Wednesday, August 26, 2009

ഗുരു ദക്ഷിണ

Buzz It

ഒടിഞ്ഞു മടങ്ങിയ ഒരു വൃദ്ധന്‍ ബസ്സില്‍ വന്നിറങ്ങി. കണ്ണട ശരിയാക്കി ചുറ്റുപാടും ഒന്നു നോക്കി.
സന്ധ്യയാകുന്നതേയുള്ളു. കൈയ്യില്‍ ഒരു മുഷിഞ്ഞ സഞ്ചി നിറയെ എന്തൊക്കെയോ വീട്ടു സാധനങ്ങള്‍.
ഇനി വീടെത്താന്‍ ഒരല്പം നടക്കണം. കടുപ്പത്തില്‍ ഒരു ചായ കുടിച്ചാല്‍ കൊള്ളാമെന്നുണ്ട്.
വേണ്ട. മനസ്സ് വിലക്കി. എളുപ്പം വീട്ടിലെത്തണം.


വീട്ടീള്‍ രോഗ ശയ്യയില്‍ കിടക്കുന്ന ഭാര്യയും, അകാലത്ത് വിധവയായി മാറിയ തന്‍റെ മകളും തന്നെ കാത്തിരിക്കുന്നു.
വേഗതയില്‍ നടക്കാന്‍ കാലുകള്‍ക്ക് ശക്തി കുറഞ്ഞിരിക്കുന്നു.
83 വയസ്സ്.ഉള്ളൊന്നു കാഞ്ഞു.
ചുണ്ടിലൊരു ചിരി അറിയാതെ നിഴലിച്ചു.
34 വര്‍ഷം താന്‍ അദ്ധ്യാപകനായിരുന്ന സ്കൂളിലേയ്ക്ക് വെറുതേ ഒന്നു നോക്കി.


മിടുമിടുക്കന്മാരും മിടുക്കികളും , സ്കൂളിലെ ആ ഇരമ്പല്‍, കൈയ്യിലൊരു ചൂരലുമായി ചെറുപ്പക്കാരനായൊരുമാഷ് അതിലേ നടന്നു നീങ്ങുന്നു.
പെട്ടെന്ന് സ്ഥല കാല ബോധം വന്ന് അദ്ദേഹം ഉള്ളില്‍ ചിരിച്ചു.
കണ്മുന്നിലൂടെ എത്ര എത്ര വിദ്യാര്‍ത്ഥികള്‍ വിദ്യാര്‍ത്ഥിനികള്‍, എത്രയോ തലമുറ ആ ഇരമ്പല്‍ തനിക്ക് നല്‍കി,
വലിയ വലിയ മഹരഥന്മാരായി കടന്നു പോയി.



ചൂരലിലൂടെ മാത്രമല്ല, ആ അദ്ധ്യാപകന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ആവേശമായത്.
കവിതകളിലൂടെയും പ്രഭാഷണങങളിലൂടെയും ശക്തമായ പ്രചോദനമായ ആ സാറിനെ ആ സരസ്വതീ മന്ദിരം ആദരവോടെ നോക്കി നിന്നു.
കാലുകള്‍ തളരുന്നു. സഞ്ചിയുടെ ഭാരം കൈകളേയും തളര്‍‍ത്തുന്നതു പോലെ.
സ്വന്തമായൊരു വീടില്ലാതെ, ഇപ്പോഴും പൊട്ടി പൊളിഞ്ഞ വാടക വീട്ടില്‍, സുഖമില്ലാത്ത ഭാര്യയും, വിധവയായ മകളുമായി,
കിട്ടുന്ന പെന്‍ഷന്‍ കാശില്‍, ആരോടും പരിഭവമില്ലാതെ , ദൈവത്തിന്‍റെ എല്ലാ പരീക്ഷണങ്ങളേയും അനുഭവിച്ച് അദ്ദേഹം കഴിയുന്നു.



പതിയേ പതിയേ നടക്കുകയായിരുന്നു. എതിരേ വന്ന കാറിലിരുന്ന മനുഷ്യന്‍ സാറിനെ നോക്കുന്നുണ്ടായിരുന്നു. നടന്നു നീങ്ങുന്ന ആ വൃദ്ധനെ 20 വര്‍ഷങ്ങള്‍ക്കു ശേഷവും തിരിച്ചറിയുന്ന നിമിഷങ്ങള്‍.


"സാര്‍....ഞാന്‍....."

