എന്തിനെനിക്ക് സൌന്ദര്യം തന്നു.
കേഴുക മക്കളേ. നിങ്ങള്‍ക്ക് വാരികോരി തന്ന സൌന്ദര്യം നിങ്ങള്‍ക്ക് തന്നെ ശാപമായി മാറുന്നു.
മനുഷ്യരിലും സൌന്ദര്യം ശാപമായ കഥകള്‍ കേട്ടിട്ടുണ്ട്.
ഇതാ സുന്ദരന്‍ മയിലച്ഛന്‍.
Bits, Pilani college campus. ഞങ്ങള്‍ അതേ ഞാനും ശ്റീമതിയും അവിടുത്തെ ലൈബ്രറിയുടെ മുന്നിലെ സിമന്‍റു തിട്ടയിലിരിക്കയായിരുന്നു.
അവധിയായതിനാല്‍ ലൈബ്രറി അടഞ്ഞു കിടക്കയാണു. ബൃഹത്തായ ആലൈബ്രറിയുടെ മുന്നിലിരുന്നൊരു ആത്മ നിര്‍വൃതി നേടുന്ന ഒരു സായാഹ്നം.
ഞങ്ങളിരുന്ന തിട്ടയക്ക് സമീപമുള്ള റോഡു് മുറിച്ച് കടന്നു വന്നു ഒരു മയിലണ്ണന്‍.
കൈവശം ഉണ്ടായിരുന്ന കപ്പലണ്ടി വിതറിയ സന്തോഷത്തില്‍ ആ സുന്ദരക്കുട്ടന്‍ അവിടെ ഒക്കെ നടന്നു. അപ്പോള്‍ പകര്‍ത്തിയ ആ മിടുക്കനാണിവന്‍.
ഇതാ, ഇന്നലെ ട്റെയിന്‍ തട്ടിയൊരു മയിലണ്ണന്‍ കുഴഞ്ഞു വീണു.
മരിച്ചില്ലായിരുന്നു...
രക്ഷപെട്ടേനെ...
പക്ഷേ അവന്റ്റെ സൌന്ദര്യം അവനെ കൊന്നു കളഞ്ഞു.
നിര്‍ത്തിയ ട്റയിനിലെ യാത്രക്കാരും തീവണ്ടിയിലെ മറ്റു ജോലിക്കാരും മത്സരിച്ച് അവന്റ്റെ പീലികള്‍ പിഴുതെടെത്തു.
ചുണ്ട് മണ്ണിനോടു ചേര്‍ത്ത് പിടഞ്ഞു മരിച്ച ചിത്രം ഹിന്ദി പേപ്പറുകളില്‍ വന്നു.
(കടപ്പാട് ദൈനിക് ജാഗ്രണ്‍ 12/08/09)
അഴക് ശാപമാകുന്നതു ഞാനും നോക്കി നില്‍ക്കുന്നു.
------------------------------------------
11 comments:
സൌന്ദര്യം!!!!
സൌന്ദര്യം മാത്രം പോര.
ഭാഗ്യവും മറ്റെന്തൊക്കെയോ പിന്നേയും വേണം.
എന്തൊക്കെ ഉണ്ടെങ്കിലും സൌന്ദര്യം കാംക്ഷിക്കാത്തവര്‍ ആരു്.?
അഴക് ശാപമായാലോ.?
ഇതു മയിലമ്മയാണോ?മയിലച്ച്ഛനല്ലെ?ആണ്‍മയിലിനല്ലേ അഴകാര്‍ന്ന പീലിയുള്ളത്??
മനുഷന്റെ ക്രുര മുഖത്തിന് ഒരു ഉദാഹരണം കൂടി
ആശിഷ രാജേഷ് , ശരിയാണല്ലോ, അപ്പോള്‍ മയിലണ്ണന്‍ എന്നു തിരുത്തുന്നു.
നന്ദി. വായനയ്ക്കും അഭിപ്രായത്തിനും.
രമണിക, എന്തു പറയാന്‍.
എല്ലാവര്‍ക്കും സ്വതന്ത്ര്യ ദിന ആശംസകള്‍.:)
മനുഷ്യൻ എത്ര ക്രൂരനാണ്.
ഈ സൌന്ദര്യം ശാപം തന്നെ അല്ലെ? എന്ത് ചെയ്യാം,ഈ മനുഷ്യര് വെറും സ്വാര്‍ത്ഥരായി..
സൌന്ദര്യം ശാപമാകുന്നത് മയിലിനു മാത്രമാണോ?
മനുഷ്യരായാല്‍ ഇങ്ങനെ വേണം....
അതാണ്‍ പറഞ്ഞത് നമ്മുടെ കാക്കയെ കണ്ട് പഠിക്കണം എന്ന്. പട്ടണത്തിലെ എല്ലാ മരക്കൊമ്പിലും കൂടൊരുക്കാം. മനുഷ്യരെ വെള്ളപൂശാം. ഏത് അടുക്കളപ്പുറത്തും കയറാം. ചോദിക്കാനോ ഓടിക്കാനോ വന്നാല്‍ ക്വട്ടേഷന്‍ സംഘത്തെ അയച്ച് കൊത്തിയോടിക്കും. പാവം മയില്‍...
സതീഷ്, നമ്മളൊക്കെ മനുഷ്യര്‍...നമ്മളൊക്കെ ...മറ്റു പലതും അല്ലേ.:)
സ്മിതാ, സൌന്ദര്യം അനുഗ്രഹമാണു്. സൌഭാഗ്യമാണു്. പക്ഷേ അതിനെ ശാപമാക്കി മാറ്റാനും നമുക്ക് കഴിയുമല്ലൊ.!
കുട്ടന്‍ മേനോന്‍, അതല്ലേ മനേഷ്യന്‍.:)
മിനി ..
അതു ശരിയാണു്. കാകാ...
പക്ഷേ ദേശീയ പക്ഷി പദവിയുള്ള ഈ അഴകിന്‍റെ അഴകിനെ, ഒന്നു വീട്ടില്‍ വള്ര്ത്താനോ താലോലിക്കാനോ നിങ്ങള്‍ക്ക് പറ്റില്ലല്ലോ.
അതാണല്ലോ, കറുപ്പിനഴക്...ആഅ കറുപ്പിനഴക്...എന്ന പാട്ടിനും പിന്നിലൊളിച്ചിരിന്ന് ചിരിക്കുന്നത്.ഹാഹാ...
സൌന്ദര്യ ചിന്തകള്‍.:)
എല്ലാവര്‍ക്കും നന്ദി.:)
Jithendrakumar/ജിതേന്ദ്രകുമാര്‍ ,
മയിലിനു മാത്ര്മല്ല ജിതു, മനുഷ്യര്‍ക്കും.
എത്രയോ നോവലുകളിലെ നായികമാര്‍ പറഞ്ഞിരിക്കുന്നു. ഈ സൌന്ദര്യമാണെന്‍റെ ശാപം എന്ന്. :)
Post a Comment