Wednesday, December 24, 2008

വീരപ്പന്‍റെ ആരാധകന്‍.

Buzz It

184 ലധികം ആളുകളെ,
200 ലധികം ആനകളെ,
വധിച്ച്,
കിടുക്കിടിലം ആയി ...
1989 വരെ ജീവിച്ച വീരപ്പന്‍റെ ........
വീരചരിതം.........
ജീവിതത്തില്‍ .....
പകര്‍ത്തി ഇന്നും ജീവിക്കുന്ന പാവം ഒരു സാധു.
ഇദ്ദേഹം , പവന്‍ ഗുപ്ത.



1952 കളില്‍ വീരപ്പന്‍റെ ഏകദേശം ജന്മ വര്‍ഷം തന്നെ യൂപി യിലെ സുല്‍ത്താന്‍പൂര് ഗ്രാമത്തില്‍ ജനിച്ചു എന്ന് പറയുന്നു.
വീരപ്പന്‍ ആളുകളെ വധിക്കുകയും, ആനകള്ക്ക് അകാല ചരമം നല്‍കി ആനക്കൊമ്പ് വ്യാപാരം നടത്തി കാലം കഴിഞ്ഞപ്പോള്‍....
നമ്മുടെ കഥാ നായകന്‍ ജീവിക്കാനായി ചുമട്ടു തൊഴിലാളിയായി ഇന്‍ഡ്യയിലെ ഈ മാഞ്ചസ്റ്ററില്‍ എത്തുന്നു.
വീരാ....വീരാ...വീരപ്പാ.....എന്ന കഥകളിലൂടെ......ഇന്നും ഒരു വീരപ്പനായി തന്നെ ജീവിക്കുന്നു.
വീരപ്പന്‍ മരിച്ചു എന്ന് ഇന്നും വിശ്വസിക്കാത്ത പവന്‍ ഗുപ്ത.




എന്‍റെ മീശയാണെന്‍റെ പ്രശ്നം എന്ന് പറയുന്ന പവന്‍, തന്‍റെ മീശ പുരാണം പറഞ്ഞെന്നെ വിഷമിപ്പിച്ചു.
ഈ മീശയാണെന്‍റെ ദുഃഖം. ഈ മീശയാണെന്‍റെ ശക്തി....


എന്തോ.....മീശ നല്‍കിയ കൊടും പീഢന കഥകള്‍ സഹിച്ച് ഇന്നും ആ മീശയുമായി ആ ചുമട്ട് തൊഴിലാളി ജീവിക്കുന്നു.
മീശ പുരാണം പറയാന്‍ ഇതിനിനിയും തുടര്‍ച്ച എഴുതണമെന്ന വിസ്താര ഭയത്താല്‍ എഴുതുന്നില്ല.



വീരപ്പന്‍ മരിച്ചിട്ടില്ലാ എന്നും , ഇതൊക്കെ മീഡിയായുടെ കളികളാണെന്നും പരസ്യമായി പ്രഖ്യാപിച്ച് ,
വിയര്‍ത്ത് കുതിര്‍ന്ന തന്‍റെ പേര്‍സിലെ കുറച്ചു നോട്ടുകളേക്കാള്‍ സൂക്ഷ്മമായി തന്‍റെ ഫോട്ടോയോടൊപ്പം
വീരപ്പന്‍റെ ഫോട്ടോയും കാത്ത് സൂക്ഷിക്കുന്നു, പവന്‍ ഗുപ്ത ഇന്നും.



സുല്‍ത്താന്‍പൂരില്‍ നിന്ന് വരുന്ന ട്രയിനില്‍ എന്ത് തെമ്മാടിത്തരം ആര് നടത്തി കഴിഞ്ഞാലും ആദ്യം ചോദ്യം ചെയ്യപ്പെടുന്നത് പവന്‍ ഗുപ്തയായിരുന്നു.


മീശയുടെ ശക്തി.

വര്‍ഷങ്ങള്‍ കഴിഞ്ഞു. ഇന്ന് തന്‍റെ നരച്ച മീശയെ നോക്കി ചിരിക്കുന്ന ലോകം.
വീരപ്പന്‍റെ തലയ്ക്ക് അഞ്ച് കോടി വരെ വില പറഞ്ഞ സമയം, തന്‍റെ തല നില നിര്‍ത്താന്‍ മീശയെടുക്കാന്‍ ഉപദേശിച്ച സ്നേഹിതര്‍.
എല്ലാം ഓര്‍ത്തു വച്ചിരിക്കുന്നു.
പവന്‍ ഗുപ്ത.





വര്‍ഷങ്ങള്‍ക്ക് മുമ്പേ കേശവന്‍ കണിയാനെന്നൊരു ജ്യോതിഷ വിദഗ്ദ്ധന്‍ ഞങ്ങളുടെ നാട്ടിലുണ്ടായിരുന്നു.
ചത്ത കോഴിയെ പറപ്പിക്കുന്ന വീര കഥകളൊക്കെ പുള്ളിക്കാരന്‍റെ ചരിത്രത്തിലുണ്ടായിരുന്നു.