ഓര്‍മ്മകളുടെ പിന്നാമ്പുറങ്ങളില്‍ സാറ് പരതുകയായിരുന്നു.
നിക്കറിട്ട പയ്യന്മാരുടെ ഒക്കെ മുഖങ്ങള്‍ ഓര്‍ത്തെടുക്കാന്‍ കഴിയാതെ സാറ് വിഷമിച്ചു.


സാറിനോടയാള്‍ വിവരങ്ങളൊക്കെ തിരക്കി.
സുഖമായി കഴിഞ്ഞു പോകുന്നു എന്നൊക്കെ പറഞ്ഞ് നടന്ന് നീങ്ങിയ ആ സാറിന് സ്വന്തമായി ഒരു വീടു പോലും ഇല്ല എന്നറിഞ്ഞതു പിന്നീടായിരുന്നു.


സാറിന്‍റെ ആദ്യ ക്ലാസ്സില്‍ പഠിച്ച്, പിന്നെ ഉയരങ്ങളുടെ ഓരോ പടവുകളില്‍ഊടെ , മുനിസിപ്പല്‍ കമ്മീഷണറായി റിട്ടയര്‍ ചെയ്ത, സാറിന്‍റെ ആദ്യ കാല ശിഷ്യരില്‍ ഒരാളായിരുന്നു അത്.


സാറ് വാര്‍ത്തെടുത്തു വിട്ട ഐ എ എസ് കാരേയും ഡോക്ടര്‍മാരേയും പോലിസ്സ് മേധാവികളേയും ഒക്കെ ആ മനുഷ്യന്‍ വിവരം അറിയിച്ചു.

ഈ അദ്ധ്യാപക ദിനത്തിനു പിറ്റേ ദിവസം, സെപ്റ്റ്.6നു, 10 ലക്ഷം രൂപയ്ക്കൊരു വീട് അവരെല്ലാവരും ചേര്‍ന്ന് സാറിനു ദക്ഷിണയായി നല്‍കുന്നു.




പ്രിയ വായനക്കാരേ, ഇതൊരു കഥയല്ല. നന്മയുടെ കിരണങ്ങള്‍ അസ്തമിച്ചിട്ടില്ലാ എന്ന തിരിച്ചറിവു നല്‍കുന്ന ,
വെള്ളി നക്ഷത്രങ്ങളുടെ മിന്നല്‍ വെളിച്ചമാണ് ഈ വീട്.
ഇത് , ഗുരുദക്ഷിണ മാത്രമല്ല. മഹാന്മാരായ അദ്ധ്യാപകര്‍ക്കുള്ള നന്‍‍മ നിറഞ്ഞ സ്മാരകമാണു്.
The house would be handed over to him on September 6, a day after the Teacher’s Day.
‘‘I never asked my old students for help. Neither did I tell them anything about my financial problems. But they offered to build a house for me. I am moved by their gesture,’’ says the octogenarian, his voice a quiver.

വാര്‍ത്ത വായിച്ച് ഞാനും തൊഴു കൈയ്യോടെ നില്‍ക്കുന്നു.


‍‍‍‍‍------------------------------------------------
വാര്‍ത്ത ഇവിടെ വായിക്കാം.guru dakshina വാര്‍ത്ത ഇന്നത്തെ ടൈംസ് ഓഫ് ഇന്ഡ്യയില്‍।


Teacher to get house as guru dakshina
Radha Venkatesan | TNN

Coimbatore: In times of a general irreverence in students for teachers, the sterling example of gratitude set by the ex-students towards a man who turned them into doctors and industrialists is bound to tug at many hearts.
It’s just a 1,200 sq ft house in a nondescript village in Namakkal district of western Tamil Nadu. But behind its sparkling beige coloured walls lies a unique expression of love: it’s a gift from students to their poor, old teacher.
For over three decades, from mid-1950s to 1984, Tamil teacher Soballapuram V Venkataraman inspired awe among his students, not with his striking stick, but his stirring Tamil poetry and oratory. Two years ago, when the old boys of the Sengunthar Mahajana Higher Secondary school at Gurusamypalayam village met their 83-year-old former Tamil teacher, they were shocked.
Their guru who motivated them with his gripping Tamil and made them IPS officers, doctors and industrialists, lived in a leaky, rented house, with his widowed daughter and an aged wife.
----------------------------------------

15 comments:

വേണു venu said...

Their guru who motivated them with his gripping Tamil and made them IPS officers, doctors and industrialists, lived in a leaky, rented house, with his widowed daughter and an aged wife.

