എന്റെ പേര് പറയാമോ.? ഞാന്‍ നിങ്ങളെല്ലാം അറിയുന്ന ഒരു ചെടിയുടെ പൂവാണു്.
എന്നെ( പൂവ്) വളരെ അപൂര്‍വ്വമായേ കാണാന്‍ കഴിയൂ. എന്‍റെ ചെടിയേ അറിയാത്തവര്‍ ചുരുക്കം
ഇതാ കുറച്ചു കൂടി സൂം ചെയത എന്‍റെ ചിത്രം.
പറയാമെങ്കില്‍ പറഞ്ഞോളൂ....ലക്ഷം ലക്ഷം പിന്നാലേ....
ഇനിയും ക്ലൂ തരണോ. ഞാനാരാണ്.?
ഇതു് ഞാന്‍ നാട്ടില്‍ നിന്ന് കൊണ്ട് വന്നതാണു്. പൂച്ചെട്ടിയിലാണു് വളര്‍ത്തിയത്.
ഈ കൊടും തണുപ്പത്ത് അവള്‍ പുഷ്പിച്ചു. ആ ചിത്രങ്ങളാണു് മുകളില്‍. ഈ ചെടിയുടെ പേര്‍ ഈ പുഷ്പങ്ങള്‍ കണ്ട് മനസ്സിലാകുന്നവര്‍ ഉണ്ടോ.
ഞാന്‍ ഈ പൂവ് ജീവിതത്തില്‍ ആദ്യമായി കാണുകയായിരുന്നു.:)
26 comments:
പേരില്‍ പലതും ഇരിക്കുന്നു.
അപ്പോള്‍ ഈ പൂവിന്‍റെ പേരോ, അല്ലെങ്കില്‍ ഈ പൂവ് ഏതു ചെടിയുടേതാണോ എന്ന് പറയാമോ.?:)
കണ്ടിട്ട് നല്ല പരിചയം തോന്നുന്നു.പക്ഷേ പിടി കിട്ടുന്നില്ല.
I think it is cactus flower?????
Looks very familier....
Or is it Ashokam?????
എഴുത്തുകാരി, നമുക്കൊക്കെ പരിചയമുള്ള ചെടി തന്നെ. കേരളത്തിലെ മിക്ക് വീടുകളിലും കാണാം. പൂവ് ഞാനും ആദ്യമായാണു കണ്ടത്.
നന്ദി.:)
ush ,
ഉത്തരം അശോക് ശരിയല്ല.
നോക്കാം .ആരെങ്കിലും പറയുമോ എന്ന്.:)
ഇങ്ങനൊരു പൂവ് കണ്ടിട്ടുള്ളതായി ഓര്‍ക്കുന്നില്ല.
ഇനി ഉത്തരം വരുന്നതുവരെ കാത്തിരിക്കാം
മാഷേ, ഇത് ഇഞ്ചിയുടെ പൂവ് ആണോ?
ഒരു ഗ്ലൂ തരുമോ ;)
ഹാ ഹാ... പണിക്കരു മാഷു പറയും എന്നു ഞാന്‍ കരുതിയിരുന്നു. അപ്പോള്‍ മാഷും എന്നെ പോലെ ആദ്യം കാണുന്നു ഈ പൂവിനെ. പക്ഷേ ഇതിന്‍റെ ഇലകളെ മാഷ് വീട്ടില്‍ ഉപയോഗിച്ചിട്ടുണ്ട്.:)
മഴത്തുള്ളി, ഇഞ്ചിയുടെ പൂവല്ല.
ആയുര്‍വേദം തന്നെ. ഇവനിപ്പോള്‍ ചേരാത്ത കൊസ്മാറ്റിക്സൊന്നുമില്ല. മതിയോ ക്ലൂ.:)
കാശിത്തുമ്പ :(
അല്ല.
കാശിത്തുമ്പയ്ക്ക് ഇങ്ങനെയൂള്ള പൂക്കളില്ലല്ലോ.:)
മഞ്ഞൾ? [ഒരു ഊഹം]
ആ, ഇപ്പോ എനിക്കു മനസ്സിലായി, മഞ്ഞള്‍. ശരിയല്ലേ?
ലക്ഷ്മി, എഴുത്തുകാരി, മഞ്ഞള്‍ അല്ല.
