Wednesday, October 18, 2006

കടത്തിണ്ണ.(അര്‍ഥമില്ലാത്തതാണോ അനര്‍ഥം)

Buzz It

കടത്തിണ്ണയില്‍ എന്‍റെ ആത്മാവു മരിച്ചു കിടക്കുന്നു.






ഇതു കടത്തിണ്ണയോ മരിയ്ക്കാത്തൊരേതൊ നിഴലിനാത്മാവോ?.

9 comments:

asdfasdf asfdasdf said...

വേണുജി,ഇങ്ങനെ ഒരു അന്വേഷണാത്മക ഫോട്ടൊഗ്രാഫി എന്നു തുടങ്ങി ? മനസമാധാനമായിട്ട് ഒന്ന് ഉറങ്ങാനും സമ്മതിക്കില്ലേ ?

ഇടിവാള്‍ said...

ആത്മാവിനെ കണ്ടു.

അതിന്റപ്പുറത്തു കിടക്കുന്നത് ആരാണാവോ ? ;)))

കുറുമാന്‍ said...

വേണുജീ, ആത്മാവിനു മരണമുണ്ടോ? ശരീരം ജഡമാകുന്നത്‌ മനസ്സിലാക്കാം....പക്ഷെ ആത്മാവ്???? അറിവില്ലായ്മയാണേ.

വേണു venu said...
This comment has been removed by a blog administrator.
വേണു venu said...

മേനോനെ ഈ വലിയ ലോകത്തു് അന്വേഷിച്ചാല്‍ ഒരു അന്തവുമില്ലല്ലോ.
ഇടിവാളേ അതും ഒരാല്‍മാവു്.
കുറുമാനെ ആല്‍മാവും മരിച്ചവരൊക്കെ എത്രയോ നമ്മളുടെ ഈ വലിയ ലോകത്തു്.
മെനോന്‍ജി,ഇടിവാള്‍ജി,കുറുമാന്‍ജി നന്ദി.

വെറുതേ ഇന്നലെ രാത്രിയില്‍ ദീപാവലിയുടെ തിരക്കു കഴിഞ്ഞു വരികയായിരുന്നു.പകല്‍ ഉത്സവ മേളമായിരുന്ന ആ കടത്തിണ്ണകളില്‍ തലചായ്ക്കാനിടമില്ലാത്തവരെ കണ്ടു വെറുതേ മൊബയിലില്‍, പോലീസ്സു ശ്രധിക്കാതെ പിടിച്ചതാണു്.ഫോട്ടോ ശരിയായിട്ടില്ലാ.
എല്ലാവര്‍ക്കും അഡ്വാന്‍സായി എന്‍റെ ദീപാവലി ആശംസകള്‍.

Rasheed Chalil said...

കുറുജീ ആത്മാവിന് മരണമില്ലന്നാണ് പറയാറ്. ഹിന്ദുമത വിശ്വാസമനുസരിച്ച് അടുത്ത ജന്മത്തിലേക്കുള്ള കിളിവാതിലാണ് മരണം. ഇസ്ലാമില്‍ അത് മറ്റൊരുലോകത്തേക്കുള്ള കിളിവാതില്‍. ഏതായാലും ശരീരമാവുന്ന കൂടില്‍ നിന്ന് ആത്മവ് പറന്ന് പോവുന്ന പ്രക്രിയയാണ് മരണം എന്ന് പെതുവെ പറയാറുണ്ട്. അപ്പോഴും ആത്മാവിന് നിത്യ യൌവ്വനം തന്നെ.

കൂടുതല്‍ അറിയുന്നവര്‍ കൂടുതല്‍ പറയുമായിരിക്കും.

വേണുമാഷേ നന്നായിരിക്കുന്നു കെട്ടോ.

കാളിയമ്പി said...

എന്തെഴുതാന്‍ വേണുമാഷേ..?

ഈ ചിത്രങ്ങളില്‍ നിന്ന് അകന്നു പോകാനാണ്‍ ആദ്യം തോന്നിയത്..നമുക്കെന്ത് കാര്യം എന്ന മട്ടില്‍...
...വലുതാകുംതോറും അവനവനിസം കൂടും എന്നു തോന്നുന്നു....

Anonymous said...

ആത്മാവ് എന്ന വാക്ക് എല്ലായിടത്തും തെറ്റായാണ് എഴുതിയിരിക്കുന്നത്.

ചിത്രങ്ങളും കുറിപ്പുകളും നന്നായിട്ടുണ്ട് എന്നു പ്രത്യേകം പറയേണ്ടല്ലോ

വേണു venu said...

ഇത്തിരിവെട്ടം, അമ്പി, മഹേഷ്ജി,
വന്നതിലും അഭിപ്രായം പറഞ്ഞതിലും നന്ദി.

    follow me on Twitter