Monday, December 08, 2008

വലിയലോകം.(കൂത്തുമാടത്തിലെ പ്രാന്തന്‍ ഒരു ശബ്ദരേഖ)

Buzz It
ശ്രീ.ബഹുവ്രീഹിയുടെ കൂത്തുമാടത്തിലെ പ്രാന്തന്‍‍ ഇവിടെ വായിക്കാം.

കൂത്തുമാടത്തിലെ പ്രാന്തന്‍‍ ‍
-------------------------------------

അമ്മു കാബൂളിവാലയുടെ കഥ പകുതിയാവുമ്പോഴേക്കും ഉറങ്ങിക്കഴിഞ്ഞിരുന്നു. കഥ കേള്‍ക്കാതെ ഉറങ്ങ്വവയ്യ എന്ന മട്ടായിട്ടുണ്ട്‌ ഈയിടെ. മകള്‍ക്കു പറഞ്ഞു കൊടുക്കുന്ന കഥ കേട്ട്‌ ഉഷയും ഉറങ്ങിയിരിക്കുന്നു. യാത്രാക്ഷീണമാവും!!
എണീട്ടു വരാന്തയിലെ ചാരുകസേരയില്‍ വന്നിരുന്നു.
കൂത്തുമാടത്തില്‍ വെളിച്ചമൊന്നും കാണാനില്ല്യ.
ഉറക്കം വരുന്നില്ല്യ.
മുത്തശ്ശിയുടെ അഭാവം വല്ലാത്തൊരു ശൂന്യത തോന്നിപ്പിക്കുന്നു. മരിച്ചപ്പോള്‍ വരാന്‍ തരപ്പെട്ടില്ല്യ. ഇനിയൊരിക്കല്‍ കൂടി കാണാന്‍ തരാവ്വ്വൊ നിശ്ശല്ല്യ എന്നൊക്കെ കഴിഞ്ഞ പ്രാവശ്യം വന്നു പോകുമ്പോള്‍ മുത്തശ്ശി പറഞ്ഞിരുന്നു. കാത്തിരിക്കാന്‍ ക്ഷമയില്ല്യാതെ മുത്തശ്ശി പോയി.................







ബഹുവ്രീഹിയുടെ അനുവാദമില്ലാതെയുള്ള ഈ അവിവേകത്തിനു് അനുവാദം ചോദിച്ചു കൊണ്ടും,

സാങ്കേതികമായ പാളിച്ചകളില്‍ നിന്നും മുക്തമല്ല എന്ന അടിക്കുറിപ്പോടെയും ഈ ശബ്ദലേഖനവും അവതരിപ്പിക്കുന്നു.
-----------------------------------------------------

13 comments:

വേണു venu said...

വീണ്ടും ഒരാത്മ സംതൃപ്തിയ്ക്കു വേണ്ടി.:)

ബഹുവ്രീഹി said...

:)

ആത്മസംതൃപ്തി!!!!

വേണുഭായ്... നന്ദി.

മഴത്തുള്ളി said...

വേണുമാഷിന്റെ പുതിയ ശബ്ദരേഖ കേട്ടു.

വളരെ നന്നായിരിക്കുന്നു. ഇടക്കിടെ പ്രേതത്തിന്റെയോ പ്രാന്തന്റെയോ ഒക്കെ പേടിപ്പിക്കുന്ന ശബ്ദം കേട്ടു. കുറെ പണിപ്പെട്ടു ഇതുണ്ടാക്കാന്‍ അല്ലേ?

കൊള്ളാം. അഭിനന്ദനങ്ങള്‍.

ദീപക് രാജ്|Deepak Raj said...

പുതിയ അനുഭവം.... കഥ കേള്‍ക്കുന്ന സുഖം അവര്‍ണനീയം തന്നെ...
ഇനിയും ഇത്തരം വേണം.... കാരണം ആരും ഇങ്ങനെ ഒന്നു പരിക്ഷിച്ചതായി അറിവില്ല.. പരീക്ഷണം സൂപ്പര്‍..

വേണു venu said...