ഇതിന്‍റെ ഇലകള്‍ വീടുകളില്‍ ഉപയോഗിക്കാറുണ്ട് എന്ന ക്ലൂവില്‍ നിന്നും മഞ്ഞള്‍ അല്ല എന്ന് സൂചന ഉണ്ടല്ലോ.
എല്ലാവര്‍ക്കും നന്ദി.
ഇന്ന് വൈകുന്നേരം വരെ ശരി ഉത്തരങ്ങള്‍ കാത്തിരിക്കുന്നു.
ശരിയായ ഉത്തരം പിന്നീട് ചിത്രങ്ങള്‍ സഹിതം പോസ്റ്റു ചെയ്യുന്നതാണു്.:)
ഞാനൊന്നു നോക്കട്ടെ
കറ്റാര്‍വാഴ ആണോ വേണു ജീ
ഏതായാലും രാത്രിയായി , ഇനി കണ്ണടച്ചൊരു വെടിവയ്പ്പു നടത്തിനോക്കാം, അടിയ്ക്കരുത് പനിക്കൂര്‍ക്കയാണോ? പണിക്കര്‍മാഷ് പറയും എന്നു പറഞ്ഞതുകൊണ്ട് -പനി, പണി -- ക്ക -ര്‍ക്ക അങ്ങനെ അങ്ങനെ
ഞാന്‍ ഓടി :) :)
ജിലേബിപ്പൂ...;)
കറ്റാര്‍ വാഴ അല്ലേ വേണുവേട്ടാ?
ആണെന്ന് തോന്നുന്നു...മ്മഡെ വീട്ടിലിണ്ട്...
കണ്ടപ്ലേ നല്ല പരിചയം തൊന്നിയതാ
ഉത്തരം വരുന്നത് നോക്കിയിരിക്കുന്നു :-)
ഞാന്‍ തോറ്റു. കൂവയല്ല.
കേരളാ ഫാര്‍മര്‍, :)
ഹാഹാ...പണിക്കര്‍മാഷേ....ആ വെടി...കൊണ്ടില്ല.പനി, പണി ഹാഹാ....
പനിക്കൂര്‍ക്ക അതായത്.. കോളിയസ് അരോമാറ്റിക്കസ് അല്ലല്ലോ.:)
പ്രയാസി, ജിലേബി തിന്ന ഓര്‍മ്മയ്ക്ക് പൂക്കളെ ഒക്കെ അങ്ങു ജിലേബിയാക്കിയാലോ.:)
സിയാ, :)
കുതിരവട്ടന്‍, എന്നാ ഉത്തരം പിടിച്ചോ.:)
കുറുമാനേ, കൂവയല്ലേ അല്ല.:)
ശരി ഉത്തരം നല്‍കിയ കേരളാ ഫാര്‍മര്‍, സിയാ,
രണ്ടു പേര്‍ക്കും എന്‍റെ കൂപ്പ് കൈ.
പങ്കെടുത്ത എല്ലാവര്‍ക്കും സ്നേഹം സന്തോഷം നന്ദി.
ഇ പൂവ്വ് ഞാനും ആദ്യമായ് കാണുകയായിരുന്നു.
എല്ലാവരേയും കൂടുതല്‍ വിവരങ്ങള്‍ക്കായി...
ഇവിടേയ്ക്ക് ക്ഷണിക്കുന്നു.
കറ്റാര്‍ വാഴ
കറ്റാര്‍വാഴയായിരുന്നോ, ഇതിനു പൂവൊക്കെ ഉണ്ടാകുമോ. നന്നായി വളമൊക്കെ ഇട്ടു കൊടുത്താല്‍ ചിലപ്പോള്‍ ഇതു പോലെ വളര്ന്നു കിട്ടുമായിരിക്കും. :-)
വേണു,
എനിക്ക് താങ്കളുടെ ഫോട്ടോയില്‍ കാണാന്‍ കഴിഞ്ഞ പൂവിന് പിന്നിലുള്ള ഇലകള്‍ കണ്‍ഫ്യൂഷന്‍ ഉണ്ടാക്കുന്നതു തന്നെ ആയിരുന്നു. കറ്റാര്‍ വാഴ ചെടിച്ചട്ടിയില്‍ വളര്‍ത്തുന്നുണ്ട്. വളരെ വിരളമായേ പൂക്കാറുള്ള. വേണു പ്രസിദ്ധീകരിച്ചപോലൊരു നിറം ഞാന്‍ കണ്ടതായി ഓര്‍ക്കുന്നില്ല. എന്നാല്‍ പട്ടാളത്തില്‍ എയര്‍ക്രാഫ്റ്റ് റക്കഗ്നിഷന്‍ എന്ന ക്ലാസ്സില്‍ പഠിക്കുന്ന ചില പാഠങ്ങളുണ്ട്. ഒരു വിമാനം തിരിച്ചറിയാന്‍ എന്തൊക്കെ നോക്കണം? അപ്രകാരം നോക്കിയപ്പോള്‍ പൂവിന്റെ തണ്ടും മൂപ്പെത്താത്തതും എത്തിയതുമായ പൂവിന്റെ ആകൃതി തുടങ്ങിയവയാണ് എന്നെ ആ ഉത്തരം പറയാന്‍ പ്രേരിപ്പിച്ചത്. പൂവിന്റെ നിറമല്ല.
