Monday, August 24, 2009

ശംഖുപുഷ്പം കണ്ണെഴുതിയാല്‍.

Buzz It






“ശംഖു പുഷ്പം കണ്ണെഴുതുമ്പോള്‍ ശകുന്തളേ നിന്നെ ഓര്‍മ്മ വരും,
ശാരദ സന്ധ്യകള്‍ മരവുരി ഞുറിയുമ്പോള്‍ ശകുന്തളേ നിന്നെ ഓര്‍മ്മ വരും.”


നിസ്സാരമായി എഴുതി ഓടി മറഞ്ഞ വയലാര്‍,
ലളിതമായെഴുതിയ ആ കൊച്ചു വരികളിലെ ആ പാവം കുഞ്ഞു പുഷ്പത്തെ ഇത്രയും ഭാവഗായികയാക്കും എന്നൊന്നും ഓര്‍ത്തു കാണില്ലായിരിക്കാം.

നാട്ടില്‍ നിന്നും മടങ്ങുമ്പോള്‍ കരുതിയിരുന്നു, വയലാറിന്‍റെ ഭാവനയുടെ കുഞ്ഞു വിത്തുകള്‍.
ഇന്ന് ഇവിടേ അതു പടര്‍ന്നു പന്തലിച്ചു നില്‍ക്കുമ്പോള്‍ വെറുതേ ഞാനും പാടി പോകുന്നു.




ശംഖു പുഷ്പം കണ്ണെഴുതുമ്പോള്‍ വയലാര്‍ നിങ്ങളെ ഓര്‍മ്മ വരും,
ഭാവനാ വല്ലഭാ നിന്നെ ഞാന്‍ കാണുന്നു, എന്‍റെ ഈ പൂവുകളില്‍‍॥
-----------------------------------------------------------

9 comments:

മയൂര said...

സത്യം, “ശംഖു പുഷ്പം കണ്ണെഴുതുമ്പോള്‍ വയലാര്‍ നിങ്ങളെ ഓര്‍മ്മ വരും“

ഇരുനിറങ്ങളും ഉണ്ടല്ലോ...നന്നായി.

വേണു venu said...

:)

kichu / കിച്ചു said...

വേണു മാഷേ...

മ്മ്മ്മ്മ്മ്മ്മ്മ്മ്മ്

ഒന്നും മനസ്സിലാവ്ണില്ല്യാന്നു കരുതണ്ട.. :)
ഒരു ചെറിയ പ്രണയ സുഗന്ധം ഇവിടെ കിട്ടി...

“ശംഖു പുഷ്പം കണ്ണെഴുതുമ്പോള്‍ ....... നിന്നെ ഓര്‍മ്മ വരും,

അയ്യോ.. എന്നെ തല്ലണ്ട .. ഒന്നു വിരട്ടി വിട്ടാല്‍ മതി

Anonymous said...

Yes, we really miss vayalar and also the famous vayalar devarajn team.no vayalar's reqd now a days for songs like "ishatamalleda.." " pachamanga.." etc.

Typist | എഴുത്തുകാരി said...

വെള്ളയും നീലയും രണ്ടു നിറവും ഉണ്ടല്ലോ. ഇന്നു ഞാന്‍ ഓണപ്പൂവിട്ടതിലെ ഒരു വട്ടം ഇതിന്റെ പച്ച ഇലയായിരുന്നു.

ബിന്ദു കെ പി said...

എന്റെ മുറ്റത്തും ഇതുപോലൊരുത്തി നില്‍പ്പുണ്ട്; കണ്ണെഴുതി പൊട്ടും തൊട്ട്..:)

വേണു venu said...

മയൂരാ, വളരെ സത്യം തന്നെ.
വിത്തുകള്‍ രണ്ടിന്‍റേയും കൊണ്ട് വന്നിരുന്നു.
അഭിപ്രായം എഴുതിയതില്‍ നന്ദി.:)
കിച്ചു, ശരിയാണല്ലോ. ആരും അറിയുന്നില്ലെന്ന് കരുതിയ കാര്യം.എനിക്ക് വയ്യ.
പിന്നെയും പിന്നെയും ആരോ കിനാവിന്റെ
പടി കടന്നെത്തുന്ന പദനിസ്വനം
പിന്നെയും പിന്നെയും ആരോ നിലാവത്ത്
പൊന്‍വേണുവൂതുന്ന മൃദു മന്ത്രണം
:)
Maithreyi ,Yes we really miss him. We feel his absense when we forced to hear like these songs.
"ishatamalleda.." " pachamanga.." etc.
Thanks for your comment.:)

എഴുത്തുകാരി, രണ്ടു പേരും ഉണ്ട്. ഏറ്റവും രസം രണ്ടു പുഷ്പങ്ങളിലും എത്തുന്ന ചിത്ര ശലഭങ്ങളാണു്. ഒന്നു ശ്രദ്ധിച്ചോളൂ. വെളുത്ത പൂക്കളില്‍ കൂടുതലും വെളുത്ത ചിത്ര ശലഭങ്ങളെത്തുന്നു. നന്ദി.:)
ബിന്ദു കെ പി,
കണ്ണെഴുതി പൊട്ടും തൊട്ടു നില്‍ക്കുന്ന സുന്ദരിയെ കാണുമ്പോള്‍, ഈ പാട്ടിങ്ങനെ കേള്‍ക്കാം. പത്തു വെളുപ്പിനു് മുറ്റത്തു നില്‍ക്കണ.....ശംഖുപുഷ്പത്തിനു് കണ്ണെഴുത്ത്.......:) നന്ദി.

siva // ശിവ said...

ശംഖുപുഷ്പം 2 നിറങ്ങളില്‍ ഉണ്ടെന്ന് ഇതു കണ്ടപ്പോഴാണ് മനസ്സിലായത്....

Jaleel said...

ശംഖ്പുഷ്‌പം രണ്ടിൽ കൂടുതൽ നിറങ്ങളിൽ ഉണ്ട്.clitoria വികി.pedia

    follow me on Twitter