അഭിപ്രായമെഴുതിയ,
Ruth ,Thanks for your compliments.:)
ബഹുഭായ്, തീര്‍ച്ചയായിട്ടും ആത്മസംതൃപ്തി. ഒരു പാട്ടു പാടുമ്പോലെ വീട്ടിലിരിന്നു റെക്കോര്‍ഡു ചെയ്യാന്‍ വിഷമമാണു് കഥ പറച്ചില്‍. എന്‍റെ അനുഭവം. വീട്ടില്‍ ആരും ഇല്ലാത്ത തക്കം നോക്കിയേ വായിക്കാറുള്ളു. കാരണം സഭാകമ്പം കലര്ന്ന ലജ്ജ തന്നെ.കമ്പ്ലീറ്റു ചെയതതിനു ശേഷം കേള്‍പ്പിക്കുമെന്നത് സത്യം. അപ്പോള്‍ പറഞ്ഞു വന്നത് ആത്മസംതൃപ്തി.അതെ അതു തന്നെ. കൂത്തു മാടത്തിലെ പ്രാന്തന്‍ എല്ലാ സ്ഥലങ്ങളിലും ഉണ്ടായിരുന്നു. അതിനാല്‍ തന്നെ വായിക്കാന്‍ വലിയ ഇഷ്ടമായിരുന്നു. നന്ദി.:)
മഴത്തുള്ളി, ശരിയാണു്. അല്പം സമയമെടുത്തു. പിന്നെ തോന്നിയിരുന്നു. അതൊക്കെ അങ്ങനെ വേണമായിരുന്നോ എന്ന്. ഒരു പക്ഷേ സാങ്കേതികവും സൌകര്യങ്ങളും സമയവും ഒക്കെ എന്നെക്കാള്‍ കൂടുതലുള്ളവര്‍ക്ക് ഇതിലും മനോഹരമാക്കാന്‍ കഴിയും. നന്ദി.:)
ദീപക് രാജ്, അഭിപ്രായത്തിനു് നന്ദിയും സന്തോഷവും അറിയിക്കുന്നു.:)
എല്ലാവര്‍ക്കും കൂപ്പു കൈ.:)

അഭിലാഷങ്ങള്‍ said...

വേണുമാഷേ..

സംഗതി കേട്ടു. ഇത് ബൂലോകത്ത് ഒരു പുതുമയുള്ള സംഗതി തന്നെ. നന്നായി അവതരിപ്പിച്ചു. അഭിയുടെ അഭിനന്ദനങ്ങള്‍..

ബഹുവിന്റെ സാന്നിദ്ധ്യമുള്ള കേസ് കെട്ടായത് കൊണ്ട്, അല്പം നല്ല വശങ്ങളും കുറ്റവും കുറവും പറയാതെ പോവാന്‍ തോന്നുന്നില്ല. :)

മാഷുടെ ശബ്ദം നല്ല ക്വാളിറ്റിയുണ്ട്. ഞാന്‍ ബഹൂനോട് റേഡിയോയില്‍ പാടേണ്ട ആളാന്ന് പറഞ്ഞൂന്ന് ഇവിടെ ബൂലോക കുളൂസ് അങ്ങര് എഴുന്നള്ളിച്ചതോര്‍ക്കുന്നില്ലേ? പക്ഷെ, വേണുമാഷിനോട് ഏതായാലും പറയാം നല്ല റേഡിയോ ക്വാളിറ്റി ശബ്ദം തന്നെ. :)

ഇടയ്ക്ക് നടത്തിയ ശബ്ദമിശ്രണം മോശല്ല്യ. പക്ഷെ അല്പം സാങ്കേതികമായി ഇഷ്യൂസ് ഇല്യാതില്ല്യ!! (ഈ കഥ ഒന്നു രണ്ട് പ്രാവശ്യം കേട്ടപ്പോ എനിക്ക് ‘ല്യാ’ യുടെ അസുഖം ബാധിച്ചൂന്നാ തോന്നണെ. :).

അത് പറഞ്ഞപ്പഴാ ഓര്‍ത്തത്. ബഹു എഴുതിയത് എങ്ങിനെയാണോ അങ്ങിനെ തന്നെ ഒഴുക്കോടെ പറയണമായിരുന്നു എന്നാണ് എന്റെ ഒരു പേഴ്സണല്‍ ഒപ്പീനിയന്‍. ഉദാഹരണമായി ചില വാക്കുകള്‍ പ്ലയിനായി ആണു പറഞ്ഞത്. ക്ഷമയില്ല്യാതെ , പറ്റാറില്ല്യ, കാരണങ്ങളൊന്നുമില്ല്യായിരുന്നുവെങ്കിലും, കൊറാള്‍ക്കാരെ കൊന്നിണ്ട്ത്രേ, തുടങ്ങിയ ഭാഗങ്ങള്‍.

