ജീവിതം നമ്മളെ എന്തു പഠിപ്പിച്ചു.
------------------------------------
അന്നും വൈകുന്നേരം ഞാനും എന്റെ സുഹൃത്തും ജ്യേഷ്ഠതുല്യനുമായ ശ്രീ.എസ്.വി";})();ButtonMouseDown(this);'>.ജി മേനോനും
നടക്കാനിറങ്ങിയതായിരുന്നു.
കാണ്‍പൂരിലെ ചന്ദ്രശേഖരാസാദ് യൂണിവേര്സിറ്റി.
അതിനുള്ളിലൂടെ നടന്ന് പുറത്തു കടന്നാല്‍ ചോളവും ഗോതമ്പും വിളയുന്ന കൃഷി ഭൂമികള്‍ .
വരമ്പിലൂടെ നടക്കാന്‍ ഇഷ്ടമായതിനാലാണു് ഞങ്ങള്‍ അവിടം തിരഞ്ഞെടുക്കുന്നത്. നടന്ന് നടന്ന് വന വിഭാഗം, Prohibited area എന്ന ബോറ്ഡു വായിച്ചു കഴിഞ്ഞാല്‍ പിന്നെ അവിടെ എവിടെയെങ്കിലും തറയില്‍ ചമ്രം പടിഞ്ഞിരുന്ന് ലോകവും ജീവിതവും പുസ്തകങ്ങളും ഒക്കെ വിഷയമാക്കി സമയം സന്ധ്യ വരെ ഇരുന്ന് പിരിഞ്ഞു പോകുന്ന പതിവ് എല്ലാ ഞായറാഴ്ചകളുടേയും ചിട്ടയായി മാറി തുടങ്ങിയിരിക്കുന്നു.
ചില ചിന്തകള്‍ കാടുകയറിയ ഒരു വൈകുന്നേരം. പുന്നെല്ലിന്റെ മണം പകരുന്ന കാറ്റു വീശുന്നു.
ഞങ്ങള്‍ സംസാരിച്ച ആ സായംസന്ധ്യയിലെ ശബ്ദാവിഷ്ക്കരണങ്ങളും കുറച്ച് പകര്‍ത്താന്‍ ശ്രമിച്ചിട്ടുണ്ട്.
ഒന്നുമില്ലൊന്നുമില്ല, എല്ലാം നിഴല്‍ നാടകങ്ങളല്ലയോ.
ആദ്യം തന്നെ അംഗീകരിക്കട്ടെ. തര്‍ക്കമോ , ചര്‍ച്ചയോ ഒന്നുമല്ലായിരുന്നു. വെറും കൊച്ചുവര്‍ത്തമാനം മാത്രം ആയിരുന്നു.
വളരെ ലളിതമായ ഞങ്ങളുടെ വിശകലനം ഒന്നുമേ ശരിയല്ല. എങ്കിലും എന്തൊക്കെയോ സംസാരിക്കാന്‍ ശ്രമിച്ചു എന്ന സംതൃപ്തിയില്‍ ഞങ്ങള്‍ പിരിയുക ആയിരുന്നു അന്ന്.
മനോഹരമായ തുറന്ന പ്രകൃതിക്ക് താഴെ, ആകാശം ഉരുമി നില്ക്കുന്ന വനാന്തരങ്ങള്‍ ദൂരെ.
ജീവിതം എന്നെ എന്തു പഠിപ്പിച്ചു എന്ന വിഷയം. ഞാനും സാറും, ഞങ്ങള്‍ക്ക് ചുറ്റും ഘോര വനവും വനത്തില്‍ നിന്ന് കൂടെ കൂടെ കേള്‍ക്കുന്ന പക്ഷി മൃഗാദികളുടെ ശബ്ദങ്ങളും.
അര്‍ത്ഥമില്ലാത്ത ഞങ്ങളുടെ ചോദ്യ ഉത്തരങ്ങള്‍ ഞാനെന്റെ മൊബൈലില്‍ റിക്കാര്‍ഡു ചെയ്തു.
പിന്നീടതു കേട്ടപ്പോള്‍ ഉത്തരങ്ങളേക്കാള്‍ കൂടുതല്‍ ചോദ്യങ്ങള്‍ നിറഞ്ഞ സംഭാഷണമായി അത് ഒതുങ്ങി എന്ന് മനസ്സിലായി.