ചന്ദ്രനില്‍ മനുഷ്യനിറങ്ങിയെന്ന് പത്രങ്ങളില്‍ വന്ന അന്ന് തന്നെ നാട്ടിലെ ഊച്ചാളി നിരീശ്വര വാദികള്‍, പതിക്കോട്ട് ചിറയ്ക്കകലെയുള്ള ഊട് വഴിയിലെ ഒരു വീട്ടില്‍ ഗൃഹ നില നോക്കാന്‍ പോയ പാവം കണിയാരെ ഗണിക്കുന്ന ചോഴികള്‍ സഹിതം പിടിച്ച് ചോദ്യം ചെയ്തു. “അപ്പോള്‍ കണിയാരേ ....ചന്ദ്രന്‍ ഇപ്പോള്‍ ഏത് ലഗ്നത്തിലാ.? അമേരിക്കക്കാരന്‍റെ ലഗ്നത്തിലായോ..?”


ചിരി തുടങ്ങിയാല്‍ ഒരിക്കലും നിര്‍ത്താന്‍ കഴിയാത്ത കേശവന്‍ ചിരിച്ച് കൊണ്ട് പറഞ്ഞു.
“ഓടോ അതൊക്കെ പത്രക്കാരന്‍റെ കളികളാ....ഹാഹാ...ഹാ...”
ഗുരു ശാപം കിട്ടിയതാ, കണിയാരുടെ ആ ചിരി എന്നുള്ളത് ഞങ്ങളുടെ നാട്ടിലെ പാണന്മാര്‍ ഇന്നും പാടി നടക്കുന്നു.



പറഞ്ഞു വന്നത്, പവന് ഗുപ്ത കേശവന്‍ കണിയാരെപോലെ ചിരിച്ച്കൊണ്ട് ജീവിക്കുന്നു.
“മീഡിയക്കാരടെ കളിയേ.......ഹാഹാ....
അങ്ങേരേ..അങ്ങനൊന്നും പിടിക്കാനൊക്കില്ല സാബ്.”



സുഭാഷ് ചന്ദ്രബോസ്സ് ഇന്നും ജീവിച്ചിരിക്കുന്നു എന്ന് വിശ്വസിക്കുന്ന ഈ നാട്ടില്‍ പവന്‍ ഗുപ്തയെ ആര്‍ക്ക് കുറ്റം പറയാം.
എന്‍റെ ഓഫീസ്സില്‍ വന്നിരുന്ന്, രണ്ട് ഫോട്ടൊയ്ക്ക് നിന്ന് തന്ന ഗുപ്തയുടെ മുഖത്ത് സംതൃപ്തിയായിരുന്നു.

വീരപ്പനുമായി ചേര്‍ന്നുള്ള ഒരു ഫോട്ടൊ തയാറാക്കി ഞാന്‍ നല്‍കിയപ്പോല്‍ ഏതോ മഹാ സാഫല്യം ലഭിച്ച സംതൃപ്തിയില്‍ പറഞ്ഞു.
“സുക്രിയാ സാബ്.” നന്ദി.

6 comments:

വേണു venu said...

അറിയപ്പെടാത്ത മനുഷ്യ ജീവികള്‍.!

ഹരിത് said...

:)

അശോക് കർത്താ said...

സുഭാഷ് ചന്ദ്രബോസ്സ് ഇന്നും ജീവിച്ചിരിക്കുന്നു എന്ന സന്ദേഹം അത്രക്കങ്ങ് തള്ളിക്കളയാമോ? 115-120 വയസ്സ് അത്ര വയസ്സൊന്നുമല്ല. പിന്നെ ആ മരണവും വിമാനവുമൊക്കെ ഇന്നും ദുരൂഹമാണു.

വേണു venu said...

ഹരിത്ത്, :) സന്തോഷം.
അശോക് കര്‍ത്താ, അതു തന്നെ മാഷേ ഞാനും ഉദ്ദേശിച്ചത്.ഒരു വലിയ ശതമാനം തള്ളിക്കളയുന്നില്ല എന്ന്. പ്രതികരണത്തിന് നന്ദി.:)

അജയ്‌ ശ്രീശാന്ത്‌.. said...

്‌വേണുമാഷ്‌ പറഞ്ഞതു തന്നെയാണ്‌
ശരി......
ഒരു വലിയ ശതമാനം
പേരും അത്തരമൊരു സാധ്യത
തള്ളിക്കളയുന്നില്ല....
അവര്‍ അങ്ങനെ വിശ്വസിക്കുന്നു..
വിശ്വസിക്കാന്‍ ശ്രമിക്കുന്നു..
അതുമല്ലെങ്കില്‍ വിശ്വസിച്ചുപോവുന്നു.

വേണു venu said...

അജയ്‌ ശ്രീശാന്ത്‌.
അതെ ശ്രീശാന്ത്, വിശ്വാസങ്ങള്‍ തന്നെ.
ആ വിശ്വാസത്തില്‍ ഒരു തരം ആഹ്ലാദവും അവര്‍ അനുഭവിക്കുന്നു.:)

    follow me on Twitter