ശബ്ദമിശ്രണത്തെപ്പറ്റി എനിക്ക് പറയാനുള്ളത് :

‘കൂത്തുവിളക്കില്‍ ആരോ കൊളുത്തിവച്ച വിളക്കു കെടുത്താതെ, പടിഞ്ഞാറുനിന്നും സുഖമുള്ള ഒരു കാറ്റ്‌ കൊടിമരത്തിലെ കുടമണികളെ കിലുക്കിക്കൊണ്ട്‌ കടന്നു പോയ ആ പോക്കിനെ പറ്റിയാണു. :). ആ സൌണ്ട് അനുസരിച്ച് കൂത്തുമാടത്തിലെയും അതിന്റടുത്തുള്ള വീട്ടിലേയും അതിന്റെ അയല്‍‌വീട്ടിലേയും മൊത്തം വിളക്കും അണക്കാന്‍‌ ഉതകുന്ന കാറ്റു പോലെ തോന്നി ആ ശബ്ദം. എന്നിട്ടും കൂത്തുമാടത്തിലെ വിളക്കിനെ അണക്കാന്‍ കഴിഞ്ഞില്ല എന്ന് പറഞ്ഞാല്‍ ഞാന്‍ സമൈക്കുല്ല മാഷേ സമൈക്കൂല്ല.... :)

“കൊടിമരത്തിലെ കുടമണികള്‍ കിലുക്കി ശബ്ദമുണ്ടാക്കി പേടിപ്പിക്കും..” എന്നതിന്‍ ശേഷം ഉപയോഗിച്ച പ്രാന്തന്റെ ചിരി ബഹു സിഗപൂരില്‍ നിന്ന് അയച്ചുതന്നതാണോ മാഷേ? അങ്ങേരുടെ ഒറിജിനല്‍ ചിരിയാണല്ലോ അത്.. :) മിഡ്ക്കന്‍ അതും അയച്ചു തന്നൂല്ല്യേ? (ദാ പിന്നേം)

പിന്നെ, “ഈ താടിയും ജടകെട്ടിയ മുടിയും ചോരക്കണ്ണുകളും..“ എന്ന് പറയുന്നിടത്ത് ഒരു ഡിങ്ങ് ഡോങ്ങ് “കോളിങ്ങ് ബെല്‍” ബേക്ക്‍ഗ്രൌണ്ടില്‍ കേട്ടു. ഞാന്‍ ആലോചിച്ചു ആ പ്ലേസില്‍ എന്തു കുന്തത്തിനാണപ്പാ ഈയൊരു ശബ്ദമിശ്രണം. ഒരിക്കല്‍ കൂടി കേട്ടപ്പോ മനസ്സിലായി, അത് ഒറിജിനല്‍ കോളിങ്ങ് ബെല്ലാണു എന്ന്. ഏത് വിരുന്നുകാരാ ആ സമയത്ത് വന്നത്? (തിന്നാന്‍ വലതും കൊണ്ടു വന്നോ? :) എന്റെ വീട്ടിലൊക്കെ വിരുന്നുകാര്‍ വന്ന് പോയാല്‍ അമ്മയോട് ആദ്യം ചോദിക്കുന്ന ചോദ്യം ഇതാണേയ്... ! :)

പിന്നെ മാഷ്, ബഹൂന്റെ പോസ്റ്റ് നോക്കിവായിച്ചത് കൊണ്ടാവാം ബഹു ചിലയിടങ്ങളില്‍ ആവാഹിച്ച അച്ചരപ്പിശാശ് കണ്ട് വേണുമാഷ് ‘പ്രാന്തന്റെ തോളത്തെ വലിയ ബാന്‍ഡ്ഢത്തിന്റെ’ അടുത്ത് ഒന്ന് സ്റ്റക്കായിപ്പോയത് അല്ലേ? :) അവിടെ കുറേ സ്ഥലത്ത് ഇത് ആവര്‍ത്തിച്ചത് കണ്ടു. ബഹു പഠിച്ച് വരുന്നതല്ലേയുള്ളൂ അക്ഷരമൊക്കെ.. മ്മടെ ചെക്കനല്ലേ ക്ഷമിച്ചേക്ക് മാഷേ... :-)

ചില സംഭാഷണങ്ങളില്‍ ഒരു ഒറിജിനാലിറ്റി വരുത്താന്‍ വേണ്ടി മാഷ് അല്പം കൈയ്യീന്ന് സംഗതിയൊക്കെ ഇട്ടത് നന്നായി: “ ആ‍ാ..... വേഗം ഉണ്ടൊളു.. ആ പ്രാന്തന്‍ വെരും ഇല്ല്യെങ്കില്‍"

പിന്നെ മാഷ് ഒരു കഥാപാത്രത്തെ മുക്കി അല്ലേ?