--------------
ജീവിതം ഒരു യാത്രയാണ്. ആ യാത്രയില്‍ പല വ്യക്തികള്‍, സംഭവങ്ങള്‍, ആശയങ്ങള്‍ ഒക്കെ നമ്മെ സ്വാധീനിക്കുന്നു.
പടി പടിയായി പലതും പഠിച്ചു കൊണ്ടുള്ള ഒരു യാത്ര.
തിരുത്തപ്പെടലുകളും ഉപേക്ഷിക്കപ്പെടലുകളും ഒക്കെ സംഭവിക്കുന്നു.
പഠിച്ചത് ശരിയാണോ തെറ്റാണോയെന്ന് സ്വയം വിശകലനം ചെയ്ത് ഫലം പറയാനാവാത്ത ഒരു പഠനം.
ജീവിതം എന്നെ എന്താണു പഠിപ്പിച്ചത്? അല്ലെങ്കില്‍, ജീവിതത്തില്‍ നിന്ന് ഇതുവരെ ഞാന്‍ എന്തു പഠിച്ചു? .
ഓരോ ജീവിതവും വ്യത്യസ്തമായതു കൊണ്ട് തന്നെ ജീവിത പഠനവും വ്യത്യസ്തമാണു്. ഞാന്‍ പഠിച്ചതായിരിക്കില്ല, നിങ്ങള്‍ പഠിച്ചത്.എന്റെ കണ്ണുകളിലൂടെ ഞാന്‍ നോക്കിയ ലോകം എന്നെ പഠിപ്പിച്ചതാണു എന്റെ ജീവിതം എന്നെ പഠിപ്പിച്ചത്. തിരിച്ച് നിങ്ങളുടേയും അനുഭവം മറിച്ചാവില്ല.
എന്താണെന്നു വച്ചാല്‍ എന്റെ അനുഭവമായിരിക്കുകയില്ല നിങ്ങളുടേത്.
ജീവിതം ഒരു കടങ്കഥയാണു്, അനുഭവമാണു് എന്നൊക്കെ പറയുമ്പോള്‍ അത് ജീവിതത്തിന്റെ ഒരു വശം മാത്രമേ ആകുന്നുള്ളു. ശരിയും തെറ്റും ആപേക്ഷികമാണു്. ഒരാളുടെ ശരി മറ്റൊരാള്‍ക്കു് തെറ്റും, അത് തിരിച്ചും.ജീവിത പ്രയാണത്തിനെ സഹായിക്കുന്നത് ഒരു പക്ഷേ ശരി എന്ന് വിവക്ഷിക്കാമായിരിക്കാം. ജീവിതം ഒരു യാത്രയാണെന്നും ഒരന്വേഷണമാണെന്നും ഒരു സ്വപ്നമാണെന്നും, ഒരു പക്ഷേ ഒരു സ്വപ്നത്തിലെ തന്നെ മറ്റൊരു സ്വപ്നമാണെന്നൊക്കെ ചിന്തിക്കാം.
ഈ കൊച്ചു വര്‍ത്തമാനം ഇവിടെ ബാക്കി ആക്കുന്നു. വീണ്ടും തുടരാനായി തന്നെ.
ബാക്കി ശബ്ദവും വെളിച്ചവും അടുത്ത പോസ്റ്റില്‍ തുടരാനായി ശ്രമിക്കും.
****************************************
കൊച്ചു വര്‍ത്തമാനം.-2 ലേയ്ക്ക് ഇവിടെ നിന്നും എത്താം.
കൊച്ചു വര്‍ത്തമാനം.-2
16 comments:
ജീവിതം മിഥ്യയാണോ.?
വിശക്കുന്നുണ്ടോ?
കാമം തോന്നുന്നുണ്ടോ?
തണുക്കുന്നുണ്ടോ?
മൂത്രിക്കാന്‍ മുട്ടുന്നുണ്ടോ?
മൂക്കും വായും അടച്ചുപിടിക്കുമ്പൊ ശ്വാസം മുട്ടുന്നുണ്ടോ?