ഉപാസന said...

വന്ദേ ഗുരുപരമ്പരാം...
:-)
ഉപാസന

വിനുവേട്ടന്‍ said...

നമ്മുടെയൊക്കെ ബാല്യത്തില്‍ ഉണ്ടായിരുന്ന ഗുരുഭക്തിയും ബഹുമാനവും ഇന്നത്തെ കുട്ടികളില്‍ വിരളം.. എന്തിലും സ്വാര്‍ത്ഥത മാത്രം ദര്‍ശിക്കുന്ന ഇക്കാലത്ത്‌ തങ്ങളുടെ ഗുരുവിന്‌ വേണ്ടി ഇങ്ങനെയൊരു സഹായം ചെയ്യുവാന്‍ പഴയ തലമുറയിലെ വിദ്യാര്‍ത്ഥികള്‍ തന്നെ വേണ്ടി വന്നു...

ഉറുമ്പ്‌ /ANT said...

നന്നായി ഈ ഓർമ്മപ്പെടുത്തൽ.
നന്ദി.

ramanika said...

ithanu gurudakshina !

manassu niranju aa teacherude sishyanmaare orthu!

നിരക്ഷരൻ said...

എനിക്ക് കണ്ണുനിറയാന്‍ ഇത്രയൊക്കെ മതി.
അദ്ധ്യാപകര്‍ക്ക് മാത്രം കിട്ടുന്ന ഒരു അപൂര്‍വ്വ ബഹുമതിയും സ്നേഹവുമാണിതൊക്കെ.

അദ്ദേഹത്തിനെ സന്മനസ്സുള്ളവരായ എല്ലാ ശിഷ്യഗണങ്ങള്‍ക്കും ഒരു വലിയ സലാം.

ഈ വാര്‍ത്ത കുറിച്ചിട്ടതിന് വേണുജിക്കും ഒരു ചിന്ന സലാം :)

വയനാടന്‍ said...

കഥയാണെന്നു കരുതിയാണു വായിച്ചു തുടങ്ങിയതു. വായിച്ചു തീർക്കുമ്പോൾ ഞാനും തൊഴു കൈയ്യൊടെ നിൽക്കുന്നു.
പോസ്റ്റിനു നന്ദി.

kichu / കിച്ചു said...

വേണു മാഷേ...

ഈ ഗുരു ദക്ഷിണ മനോഹരം. ആ ഗുരുവിനൊരു പ്രണാമം.

ചാണക്യന്‍ said...

പോസ്റ്റിനു നന്ദി മാഷെ....

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

കണ്ണു നിറഞ്ഞു മനസ്സും നിറഞ്ഞു വേണു ജീ

SVG Menon said...

I TOO WAS MOVED WHEN I READ THE NEWS A FEW DAYS BACK.THANKS FOR CONVERTING THE REAL-LIFE PLOT INTO THIS BEAUTIFUL SHORT STORY!INDIAN HISTORY IS REPLETE WITH INNUMERABLE SUCH INSTANCES.THE ESSENTIALS OF HUMAN NATURE SHALL REMAIN ONE OF COMPASSION AND MUTUAL RESPECT.
THANKS AGAIN[SVGM]

വേണു venu said...

വികാരവിചാരം പങ്കിട്ട,
ഉപാസന, വിനുവേട്ടന്‍, ഉറുമ്പ്, രമണിക, നിരക്ഷരന്‍, വയനാടന്‍, കിച്ചു, ഇന്‍ഡ്യാഹെറിറ്റേജ്, എസ്.വി.ജി.മേനോന്‍‍, നിങ്ങളോടൊപ്പം തൊഴുകൈയ്യുമായ് ഞാനും.
നിരക്ഷരാ ആ പറഞ്ഞ കൃത്യത്തിനു് ഒട്ടും പിന്നിലല്ലാത്ത എനിക്കൊരു കൂട്ടു കൂടി ആയല്ലോ.
എല്ലാവര്‍ക്കും ഓണാശംസകള്‍.

വേണു venu said...

ചാണക്യന്‍, നന്ദി. നിങ്ങളോടൊപ്പവും ഞാനും .

asdfasdf asfdasdf said...

ചോക്കുപൊടികള്‍ക്ക് പ്രണാമം

PREMCHAND said...

only a teacher receive this type of dakshina and not only this oru adhyapakan oru samoohathe thanne sristikkunna mahananu. (adhyapanam oru maha sevanamayi karuthanam)

    follow me on Twitter