“പിന്നെ എപ്പോഴൊ മാത്വോമയാണു പറഞ്ഞെ... അയാളു ബസ്സു മുട്ടി മരിച്ചൂന്ന്‌..“
എന്നത്
“ പിന്നെ എപ്പൊഴോ ആരോ പറയുന്നത് കേട്ടു...” എന്നാക്കി മാറ്റിയത് കണ്ടു. മാത്വോമയെ ഇഷ്ടല്ലേ വേണുമാഷ്ക്ക്? :) ഒരു കണക്കിന് അത് ഒഴിവാക്കിയത് വളരെ നന്നായി. ഒന്നാമത് പുതിയ ഒരു കഥാപാത്രത്തിന്റെ ആവശ്യം അവസാനവരികളില്‍ വേണ്ട. രണ്ടാമത് വല്ലതുമൊക്കെ വെട്ടിമാറ്റീല്ലേല്‍ ആ ബഹു കരുതും ‘ഹോ ഇത് തന്നെ ലോകസാഹിത്യം!!’ എന്ന്. അയാള്‍ അഹങ്കാരിയായേക്കും. അഹങ്കാരിയായാല്‍ എനിക്ക് ഇനി അടുത്ത എന്റെ പ്രൊജക്റ്റിന് വേഗം ട്യൂണ്‍ ചെയ്ത് തരില്ല. :) യേത്?

ഏതായാലും ബഹു ഇങ്ങനെയൊക്കെ സീരിയസ്സായിട്ട് എഴുതും എന്ന് ഇപ്പോഴല്ലേ മനസ്സിലായത്. ബഹൂന് അഭിയുടെ അഭിനന്ദനങ്ങള്‍!! ( വേണു മാഷേ.. ഇങ്ങനെയൊക്കെ പറഞ്ഞില്ലേല്‍ .. ശരിയാവൂല്ല.. അതോണ്ട.. നേരത്തേ പറഞ്ഞ സംഗതികള്‍ തന്നെ...കാര്യാക്കണ്ട).

പക്ഷെ ഒരു കാര്യോണ്ട്. പാട്ടുപാടാനും സംഗീതം നല്‍കാനും തമാശയും സീരിയസ്സും ആയ കഥകള്‍/സ്ക്രിപ്റ്റുകള്‍ എഴുതാനും എല്ലാം മിടുക്കനായ ബഹൂ ശരിക്കും ഒരു “സിംഗപ്പൂര്‍ സിംഗം!!” തന്നെ. ബട്ട്, എന്റെ അടുത്ത മ്യൂസിക്ക് പ്രജക്റ്റില്‍ സഹകരിച്ചില്ലേല്‍ ബഹൂനെ വ്യക്തിഹത്യ ചെയ്യാന്‍ -ഈ കഥയിലൂടെ- ഒരു പേരു കണ്ടുപിടിച്ചൂ ഞാന്‍ : “സിംഗപ്പൂരിലെ പ്രാന്തന്‍!” . എങ്ങ്നേണ്ട് എങ്ങ്നേണ്ട്.. ?

(കട: ഇന്നസെന്റ്)

:)

വേണു venu said...

പ്രിയ അഭിലാഷേ,
വസ്തു നിഷ്ടമായ വിലയിരുത്തലിനു് നമോവാകം.
സാങ്കേതിക കാര്യങ്ങളിലെ അജ്ഞത, സമയക്കുറവ്, വീട്ടിലിരുന്നുള്ള വായനയിലെ ലജ്ജപോലെന്തോ ഞഞ്ഞളിപ്പ്, ഇതൊക്കെ പ്രശ്നം. പിന്നെ അതിനൊക്കെ ഞാന്‍ മുങ്കൂറ് ജാമ്യം വാങ്ങിയിരുന്നേ..(ഞാനാരാ)