എന്റെ മാഷെ, ഒരു പശുവിനു തീറ്റകൊടുക്കാതെ രണ്ടു ദിവസം ഇട്ടുനോക്ക്, അതിന്റെ ജീവിതം മിഥ്യ ആണോ എന്നു നോക്ക്.
ഞാന്‍ മിഥ്യയാണെന്നും അല്ലെന്നും പറ്ഞ്ഞില്ല. ചോദ്യമാണു്. ചോദ്യങ്ങളും ഉത്തരങ്ങളും അറിയാനുള്ള വളരെ ലളിതമായ ഒരു ശ്രമം. കൊച്ചു വര്‍ത്തമാനം.
സിമി,
വിശപ്പിന്റെ മുന്നില്‍ ജീവന്റെ നിലനില്പെന്ന ലക്ഷ്യം മാത്രമേ ഉള്ളു. അതു നിലനിര്‍ത്താനുള്ള ശ്രമം ആയിരിക്കും ആദ്യം.
നന്ദി.:)
പഠിക്കണം നാമോരോന്നു
ബാല്യം തൊട്ടു നിരന്തരം
പഠിത്തം മതിയാക്കീടാം
പ്രാണൻ മേനി വിടുന്ന നാൾ!
ചെറുപ്പത്തിൽ പഠിച്ച വരികളാണു! ഇതിന്റെ കർത്താവ് ആരെന്നു ഓർക്കുന്നില്ല!
മനുഷ്യൻ എന്ന് മാത്രല്ല - നാം സൂക്ഷിച്ചു ശ്രദ്ധിച്ചാൽ മിക്കവാറും എല്ലാ ജന്തുക്കളും തന്നെ ആകാംക്ഷയോടെ എന്തെങ്കിലും ഒരറിവിനെ പ്രതീക്ഷിച്ചായിരിക്കും ഓരോ നിമിഷവും ജീവിക്കുന്നതു! ചിലപ്പോൾ പുതിയ ആഹാരം എവിടെകിട്ടുമെന്നോ, അല്ലങ്കിൽ ശ്ത്രുക്കളുടെ സാമീപ്യമുണ്ടൊ എന്നോ മറ്റുമുള്ള അറിവിനു വേണ്ടി അവ പ്രതീക്ഷിക്കുമ്പോൾ നാം കുറച്ചുകൂടി അപ്പുറത്തേക്കുള്ള കാര്യങ്ങളെ പറ്റി പഠിക്കുന്നു.
ഇതൊക്കെ എന്റെ ചിന്തകളേക്കാളൊക്കെ വലിയവ....ഇവിടെ ഇതിന് ഒരു മറുപടി പറയാനുള്ള അത്ര അറിവൊന്നും എനിക്ക് ഇല്ല...
'ഓരോ ജീവിതവും വ്യത്യസ്തമായതു കൊണ്ട് തന്നെ ജീവിത പഠനവും വ്യത്യസ്തമാണു്. ഞാന്‍ പഠിച്ചതായിരിക്കില്ല, നിങ്ങള്‍ പഠിച്ചത്.എന്റെ കണ്ണുകളിലൂടെ ഞാന്‍ നോക്കിയ ലോകം എന്നെ പഠിപ്പിച്ചതാണു എന്റെ ജീവിതം എന്നെ പഠിപ്പിച്ചത്. തിരിച്ച് നിങ്ങളുടേയും അനുഭവം മറിച്ചാവില്ല.
എന്താണെന്നു വച്ചാല്‍ എന്റെ അനുഭവമായിരിക്കുകയില്ല നിങ്ങളുടേത്.'
ശരിയാണ്.
നന്ദി വേണൂ,
കൊച്ചുവര്‍ത്തമാനം
കാണാനും
കേള്‍ക്കാനും
മനനംചെയ്യാനും
അവസരമുണ്ടാക്കിയതിന്.
ബൂലോകര്‍ക്കു വേണ്ടി ‘വലിയലോക’ത്തെത്തിയ മേനോന്സാറിനും നന്ദി.
വേണുവേട്ടാ , ജീവിതം ഒരു യാത്രയാണെന്ന് കരുതാനാണിഷ്ടം :)
ജീവിതം എന്ന ലക്ഷ്യമില്ലാത്ത യാത്ര?