അയ്യോ എന്റെ ശ്രീമതി അതു കറ്റാര്‍വാഴ എന്നു പറഞ്ഞപ്പോള്‍ ഞാന്‍ കളിയാക്കി ഓടിച്ചതാണ്. ഇതെന്നെ ചമ്മിച്ചല്ലോ വേണുജീ, പുള്ളിക്കാരിയെ ബ്ലോഗില്‍ നിന്നു ബ്ലോക്കു ചെയ്യേണ്ടി വരും ഇനി എനിക്കു ജീവിക്കാന്‍ ഹ ഹ ഹ :)
എന്നാലും അതു മനസ്സിലാവാഞ്ഞതു (എനിക്കു്)മോശമായിപ്പോയി.
കുതിരവട്ടന്‍, ഇതൊരു കറ്റാര്‍വാഴക്കാട് ആണല്ലോ. ഇതെവിടെ സ്ഥലം. ഉഗ്രന്‍ കൃഷി.:)
കേരളഫാര്‍മര്‍, ഇല മനപ്പൂര്‍വ്വം മറച്ചു വച്ചതാണു്.
ഇല കണ്ടാല്‍ പിന്നെ പേരു ചോദിക്കേണ്ട. ഹഹഹ...മീന്‍ ചന്തയ്ക്കെന്തിനാ ബോര്‍ഡ് .?
അതിനാല്‍ ഇലകളില്ലാതെ പൂക്കളെ മാത്രം അവതരിപ്പിച്ചു.
ഈ പൂക്കളെ മാത്രം ആരു കാണിച്ചാലും എനിക്കും ഉത്തരം ഇല്ലായിരുന്നു.
എന്തായാലും കാര്‍ഷിക മനസ്സ് മാര്‍ക്ക് വാങ്ങി. അനുമോദനങ്ങള്‍.:)
പണിക്കരു സാറേ, മാഡം പറഞ്ഞതു് ശരി ആയിരുന്നല്ലോ. സാറിന്‍റെ പേരില്‍ ഒരു കൊച്ചു കേസ്സിനുള്ള വകുപ്പ് കാണുന്നു. അര്‍ഹത തട്ടി തെറിപ്പിക്കാന്‍ ശ്രമിക്കുന്ന കുറ്റം.(ബൌദ്ധിക പീഢനം)
മാഡം പറയട്ട് കേസ്സ് കൊടുക്കണമോ എന്ന്.:)
എഴുത്തുകാരി, മോശം ഒന്നുമില്ല. എന്‍റെ ഒരു സുഹൃത്ത് പൂനയിലുണ്ട്. ബൊട്ടാഅണിക്കല്‍ സയന്സും റിസര്‍ച്ചും ഗവേഷണവും തീസിസ്സുമ് ഒക്കെ. But her answer was also wrong.മാതളപ്പൂ എന്ന ഉത്തരമായിരുന്നു പറഞ്ഞത്.
നന്ദി.:)
എല്ലാവര്‍ക്കും ഒരിക്കല്‍ കൂടി നന്ദി.
കറ്റാര്‍ വാഴയുടെ ഔഷധ ഗുണങ്ങളെ ആവോളം നമുക്ക് ഉപയോഗിക്കാം.
അതിനായി നമുക്കതിനെ ചെടിച്ചട്ടിയിലായാലും വളര്‍ത്താം.:)
Post a Comment