‘ല്യാ’ യുടെ ശല്യം അസാരം കുറയ്ക്കണമെന്നു തോന്നിയിരുന്നു. നമ്പൂതിരിമാര്ക്കൊക്കെ ഇപ്പം എന്താ ശത്രുക്കള്‍.
അതു മനപൂര്‍വ്വം ആയിരുന്നു.
കോളിങ് ബെല്ലിനും കഥയുണ്ട്. ആരുമില്ലാ നേരത്ത് സ്റ്റുഡിയോയില്‍ റെക്കോര്‍ഡിങ്ങു നടത്തുകയായിരുന്നേ.
ശ്രീമതി വന്ന വിവരം അറിയിച്ച ബെല്ലായിരുന്നു കേട്ടത്. അതു മായ്ക്കാന്‍ ഞാന്‍ ശ്രമിച്ചു. പക്ഷേ വേറേ പൊല്ലാപ്പിലൊക്കെ ചെന്നു വീഴുന്നു. പിന്നെ അങ്ങനെ തന്നെ നില നിര്‍ത്തി.
മാത്വോമയെ മനപൂര്‍വ്വം വിട്ടു പോയതല്ല. എന്തോ പിശക് സംഭവിച്ചതാണ്. വായനയുടെ രസം പിടിച്ചപ്പോള്‍ സംഭവിച്ചു പോയതാവാം.
ബഹു സിഗപൂരില്‍ നിന്ന് അയച്ചുതന്ന പ്രാന്തന്റെ ചിരി പരമ രഹസ്യമായിരുന്നല്ലോ. ശ്ശ്ടാ അതെങ്ങനെ ലീക്കായി. ചുമ്മാതാണോ ചുവരിനും കാതുണ്ടെന്ന് പറയുന്നത്.
അഭിലാഷേ സന്തോഷം.
നല്ല കേള്‍വിയ്ക്ക് നന്ദി. :)

ഭൂമിപുത്രി said...

ഹായ്!ഈ സൌൻഡിഫക്റ്റ്സ് ഒക്കെ എങ്ങിനെ ഒപ്പിച്ചു വേണു?
കഥയിലെ ‘ഫിൽ’ഒപ്പിയെടുത്ത ശബ്ദം!
അസ്സലായി..ബഹുവ്രീഹിയുടെ കഥയും വായനയും

വികടശിരോമണി said...

ഈ പരിപാടി തെറ്റില്ലല്ലോ...അഭിനന്ദനങ്ങൾ,വേണൂ.

ജിജ സുബ്രഹ്മണ്യൻ said...

ഇതെങ്ങനെ സാധിക്കുന്നു.സ്വന്തമായി റെക്കോഡിംഗ് സ്റ്റുഡിയോ ഉണ്ടോ ? മനോഹരമായിരിക്കുന്നു

വേണു venu said...

ഭൂമിപുത്രി,
പാട്ടിന്റെ പാടവരമ്പിലൂടെ പുറകോട്ട് എന്ന വായനയില്‍ നിന്നും തന്നെ പ്രചോദനം. നന്ദി.:)
വികടശിരോമണി, അഭിപ്രായത്തിന് നന്ദി.:)
കാന്താരിക്കുട്ടി, സന്തോഷം. വീടു തന്നെ സ്റ്റുഡിയോ.:)
ആദ്യം സൂചിപ്പിച്ച ആത്മസംതൃപ്തി, നിങ്ങളുടെയെല്ലാം നല്ല വാക്കുകളിലൂടെ ലഭിക്കുന്നു എന്നതു തന്നെ ഏറ്റവും വലിയ സംതൃപ്തി.:)

മാണിക്യം said...

യാദൃശ്ചികമായിട്ടാണിവിടെ എത്തിയത്
കൂത്തുമാടത്തിലെ പ്രാന്തന്‍‍.....
ശബ്ദരേഖ കേട്ടു വളരെ നന്നായി... ..
ഇന്നത്തെ ദിവസം ഈ ‘വലിയലോക‘ത്ത് ചിലവിട്ടു..
ബഹുവ്രീഹിയുടെ പാട്ട് കേട്ട് മടങ്ങിയപ്പോഴൊന്നും ഇത്ര നല്ല ഒരു കഥാകാരന്‍ ആ പാട്ടുകളുടെ പിന്നിലുണ്ടെന്നറിഞ്ഞില്ല

സ്നേഹാശംസകള്‍

വേണു venu said...

മാണിക്യം,

ശബ്ദ രേഖ ഇഷ്ടപ്പെട്ടതിലും ഒരു ദിവസം ഈ വലിയലോകത്തെ അതിഥിയായി ഉണ്ടായിരുന്നു എന്നറിഞ്ഞതിലും സന്തോഷം അറിയിക്കുന്നു.

സന്ദര്‍ശനത്തിനും അഭിപ്രായത്തിനും നന്ദി.:)

    follow me on Twitter