ ശബ്ദാവിഷ്ക്കരണങ്ങളും കുറച്ച് പകര്‍ത്താന്‍ ശ്രമിച്ചിട്ടുണ്ട്.
ഒന്നുമില്ലൊന്നുമില്ല, എല്ലാം നിഴല്‍ നാടകങ്ങളല്ലയോ.
ആദ്യം തന്നെ അംഗീകരിക്കട്ടെ. തര്‍ക്കമോ , ചര്‍ച്ചയോ ഒന്നുമല്ലായിരുന്നു. വെറും കൊച്ചുവര്‍ത്തമാനം മാത്രം ആയിരുന്നു.
വളരെ ലളിതമായ ഞങ്ങളുടെ വിശകലനം ഒന്നുമേ ശരിയല്ല. എങ്കിലും എന്തൊക്കെയോ സംസാരിക്കാന്‍ ശ്രമിച്ചു എന്ന സംതൃപ്തിയില്‍ ഞങ്ങള്‍ പിരിയുക ആയിരുന്നു അന്ന്.

മനോഹരമായ തുറന്ന പ്രകൃതിക്ക് താഴെ, ആകാശം ഉരുമി നില്‍ക്കുന്ന വനാന്തരങ്ങള്‍ ദൂരെ.
ജീവിതം എന്നെ എന്തു പഠിപ്പിച്ചു എന്ന വിഷയം. ഞാനും സാറും, ഞങ്ങള്‍ക്ക് ചുറ്റും ഘോര വനവും വനത്തില്‍ നിന്ന് കൂടെ കൂടെ കേള്‍ക്കുന്ന പക്ഷി മൃഗാദികളുടെ ശബ്ദങ്ങളും.
അര്ത്ഥമില്ലാത്ത ഞങ്ങളുടെ ചോദ്യ ഉത്തരങ്ങള്‍ ഞാനെന്‍റെ മൊബൈലില്‍ റിക്കാര്‍ഡു ചെയ്തു.
പിന്നീടതു കേട്ടപ്പോള്‍ ഉത്തരങ്ങളേക്കാള്‍ കൂടുതല്‍ ചോദ്യങ്ങള്‍ നിറഞ്ഞ സംഭാഷണമായി അത് ഒതുങ്ങി എന്ന് മനസ്സിലായി.
--------------
ജീവിതം ഒരു യാത്രയാണ്. ആ യാത്രയില്‍ പല വ്യക്തികള്‍, സംഭവങ്ങള്‍, ആശയങ്ങള്‍ ഒക്കെ നമ്മെ സ്വാധീനിക്കുന്നു.
പടി പടിയായി പലതും പഠിച്ചു കൊണ്ടുള്ള ഒരു യാത്ര.





തിരുത്തപ്പെടലുകളും ഉപേക്ഷിക്കപ്പെടലുകളും ഒക്കെ സംഭവിക്കുന്നു.
പഠിച്ചത് ശരിയാണോ തെറ്റാണോയെന്ന് സ്വയം വിശകലനം ചെയ്ത് ഫലം പറയാനാവാത്ത ഒരു പഠനം.

ജീവിതം എന്നെ എന്താണു പഠിപ്പിച്ചത്? അല്ലെങ്കില്‍, ജീവിതത്തില്‍ നിന്ന് ഇതുവരെ ഞാന്‍ എന്തു പഠിച്ചു? .
ഓരോ ജീവിതവും വ്യത്യസ്തമായതു കൊണ്ട് തന്നെ ജീവിത പഠനവും വ്യത്യസ്തമാണു്. ഞാന്‍ പഠിച്ചതായിരിക്കില്ല, നിങ്ങള്‍ പഠിച്ചത്.എന്‍റെ കണ്ണുകളിലൂടെ ഞാന്‍ നോക്കിയ ലോകം എന്നെ പഠിപ്പിച്ചതാണു എന്‍റെ ജീവിതം എന്നെ പഠിപ്പിച്ചത്. തിരിച്ച് നിങ്ങളുടേയും അനുഭവം മറിച്ചാവില്ല.
എന്താണെന്നു വച്ചാല്‍ എന്റെ അനുഭവമായിരിക്കുകയില്ല നിങ്ങളുടേത്.


ജീവിതം ഒരു കടങ്കഥയാണു്, അനുഭവമാണു് എന്നൊക്കെ പറയുമ്പോള്‍ അത് ജീവിതത്തിന്‍റെ ഒരു വശം മാത്രമേ ആകുന്നുള്ളു. ശരിയും തെറ്റും ആപേക്ഷികമാണു്. ഒരാളുടെ ശരി മറ്റൊരാള്‍ക്കു് തെറ്റും, അത് തിരിച്ചും.ജീവിത പ്രയാണത്തിനെ സഹായിക്കുന്നത് ഒരു പക്ഷേ ശരി എന്ന് വിവക്ഷിക്കാമായിരിക്കാം. ജീവിതം ഒരു യാത്രയാണെന്നും ഒരന്വേഷണമാണെന്നും ഒരു സ്വപ്നമാണെന്നും, ഒരു പക്ഷേ ഒരു സ്വപ്നത്തിലെ തന്നെ മറ്റൊരു സ്വപ്നമാണെന്നൊക്കെ ചിന്തിക്കാം.





ഈ കൊച്ചു വര്‍ത്തമാനം ഇവിടെ ബാക്കി ആക്കുന്നു. വീണ്ടും തുടരാനായി തന്നെ.
ബാക്കി ശബ്ദവും വെളിച്ചവും അടുത്ത പോസ്റ്റില്‍ തുടരാനായി ശ്രമിക്കും.
****************************************

കൊച്ചു വര്‍ത്തമാനം.-2 ലേയ്ക്ക് ഇവിടെ നിന്നും എത്താം.
കൊച്ചു വര്‍ത്തമാനം.-2marisini
    follow me on Twitter