അതെത്ര ക്ണ്ട് ശരിയാണു?
ലക്ഷ്യം നാമറിയുന്നില്ല എന്നല്ലെയുള്ളു?
ഒന്നാലോചിച്ചാല്‍?
വേണുവിന്റെ ചിന്തകൾ വായിച്ചു,ഇനിയീ ശബ്ദങ്ങളും ഒന്ന് കേക്കട്ടെ.
നമ്മൾ പരിണമിച്ചുകൊണ്ടേയല്ലേ ജീവിയ്ക്കുന്നതു?
അതൊന്ന് മനസ്സിലോർത്താൽ മതി,മിഥ്യാബോധം പമ്പകടക്കും
വായിച്ച് രാവിലെ ഒന്നു ഫ്രഷ് ആയി
മാഷേ, നിങ്ങള്‍ ശരിക്കും നിങ്ങളുടെ കൊച്ചുവര്ത്തമാനത്തിലൂടെ വലിയ വലിയ കാര്യങ്ങളിലേക്കാണല്ലോ പോയത്. രണ്ടുപേരുടേയും ചിന്തകള്‍ വായിക്കുന്നവരെ അല്പമെങ്കിലും ചിന്തിക്കുവാന്‍ പ്രേരിപ്പിക്കുന്നവ തന്നെ.
ജീവിതമാകുന്ന യാത്രയില്‍ പരസ്പരം കണ്ടുമുട്ടി കൊണ്ടും കൊടുത്തും സ്നേഹിച്ചും പാരവെച്ചും അറിവു പകര്‍ന്നും കൂട്ടുകൂടിയും വിടപറഞ്ഞും അങ്ങനെ അങ്ങനെ അവസാനം ഈ ലോകത്തില്‍ നിന്നും വിടപറയുന്ന മനുഷ്യജീവിതങ്ങള്‍ :-)
ആദ്യം പ്രതികരിച്ച സിമി.
മനസ്സിലാവാത്ത കാഴചകളിലെ ഉള്ക്കാഴ്ചയറിയനായൊരു കൊഞ്ഞനം കാണിക്കുന്ന അതി ലളിതമായ ഒരു കൊച്ചു വര്‍ത്തമാനം .
അത്ര മാത്രം. വിശന്നു നില്ക്കുന്ന ഒരു പശു , കാടിക്കു വേണ്ടി കരയുന്ന കാഴചയായി മാത്രം. :)
ഒരു ദേശാഭിമാനി, മാഷേ ആ വരികള്‍, ഉള്ളൂരിന്റേതു പോലെ തോന്നുന്നു. തുടര്‍ന്നും എഴുതുന്ന ഭാഗം ശ്രദ്ധിക്കുമല്ലോ.:)
ശിവ, ശ്രദ്ധിച്ചതിനു നന്ദി. വളരെ ലളിതമായ സംസാരമല്ലേ. ഒന്നും ഇന്നതാണു് എന്നു പറയാനറിയാതെ ഒരു ചായ കുടിച്ചിരുന്നു പറയുന്ന കൊച്ചുവര്‍ത്തമാനം.:)
ലതി, ശ്രദ്ധിച്ചതിനും അഭിപ്രായം എഴുതിയതിനും നന്ദി. മേനോന് സാര്‍ നിങ്ങളുടെ നാട്ടുകാരനാണു്. ലിങ്കില്‍ വിവരങ്ങളുണ്ട്.:)
തറവാടി, യാത്രയാണെങ്കില്‍ ലക്ഷ്യം.? അതുണ്ടോ.? ലക്ഷ്യമില്ലാത്ത യാത്രയെന്നു പറയാമോ.?ലക്ഷ്യമുള്ളയാത്രയാണെങ്കില് ലക്ഷ്യം എന്താണു്.?
അഭിപ്രായത്തിനു് നന്ദി. കൊച്ചു വര്‍ത്തമാനം അല്പം കൂടി ബാക്കിയുണ്ട് . തീര്‍ച്ചയായും ബാക്കിയും ശ്രദ്ധിക്കണേ.:)
അശോക് കര്‍ത്താ, മാഷേ പ്രതികരണത്തിനു് നന്ദി. ലക്ഷ്യം നാം അറിയുന്നെങ്കില്‍ ലക്ഷ്യം എന്താണു്.?
ഭൂമി പുത്രി, പരിണാമം എന്നത് എന്താണു്. കൊരങ്ങ് മനുഷ്യനായെന്നോ. ഡാര്വിന് ജീവിച്ചിരുന്നെന്നോ. അതൊക്കെയാണോ. ജീവിച്ചിരിക്കുന്ന മനുഷ്യ കുരങ്ങകളിലൂടെ പരിണാമത്തെ അറിയാന്‍ ശ്രമിക്കുമ്പോള്‍ പലപ്പോഴും തോന്നാറുണ്ട്, പരിണാമവും മനുഷ്യ നിര്‍മ്മിതം എന്നു്.
ഓ.ടൊ.അപ്പോള്‍ അങ്ങനെ ആദിയും അന്തവും ഇല്ലാത്ത എന്തോ ഒന്ന് ഉണ്ട്. അത് നിത്യപരിണാമം നടന്നു കൊണ്ടിരിക്കുന്നതാണ് . അതാണ് ഇക്കാണുന്ന പ്രപഞ്ചം എന്ന സങ്കല്പം . ആണോ.?:)
ജി.മനു. ഒരു കുളിര്‍മ്മ ഈ കൊച്ചു വര്‍ത്തമാനം തന്നെങ്കില്‍ സന്തോഷം. അടുത്ത ഭാഗവും ശ്രദ്ധിക്കുക. :)
മഴത്തുള്ളി , മാത്യൂസേ... ചിന്തകളുണര്ത്തിയെങ്കില് സന്തോഷം. കൊച്ചു വര്‍ത്തമാനം തുടരുന്നതും ശ്രദ്ധിക്കുമല്ലോ.:)
പ്രിയപ്പെട്ടവരേ, വളരെ ലളിതമായ ഞങ്ങളുടെ വിശകലനം ഒന്നുമേ ശരിയല്ല. എങ്കിലും എന്തൊക്കെയോ സംസാരിക്കാന്‍ ശ്രമിച്ചു എന്ന സംതൃപ്തി മാത്രം. പങ്കു വയ്ക്കുമ്പോള്‍ അറിയാനിരിക്കുന്ന പലതും അറിയാനുമായി മാത്രം ഈ കൊച്ചു വര്‍ത്തമാനം പങ്കു വയ്ക്കുന്നു.
എല്ലാവര്ക്കും നന്ദി.:)
ബുദ്ധിയുള്ളവര്‍ക്ക് ചിന്തിക്കാന്‍,മനസ്സിലാക്കാന്‍ ഈ ലോകത്ത് ഒരു പാട് ദൃഷ്ടാന്തങ്ങളുണ്ടെന്ന് ഖുര്‍ആന്‍.അതുകൊണ്ടാകും പലപ്പോഴും നമ്മെ തന്നെ നമ്മുടെ ജീവിതം തന്നെ കാണാനാകുന്നത്.
എന്ത് കാണുന്നൗ എന്നുള്ളതും തീര്‍ച്ചയായും കാണുന്നവന്റെ കാണാനുള്ള ശക്തിയെ തന്നെയാണാശ്രയിച്ചിരിക്കുന്നത്.
:-)
വല്യമ്മായി, എല്ലാ മതങ്ങളും പറയുന്നത് അതു തന്നെ.
കാണാനാകുന്ന കണ്ണിന്റെ ശക്തി..!
പിന്നെയും ചിന്തയും കാണാനുള്ള ശക്തിയും....., നമ്മള് കാണാത്ത, അനുഭവവേദ്യമെന്ന് സ്വയം ചിന്തിക്കുന്ന നിഗമനത്തിലേയ്ക്കാണോ പോകുന്നത്.
വീണ്ടും കാണാം. :)
കുതിരവട്ടന്‍, ഞാനും :)
വേണു ജീ,
ഇന്നാണു കേള്‍ക്കുവാന്‍ സാധിച്ചത്
വെറുതേ മനസ്സു തുറന്നു സംസാരിക്കുവാന്‍ ഒരു കൂട്ടുണ്ടെങ്കില്‍ തന്നെ ജീവിതം ധന്യമായി അല്ലേ?
Post a Comment